123 കരാര്‍ തള്ളിക്കളയുക
സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയുടെ പൂര്‍ണരൂപം
123കരാറിലെ വ്യവസ്ഥ ഹൈഡ് ആക്ടിലെ നിബന്ധനയെ പൂര്‍ണമായും പാലിക്കുന്നതാണെന്ന് ഇന്ത്യ-അമേരിക്ക ആണവ സഹകരണം സംബന്ധിച്ച 'പ്രസിഡന്റിന്റെ നിശ്ചയദാര്‍ഢ്യ പ്രഖ്യാപന'ത്തോടൊപ്പം അമേരിക്കന്‍ പ്രസിഡന്റ് കോഗ്രസില്‍വച്ച രേഖകള്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിന് പ്രധാനമന്ത്രി നല്കിയ വാഗ്ദാനം പൂര്‍ണമായും ലംഘിക്കുന്നതുമാണ് ഇത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ താല്‍പ്പര്യത്തിന് വിരുദ്ധമായ 123 കരാര്‍ തള്ളിക്കളയേണ്ട സമയമായി. സര്‍ക്കാരിനുമുമ്പില്‍ മറ്റ് മാര്‍ഗമൊന്നുമില്ല. 123 കരാറിന് ഇന്ത്യ മറ്റ് വ്യാഖ്യാനം നല്കുന്നതില് അര്‍ഥവുമില്ല. ആണവ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും ദാതാവായ അമേരിക്ക 'ചട്ടക്കൂട് കരാറി'ന്റെ അടിസ്ഥാനത്തിലാണ് ഇവ നല്‍കുക എന്നാണ് പറയുന്നത്. 123 കരാറിന് വ്യത്യസ്തമായ വ്യാഖ്യാനം നല്കി ദാതാവായ അമേരിക്കയെക്കൊണ്ട് നിയമപരമായി അത് അംഗീകരിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയില്ല.
123 കരാറിലെ പല വ്യവസ്ഥയും ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന് ഇടതുപക്ഷം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയതാണ്.
1. ഇന്ത്യക്ക് തടസ്സമില്ലാതെ ഇന്ധനം ലഭിക്കുമെന്ന് ഉറപ്പില്ല.
2. ഇന്ധനവിതരണം ഉറപ്പില്ലാതെയാണ് ഇന്ത്യ അതിന്റെ സിവിലിയന്‍ റിയാക്ടറുകള്‍ ശാശ്വതമായി ഐഎഇഎയുടെ സുരക്ഷാ പരിശോധനയ്ക്കു കീഴിലാക്കിയത്.
3. റിയാക്ടറുകളുടെ പ്രവര്‍ത്തനകാലം മുഴുവന്‍ ഇന്ധനം നല്കുന്നതിനാവശ്യമായ ഇന്ധനസംഭരണി രൂപീകരിക്കുന്നതിനുള്ള ഉറപ്പ് ലഭ്യമായിട്ടില്ല.
4. ഇന്ധനവിതരണം തടസ്സപ്പെട്ടാല്‍ എന്തെല്ലാം തിരുത്തല്‍ നടപടി ഇന്ത്യ സ്വീകരിച്ചാലും റിയാക്ടറുകളെ ഐഎഇഎ സുരക്ഷാകവചത്തില്‍നിന്ന് മോചിപ്പിക്കാനുള്ള അധികാരം ഇന്ത്യക്കുണ്ടായിരിക്കില്ല.
5. സമ്പൂര്‍ണ ആണവ സാങ്കേതികവിദ്യ നേടാനും ഇന്ത്യക്ക് കഴിയില്ല.
6. ഉപയോഗിച്ച ഇന്ധനം പുനഃസംസ്കരിക്കാന്‍ ഇന്ത്യക്കുള്ള അനുമതി സാങ്കല്പ്പികംമാത്രമാണ്.
7. 123 കരാര്‍ റദ്ദാക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്നു മാത്രമല്ല, എല്ലാ വിതരണവും നിര്‍ത്തിവയ്ക്കാനും അവര്‍ക്ക് കഴിയും.
8. അമേരിക്കയുടെ വിദേശനയത്തോടൊപ്പം ഇന്ത്യ നില്‍ക്കണം. പ്രത്യേകിച്ചും ഇറാന് വിഷയത്തില്‍. ഇടതുപക്ഷം ഉയര്‍ത്തിയ ഈ വസ്തുത ശരിയാണെന്ന് യുഎസ് പ്രസിഡന്റിന്റെ 'നിശ്ചയദാര്‍ഢ്യ പ്രഖ്യാപന'ത്തില്‍ വ്യക്തമാകുന്നു.
അതോടൊപ്പം പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ വാഗ്ദാനത്തിന്റെ പൊള്ളത്തരവും. ഇന്ധനവിതരണ ഉറപ്പും ഐഎഇഎയുടെ സുരക്ഷയും: അമേരിക്ക ശാശ്വതമായി ഇന്ധനം തടസ്സമില്ലാതെ നല്‍കുമെന്ന് പറഞ്ഞാല്‍ മാത്രമേ ഇന്ത്യയിലെ സിവില്‍ ആണവ റിയാക്ടറുകള്‍ ഐഎഇഎയുടെ ശാശ്വതമായ സുരക്ഷാകവചത്തിന്കീഴിലാക്കൂവെന്ന് 2006 മാര്‍ച്ച് ഏഴിന് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉറപ്പുനല്‍കിയിരുന്നു. ഇനി അമേരിക്ക ഇന്ധനവിതരണത്തില്‍ വീഴ്ച വരുത്തിയാല്‍ (താരാപ്പുരില്‍ എന്നതുപോലെ) എന്‍എസ്ജിയിലെ മറ്റ് അംഗങ്ങള്‍ ഈ ബാധ്യത ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍,പ്രസിഡന്റ് ഒപ്പുവച്ച് അമേരിക്കന്‍ കോഗ്രസില്‍വച്ച പ്രഖ്യാപനത്തില്‍ ബുഷ് വ്യക്തമാക്കുന്നത് 123 കരാറിലെ ഇന്ധനവിതരണ ഉറപ്പിന് നിയമപ്രാബല്യമില്ലെന്നാണ്. അതിലെ പരാമര്‍ശം ഇങ്ങനെയാണ്: "കരാറിലെ 5(6) വകുപ്പ് അനുസരിച്ച് ഇന്ത്യക്ക് വിശ്വസനീയമായ ആണവ ഇന്ധന വിതരണത്തെക്കുറിച്ച് രാഷ്ട്രീയ ഉറപ്പ് നല്‍കിയത് 2006 മാര്‍ച്ച് ആറിനാണ്. എന്നാല്‍, കരാറില്‍ ഈ രാഷ്ട്രീയ ഉറപ്പ് നിയമസാധുതയുള്ള ഉറപ്പായി വിലയിരുത്തുന്നില്ല. മറ്റ് അമേരിക്കന്‍ കരാറുകളെപ്പോലെ ഇതൊരു 'ചട്ടക്കൂട് കരാറാ'യാണ് കാണുന്നത്.'' ഹൈഡ് ആക്ടിലെ 104(സി) വകുപ്പ് അനുസരിച്ചാണ്
അമേരിക്കന്‍ പ്രസിഡന്റ് 123 കരാറിലെ ഇന്ധനവിതരണ ഉറപ്പ് നിയമസാധുതയില്ലാത്തതാണെന്നു പറയുന്നത്. പ്രസിഡന്റിന്റെ നിശ്ചയദാര്ഢ്യപ്രഖ്യാപനം പറയുന്നത് ഇപ്രകാരമാണ്: "കരാറിന്റെ അനുബന്ധത്തില്പ്പെടുത്തിയ സുരക്ഷാസംവിധാനം അനിശ്ചിതമായി തുടരും... ഐഎഇഎയുടെ നിലവാരത്തിനും തത്വത്തിനും രീതിക്കുമനുസരിച്ച് ശാശ്വതമായി സുരക്ഷാസംവിധാനം തുടരും.'' ഇന്ധനവിതരണം തടസ്സപ്പെട്ടാലും 123 കരാര്‍ റദ്ദാക്കപ്പെട്ടാലും ഇന്ത്യക്ക് അതിന്റെ സിവില്‍ ആണവസൌകര്യം, ഇന്ത്യ സ്വയംനിര്‍മിച്ച റിയാക്ടറുകളെപ്പോലും, ഏകപക്ഷീയമായി ഐഎഇഎയുടെ സുരക്ഷാകവചത്തില്‍നിന്ന് മോചിപ്പിക്കാനാകില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഹൈഡ് ആക്ടിലെ 104(സി) വകുപ്പ് പ്രകാരമുള്ള പ്രസിഡന്റിന്റെ റിപ്പോര്‍ട്ടില്‍ 123 കരാര്‍ അനുസരിച്ച് നല്കുന്ന ആണവ വസ്തുക്കളുടെ അളവ് നിര്‍വചിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ആണവസംഭരണി നിര്‍മിക്കാന്‍ സഹായിക്കാനുള്ള ബാധ്യത അമേരിക്കയ്ക്കില്ല. സമ്പൂര്‍ണ സിവില്‍ ആണവ സാങ്കേതിക സഹകരണം: 2006 ജൂലൈ 29ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സ്വമേധയാ നടത്തിയ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു: "സൈനികവും സൈനികേതരവുമെന്ന വിഭജനത്തിന് നാം പ്രതിജ്ഞാബദ്ധമാണ്.
