നേരുപറയുമ്പോള്‍ നീരസമെന്തിന്
തീവ്രവാദബന്ധം, കശ്മീരിലേക്കുള്ള റിക്രൂട്ട്മെന്റ് തുടങ്ങിയ വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്തുവരുമ്പോള്‍ കേരളം അസാധാരണവും അപൂര്‍വവുമായ ഗുരുതരസ്ഥിതിയാണ് നേരിടുന്നത്. ഇവിടെനിന്ന് ചെറുപ്പക്കാരെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി രാജ്യദ്രോഹപ്രവര്‍ത്തനങ്ങളിലേക്ക് തള്ളിവിടുന്നു. കൊച്ചിയില്‍നിന്നും മലപ്പുറത്തുനിന്നും കണ്ണൂരില്‍നിന്നുമെല്ലാം യുവാക്കള്‍ വീടും നാടുമുപേക്ഷിച്ച് പോയി ആയുധപരിശീലനം നടത്തുന്നു; ഇന്ത്യന്‍ പട്ടാളത്തിനെതിരെ യുദ്ധം ചെയ്യുന്നു. അങ്ങനെ കശ്മീരില്‍ ദേശവിരുദ്ധ ശക്തികളുടെ ചാവേറുകളായി മരിച്ചുവീണവരില്‍ നാലുമലയാളികള്‍ ഉള്‍പ്പെടുന്നുവെന്നത്, സംസ്ഥാനത്തിനുമേല്‍ പുതിയൊരു ആപത്താണ് വലിച്ചുവച്ചിരിക്കുന്നത്. പാകിസ്ഥാനിലേക്ക് ഭീകരപ്രവര്‍ത്തനം പരിശീലിക്കാന്‍ പോകാന്‍ ഈ കേരളത്തില്‍ ആളുണ്ടാകുന്നതും അതിനായി റിക്രൂട്ട്മെന്റ് ഏജന്റുമാരുണ്ടാകുന്നതും ആശാസ്യമാണെന്ന് തലയ്ക്കുവെളിവുള്ള ആരും പറയില്ല. രാജ്യത്തിന്റെ നാനാഭാഗത്തും ആര്‍എസ്എസ് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. മലേഗാവിലും മൊദാസയിലും സംഘപരിവാര്‍ ആസൂത്രണംചെയ്ത് ബോംബുസ്ഫോടനം നടത്തിച്ചു എന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. കേരളത്തിലും ആര്‍എസ്എസിന്റെ മുഖം മറ്റൊന്നല്ല. എന്നാല്‍, ഈ നാടിന്റെ പ്രത്യേകതകള്‍കൊണ്ടും ഇവിടത്തെ മതനിരപേക്ഷ ശക്തികളുടെ പ്രതിരോധംകൊണ്ടും ആര്‍എസ്എസിന്റെ ന്യൂനപക്ഷ വിരുദ്ധ പദ്ധതികള്‍ പലതും വിജയം കാണുന്നില്ല. ഹിന്ദുവിന്റെ പേരിലും ഇസ്ളാമിന്റെ പേരിലും ആളുകളെ സംഘടിപ്പിച്ച് നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് എതിരാണ് കേരളീയ സമൂഹത്തിന്റെ മനസ്സ്. സ്വന്തം മകന്‍ കശ്മീരില്‍ കൊല്ലപ്പെട്ടെന്ന് അറിഞ്ഞപ്പോള്‍ ആ രാജ്യദ്രോഹിയുടെ മുഖം ഇനി കാണേണ്ട എന്നുപറഞ്ഞ മാതാപിതാക്കളുള്ള നാടാണിത്. നാടിനെ ഒറ്റുകൊടുക്കുകയും നരമേധം നടത്തുകയും ചെയ്യുന്നത് സ്വന്തം മക്കളായാല്‍പോലും പൊറുക്കില്ല എന്ന സന്ദേശമാണ് കണ്ണൂരിലെ ഫയാസിന്റെ ഉമ്മയും എറണാകുളത്തെ യാസിന്റെ മാതാപിതാക്കളും നല്‍കിയത്. ജനങ്ങളില്‍ രൂഢമൂലമായ മതനിരപേക്ഷ ചിന്തകൊണ്ടുതന്നെയാണ് ഇവിടം വര്‍ഗീയസംഘര്‍ഷങ്ങളില്‍നിന്ന് വലിയൊരളവ് മുക്തി നേടുന്നത്. പ്രതിരോധ ശ്രമങ്ങളുടെ മുന്‍നിരയിലുള്ളത് ഇടതുപക്ഷമാണ്. എവിടെ വര്‍ഗീയ സംഘര്‍ഷം ഉരുത്തിരിയുന്നുവോ അവിടെയെല്ലാം ഓടിച്ചെന്ന് സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പാരമ്പര്യമാണ് ഇടതുപക്ഷ പാര്‍ടികളുടേത്. സംഘപരിവാറും എന്‍ഡിഎഫുമെല്ലാം അതുകൊണ്ടുതന്നെ ഇടതുപക്ഷത്തെ, വിശേഷിച്ചും സിപിഐ എമ്മിനെ ഒന്നാംനമ്പര്‍ ശത്രുവായി കാണുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി സംസ്ഥാനനേതൃത്വം ഉന്നയിച്ച ആരോപണം, എന്‍ഡിഎഫിന് സിപിഐ എം ഒത്താശ ചെയ്യുന്നുവെന്നാണ്. എന്‍ഡിഎഫ് പറയുന്നതാകട്ടെ, സിപിഐ എമ്മിന്റെയും സംഘപരിവാറിന്റെയും സ്വരം ഒരേപോലെയാണ് എന്നാണ്. ഇതില്‍നിന്നുതന്നെ ഇരുവര്‍ഗീയതയെയും ശക്തമായി എതിര്‍ക്കുന്നതുകൊണ്ടാണ് സിപിഐ എമ്മിനോടുള്ള വിരോധം എന്ന് വ്യക്തമാകും. സ്വയം ന്യായീകരിക്കാനുള്ള എന്‍ഡിഎഫിന്റെയും കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ബിജെപിയുടെയും താല്‍പ്പര്യം മനസ്സിലാക്കാം. എന്നാല്‍, രണ്ടുദിവസം മുമ്പ് പ്രസ്താവനയിലൂടെയും ചൊവ്വാഴ്ച കൊച്ചിയില്‍ പത്രസമ്മേളനം നടത്തിയും ഇമാംസ് കൌസില്‍ എന്ന സംഘടന നടത്തിയ അതിരുവിട്ട പ്രതികരണം ആര്‍ക്കും മനസ്സിലാക്കാനാവാത്തതാണ്. നാട്ടിലെ ചെറുപ്പക്കാരെ ബൈക്കും മൊബൈല്‍ഫോണും പണവും നല്‍കി പാട്ടിലാക്കിയാണ് തീവ്രവാദത്തിന് റിക്രൂട്ട് ചെയ്യുന്നത് എന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത് ഇമാംസ് കൌസിലിന് സഹിക്കാനാവുന്നില്ല. മുസ്ളിം സമുദായത്തിന്റെ ജീവിതസൌകര്യങ്ങളെക്കുറിച്ചുള്ള ആക്ഷേപമാണുപോല്‍ അത്! ഇമാംസ് കൌസില്‍ എന്നാല്‍ അല്‍പ്പം വിവരമുള്ളവരുടെ സംഘമാണെന്നാണ് മനസ്സിലാക്കേണ്ടത്. വഴിതെറ്റിപ്പോകുന്നവരെ നേര്‍വഴിക്ക് നടത്താന്‍ ചുമതലയുള്ളവര്‍. അവരുടെ പേരില്‍ ഇങ്ങനെയൊരു വങ്കന്‍ സമീപനമുണ്ടായത് ആശ്ചര്യകരം തന്നെ. എന്‍ഡിഎഫും അതുപോലുള്ള വര്‍ഗീയ സംഘടനകളും ചെറുപ്പക്കാരെ വഴിതെറ്റിക്കാന്‍ പ്രയോഗിക്കുന്ന അടവുകളെ വിമര്‍ശിച്ചാല്‍ അതെങ്ങനെ ഇമാംസ് കൌസിലിനെ പ്രകോപിപ്പിക്കും എന്നത് വിശദമാക്കപ്പെടേണ്ട കാര്യമാണ്. നാട്ടില്‍ കള്ളനോട്ടു പ്രചരിപ്പിക്കുന്നതിനും ബോംബു നിര്‍മിക്കുന്നതിനും ആയുധശേഖരണം നടത്തുന്നതിനും ആളെക്കൊല്ലുന്നതിനുമെല്ലാം മതത്തിന്റെ പേരും ഉപയോഗിക്കുന്നുണ്ട്. ഇതില്‍ പലതിലും ആര്‍എസ്എസിനും എന്‍ഡിഎഫിനും വ്യത്യസ്തതകളില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഇത്തരം മോശപ്പെട്ട കാര്യങ്ങള്‍ കാണാതിരിക്കാനാവില്ല; പ്രതികരിക്കാതിരിക്കാനുമാവില്ല. നാലുവോട്ടിന്റെ ലാഭംനോക്കി കോഗ്രസും അതുപോലുള്ള നട്ടെല്ലില്ലാ പാര്‍ടികളും മിണ്ടിയെന്നു വരില്ല. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ടിയെ ആ ഗണത്തില്‍ പെടുത്തേണ്ടതില്ല. കണ്ണൂര്‍ ജില്ലയിലെ മെരുവമ്പായിയില്‍ പള്ളി പൊളിക്കാന്‍ പോയ ആര്‍എസ്എസ് സംഘത്തെ ചെറുത്ത സിപിഐ എമ്മിന് പാര്‍ട്ടിയുടെ ഉശിരന്‍ പ്രവര്‍ത്തകനായിരുന്ന യു കെ കുഞ്ഞിരാമന്റെ ജീവന്‍ ആര്‍എസ്എസിന്റെ കത്തിമുനയില്‍ നഷ്ടപ്പെടുത്തേണ്ടിവന്നു. മതനിരപേക്ഷത സംരക്ഷിക്കാന്‍ ജീവന്‍ കൊടുക്കുമെന്നു മുദ്രാവാക്യം മുഴക്കുക മാത്രമല്ല, പ്രവൃത്തിയിലൂടെ തെളിയിക്കുകയുംചെയ്ത പ്രസ്ഥാനമാണ് സിപിഐ എം. അതിനുനേരെ കുരച്ചു ചാടാന്‍ ഇമാംസ് കൌസിലിന്റെ പേരില്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്ക് അല്‍പ്പം ഊര്‍ജനഷ്ടമുണ്ടാകുമെന്നല്ലാതെ മറ്റൊരു ചുക്കും സംഭവിക്കാനില്ല. എല്ലാ പരിധിയും കടന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിക്കെതിരെ വ്യക്തിപരമായി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കാന്‍വരെ ഇമാംസ് കൌസിലുകാര്‍ തയ്യാറായതില്‍നിന്ന് മനസ്സിലാക്കേണ്ടത്, അവരെ നയിക്കുന്നത് സമുദായ താല്‍പ്പര്യമല്ല, ഭീകര പ്രവര്‍ത്തനത്തെ ന്യായീകരിക്കാനുള്ള നിഗൂഢലക്ഷ്യമാണ് എന്നാണ്. കേരളത്തില്‍ ഈ പരിപ്പ് വേവിക്കാന്‍ നോക്കേണ്ട എന്നു മാത്രമേ ഈ അല്‍പ്പബുദ്ധികളോട് പറയാനുള്ളൂ. രാജ്യദ്രോഹികളുടെ മുഖത്തുനോക്കി ആട്ടിപ്പായിക്കാന്‍ മനക്കരുത്തുള്ളവരാണ് ഇവിടത്തെ ജനങ്ങള്‍. കള്ളന്മാരെ മാത്രമല്ല, കള്ളന് കഞ്ഞിവച്ചവരെയും ഇന്നാട്ടിലെ ജനങ്ങള്‍ക്ക് തിരിച്ചറിയാനാവും.
