ബിഷപ്പുമാര്‍ വര്‍ഗീയ ആക്രമണങ്ങളെ വെള്ളപൂശുന്നു: പിണറായി
പെരുമ്പാവൂര്‍: സംഘപരിവാരിലെ ചിലരും ചില ക്രൈസ്തവ പുരോഹിതരും കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ ചര്‍ച്ച സംഘപരിവാറിന്റെ വര്‍ഗീയ ആക്രമണങ്ങളെ വെള്ളപൂശാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. അത്യന്തം അപകടകരമായ നീക്കമാണിതെന്നും പിണറായി പറഞ്ഞു. കുവൈത്ത് കല ട്രസ്റ്റിന്റെ വി സാംബശിവന് സ്മാരക പുരസ്കാരം എന്‍ പ്രഭാവര്‍മയ്ക്ക് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ പുരോഹിതന്മാര് നടത്തിയ ചര്‍ച്ചയില്‍ യഥാര്‍ഥത്തില്‍ വര്‍ഗീയ സംഘടനകളെയായിരുന്നു കുറ്റപ്പെടുത്തേണ്ടിയിരുന്നത്. അതിനുപകരം ഹിന്ദു വര്‍ഗീയവാദികളെ ന്യായീകരിക്കുകയും രാഷ്ട്രീയ പാര്‍ടികളുടെ മെക്കിട്ട് കയറാനുമാണ് ശ്രമം ഉണ്ടായത്. ക്രൈസ്തവര്‍ക്കുനേരെയുള്ള ആക്രമണം ഒറ്റപ്പെട്ടതാണെന്നുള്ള വാദം തനി വങ്കത്തരമാണ്. അക്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷ കക്ഷികള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും പിണറായി പറഞ്ഞു. യോഗത്തില്‍ പി ജെ വര്‍ഗീസ് അധ്യക്ഷനായിരുന്നു. ഗള്‍ഫ് മലയാളികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുംവേണ്ടി കേന്ദ്രം നിയമം കൊണ്ടുവരണമെന്നും പിണറായി പറഞ്ഞു.
Subscribe to:
Post Comments (Atom)
3 comments:

അതെ പീണറായി! ഇയാൾ പറഞ്ഞപോലെ ക്രൈസ്തവർ പ്രിതികരിച്ചു, ഒരു മത സംഘർഷം സ്രുഷ്ടിച്ച് കാണാൻ കേരളത്തിൽ ഏറ്റവും കൂടുതൽ ആഗഹിക്കുന്നതു കമ്മൂണിസ്റ്റുകാരാണു! എന്തിനാ മാഷേ കുളം കലക്കി മീൻ പിടിക്കുന്നേ! രക്തവും, രക്തനിറവും നിങ്ങൾക്കു മത്തുപിടിപ്പിക്കുമല്ലെ!
പാവങ്ങൾ ജീവിച്ചുപോയിക്കോട്ടെ! ചിലവിവരദോഷികളുടെ കൈക്രിയകൾ രാഷ്ട്രീയമുതലെടുപ്പിനു എങ്ങനെയൊക്കെ ആയുധമാക്കാമെന്നാണല്ലോ എല്ലാവരുടേയും ആലോചന!
കിട്ടാത്ത മുന്തിരി കുക്കന്‍ വര്‍ഗ്ഗത്തിലും ചെന്നായ് വര്‍ഗ്ഗത്തിലും പെട്ടവന്മാക്കെല്ലാം പുളിക്കുമ്മ്ം എന്നു മനസ്സിലായി.
Post a Comment