Tuesday, September 23, 2008

സ. അഴീക്കോടന്റെ സ്മരണ

സ. അഴീക്കോടന്റെ സ്മരണ
ആ യിരത്തിത്തൊള്ളായിരത്തി എഴുപത്തിര ണ്ട് സെപ്തംബര്‍ 23നാണ് തൃശൂരില്‍ സ. അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയായത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കവീനറുമായിരിക്കെയാണ് മാര്‍ക്സിസ്റ് വിരുദ്ധശക്തികള്‍ സ. അഴീക്കോടനെ കൊലക്കത്തിക്ക് ഇരയാക്കിയത്. ഒരു പാര്‍ടിയുടെ സമുന്നതനായ നേതാവിനെ ഇരുട്ടിന്റെ ശക്തികള്‍ മറഞ്ഞിരുന്നു കൊലപ്പെടുത്തിയ സംഭവം കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചതായിരുന്നു. സംസ്ഥാനത്താകെ നിറഞ്ഞുനിന്ന, ജനങ്ങളുടെ പ്രിയങ്കരനായ നേതാവായിരുന്നു അഴീക്കോടന്‍. ജനങ്ങളെ അടുത്തറിഞ്ഞ സംഘാടകന്‍, എതിര്‍പ്പുകളെ നെഞ്ചുവിരിച്ച് നേരിട്ട ധീരന്‍, പ്രശ്നങ്ങളെ പക്വതയോടെ സമീപിച്ച നേതാവ് എന്നീ വിശേഷണത്തിനെല്ലാം അര്‍ഹനായ, ഉത്തമനായ കമ്യൂണിസ്റായിരുന്നു അഴീക്കോടന്‍. ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ച്് നന്നേ ചെറുപ്പത്തില്‍ പൊതുപ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം അവസാനശ്വാസംവരെ നാടിനും ജനങ്ങള്‍ക്കുംവേണ്ടി ജീവിച്ചു. ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പത്താറില്‍ കമ്യൂണിസ്റ് പാര്‍ടിയുടെ കണ്ണൂര്‍ ടൌ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഴീക്കോടന്‍ 1956ല്‍ ജില്ലാ സെക്രട്ടറിയായി. '59ല്‍ പാര്‍ടിയുടെ സംസ്ഥാനകേന്ദ്രത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. 1964ല്‍ സിപിഐ എം രൂപീകരണഘട്ടത്തില്‍ അസാധാരണമായ സംഘാടനവൈഭവമാണ് സഖാവ് പ്രകടിപ്പിച്ചത്. സ. പി കൃഷ്ണപിള്ളയില്‍നിന്ന് പഠിച്ച വര്‍ഗരാഷ്ട്രീയത്തിന്റെ പാഠം അന്യൂനമായി പ്രയോഗത്തില്‍ വരുത്താന്‍ അഴീക്കോടന് എന്നും കഴിഞ്ഞു. സൌമ്യമായ പെരുമാറ്റത്തോടൊപ്പം അനീതിക്കും അക്രമത്തിനുമെതിരായ കാര്‍ക്കശ്യവും അഴീക്കോടന്റെ സവിശേഷതയായിരുന്നു. ഐക്യമുന്നണി ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നം ബന്ധപ്പെട്ട വേദികളില്‍ ശക്തമായി ഉന്നയിക്കാനും പരിഹാരം കാണാനും സഖാവ് നിലകൊണ്ടു. വികസനത്തെക്കുറിച്ചും നാടിന്റെ പൊതുവായ പുരോഗതിയെക്കുറിച്ചും ക്രിയാത്മകമായി