from deshabhimani
Subscribe to:
Post Comments (Atom)
3 comments:

എന്ത് കൊണ്ട് ചെറുപ്പക്കാര്‍ ഇങ്ങനെ വഴി തെറ്റുന്നു? അരാഷ്ട്രീയമായിരിക്കാം പ്രധാന കാരണം. എങ്കില്‍ എന്ത് കൊണ്ട് ചെറുപ്പക്കാര്‍ അരാഷ്ട്രീയരാകുന്നു? പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ചെറുപ്പക്കാര്‍ക്ക് കാണിച്ചു കൊടുത്ത ലക്ഷ്യങ്ങളും ആദര്‍ശങ്ങളും ഇന്നത്തെ തലമുറയ്ക്ക് നല്‍കുവാന്‍ കേരളത്തില്‍ ഇപ്പോഴുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഴിയുന്നുണ്ടോ? രാഷ്ട്രീയ പാര്‍ട്ടികളുടെ ഈ കഴിവില്ലായമയല്ലേ ഇതിനെല്ലാം പ്രധാന കാരണം.
ജനശക്തി ന്യൂസ് said...
നേരുപറയുമ്പോള്‍ നീരസമെന്തിന്
----------------------------
തന്നെ തന്നെ... നമ്മള്‍ ഇവിടെ ഭൂരിപഖ വര്‍ഗ്ഗിയതയേയും ന്യൂനപക്ഷ വര്‍ഗ്ഗിയതയേയും നമ്മുടെ കയ്യിലുള്ള സ്പെഷ്യല്‍ മതേതര അളവുകോല്‍ വെച്ച് അളന്നപ്പം ഭൂരി പക്ഷ വഗ്ഗിയതയാണ് ചെറുക്കപ്പെടെണ്ടത് എന്നു കണ്ടെത്തി അതിനെതിരെ കൊലപാതകം വരെ നടത്തി പ്രതിരോധിക്കുകയല്ലയിരുന്നൊ.
ഇപ്പം കെടന്നു വിളിച്ചു കൂവിയിട്ട്‍ ആരും അങ്ങ് പിന്തുണ തരുന്നില്ല അല്ലേ. കഷടം
അളയില്‍ ഇരുന്നത് നീര്‍ക്കോലിയായിരുന്നല്ലേ.. മടിയില്‍ ഇരുന്നത് നല്ല മൂര്‍ഖനും. മൂര്‍ഖന്‍ കടിച്ചതിനു കാരണം നീര്‍ക്കോലിയാണെന്നു പറഞ്ഞു കുറച്ചു നീര്‍ക്കോലികളെ പിടിക്കുകയൊ തല്ലുവോ ചെയ്തു പഴയപോലെ മൂര്‍ഖന്‍ കുഞ്ഞുങ്ങളെ അങ്ങ് രക്ഷിക്ക് - എന്നിട്ട് ഭൂരിപക്ഷ വര്‍ഗ്ഗിയത തന്നെ വലുത് എന്നു പറഞ്ഞു പട്ടുന്നിടത്തോളം വോട്ടു വാങ്ങാന്‍ നൊക്കണം ഹേ - ചുമ്മാ കിടന്നു വിലപിക്കാതെ...
Post a Comment