Tuesday, October 28, 2008

വയലാര്‍ രക്തസാക്ഷികള്‍ക്ക് ആയിരങ്ങളുടെ പ്രണാമം

ആലപ്പുഴ: തൊഴിലാളിവര്‍ഗ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ ഒളിമങ്ങാത്ത രക്തതാരകങ്ങളായ പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ക്ക് ആയിരങ്ങളുടെ പ്രണാമം. അറുപത്തിരണ്ടാണ്ടു മുമ്പ് അമരത്വം നേടിയ രണധീരരുടെ തുടിക്കുന്ന സ്മരണയ്ക്കുമുന്നില്‍ അഭിവാദ്യം അര്‍പ്പിക്കാന്‍ ഒരു നാടാകെ തിങ്കളാഴ്ച വയലാര്‍ സമരഭൂമിയിലേക്ക് ഒഴുകിയെത്തി. സി എച്ച് കണാരന്‍ ദിനത്തില്‍ തുടക്കംകുറിച്ച പുന്നപ്ര-വയലാര്‍ വാര്‍ഷിക വാരാചരണത്തിന് ഇതോടെ കൊടിയിറങ്ങി. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ദേശാഭിമാന പ്രചോദിതമായ പോരാട്ടത്തില്‍ ജീവത്യാഗം വരിച്ചവരെ മുന്‍നിര്‍ത്തി, സാമ്രാജ്യത്വത്തിന് ദാസ്യവൃത്തി ചെയ്യുന്ന ഭരണവര്‍ഗത്തിനെതിരെ കൂടുതല്‍ കരുത്തോടെ പോരാടുമെന്ന്രക്തസാക്ഷികളുടെ പിന്‍മുറക്കാര്‍ പ്രതിജ്ഞ എടുത്തു. ഐക്യകേരളമെന്ന മലയാളിയുടെ സ്വപ്നത്തെ തിരുവിതാംകൂര്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിയ പോരാളികളെ സ്മരിക്കാന്‍ കര്‍ഷകരും തൊഴിലാളികളും കൈവേലക്കാരും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമെല്ലാം വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രവും രക്തപുഷ്പങ്ങളുമായെത്തി. വാരിക്കുന്തമേന്തിയ പോരാളിയുടെ പ്രതിമയ്ക്കുമുന്നിലെ അവരുടെ ദൃഢപ്രതിജ്ഞയില്‍ വയലാര്‍ വീണ്ടും ഗര്‍ജിച്ചു. പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടില്‍നിന്ന് സമരനായകന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സമരസേനാനി കെ വി തങ്കപ്പനും തെളിച്ചുനല്‍കിയ ദീപശിഖകള്‍ അത്ലീറ്റുകള്‍ കൈമാറി വയലാര്‍ സമരഭുമിയിലെ രക്തസാക്ഷി മണ്ഡപത്തില്‍ എത്തിച്ചു. രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചും ദീപക്കാഴ്ച ഒരുക്കിയും വഴിനീളെ ജനങ്ങള്‍ ദീപശിഖാ റിലെയെ സ്വീകരിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി തിലോത്തമന്‍ എംഎല്‍എ ദീപശിഖകള്‍ ഏറ്റുവാങ്ങി മണ്ഡപത്തില്‍ സ്ഥാപിച്ചു. സിപിഐ എം-സിപിഐ നേതാക്കളും മുദ്രാവാക്യങ്ങളും വിപ്ളവഗാനങ്ങളുമായി നാടിന്റെ നാനാഭാഗത്തുനിന്നും ചെറുജാഥകളായെത്തിയവരും മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സംസ്ഥാനസെക്രട്ടറി വെളിയം ഭാര്‍ഗവന്‍, പുന്നപ്ര-വയലാര്‍ സമര സേനാനി പി കെ ചന്ദ്രാനന്ദന്‍, മന്ത്രിമാരായ ജി സുധാകരന്‍, എം എ ബേബി, ബിനോയ്വിശ്വം, എംപിമാരായ സി കെ ചന്ദ്രപ്പന്‍, പന്ന്യന്‍ രവീന്ദ്രന്‍, സി എസ് സുജാത, ഡോ. കെ എസ് മനോജ്, എംഎല്‍എമാരായ സി കെ സദാശിവന്‍, സൈമ ബ്രിട്ടോ, എ എം ആരിഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ നാസര്‍, സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പുരുഷോത്തമന്‍, ജില്ലാ സെക്രട്ടറി എ ശിവരാജന്‍ തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു. വിപ്ളവകവി വയലാര്‍ അനുസ്മരണ സമ്മേളനം സാംസ്കാരിക മന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രി ജി സുധാകരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, പന്ന്യന്‍ രവീന്ദ്രന്‍ എംപി എന്നിവര്‍ സംസാരിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി തിലോത്തമന്‍ എംഎല്‍എ അധ്യക്ഷനായി. സെക്രട്ടറി അഡ്വ. ബി വിനോദ് സ്വാഗതം പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...