ചിന്തിക്കുകയും പ്രായോഗിക നടപടി ആവിഷ്കരിക്കുകയുംചെയ്യുന്നതില്‍ അനന്യമായ താല്‍പ്പര്യമാണ് അദ്ദേഹം കാട്ടിയത്. രാഷ്ട്രീയജീര്‍ണതയ്ക്കെതിരെ സന്ധിയില്ലാത്ത നിലപാടാണെടുത്തത്. നിലപാടിലെ കാര്‍ക്കശ്യവും നിര്‍ഭയമായ വിമര്‍ശനശൈലിയും പ്രസ്ഥാനത്തിനുവേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത ഇടപെടലും അഴീക്കോടനെ പാര്‍ടി ശത്രുക്കളുടെ കണ്ണിലെ കരടാക്കി. കമ്യൂണിസ്റ് വിരുദ്ധര്‍ കടുത്ത ആക്രമണമാണ് തുടരെത്തുടരെ സഖാവിനെതിരെ ഉയര്‍ത്തിവിട്ടത്. വ്യക്തിപരമായ അധിക്ഷേപത്തെയും ദുരാരോപണത്തെയും വസ്തുതാ വിരുദ്ധമായ പ്രചാരണത്തെയും അക്ഷോഭ്യനായി അദ്ദേഹം നേരിട്ടു. അഴീക്കോടന്റെ തിളക്കമേറിയ പൊതുജീവിതത്തില്‍ മങ്ങലേല്‍പ്പിക്കാന്‍ അത്തരക്കാര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍, പാര്‍ടി ശത്രുക്കള്‍ ആ വിലപ്പെട്ട ജീവന്‍ അപഹരിച്ചപ്പോഴും കുപ്രചാരണം തുടരുന്ന അനുഭവമാണുണ്ടായത്. രക്തസാക്ഷിത്വം വരിച്ച അഴീക്കോടന്റെ കുടുംബത്തിന് സ്വന്തമായൊരു വീടുപോലും ഇല്ലെന്ന യാഥാര്‍ഥ്യം വെളിയില്‍ വന്നിട്ടും നേരത്തെ ഉയര്‍ത്തിയ ദുരാരോപണം തെറ്റായിപ്പോയെന്ന് തുറന്നു പറയാന്‍ എതിരാളികള്‍ തയ്യാറായില്ല. മുന്നണിയില്‍നിന്ന് നയിക്കുന്ന അഴീക്കോടനെ മോശക്കാരനായി ചിത്രീകരിക്കുന്നതിലൂടെ പാര്‍ടിയുടെ യശസ്സ് തകരുമെന്നാണ് ശത്രുക്കള്‍ കണക്കുകൂട്ടിയത്. ഇത്തരം നിരവധി ആക്രമണം പാര്‍ടിക്കും പാര്‍ടി നേതാക്കള്‍ക്കുമെതിരെ ചരിത്രത്തിന്റെ വിവിധ ഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. പാര്‍ടിതന്നെ ജനവിരുദ്ധമാണെന്നും കമ്യൂണിസ്റുകാര്‍ ഭീകരന്മാരാണെന്നും ചിത്രീകരിച്ച് പ്രചണ്ഡമായ പ്രചാരണമാണ് അരങ്ങേറിയത്. കമ്യൂണിസ്റുകാരെ ഭരണകൂടവും നാടുവാഴി ഗുണ്ടകളും വേട്ടയാടി. അത്തരം ആക്രമണത്തെയെല്ലാം അതിജീവിച്ച് കൂടുതല്‍ ജനപിന്തുണയാര്‍ജിച്ച് മുന്നേറാന്‍ പാര്‍ടിക്കു കഴിഞ്ഞിട്ടുണ്ട്. പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്ര രാഷ്ട്രീയനിലപാട് കാരണമാണ് ഈ മുന്നേറ്റം. ഇടതുപക്ഷം നല്‍കിയ മുന്നറിയിപ്പിന്റെയും നടത്തിയ പ്രക്ഷോഭത്തിന്റെയും ശരി സംശയരഹിതമായി തെളിയിക്കപ്പെടുന്ന ലോകസാഹചര്യത്തിലാണ് ഇത്തവണ നാം സഖാവ് അഴീക്കോടന്‍ദിനം