Thursday, February 19, 2009

'പൊരുതാന്‍ ഞങ്ങളുണ്ട് കൂടെ'

'പൊരുതാന്‍ ഞങ്ങളുണ്ട് കൂടെ'

കോട്ടയം: ചെറുതോണിയില്‍ നവകേരള മാര്‍ച്ച് എത്തുമ്പോള്‍ ഉച്ചയ്ക്ക് രണ്ടര. പതിനൊന്നുമണിക്ക് എത്തേണ്ടതായിരുന്നു. ചുട്ടുപൊള്ളുന്ന നിരത്തില്‍ അനേകായിരം പേര്‍. പാര്‍ടിയുടെ ആദ്യകാലത്ത് ത്യാഗനിര്‍ഭര പോരാട്ടം നയിച്ചവര്‍ സദസ്സിന്റെ മുന്‍നിരയില്‍. എ കെ ജിയോടൊപ്പം ചുരുളി-കീരിത്തോട് സമരത്തില്‍ അണിചേര്‍ന്ന കാര്‍ലോസ്, സഹപോരാളിയായ മോനു കാര്‍ലോസ്. ഇരുവരും വേദിയിലെത്തി ജാഥാ ലീഡര്‍ പിണറായി വിജയനെ അഭിവാദ്യംചെയ്തു. "ഇങ്ങനെയൊരു ജനക്കൂട്ടം ഈ നാട്ടില്‍ ആദ്യമാണ്. പാര്‍ടിയെയും അതിന്റെ നേതാവിനെയും കൂടുതല്‍ ജനങ്ങള്‍ അംഗീകരിക്കുകയാണ്. എ കെ ജിയുടെ നാട്ടില്‍നിന്നുവന്ന സഖാവ് പിണറായിക്ക് എല്ലാ ആക്രമണങ്ങളെയും ചെറുത്ത് മുന്നോട്ടുപോകാനാകും. ഒന്നിച്ചുപൊരുതാന്‍ ഈ ഞങ്ങളുണ്ട്.'' കണ്ണിലും വാക്കിലും വിപ്ളവതീക്ഷ്ണതയുമായി കാര്‍ലോസ് പറഞ്ഞു. ചുരുളി സമരത്തില്‍ ഈ ദമ്പതികള്‍ അറസ്റ്റിലായിരുന്നു. പൂര്‍ണഗര്‍ഭിണിയായിരുന്ന മോനു തുറുങ്കിലടയ്ക്കപ്പെട്ടതിന്റെ പത്താം നാള്‍ പ്രസവിച്ചു. മൂവാറ്റുപുഴ ജയിലില്‍ പിറന്ന കുഞ്ഞിന് എ കെ ജി പേരിട്ടു- ജയിലമ്മ. ആ പേര് പിന്നീട് പരിഷ്കരിച്ച് ജയിനമ്മയായി. "അന്ന് ഞങ്ങള്‍ക്ക് കിടപ്പാടം ഉറപ്പിച്ചത് എ കെ ജിയാണ്. ഇന്ന് ഈ പാര്‍ടിയും അതിന്റെ നേതാവ് പിണറായിയും ഞങ്ങള്‍ ഇടുക്കിക്കാരുടെ കിടപ്പാടം സംരക്ഷിക്കുന്നു. ഞങ്ങള്‍ മരണംവരെ പോരടിക്കും, ഈ പാര്‍ടിക്കുവേണ്ടി. ഒരുശക്തിക്കും ഇതിനെ തളര്‍ത്താനാകില്ല''- ഇടറാത്ത, പതറാത്ത വാക്കുകള്‍. നവകേരള മാര്‍ച്ച് കടന്നുവന്ന ഇടങ്ങളിലെല്ലാം ഇതേ വികാരം. പഴയകാല പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പങ്കാളിത്തം. ചെറുപ്പക്കാരുടെ നിസ്സീമമായ ആവേശം. സ്ത്രീകളുടെ അസാധാരണ മുന്നേറ്റം. നവകേരളത്തിന്റെ സന്ദേശവാഹകരെ ആവേശം കൊണ്ടുമാത്രമല്ല, പ്രതീക്ഷയുടെ പൂച്ചെണ്ടുകള്‍കൊണ്ടുകൂടിയാണ് ജനങ്ങള്‍ വരവേല്‍ക്കുന്നത്. നുണപ്രവാഹങ്ങളുടെ വിഷംതീണ്ടലുകള്‍ക്ക് വിപ്ളവപ്രസ്ഥാനത്തിന്റെ ജൈവചൈതന്യം കെടുത്താനാകില്ലെന്ന പ്രഖ്യാപനത്തിനാണ് കേരളത്തിന്റെ പാതകള്‍ സാക്ഷിയാകുന്നത്. നേരിനുവേണ്ടി ഉയിരുകൊടുക്കാന്‍ പൊരുതിനില്‍ക്കുന്നവരുടെ സമരശക്തിക്ക് വിലപറയാമെന്ന് കരുതിയവരോട് ജ്വലിക്കുന്ന മന്ദഹാസത്തോടെ മറുപടി പറയുകയാണ് ഈ പുരുഷാരം. കാസര്‍കോടുമുതല്‍ മലപ്പുറംവരെ ജനപ്രവാഹത്തിന്റെ റെക്കോഡുകള്‍ സൃഷ്ടിച്ച ജാഥ പിന്നീടുള്ള ദിവസങ്ങളില്‍ ആ റെക്കോഡുകളും ഭേദിച്ചു. പാലക്കാടന്‍ മണ്ണിന്റെ ചുവപ്പന്‍പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന സ്വീകരണങ്ങളായിരുന്നു കൂറ്റനാടുമുതല്‍ വടക്കഞ്ചേരി വരെയുള്ള കേന്ദ്രങ്ങളില്‍. തൃശൂരില്‍ സിപിഐ എം നേടിയ വളര്‍ച്ച തെളിയിക്കുന്ന ജനങ്ങളുടെ ഒഴുക്ക്. ജാഥയുടെ വഴികളിലാകെ ചുവപ്പ് മേലാപ്പ്. എറണാകുളത്ത് ഓരോ സ്വീകരണവും ഉത്സവച്ഛായയില്‍. പ്രസ്ഥാനത്തിന്റെ കരുത്ത് ഒറ്റമനസ്സായി അണിനിരന്ന അവിസ്മരണീയ സ്വീകരണങ്ങള്‍. കളമശേരിയില്‍ ജാഥാസ്വീകരണത്തിനെത്തിയ സരോജിനി ബാലാനന്ദന്‍ പറഞ്ഞു: "എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു ജനമുന്നേറ്റം കണ്ടിട്ടില്ല''. ഇടുക്കിയിലും ഇതുവരെ കാണാത്ത വീരോചിതസ്വീകരണം. മൂന്നരമണിക്കൂര്‍ വരെ പര്യടനം വൈകിയിട്ടും കാത്തിരുന്ന ജനസഹസ്രങ്ങള്‍. സംഘശക്തിയുടെ പെരുമ്പറമുഴക്കമുയര്‍ത്തിയ ഇടുക്കിക്കുശേഷം ജാഥ കോട്ടയത്തേക്ക്. കോട്ടയവും ചുവപ്പണിഞ്ഞു-സംസ്ഥാന സമ്മേളനകാലത്തെന്നപോലെ. സ്വീകരണകേന്ദ്രങ്ങളെല്ലാം ജനനിബിഡം- ജനമുന്നേറ്റത്തില്‍ പുതിയ ചരിത്രം രചിച്ച്.