എന്നാല്‍,അമേരിക്ക അവരുടെ വാഗ്ദാനം പാലിച്ചാല്‍ മാത്രമേ ഇത് ചെയ്യേണ്ടതുള്ളൂ... സ്വമേധയാ നമ്മുടെ സിവിലിയന്‍ സൌകര്യം ഐഎഇഎയുടെ സുരക്ഷാകവചത്തിന്കീഴിലാക്കുന്നതിനുമുമ്പ് ഇന്ത്യക്കുമേലുള്ള എല്ലാ നിയന്ത്രണവും എടുത്തുകളഞ്ഞെന്ന് ഉറപ്പുവരുത്തും.'' എന്നാല്‍, പ്രസിഡന്റിന്റെ നിശ്ചയദാര്‍ഢ്യപ്രഖ്യാപനത്തില്‍ ഇങ്ങനെ പറയുന്നു: "123 കരാര്‍ നിയന്ത്രിതമായ വസ്തുതകള്‍ കൈമാറ്റം ചെയ്യുന്നത് അംഗീകരിക്കുന്നില്ല.
ആണവ സാങ്കേതികവിദ്യ, ഘനജന നിര്‍മാണ സാങ്കേതികവിദ്യ, നിര്മാണസൌകര്യം, ആണവസൌകര്യം, ഇത്തരം സൌകര്യത്തിന്റെ നിര്‍ണായകമായ ഘടകം എന്നിവ ഈ കരാറിന്റെ അടിസ്ഥാനത്തില്‍ കൈമാറാനാകില്ല. കരാറില്‍ ഭേദഗതിവരുത്തിയാല്‍ മാത്രമേ അതിന് കഴിയൂ.'' ഇതും ഹൈഡ് ആക്ടിലെ 104 (സി) അനുസരിച്ചുള്ളതാണ്. ഇന്ത്യക്ക് സമ്പൂര്‍ണ ഇന്ധനചക്രത്തില് പങ്കാളിയാകാന്‍ കഴിയില്ല.
സുപ്രധാനമായ എല്ലാ സാങ്കേതികവിദ്യയും നിഷേധിക്കുകയും ചെയ്യുന്നു. സമ്പൂര്‍ണ ആണവഇന്ധന ചക്രത്തിലെ സാങ്കേതികവിദ്യ നിഷേധിക്കുന്നത് അമേരിക്കയുടെ സാങ്കേതികവിദ്യാനിഷേധത്തിന്റെ ഭാഗമായാണ്. നിയന്ത്രണമൊന്നും പിന്വലിച്ചുകിട്ടാതെയാണ് ഇന്ത്യ അതിന്റെ റിയാക്ടറുകള്‍ ഐഎഇഎയുടെ സുരക്ഷാസംവിധാനത്തിന്കീഴിലാക്കിയിരിക്കുന്നത്.
പുനഃസംസ്കരണത്തിനുള്ള അനുമതി: പ്രസിഡന്റിന്റെ നിശ്ചയദാര്ഢ്യപ്രഖ്യാപനത്തോടൊപ്പം സമര്‍പ്പിച്ച ആണവ വ്യാപന അവലോകന പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: "2006 മാര്‍ച്ചില്‍ ഇന്ത്യ വിഭജനപദ്ധതി പ്രഖ്യാപിച്ചതിനുശേഷം സുരക്ഷാവലയത്തിന്കീഴില് പുനഃസംസ്കരണത്തിന് പ്രത്യേക സൌകര്യം വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യാസര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. കരാറിലെ ആറാംവകുപ്പ് അനുസരിച്ച് ഈ പദ്ധതിക്ക് അമേരിക്കയുടെ അനുവാദം ആവശ്യമാണ്.'' അറേഞ്ച്മെന്റ് പ്രൊസീജിയേഴ്സ് അംഗീകരിക്കുന്നതുവരെ പുനഃസംസ്കരണത്തിന് അനുമതി നല്‍കാനാകില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സര്‍ക്കാരിന്റെ അവകാശവാദം പൊളിയുകയാണ്്. ആണവസഹകരണവുമായി ബന്ധപ്പെട്ട ബാഹ്യവിഷയം: സിവില്‍ ആണവസഹകരണത്തില്‍ ബാഹ്യവിഷയം കടന്നുവരാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പ്രസിഡന്റിന്റെ നിശ്ചയദാര്‍ഢ്യപ്രഖ്യാപനത്തില്‍ ആണവപ്രശ്നത്തോടൊപ്പം ബാഹ്യവിഷയവും കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. ഇന്ത്യാസര്ക്കാരാകട്ടെ അത് അംഗീകരിക്കുകയുമാണ്്. ഇറാന്: ഹൈഡ് ആക്ടിലെ 104(സി) വകുപ്പുപ്രകാരം ഇറാന് പ്രശ്നത്തില്‍ ഇന്ത്യ അമേരിക്കന്നയത്തിനൊപ്പം നില്‍ക്കുമെന്ന് മാത്രമല്ല ഐഎഇഎയിലും യുഎന്നിലും ഈ സഹകരണം തുടരുമെന്നും പറയുന്നു. "ഇറാന് ആണവപദ്ധതി സംബന്ധിച്ചുള്ള അന്താരാഷ്ട്ര ഉല്‍ക്കണ്ഠ പരിഹരിക്കാന്‍ അമേരിക്ക നടത്തുന്ന നയതന്ത്രനീക്കത്തെയും യുഎന്‍ സ്ഥിരാംഗങ്ങളായ പി 5+1 ന്റെ പൊതുവായ നയത്തെയും അംഗീകരിക്കുമെന്ന്'' പ്രസിഡന്റിന്റെ പ്രഖ്യാപനത്തില്‍ പറയുന്നു. ഇറാന്റെ ഇന്ധനചക്രത്തെ പിന്തുണയ്ക്കുമെന്ന ഇന്ത്യയുടെ മുന്നയത്തിന് കടകവിരുദ്ധമായ സമീപനമാണ് ഇവിടെ കാണുന്നത്. ആണവായുധവും സമ്പുഷ്ടീകരണത്തിനുള്ള അവകാശവും രണ്ടായാണ് ഇന്ത്യ കണ്ടിരുന്നത്. എന്നാല്‍,വിദേശമന്ത്രിയുടെ പ്രസ്താവന ഇന്ത്യയുടെ ഈ നയം മാറ്റിയെന്ന് പ്രഖ്യാപിക്കുന്നു. സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ അവകാശത്തെ ഇന്ത്യ എതിര്‍ത്തിരിക്കയാണ്. ആണവ നിര്‍വ്യാപനകരാറിന്റെ നാലാംവകുപ്പ് അനുസരിച്ച് ഇറാന് സമ്പുഷ്ടീകരണത്തിന് അവകാശമുണ്ട്. മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണസംവിധാനം: കരാറിന്റെ ഭാഗമല്ലാത്ത മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണസംവിധാനം അംഗീകരിക്കാന്‍ ഇന്ത്യ ഏകപക്ഷീയമായി തീരുമാനിച്ചിരിക്കയാണ്. ഹൈഡ് ആക്ടിന്റെ 104(സി) വകുപ്പ് അനുസരിച്ചുള്ള റിപ്പോര്‍ട്ടില്‍ ഈ സംവിധാനം അംഗീകരിക്കാമെന്നുകാണിച്ച് സെപ്തംബര്‍ ഒമ്പതിന് ഇന്ത്യ കത്തയച്ചതായി അവകാശപ്പെടുന്നുണ്ട്. ഇതെല്ലാം തെളിയിക്കുന്നത് 123 കരാറും താരാപ്പുര്‍ കരാറിന് സമാനമാണെന്നാണ്. താരാപ്പുരിനുവേണ്ടിയുള്ള 123 കരാര്‍ അമേരിക്ക ഏകപക്ഷീയമായി റദ്ദാക്കുകയാണുണ്ടായത്. അന്ന് ഉപയോഗിച്ച ഇന്ധനം പുനഃസംസ്കരിക്കാന്‍ അമേരിക്ക ഒരിക്കലും അനുവാദം നല്‍കിയിരുന്നില്ല. അന്നത്തെ 123 കരാറില്‍ ഇതിനുള്ള അനുവാദം ഉണ്ടായിട്ടുപോലും. ഈ അനുഭവത്തില്‍നിന്നാണ് ഇന്ധനവിതരണം ഉറപ്പാക്കണമെന്നും ഉപയോഗിച്ച ഇന്ധനം പുനഃസംസ്കരിക്കാന്‍ അനുവദിക്കണമെന്നും ഇപ്പോള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പ്രസിഡന്റിന്റെ നിശ്ചയദാര്ഢ്യപ്രഖ്യാപനത്തോടൊപ്പമുള്ള രേഖകളില്‍ അമേരിക്ക അവരുടെ യഥാര്‍ഥലക്ഷ്യം വ്യക്തമാക്കിയിരിക്കയാണ്. ഇപ്പോഴത്തെ 123 കരാര്‍ നേരത്തെയുള്ള താരാപ്പുര്‍ കരാറില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. താരാപ്പുരിന്റെ അനുഭവം ആവര്‍ത്തിക്കുകതന്നെ ചെയ്യും. അതിനാല്‍, ഇന്ത്യയുടെ പ്രതീക്ഷ പൂര്‍ത്തീകരിക്കാത്തപക്ഷം കരാറില്‍നിന്ന് പിന്‍വാങ്ങി രാജ്യത്തിന് നല്കിയ വാഗ്ദാനം പാലിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം.
