Wednesday, September 24, 2008

ഇത് ഭരണഘടനാ ലംഘനം എന്ന ഗുരുതരമായ കുറ്റം.

ഇന്ത്യ മതേതര റിപ്പബ്ളിക്കാണെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ത്തന്നെ പറയുന്നു. നാല്‍പ്പത്തിരണ്ടാം ഭരണ ഘടനാ ഭേദഗതിയിലാണ് 'മതേരത്വം' എന്ന വാക്ക് കൂട്ടിച്ചേര്‍ത്ത് രാജ്യത്തിന്റെ അടിസ്ഥാനപരമായ മതനിരപേക്ഷസ്വഭാവം അടിവരയിട്ട് ഉറപ്പിച്ചത്. 'ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍' എന്നാരംഭിക്കുന്ന ഭരണഘടന, ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും സിഖിനും പാഴ്സിക്കുമെല്ലാം തുല്യമായ അവകാശമാണ് നല്‍കുന്നത്. ഇന്ത്യക്കാരന്‍ എന്നതിനപ്പുറം പ്രത്യേക മതത്തില്‍പ്പെട്ടവന് എന്തെങ്കിലും സവിശേഷ അവകാശമോ വിലക്കോ ഇല്ല. അതുകൊണ്ടുതന്നെ, ആണവകരാര്‍ ഒപ്പിടാന്‍ അമേരിക്കയിലേക്കു പോയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോടൊപ്പമുള്ള മാധ്യമസംഘത്തില്‍നിന്ന് അസമിലെ 'അസമിയ പ്രതിദിന്‍' ചീഫ് എഡിറ്റര്‍ ഹൈദര്‍ ഹുസൈനെ ഒഴിവാക്കിയ നടപടി ഭരണഘടനാ ലംഘനം എന്ന ഗുരുതരമായ കുറ്റമാണ്. മുസ്ളിം ആയ ഒറ്റക്കാരണത്താലാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ഹൈദര്‍ ഹുസൈന്റെ യാത്ര വിലക്കപ്പെട്ടത്. യാത്രയ്ക്കു തയ്യാറായി ഡല്‍ഹിയിലെത്തിയ അദ്ദേഹം അപമാനഭാരത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു എന്നാണ് വാര്‍ത്ത. വിദേശമന്ത്രാലയം രേഖാമൂലം ആവശ്യപ്പെട്ടിട്ടാണ് ഹുസൈന്‍ ഡല്‍ഹിയിലെത്തിയത്. തന്റെ പാസ്പോര്‍ട്ടും മറ്റു രേഖയും അദ്ദേഹം മന്ത്രാലയത്തിന് നല്‍കുകയുംചെയ്തു. എന്നാല്‍, നിശ്ചയിക്കപ്പെട്ട സംഘത്തില്‍നിന്ന് ഹുസൈനെമാത്രം ഒഴിവാക്കി മറ്റുള്ളവരെയും കൂട്ടി മന്‍മോഹന്‍സിങ് അമേരിക്ക-ഫ്രാന്‍സ് പര്യടനത്തിന് പ്രത്യേക വിമാനത്തില്‍ തിരിക്കുകയാണുണ്ടായത്്. 35 അംഗ സംഘത്തിലെ ഏക മുസ്ളിം ആയിരുന്നു ഹുസൈന്‍. അമേരിക്കന്‍ എംബസിയില്‍നിന്ന് വിസ ലഭിച്ചില്ലെന്നാണ് വിദേശമന്ത്രാലയം ഹുസൈനോട് പറഞ്ഞത്. ഹുസൈന്‍ കള്ളനോ കൊള്ളക്കാരനോ ഭീകര സംഘടനക്കാരനോ അല്ല. അദ്ദേഹത്തിനെതിരെ ഒരിടത്തും കേസ് നിലവിലില്ല. അടല്‍ബിഹാരി വാജ്പേയി അടക്കമുള്ള മുന്‍ പ്രധാനമന്ത്രിമാര്‍ക്കൊപ്പം നിരവധി വിദേശരാജ്യം സന്ദര്‍ശിച്ചയാളുമാണ്. എന്നിട്ടുമെന്തേ ഈ വിലക്ക് എന്ന ചോദ്യത്തിന് 'മുസ്ളിമായതുകൊണ്ടായിരിക്കണം' എന്ന ഹുസൈന്റെ നിഗമനമേ ഉത്തരമായി കാണുന്നുള്ളൂ. മതനിരപേക്ഷ ഇന്ത്യയുടെ പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നതിന് ഒരു പ്രത്യേക മതക്കാരന് വിലക്കു കല്‍പ്പിച്ചിരിക്കുന്നു എന്നുതന്നെ ഇതിനെ വിലയിരുത്തണം. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വിദേശ മന്ത്രാലയവും അതിനെ നയിക്കുന്ന മന്ത്രി പ്രണബ് മുഖര്‍ജിയും സഹമന്ത്രി ഇ അഹമ്മദുമാണ് ഇതിന്റെ കാരണം വിശദീകരിക്കേണ്ടത്. അപമാനകരം എന്നതില്‍ കുറഞ്ഞുള്ള വിശേഷണം ഇതിനില്ല. ഒരു മുസ്ളിമിനെ കൂടെക്കൊണ്ടുപോകാന്‍ അമേരിക്ക അനുവദിക്കുന്നില്ലെങ്കില്‍ പഞ്ചപുച്ഛമടക്കി അത് അംഗീകരിച്ചുകൊടുക്കേണ്ടവരാണോ ഇന്ത്യയുടെ പ്രധാനമന്ത്രിയും വിദേശമന്ത്രാലയവും? ഇക്കണക്കിന്, ഇ അഹമ്മദിനെ ഇങ്ങോട്ടു വിടേണ്ട എന്ന് നാളെ അമേരിക്ക പറഞ്ഞാല്‍ മന്‍മോഹന് അതും അനുസരിക്കേണ്ടിവരില്ലേ? അത് തലകുലുക്കി അനുസരിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ അഹമ്മദ് നിര്‍ബന്ധിതനാകില്ലേ? ഭീകരപ്രവര്‍ത്തനത്തെ മുസ്ളിം സമുദായത്തിന്റെ മുതുകില്‍ വച്ചുകെട്ടാനുള്ള അമേരിക്കന്‍ അജന്‍ഡയുടെ ഭാഗംതന്നെയാണിത്. ഏതാനും വര്‍ഷം മുമ്പ് പ്രശസ്ത ചലച്ചിത്രകാരന്‍ കമലഹാസന്‍ അമേരിക്കയില്‍ ചെന്നപ്പോള്‍, 'ഹസ്സന്‍' ആണെന്നു ധരിച്ച് വിമാനത്താവളത്തില്‍ തടഞ്ഞുവച്ച അനുഭവമുണ്ടായിരുന്നു. അതേ മാനസികാവസ്ഥയിലാണ് അമേരിക്ക ഇന്നും. ഹൈദര്‍ ഹുസൈന് വിസ നിഷേധിച്ച നടപടി ഇന്ത്യാരാജ്യത്തോടാകെയുള്ള അവഹേളനമായി കണ്ട് ശക്തമായി പ്രതികരിക്കുന്നതിനു പകരം നാണംകെട്ട മൌനം അവലംബിക്കുകയാണ് പ്രധാനമന്ത്രി. മതനിരപേക്ഷ ഇന്ത്യക്കു സംഭവിച്ച തീരാക്കളങ്കമാണിത്. ഇന്ത്യയെ അമേരിക്കന്‍ അടിമത്തത്തിലേക്കു തള്ളിയിടുമ്പോള്‍ അരുതാത്തത് പലതും സംഭവിക്കും എന്നതിന്റെ സൂചനയും. ഭരണഘടനയെയും രാജ്യത്തെയും അവഹേളിച്ച യുപിഎ സര്‍ക്കാര്‍ ജനങ്ങളോട് പരസ്യമായി തെറ്റ് ഏറ്റുപറഞ്ഞ് മാപ്പിരക്കുകയും അമേരിക്കന്‍ നടപടിക്കെതിരായ പ്രതിഷേധം അറിയിക്കുകയും വേണം. ഇവിടെ കേരളത്തില്‍ 'മതമില്ലാത്ത ജീവന്റെ' പേരില്‍ അധ്യാപകനെ തല്ലിക്കൊല്ലാന്‍വരെ തയ്യാറായ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗുകാര്‍ ഇക്കാര്യത്തില്‍ എന്തു നിലപാടെടുക്കുന്നു എന്നറിയാനും ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടാകും. മുസ്ളിങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന അമേരിക്കന്‍ ധാര്‍ഷ്ട്യത്തിനു കീഴടങ്ങിയ മന്‍മോഹന്‍ സര്‍ക്കാരില്‍ ഇ അഹമ്മദ് എന്ന നേതാവ് ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ടിക്ക് ഏതു ലജ്ജാശൂന്യതയും ഭൂഷണമാകുമെന്ന് ജനങ്ങള്‍ തിരിച്ചറിയുന്ന ഘട്ടമാണിത്; ഒപ്പം കോഗ്രസിന്റെ വൃത്തികെട്ട അവസരവാദ നിലപാടും ഇവിടെ ഒന്നുകൂടി വെളിവാകുന്നു.
de