4 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

എന്റെ സാംബത്തികം കുറച്ചു പരുങ്ങലില്‍ ആയതിനല്‍ ആരെങ്ങിലും ഒരു പതിനായിരം ഉറുപ്പിക തന്നു സഹായിക്കണം.
ഇതിനുള്ള ധാരണാപത്രം 3 മാസത്തില്‍ പുതുക്കെണ്ടതാണു. അല്ലാത പക്ഷം കൊടുക്കനുള്ള പണം തിരികെ കൊടുക്കുന്നതല്ല. പണം കിട്ടാനുള്ളവര്‍ (അലെങ്കില്‍ പണം തന്നവര്‍) ആണു അതിനു ഉത്തരവാദി.
ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ശ്രിമാന്‍ വിജയനോട്‌ ചോതിച്ചാല്‍ ലവാലിന്‍ കേസ്‌ എങ്ങെനെയാണു കൈകാര്യം ചെയ്തതു എന്നു പറഞ്ഞു തരും

Cheers
Sajith

chithrakaran ചിത്രകാരന്‍ said...

പാവപ്പെട്ട ജനങ്ങളുടെ വിശ്വാസ്യത അവരറിയാതെ
വിറ്റു ചൂതുകളിക്കുന്നവര്‍ !!!
പാര്‍ട്ടിയല്ല,മനുഷ്യത്വമാണു വലുത്.

Anonymous said...

തിരുവാര്‍പ്പിലെ ചില മുന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പാലം വലിക്കപ്പെട്ടതിനാല്‍ സമയത്ത് എത്താനും കഴിഞ്ഞില്ല. ഇവര്‍ക്കയി പിന്നീറ്റ് പ്രത്യെകം യാത്ര നറ്റത്തിയേക്കും.