Subscribe to:
Post Comments (Atom)
1 comment:
123 കരാര്‍ തള്ളിക്കളയുക
സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയുടെ പൂര്‍ണരൂപം
123കരാറിലെ വ്യവസ്ഥ ഹൈഡ് ആക്ടിലെ നിബന്ധനയെ പൂര്‍ണമായും പാലിക്കുന്നതാണെന്ന് ഇന്ത്യ-അമേരിക്ക ആണവ സഹകരണം സംബന്ധിച്ച 'പ്രസിഡന്റിന്റെ നിശ്ചയദാര്‍ഢ്യ പ്രഖ്യാപന'ത്തോടൊപ്പം അമേരിക്കന്‍ പ്രസിഡന്റ് കോഗ്രസില്‍വച്ച രേഖകള്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിന് പ്രധാനമന്ത്രി നല്കിയ വാഗ്ദാനം പൂര്‍ണമായും ലംഘിക്കുന്നതുമാണ് ഇത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ താല്‍പ്പര്യത്തിന് വിരുദ്ധമായ 123 കരാര്‍ തള്ളിക്കളയേണ്ട സമയമായി. സര്‍ക്കാരിനുമുമ്പില്‍ മറ്റ് മാര്‍ഗമൊന്നുമില്ല. 123 കരാറിന് ഇന്ത്യ മറ്റ് വ്യാഖ്യാനം നല്കുന്നതില് അര്‍ഥവുമില്ല. ആണവ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും ദാതാവായ അമേരിക്ക 'ചട്ടക്കൂട് കരാറി'ന്റെ അടിസ്ഥാനത്തിലാണ് ഇവ നല്‍കുക എന്നാണ് പറയുന്നത്. 123 കരാറിന് വ്യത്യസ്തമായ വ്യാഖ്യാനം നല്കി ദാതാവായ അമേരിക്കയെക്കൊണ്ട് നിയമപരമായി അത് അംഗീകരിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയില്ല. 123 കരാറിലെ പല വ്യവസ്ഥയും ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന് ഇടതുപക്ഷം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയതാണ്. 1. ഇന്ത്യക്ക് തടസ്സമില്ലാതെ ഇന്ധനം ലഭിക്കുമെന്ന് ഉറപ്പില്ല. 2. ഇന്ധനവിതരണം ഉറപ്പില്ലാതെയാണ് ഇന്ത്യ അതിന്റെ സിവിലിയന്‍ റിയാക്ടറുകള്‍ ശാശ്വതമായി ഐഎഇഎയുടെ സുരക്ഷാ പരിശോധനയ്ക്കു കീഴിലാക്കിയത്. 3. റിയാക്ടറുകളുടെ പ്രവര്‍ത്തനകാലം മുഴുവന്‍ ഇന്ധനം നല്കുന്നതിനാവശ്യമായ ഇന്ധനസംഭരണി രൂപീകരിക്കുന്നതിനുള്ള ഉറപ്പ് ലഭ്യമായിട്ടില്ല. 4. ഇന്ധനവിതരണം തടസ്സപ്പെട്ടാല്‍ എന്തെല്ലാം തിരുത്തല്‍ നടപടി ഇന്ത്യ സ്വീകരിച്ചാലും റിയാക്ടറുകളെ ഐഎഇഎ സുരക്ഷാകവചത്തില്‍നിന്ന് മോചിപ്പിക്കാനുള്ള അധികാരം ഇന്ത്യക്കുണ്ടായിരിക്കില്ല. 5. സമ്പൂര്‍ണ ആണവ സാങ്കേതികവിദ്യ നേടാനും ഇന്ത്യക്ക് കഴിയില്ല. 6. ഉപയോഗിച്ച ഇന്ധനം പുനഃസംസ്കരിക്കാന്‍ ഇന്ത്യക്കുള്ള അനുമതി സാങ്കല്പ്പികംമാത്രമാണ്. 7. 123 കരാര്‍ റദ്ദാക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്നു മാത്രമല്ല, എല്ലാ വിതരണവും നിര്‍ത്തിവയ്ക്കാനും അവര്‍ക്ക് കഴിയും. 