6 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

വാര്‍ത്തയിലെ കാരണമാണ് സത്യമെങ്കില്‍ തികച്ചും ഗുരുതരമായ കുറ്റം. ലീഗ് പ്രതിഷേധിക്കുകയൊന്നുമില്ല. കോണ്‍ഗ്രസ്സും സാധ്യതയില്ല.

Anonymous said...

ഇന്ത്യ ഒരു മതേതര റിപബ്ലിക് ആണ്, ഭരണഘടന എല്ലാവര്‍ക്കും, ജാതി മത, വര്‍ഗ, വര്‍ണ്ണ ഭേദം കൂടാതെ തുല്യാവകാശങള്‍ ഉറപ്പ് തരുന്നു. ഒക്കെ ശരി തന്നെ. പക്ഷെ അതും, ഒരു ഇന്ത്യാക്കാരന്, അതു മുസ്ലീമായാലും, ഹിന്ദുവായാലും, നിരീശ്വരവാദിയായാലും, അയാള്‍ക്ക് അമേരിക്കന്‍ ഗവണ്മെന്റ് വിസ നിഷേധിച്ചതും തമ്മില്‍ എന്ത് ബന്ധം? അമേരിക്കന്‍ ഗവണ്മെന്റ് നയം അവരുടെ ആഭ്യന്തിര കാര്യമാണ്, അതില്‍ പാവം മന്‍ മോഹന്‍ സിംഗിനും, ഇ അഹമ്മദിനും മറ്റും ഒന്നും ചെയാന്‍ പറ്റില്ല.

The Kid said...

US denying a visa to a foreigner is not a violation of Inidan Constitution. So there is no point in looking further.

Anonymous said...

The question Why U.S denied Visa can be looked in to further Mr. Kid

Anonymous said...

"പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വിദേശ മന്ത്രാലയവും അതിനെ നയിക്കുന്ന മന്ത്രി പ്രണബ് മുഖര്‍ജിയും സഹമന്ത്രി ഇ അഹമ്മദുമാണ് ഇതിന്റെ കാരണം വിശദീകരിക്കേണ്ടത്."

ല്ലെങ്കില്‍ ജ്ജങ്ങു ചെത്തും..ന്നു പോടാപ്പാ....
ഇന്ത്യയും ഇതുപോലെ ഒത്തിരി മുസല്‍മാന്മാര്‍ക്കു വിസ കൊടുക്കാണ്ടിരുന്നിട്ടുണ്ട്, ന്നിട്ട് ജ്ജ് എന്തു കുന്താടാ ചൊയിച്ചത് ബലാലെ..ഹമുക്കെ..
ജ്ജ് പോയി ആ ശബരീന്റെ കാലു നക്കു..