ആചരിക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെ വരവോടെ ലോകത്തിന്റെ 'ഏകമാര്‍ഗം' എന്ന് കൊട്ടിഘോഷിക്കപ്പെട്ട മുതലാളിത്തം അഗാധമായ കുഴപ്പത്തിലേക്ക് വീണിരിക്കുന്നു. അമേരിക്കന്‍ സമ്പദ്ഘടന തകര്‍ച്ചയുടെ കയത്തിലാണ്. കൂറ്റന്‍ ധനസ്ഥാപനങ്ങളായ ലേമാന്‍ ബ്രദേഴ്സ് പാപ്പര്‍ ഹര്‍ജി നല്‍കിയതും മെറില്‍ ലിഞ്ച് മുഴുവന്‍ ബാധ്യതയോടെ ബാങ്ക് ഓഫ് അമേരിക്ക ഏറ്റെടുക്കേണ്ടിവന്നതും അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് (എഐജി) എന്ന ലോകത്താകെ വേരുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ തകര്‍ച്ചയും ഇതിന്റെ സമീപനാളുകളിലെ ചിത്രമാണ്്. അനിവാര്യമായ ഈ തകര്‍ച്ച സിപിഐ എം നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. സാമ്പത്തികമായും രാഷ്ട്രീയമായും തകര്‍ച്ച നേരിടുന്ന അമേരിക്കന്‍ സാമ്രാജ്യത്വം രക്ഷാമാര്‍ഗമായി ഇന്ത്യയെപ്പോലുള്ള രാജ്യത്തെ സഖ്യകക്ഷികളാക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമാണ് ആണവ സഹകരണകരാറടക്കം ഇന്ത്യയുമായി വിവിധ തലത്തില്‍ ഇടപാട് നടത്താനുള്ള വ്യഗ്രത. വാഷിങ്ടണില്‍ മന്‍മോഹന്‍സിങ്ങും ജോര്‍ജ് ബുഷും കരാര്‍ ഒപ്പിടുന്നതോടെ ഇന്ത്യ അമേരിക്കന്‍ വിധേയത്വത്തിന്റെ ഊരാക്കുടുക്കിലാണ് അകപ്പെടുക. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് തള്ളിക്കളഞ്ഞാണ്, രാജ്യത്തിന്റെ സാമ്രാജ്യ വിരുദ്ധ പാരമ്പ്യര്യത്തെയാകെ നിരസിക്കുകയും വിദേശനയം അട്ടിമറിക്കുകയും ചെയ്യുന്ന അമേരിക്കന്‍ ദാസ്യത്തിലേക്ക്് മന്‍മോഹന്‍ സര്‍ക്കാര്‍ നീങ്ങുന്നത്. ആഭ്യന്തരരംഗത്താകട്ടെ, ഇടതുപക്ഷത്തിന്റെ ചെറുത്തുനില്‍പ്പുമൂലം നടപ്പാക്കാന്‍ കഴിയാതിരുന്ന നവലിബറല്‍-ജനവിരുദ്ധ നടപടി ഇപ്പോള്‍ ഒന്നൊന്നായി പുറത്തെടുക്കുന്നു. പ്രോവിഡന്റ് ഫണ്ടിന്റെ സ്വകാര്യവല്‍ക്കരണമടക്കം അത്തരം നിരവധി തീരുമാനമാണ് അല്‍പ്പനാള്‍കൊണ്ട് വന്നത്. സാമ്രാജ്യത്വഭീഷണി എന്നത്തേക്കാളും ഭീകരമാകുന്ന വേളയില്‍തന്നെ രാജ്യത്തിനകത്ത് വര്‍ഗീയശക്തികള്‍ രൂക്ഷമായ ഭീഷണിയാണുയര്‍ത്തുന്നത്. ബംഗളൂരുവില്‍ ചേര്‍ന്ന ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് ഹിന്ദുത്വപ്രചാരണത്തിന് ആക്കംകൂട്ടാനാണ് തീരുമാനിച്ചത്. അമര്‍നാഥ് തീര്‍ഥാടനപാത