8. അമേരിക്കയുടെ വിദേശനയത്തോടൊപ്പം ഇന്ത്യ നില്‍ക്കണം. പ്രത്യേകിച്ചും ഇറാന് വിഷയത്തില്‍. ഇടതുപക്ഷം ഉയര്‍ത്തിയ ഈ വസ്തുത ശരിയാണെന്ന് യുഎസ് പ്രസിഡന്റിന്റെ 'നിശ്ചയദാര്‍ഢ്യ പ്രഖ്യാപന'ത്തില്‍ വ്യക്തമാകുന്നു. അതോടൊപ്പം പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ വാഗ്ദാനത്തിന്റെ പൊള്ളത്തരവും. ഇന്ധനവിതരണ ഉറപ്പും ഐഎഇഎയുടെ സുരക്ഷയും: അമേരിക്ക ശാശ്വതമായി ഇന്ധനം തടസ്സമില്ലാതെ നല്‍കുമെന്ന് പറഞ്ഞാല്‍ മാത്രമേ ഇന്ത്യയിലെ സിവില്‍ ആണവ റിയാക്ടറുകള്‍ ഐഎഇഎയുടെ ശാശ്വതമായ സുരക്ഷാകവചത്തിന്കീഴിലാക്കൂവെന്ന് 2006 മാര്‍ച്ച് ഏഴിന് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉറപ്പുനല്‍കിയിരുന്നു. ഇനി അമേരിക്ക ഇന്ധനവിതരണത്തില്‍ വീഴ്ച വരുത്തിയാല്‍ (താരാപ്പുരില്‍ എന്നതുപോലെ) എന്‍എസ്ജിയിലെ മറ്റ് അംഗങ്ങള്‍ ഈ ബാധ്യത ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍,പ്രസിഡന്റ് ഒപ്പുവച്ച് അമേരിക്കന്‍ കോഗ്രസില്‍വച്ച പ്രഖ്യാപനത്തില്‍ ബുഷ് വ്യക്തമാക്കുന്നത് 123 കരാറിലെ ഇന്ധനവിതരണ ഉറപ്പിന് നിയമപ്രാബല്യമില്ലെന്നാണ്. അതിലെ പരാമര്‍ശം ഇങ്ങനെയാണ്: "കരാറിലെ 5(6) വകുപ്പ് അനുസരിച്ച് ഇന്ത്യക്ക് വിശ്വസനീയമായ ആണവ ഇന്ധന വിതരണത്തെക്കുറിച്ച് രാഷ്ട്രീയ ഉറപ്പ് നല്‍കിയത് 2006 മാര്‍ച്ച് ആറിനാണ്. എന്നാല്‍, കരാറില്‍ ഈ രാഷ്ട്രീയ ഉറപ്പ് നിയമസാധുതയുള്ള ഉറപ്പായി വിലയിരുത്തുന്നില്ല. മറ്റ് അമേരിക്കന്‍ കരാറുകളെപ്പോലെ ഇതൊരു 'ചട്ടക്കൂട് കരാറാ'യാണ് കാണുന്നത്.'' ഹൈഡ് ആക്ടിലെ 104(സി) വകുപ്പ് അനുസരിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് 123 കരാറിലെ ഇന്ധനവിതരണ ഉറപ്പ് നിയമസാധുതയില്ലാത്തതാണെന്നു പറയുന്നത്. പ്രസിഡന്റിന്റെ നിശ്ചയദാര്ഢ്യപ്രഖ്യാപനം പറയുന്നത് ഇപ്രകാരമാണ്: "കരാറിന്റെ അനുബന്ധത്തില്പ്പെടുത്തിയ സുരക്ഷാസംവിധാനം അനിശ്ചിതമായി തുടരും... ഐഎഇഎയുടെ നിലവാരത്തിനും തത്വത്തിനും രീതിക്കുമനുസരിച്ച് ശാശ്വതമായി സുരക്ഷാസംവിധാനം തുടരും.'' ഇന്ധനവിതരണം തടസ്സപ്പെട്ടാലും 123 കരാര്‍ റദ്ദാക്കപ്പെട്ടാലും ഇന്ത്യക്ക് അതിന്റെ സിവില്‍ ആണവസൌകര്യം, ഇന്ത്യ സ്വയംനിര്‍മിച്ച റിയാക്ടറുകളെപ്പോലും, ഏകപക്ഷീയമായി ഐഎഇഎയുടെ സുരക്ഷാകവചത്തില്‍നിന്ന് മോചിപ്പിക്കാനാകില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഹൈഡ് ആക്ടിലെ 104(സി) വകുപ്പ് പ്രകാരമുള്ള പ്രസിഡന്റിന്റെ റിപ്പോര്‍ട്ടില്‍ 123 കരാര്‍ അനുസരിച്ച് നല്കുന്ന ആണവ വസ്തുക്കളുടെ അളവ് നിര്‍വചിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ആണവസംഭരണി നിര്‍മിക്കാന്‍ സഹായിക്കാനുള്ള ബാധ്യത അമേരിക്കയ്ക്കില്ല. സമ്പൂര്‍ണ സിവില്‍ ആണവ സാങ്കേതിക സഹകരണം: 2006 ജൂലൈ 29ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സ്വമേധയാ നടത്തിയ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു: "സൈനികവും സൈനികേതരവുമെന്ന വിഭജനത്തിന് നാം പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍,അമേരിക്ക അവരുടെ വാഗ്ദാനം പാലിച്ചാല്‍ മാത്രമേ ഇത് ചെയ്യേണ്ടതുള്ളൂ... സ്വമേധയാ നമ്മുടെ സിവിലിയന്‍ സൌകര്യം ഐഎഇഎയുടെ സുരക്ഷാകവചത്തിന്കീഴിലാക്കുന്നതിനുമുമ്പ് ഇന്ത്യക്കുമേലുള്ള എല്ലാ നിയന്ത്രണവും എടുത്തുകളഞ്ഞെന്ന് ഉറപ്പുവരുത്തും.'' എന്നാല്‍, പ്രസിഡന്റിന്റെ നിശ്ചയദാര്‍ഢ്യപ്രഖ്യാപനത്തില്‍ ഇങ്ങനെ പറയുന്നു: "123 കരാര്‍ നിയന്ത്രിതമായ വസ്തുതകള്‍ കൈമാറ്റം ചെയ്യുന്നത് അംഗീകരിക്കുന്നില്ല. ആണവ സാങ്കേതികവിദ്യ, ഘനജന നിര്‍മാണ സാങ്കേതികവിദ്യ, നിര്മാണസൌകര്യം, ആണവസൌകര്യം, ഇത്തരം സൌകര്യത്തിന്റെ നിര്‍ണായകമായ ഘടകം എന്നിവ ഈ കരാറിന്റെ അടിസ്ഥാനത്തില്‍ കൈമാറാനാകില്ല. കരാറില്‍ ഭേദഗതിവരുത്തിയാല്‍ മാത്രമേ അതിന് കഴിയൂ.'' ഇതും ഹൈഡ് ആക്ടിലെ 104 (സി) അനുസരിച്ചുള്ളതാണ്. ഇന്ത്യക്ക് സമ്പൂര്‍ണ ഇന്ധനചക്രത്തില് പങ്കാളിയാകാന്‍ കഴിയില്ല. സുപ്രധാനമായ എല്ലാ സാങ്കേതികവിദ്യയും നിഷേധിക്കുകയും ചെയ്യുന്നു. സമ്പൂര്‍ണ ആണവഇന്ധന ചക്രത്തിലെ സാങ്കേതികവിദ്യ നിഷേധിക്കുന്നത് അമേരിക്കയുടെ സാങ്കേതികവിദ്യാനിഷേധത്തിന്റെ ഭാഗമായാണ്. നിയന്ത്രണമൊന്നും പിന്വലിച്ചുകിട്ടാതെയാണ് ഇന്ത്യ അതിന്റെ റിയാക്ടറുകള്‍ ഐഎഇഎയുടെ സുരക്ഷാസംവിധാനത്തിന്കീഴിലാക്കിയിരിക്കുന്നത്. പുനഃസംസ്കരണത്തിനുള്ള അനുമതി: പ്രസിഡന്റിന്റെ നിശ്ചയദാര്ഢ്യപ്രഖ്യാപനത്തോടൊപ്പം സമര്‍പ്പിച്ച ആണവ വ്യാപന അവലോകന പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: "2006 മാര്‍ച്ചില്‍ ഇന്ത്യ വിഭജനപദ്ധതി പ്രഖ്യാപിച്ചതിനുശേഷം സുരക്ഷാവലയത്തിന്കീഴില് പുനഃസംസ്കരണത്തിന് പ്രത്യേക സൌകര്യം വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യാസര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. കരാറിലെ ആറാംവകുപ്പ് അനുസരിച്ച് ഈ പദ്ധതിക്ക് അമേരിക്കയുടെ അനുവാദം ആവശ്യമാണ്.'' അറേഞ്ച്മെന്റ് പ്രൊസീജിയേഴ്സ് അംഗീകരിക്കുന്നതുവരെ പുനഃസംസ്കരണത്തിന് അനുമതി നല്‍കാനാകില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സര്‍ക്കാരിന്റെ അവകാശവാദം പൊളിയുകയാണ്്. ആണവസഹകരണവുമായി ബന്ധപ്പെട്ട ബാഹ്യവിഷയം: സിവില്‍ ആണവസഹകരണത്തില്‍ ബാഹ്യവിഷയം കടന്നുവരാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പ്രസിഡന്റിന്റെ നിശ്ചയദാര്‍ഢ്യപ്രഖ്യാപനത്തില്‍ ആണവപ്രശ്നത്തോടൊപ്പം ബാഹ്യവിഷയവും കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. ഇന്ത്യാസര്ക്കാരാകട്ടെ അത് അംഗീകരിക്കുകയുമാണ്്. ഇറാന്: ഹൈഡ് ആക്ടിലെ 