വില്‍ക്കാനുണ്ട് വലിയൊരു ഇന്ത്യ . വമ്പിച്ച ആദായ വില്പന , മടിച്ചു നില്‍ക്കാതെ വേഗം മുന്നോട്ട് വരൂ...
അമേരിക്കയില്‍നിന്ന് പത്ത് റിയാക്ടര്‍ വാങ്ങാമെന്ന് ആണവകരാര്‍ ഒപ്പിടുംമുമ്പേ ഇന്ത്യ രേഖാമൂലം ഉറപ്പുനല്‍കി. ഈ റിയാക്ടറുകള്‍ക്ക് 2.8 ലക്ഷം കോടിരൂപ വിലവരും. കേന്ദ്ര ബജറ്റ് അടങ്കലിന്റെ പകുതിയോളം വരുമിത്. സര്‍ക്കാര്‍ രഹസ്യമാക്കിവച്ച വിവരം അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ അണ്ടര്‍ സെക്രട്ടറി വില്യംബേസാണ് പുറത്തുവിട്ടത്. കരാര്‍ ചര്‍ച്ചചെയ്യുന്ന സെനറ്റിന്റെ വിദേശബന്ധ സമിതിയിലാണ് ബേസിന്റെ വെളിപ്പെടുത്തല്‍. രണ്ട് ആണവനിലയം അമേരിക്കന്‍ കമ്പനികള്‍ക്ക് നല്‍കാമെന്ന് ഇന്ത്യ ഏറ്റിട്ടുണ്ടെന്നും ബേസ് അറിയിച്ചു. പതിനായിരം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ റിയാക്ടറുകളാണ് അമേരിക്കയില്‍നിന്ന് ഇന്ത്യ വാങ്ങുന്നത്. ത്രീമൈല്‍ ഐലന്റ് ദുരന്തശേഷം മൂന്നു ദശാബ്ദമായി തകര്‍ന്നുകിടക്കുന്ന ആണവവ്യാപാരം പുനരുജ്ജീവിപ്പിക്കാന്‍ റിയാക്ടര്‍ കച്ചവടംവഴി അമേരിക്കയ്ക്ക് കഴിയും. അതുകൊണ്ടുതന്നെ 123 കരാറിന് ഉടന്‍ അംഗീകാരം നല്‍കണമെന്നും അല്ലാത്തപക്ഷം മറ്റു രാജ്യങ്ങള്‍ ബിസിനസ് തട്ടിയെടുക്കുമെന്നും ബേസ് സെനറ്റ് അംഗങ്ങളെ ഓര്‍മിപ്പിച്ചു. അമേരിക്കയിലെ റിയാക്ടര്‍ കമ്പനികളായ ജനറല്‍ ഇലക്ട്രിക്കല്‍സ്, വെസ്റ്റിങ് ഹൌസ് എന്നിവയ്ക്ക് ആയിരക്കണക്കിന് ഡോളറിന്റെ വരുമാനം ലഭിക്കുന്നതും പതിനായിരങ്ങള്‍ക്ക് ജോലി ലഭിക്കുന്നതുമാണ് കരാര്‍. ഇന്ത്യയില്‍ ഭരണമാറ്റം ഉണ്ടാകുംമുമ്പുതന്നെ കരാര്‍ യാഥാര്‍ഥ്യമാകണമെന്നും ബേസ് പറഞ്ഞു. 2006ല്‍ അമേരിക്കന്‍ സ്റ്റേറ്റ്സെക്രട്ടറി കോണ്ടലിസ റൈസ് പറഞ്ഞത് അമേരിക്കയില്‍നിന്ന് രണ്ട് റിയാക്ടര്‍ ഇന്ത്യ വാങ്ങുമെന്നായിരുന്നു. 2008 ജനുവരി 16നു ബുഷ് ഭരണകൂടം കോഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞത് 1000 മെഗാവാട്ടിന്റെ എട്ട് റിയാക്ടര്‍ വാങ്ങുമെന്നായിരുന്നു. എന്നാല്‍, 1000 മെഗാവാട്ടിന്റെ പത്ത് റിയാക്ടര്‍ വാങ്ങാമെന്നാണ് ഇപ്പോള്‍ ഇന്ത്യ സമ്മതിച്ചിട്ടുള്ളത്. റിയാക്ടറുകള്‍മൂലം അപകടം സംഭവിച്ചാല്‍ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കില്ല. നഷ്ടപരിഹാരവും മറ്റും നല്‍കേണ്ട ബാധ്യത ഇന്ത്യക്കായിരിക്കും. ഇതുസംബന്ധിച്ച് 1997ലെ വിയന്ന കവന്ഷന് അനുസരിച്ചുള്ള നിയമനിര്‍മാണം ഇന്ത്യ നടത്തേണ്ടിവരും. റഷ്യയില്‍നിന്നും