ദേശസാല്‍ക്കരിക്കണമെന്നും കശ്മീരിന് പ്രത്യേകാവകാശം നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളയണമെന്നും 'പോട്ട' നിയമം തിരിച്ചുകൊണ്ടുവരണമെന്നും മറ്റുമുള്ള ബിജെപിയുടെ ആവശ്യം ലോക്സഭാ തെരഞ്ഞെടുപ്പിനെ വര്‍ഗീയതയുടെ വിളയാട്ടരംഗമാക്കി മാറ്റാനുള്ള മുന്നൊരുക്കമാണ്്. ഒറീസയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി ആരംഭിച്ച ആക്രമണം കര്‍ണാടകത്തിലേക്കും രാജ്യത്തിന്റെ ഇതരഭാഗത്തേക്കും മിന്നല്‍വേഗത്തില്‍ പടര്‍ന്നതും സംഘപരിവാറിന്റെ രാഷ്ട്രീയ ആസൂത്രണമാണ് തെളിയിക്കുന്നത്. ന്യൂനപക്ഷവേട്ട തടഞ്ഞുനിര്‍ത്താനുള്ള നടപടിക്ക് കേന്ദ്ര ഗവമെന്റോ അക്രമം അരങ്ങേറുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളോ തയ്യാറാകുന്നില്ല. കേരളത്തില്‍ സംഘര്‍ഷമുണ്ടാക്കാനും ന്യൂനപക്ഷങ്ങള്‍ക്കെതിരെ തിരിയാനുമുള്ള വര്‍ഗീയശക്തികളുടെ ശ്രമത്തെ ശക്തമായി നേരിട്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നാടിനെ അപകടത്തിലേക്കു നയിക്കുന്ന ആഗോളവല്‍ക്കരണനയത്തിനെതിരായി ജനങ്ങളെ അണിനിരത്തുകയും പരിമിതിക്കകത്തുനിന്ന് ബദല്‍നയം ഉയര്‍ത്തിക്കൊണ്ടുവരികയും എന്ന ദൌത്യം ഏറ്റെടുത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനം സംസ്ഥാനത്തിന്റെ പുരോഗതിയില്‍ വലിയ മുന്നേറ്റമാണുണ്ടാക്കിയത്. കാര്‍ഷികമേഖലയില്‍ ഇടപെടാനും പൊതുമേഖലയെ രക്ഷിക്കാനും സേവനമേഖലയെ വിപുലപ്പെടുത്താനും സാമൂഹ്യ സുരക്ഷാപദ്ധതി അന്യൂനം നടപ്പാക്കാനും സര്‍ക്കാരിനു കഴിഞ്ഞു. ജനക്ഷേമനടപടിയുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരെ ജാതി-മത-പിന്തിരിപ്പന്‍ ശക്തികളെ ഇളക്കിവിടാന്‍ യുഡിഎഫ് നിരന്തരം ശ്രമിക്കുന്നു. അത്തരം കുപ്രചാരണത്തെ നേരിടുക എന്ന കടമകൂടി ഏറ്റെടുത്താണ് സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും സര്‍ക്കാരിനെ ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ നയിക്കുന്നത്. ബഹുമുഖമായ കടമ പൂര്‍ത്തീകരിക്കാനുള്ള പാര്‍ടിയുടെ ശ്രമത്തിന് സഖാവ് അഴീക്കോടനെപ്പോലുള്ള ഉജ്വലവിപ്ളവകാരിയുടെ സ്മരണ കൂടുതല്‍ കരുത്തു നല്‍കും.
പിണറായി വിജയന്‍

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

Lal salam....