Thursday, February 19, 2009

മഹാപ്രയാണം ഇന്ന് പോരാട്ടഭൂമിയില്‍

ജനഹൃദയങ്ങളില്‍ കൊടുങ്കാറ്റിന്റെ ആവേശത്തിരയിളക്കി എത്തുന്ന നവകേരള മാര്‍ച്ച് പുന്നപ്ര - വയലാര്‍ സ്മരണ ജ്വലിക്കുന്ന ആലപ്പുഴയുടെ മണ്ണില്‍ ഇന്നെത്തും. ജാഥയെ സ്വീകരിക്കാന്‍ നാടും നഗരവും ചെമ്പട്ടണിഞ്ഞു. പോരാട്ടങ്ങളുടെ ഭൂമിയിലേക്ക് മഹാപ്രയാണത്തെ വരവേല്‍ക്കാന്‍ തൊഴിലാളികളും ബഹുജനങ്ങളും വര്‍ധിത വീര്യത്തോടെ രംഗത്തിറങ്ങി. കോട്ടയം ജില്ലയിലെ സ്വീകരണത്തിന് ശേഷം അതിര്‍ത്തിയായ തണ്ണീര്‍മുക്കത്തെത്തുന്ന ജാഥ ചേര്‍ത്തല റോഡിലൂടെ വൈകിട്ട് നാലിന് ചേര്‍ത്തല നഗരത്തിലെത്തും. ദേവീക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് ജാഥാംഗങ്ങളെ സ്വീകരിച്ച് ചിത്രാഞ്ജലി തീയേറ്ററിന് സമീപത്തെ സമ്മേളന നഗറിലേക്ക് ആനയിക്കും. പൊതു സമ്മേളനത്തിന് ശേഷം അരൂര്‍ മണ്ഡലത്തില്‍ പ്രവേശിക്കുന്ന മാര്‍ച്ചിനെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വരവേല്‍ക്കും. ചെങ്ങണ്ട പാലത്തിന് വടക്കേകരയില്‍നിന്ന് വാഹനങ്ങള്‍ ജാഥയെ അനുധാവനം ചെയ്യും. പള്ളിപ്പുറം, എന്‍എസ്എസ് കോളേജ് കവല, ഒറ്റപ്പുന്ന, പോസ്റ്റോഫീസ് ജങ്ഷന്‍, പളളിപ്പുറം സൌത്ത്, തൈക്കാട്ടുശേരി ജങ്ഷന്‍, പൂച്ചാക്കല്‍, തൃച്ചാറ്റുകുളം, പെരുമ്പളം എന്നിവിടങ്ങളിലൂടെ അരൂക്കൂറ്റി പാലം വഴി അരൂര്‍ അമ്പലം ജങ്ഷനില്‍ എത്തും. ഇവിടെ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഊജ്ജ്വല സ്വീകരണം നല്‍കും. ഇവിടെ നിന്ന് സ്വീകരണ കേന്ദ്രത്തിലേക്ക് ജാഥാംഗങ്ങളെ റെഡ്വളണ്ടിയര്‍മാരും വാദ്യമേളങ്ങളുടെയും പൂത്താലങ്ങളുടെയും അകമ്പടിയോടെ ആനയിക്കും. വൈകിട്ട് 5ന് പൊതു സമ്മേളനം ചേരും. അരൂരില്‍നിന്ന് ദേശീയ പാതയിലൂടെ ആലപ്പുഴ നിയോജക മണ്ഡലത്തിലെ തിരുവിഴയില്‍ എത്തുന്ന മാര്‍ച്ച് കൊമ്മാടി ജങ്ഷനിലൂടെ കിഴക്കോട്ട് തിരിഞ്ഞ് ജില്ലാ കോടതിക്ക് മുന്നിലൂടെ തെക്കോട്ട് നീങ്ങി എസ്ഡി സ്കൂളിന് തെക്ക്ഭാഗത്ത് വൈകിട്ട് ആറിന് എത്തും. മണ്ഡലം കമ്മിറ്റി ഭാരവാഹികളും നേതാക്കളും ചേര്‍ന്ന് മാര്‍ച്ചിനെ സ്വീകരിച്ച് സമ്മേളന നഗറായ മുന്‍സിപ്പല്‍ മൈതാനിയിലേക്ക് ആനയിക്കും. തുടര്‍ന്ന് മാര്‍ച്ചിന് വമ്പിച്ച വരവേല്‍പ്പ് നല്‍കും. ഇവിടെ ജില്ലയില്‍ ആദ്യദിവസത്തെ പര്യടനം സമാപിക്കും. വെള്ളിയാഴ്ച രാവിലെ 10ന് കുട്ടനാട് മണ്ഡലത്തില്‍ പ്രവേശിക്കുന്ന ജാഥയെ മങ്കൊമ്പ് പാലത്തിന് സമീപം ചുവപ്പുസേനാംഗങ്ങളുടെയും മുത്തുക്കുടകളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെ സ്വീകരിക്കും. പൊതു സമ്മേളനത്തിന്ശേഷം ഇവിടെനിന്ന് എസി റോഡിലൂടെ ചങ്ങനാശേരി കവല വഴി പുന്നപ്രയിലെത്തിച്ചേരും. അറവുകാട് ക്ഷേത്രത്തിന് സമീപം വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ജാഥയെ സ്വീകരിക്കും. രാവിലെ 11ന് പുന്നപ്ര മാര്‍ക്കറ്റ് ജങ്ഷനില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ സ്വീകരണം നല്‍കും. പൊതു സമ്മേളനത്തിന് ശേഷം ഹരിപ്പാട് മണ്ഡലത്തില്‍ മാര്‍ച്ച് പ്രവേശിക്കും. കാന്നുകാലി പാലത്തിലൂടെ ഹരിപ്പാട് ടൌണിലെത്തുന്ന മാര്‍ച്ചിനെ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് കച്ചേരിപ്പടി വഴി ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിന്റെ വടക്ക് ഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന സമ്മേളന നഗറിലേക്ക് ആനയിക്കും. പകല്‍ മൂന്നിന് ചേരുന്ന പൊതുസമ്മേളനത്തിന് ശേഷം ജാഥ നങ്ങ്യാര്‍കുളങ്ങര വഴി ഏവൂര്‍ ജങ്ഷനിലൂടെ കായംകുളം മണ്ഡലത്തില്‍ കടക്കും. വൈകിട്ട് നാലിന് കായകുളത്തെ സ്വീകരണത്തിന് ശേഷം കെപി റോഡുവഴി വെട്ടിക്കോട്, കരിമുളയ്ക്കല്‍ വഴി എത്തുന്ന ജാഥയെ ചാരുംമൂട് ജങ്ഷനില്‍ വൈകിട്ട് 5ന് സ്വീകരിക്കും. ചാരുംമൂട് ജങ്ഷന് വടക്കുവശം പ്രത്യേകം തയാറാക്കിയ വേദിയില്‍ പൊതുസമ്മേളനം ചേരും. തുടര്‍ന്ന് ചുനക്കര, മാങ്കാംകുഴി, കൊച്ചാലുമൂട്, കൊല്ലകടവ് പാലം വഴി മാര്‍ച്ച് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പ്രവേശിക്കും. കൊല്ലകടവ് ജങ്ഷനില്‍ എത്തുന്ന മാര്‍ച്ചിനെ നുറുകണക്കിന് വാഹനങ്ങളുടെ അമ്പടിയോടെ സ്വീകരിച്ച് ചെറിയനാട്, പുലിയൂര്‍, മാടത്തുംപടി വഴി ചെങ്ങന്നൂരിലേക്ക് ആനയിക്കും. ബെഥേല്‍ ജങ്ഷനില്‍ റെഡ് വളണ്ടിയര്‍മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ബെഥേല്‍ ഗ്രൌണ്ടിലെ സമ്മേളനനഗറിലെത്തിക്കും. വൈകിട്ട് ആറിന് ഇവിടെ ചേരുന്ന പൊതുയോഗത്തോടെ ജില്ലയിലെ പര്യടനം പൂര്‍ത്തിയാകും.

1 comment:

ജനശക്തി ന്യൂസ്‌ said...