104(സി) വകുപ്പുപ്രകാരം ഇറാന് പ്രശ്നത്തില്‍ ഇന്ത്യ അമേരിക്കന്നയത്തിനൊപ്പം നില്‍ക്കുമെന്ന് മാത്രമല്ല ഐഎഇഎയിലും യുഎന്നിലും ഈ സഹകരണം തുടരുമെന്നും പറയുന്നു. "ഇറാന് ആണവപദ്ധതി സംബന്ധിച്ചുള്ള അന്താരാഷ്ട്ര ഉല്‍ക്കണ്ഠ പരിഹരിക്കാന്‍ അമേരിക്ക നടത്തുന്ന നയതന്ത്രനീക്കത്തെയും യുഎന്‍ സ്ഥിരാംഗങ്ങളായ പി 5+1 ന്റെ പൊതുവായ നയത്തെയും അംഗീകരിക്കുമെന്ന്'' പ്രസിഡന്റിന്റെ പ്രഖ്യാപനത്തില്‍ പറയുന്നു. ഇറാന്റെ ഇന്ധനചക്രത്തെ പിന്തുണയ്ക്കുമെന്ന ഇന്ത്യയുടെ മുന്നയത്തിന് കടകവിരുദ്ധമായ സമീപനമാണ് ഇവിടെ കാണുന്നത്. ആണവായുധവും സമ്പുഷ്ടീകരണത്തിനുള്ള അവകാശവും രണ്ടായാണ് ഇന്ത്യ കണ്ടിരുന്നത്. എന്നാല്‍,വിദേശമന്ത്രിയുടെ പ്രസ്താവന ഇന്ത്യയുടെ ഈ നയം മാറ്റിയെന്ന് പ്രഖ്യാപിക്കുന്നു. സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ അവകാശത്തെ ഇന്ത്യ എതിര്‍ത്തിരിക്കയാണ്. ആണവ നിര്‍വ്യാപനകരാറിന്റെ നാലാംവകുപ്പ് അനുസരിച്ച് ഇറാന് സമ്പുഷ്ടീകരണത്തിന് അവകാശമുണ്ട്. മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണസംവിധാനം: കരാറിന്റെ ഭാഗമല്ലാത്ത മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണസംവിധാനം അംഗീകരിക്കാന്‍ ഇന്ത്യ ഏകപക്ഷീയമായി തീരുമാനിച്ചിരിക്കയാണ്. ഹൈഡ് ആക്ടിന്റെ 104(സി) വകുപ്പ് അനുസരിച്ചുള്ള റിപ്പോര്‍ട്ടില്‍ ഈ സംവിധാനം അംഗീകരിക്കാമെന്നുകാണിച്ച് സെപ്തംബര്‍ ഒമ്പതിന് ഇന്ത്യ കത്തയച്ചതായി അവകാശപ്പെടുന്നുണ്ട്. ഇതെല്ലാം തെളിയിക്കുന്നത് 123 കരാറും താരാപ്പുര്‍ കരാറിന് സമാനമാണെന്നാണ്. താരാപ്പുരിനുവേണ്ടിയുള്ള 123 കരാര്‍ അമേരിക്ക ഏകപക്ഷീയമായി റദ്ദാക്കുകയാണുണ്ടായത്. അന്ന് ഉപയോഗിച്ച ഇന്ധനം പുനഃസംസ്കരിക്കാന്‍ അമേരിക്ക ഒരിക്കലും അനുവാദം നല്‍കിയിരുന്നില്ല. അന്നത്തെ 123 കരാറില്‍ ഇതിനുള്ള അനുവാദം ഉണ്ടായിട്ടുപോലും. ഈ അനുഭവത്തില്‍നിന്നാണ് ഇന്ധനവിതരണം ഉറപ്പാക്കണമെന്നും ഉപയോഗിച്ച ഇന്ധനം പുനഃസംസ്കരിക്കാന്‍ അനുവദിക്കണമെന്നും ഇപ്പോള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പ്രസിഡന്റിന്റെ നിശ്ചയദാര്ഢ്യപ്രഖ്യാപനത്തോടൊപ്പമുള്ള രേഖകളില്‍ അമേരിക്ക അവരുടെ യഥാര്‍ഥലക്ഷ്യം വ്യക്തമാക്കിയിരിക്കയാണ്. ഇപ്പോഴത്തെ 123 കരാര്‍ നേരത്തെയുള്ള താരാപ്പുര്‍ കരാറില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. താരാപ്പുരിന്റെ അനുഭവം ആവര്‍ത്തിക്കുകതന്നെ ചെയ്യും. അതിനാല്‍, ഇന്ത്യയുടെ പ്രതീക്ഷ പൂര്‍ത്തീകരിക്കാത്തപക്ഷം കരാറില്‍നിന്ന് പിന്‍വാങ്ങി രാജ്യത്തിന് നല്കിയ വാഗ്ദാനം പാലിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം.
Post a Comment