ഫ്രാന്‍സില്‍നിന്നും വന്‍തോതില്‍ റിയാക്ടറുകള്‍ വാങ്ങുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പറഞ്ഞത്. റിയാക്ടര്‍ നിര്‍മാണത്തിലും അതിന്റെ സാങ്കേതികവിദ്യയിലും മുന്നില്‍ നില്‍ക്കുന്നത് റഷ്യയും ഫ്രാന്സുമാണ്്. അമേരിക്കയില്‍ 30 വര്‍ഷമായി ഒരൊറ്റ റിയാക്ടര്‍പോലും നിര്‍മിച്ചിട്ടില്ല. എന്നിട്ടും ആ രാജ്യത്തുനിന്നുതന്നെ കൂടുതല്‍ റിയാക്ടറുകള്‍ വാങ്ങാനുള്ള മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ തീരുമാനം പ്രതിസന്ധിയിലായ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനാണ്.
2 comments:
വില്‍ക്കാനുണ്ട് വലിയൊരു ഇന്ത്യ .വമ്പിച്ച ആദായ വില്പന , മടിച്ചു നില്‍ക്കാതെ വേഗം മുന്നോട്ട് വരൂ...

ന്യൂഡല്‍ഹി: ആണവകരാറിന് അന്തിമരൂപം നല്‍കുന്നതിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷുമായി കൂടിക്കാഴ്ച നടത്തുന്ന വ്യാഴാഴ്ച ഇടതുപക്ഷം മറ്റ് പാര്‍ടികളുമായി ചേര്‍ന്ന് രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കും. നൂറോളം എംപിമാര്‍ പാര്‍ലമെന്റിനുമുമ്പില്‍ ധര്‍ണ നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗത്ത് പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തും. സിപിഐ എം, സിപിഐ, ഫോര്‍വേഡ് ബ്ളോക്ക്, ആര്‍എസ്പി എന്നീ ഇടതുപക്ഷ പാര്ടികളിലെയും ബിഎസ്പി, ജെഡി എസ്, തെലുങ്ക്ദേശം എന്നീ പാര്ടികളിലെയും എംപിമാരാണ് ധര്‍ണയില്‍ പങ്കെടുക്കുക. ആണവകരാറില്‍ ഒപ്പുവയ്ക്കുന്നതിനുമുമ്പ് ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുമെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നല്കിയ ഉറപ്പ് ലംഘിച്ചിരിക്കുകയാണെന്ന് രാജ്യസഭയിലെ സിപിഐ എം കക്ഷിനേതാവ് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഐഎഇഎയുടെ അംഗീകാരവും എന്‍എസ്ജിയില്‍നിന്ന് ഇളവും ലഭിച്ചാലുടന്‍ പാര്‍ലമെന്റിനെ അഭിമുഖീകരിക്കുമെന്നും അതിനുശേഷം മാത്രമേ കരാറില്‍ ഒപ്പുവയ്ക്കുകയുള്ളൂ എന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നത്. ഡല്‍ഹിയിലെ സ്ഫോടന പരമ്പര, രൂക്ഷമായ വിലക്കയറ്റം, ക്രിസ്ത്യാനികള്‍ക്കെതിരെ രാജ്യത്തെമ്പാടും നടക്കുന്ന ആക്രമണം എന്നിവയുടെപശ്ചാത്തലത്തില് പാര്‍ലമെന്റ് സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നാണ് ഇടതുപക്ഷ പാര്‍ടികളുടെയും മറ്റ് കക്ഷികളുടെയും ആവശ്യം.
Post a Comment