Tuesday, July 22, 2008

'കഴുത'കച്ചവടത്തിന്ന് തെളിവായി നോട്ടുകെട്ടുകള്‍ പാര്‍ലമെന്റില്‍

'കഴുത'കച്ചവടത്തിന്ന് തെളിവായി നോട്ടുകെട്ടുകള്‍ പാര്‍ലമെന്റില്‍

വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാരിനെ അനുകൂലിക്കാന്‍ പണം നല്‍കിയെന്നാരോപച്ച് ബിജെപി അംഗം അശോക് അഗര്‍വാള്‍ നോട്ട് കെട്ടുകളുമായി സഭയിലെത്തി. സിപിഐ എം നേതാവ് ബസുദേവ് ആചാര്യ സംസാരിച്ചുകൊണ്ടിരിക്കെയാണ് ബിജെപി അംഗങ്ങള്‍ നോട്ട്കെട്ടുമായി സഭയിലെത്തിയത്. മധ്യപ്രദേശിലെ മൂന്ന് അംഗങ്ങളെ പണംകൊടുത്ത് സ്വാധീനിക്കാന്‍ സമാജ്വാദി പാര്‍ട്ടി ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചു. ഇവര്‍ക്ക് മൂന്നുകോടി രൂപവീതം നല്‍കി സ്വാധീനിക്കുന്നതിന്റെ വിഡിയോ ചിത്രം ഒരു സ്വകാര്യ ചാനല്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇതിന്റെ രേഖകള്‍ സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ബിജെപി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. ഇതിനെതുടര്‍ന്നുണ്ടായ ബഹളത്തെതുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നോട്ടുകെട്ടുകളുമായി അംഗങ്ങള്‍ സഭയിലെത്തുന്നത്. നോട്ടുകെട്ടുകള്‍ ലോക്സഭ സെക്രട്ടറി ഏറ്റുവാങ്ങി.

2 comments:

ജനശക്തി ന്യൂസ്‌ said...

കഴുതകച്ചവടത്തിന്ന് തെളിവായി നോട്ടുകെട്ടുകള്‍ പാര്‍ലമെന്റില്‍
ന്യൂഡല്‍ഹി: വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാരിനെ അനുകൂലിക്കാന്‍ പണം നല്‍കിയെന്നാരോപച്ച് ബിജെപി അംഗം അശോക് അഗര്‍വാള്‍ നോട്ട് കെട്ടുകളുമായി സഭയിലെത്തി. സിപിഐ എം നേതാവ് ബസുദേവ് ആചാര്യ സംസാരിച്ചുകൊണ്ടിരിക്കെയാണ് ബിജെപി അംഗങ്ങള്‍ നോട്ട്കെട്ടുമായി സഭയിലെത്തിയത്. മധ്യപ്രദേശിലെ മൂന്ന് അംഗങ്ങളെ പണംകൊടുത്ത് സ്വാധീനിക്കാന്‍ സമാജ്വാദി പാര്‍ട്ടി ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചു. ഇവര്‍ക്ക് മൂന്നുകോടി രൂപവീതം നല്‍കി സ്വാധീനിക്കുന്നതിന്റെ വിഡിയോ ചിത്രം ഒരു സ്വകാര്യ ചാനല്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇതിന്റെ രേഖകള്‍ സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ബിജെപി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. ഇതിനെതുടര്‍ന്നുണ്ടായ ബഹളത്തെതുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നോട്ടുകെട്ടുകളുമായി അംഗങ്ങള്‍ സഭയിലെത്തുന്നത്. നോട്ടുകെട്ടുകള്‍ ലോക്സഭ സെക്രട്ടറി ഏറ്റുവാങ്ങി.

Anonymous said...

വോട്ട് കോഴ: അമര്‍സിങ്ങിന്റെ പങ്ക് തെളിയുന്നു
ന്യൂഡല്‍ഹി: വിശ്വാസവോട്ടെടുപ്പില്‍ എംപിമാരെ വിലയ്ക്ക് വാങ്ങിയതിനു പിന്നില്‍ എസ്പി നേതാവ് അമര്‍സിങ് പ്രവര്‍ത്തിച്ചെന്ന് സ്വകാര്യ ടിവി ചാനല്‍ ഒളിക്യാമറയില്‍ എടുത്ത ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. വോട്ട് കോഴയെക്കുറിച്ച് അന്വേഷിക്കുന്ന ലോക്സഭാ സമിതി ദൃശ്യങ്ങളുടെ സിഡി പരിശോധിച്ചപ്പോഴാണ് ഇവരുടെ പങ്ക് തെളിഞ്ഞത്. അഞ്ച് വീഡിയോ സിഡികളും രണ്ട് ഓഡിയോ സിഡികളും തിങ്കളാഴ്ച പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ചു. ഓഡിയോയില്‍ ചില കുഴപ്പങ്ങള്‍ ഉണ്ടെങ്കിലും വീഡിയോ ചിത്രങ്ങള്‍ വളരെ വ്യക്തതയുള്ളതാണ്. വിശ്വാസവോട്ടെടുപ്പ് ദിവസം ഏതാനും ബിജെപി എംപിമാര്‍ കോടികളുടെ നോട്ടുകെട്ടുമായി സഭയില്‍ വന്നത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തങ്ങളെ വിലക്കെടുക്കാന്‍ അമര്‍സിങ്ങിന്റെയും കോഗ്രസ് നേതാക്കളുടെയും നിര്‍ദേശപ്രകാരമാണ് ചിലര്‍ പണം എത്തിച്ചതെന്നും ബിജെപി അംഗങ്ങള്‍ പറഞ്ഞു. അവര്‍ രേഖാമൂലം പരാതിയും നല്‍കി. ഇതേത്തുടര്‍ന്നാണ് സ്പീക്കര്‍ അന്വേഷണത്തിന് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചത്. ഇന്ത്യന്‍ പാര്‍ലമെന്ററിചരിത്രത്തില്‍ ഇത്തരമൊരു അന്വേഷണം ആദ്യമാണ്. സമാജ്വാദി പാര്‍ടി ജനറല്‍ സെക്രട്ടറി അമര്‍സിങ്ങിന് വോട്ട് കോഴയില്‍ ബന്ധമുണ്ടെന്ന് ഈ സിഡികള്‍തന്നെ തെളിവ് നല്‍കുന്നുവെന്ന് ബിജെപി നേതാവ് അരുജെയ്റ്റ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. എസ്പിയുടെ ലോക്സഭാംഗം രേവതി രമസിങ്ങും ബിജെപി എംപിമാരായ മഹാവീര്‍സിങ് ബഗോഡയും ഫഗന്‍സിങ് കുലസ്തെയും തമ്മിലുണ്ടായ ഫോസംഭാഷണവും ബിജെപി പുറത്തു വിട്ടിട്ടുണ്ട്. അമര്‍സിങ്ങിന്റെ സെക്രട്ടറി സഞ്ജീവ് സക്സേനയുടെ പങ്കാളിത്തം വീഡിയോയില്‍ വളരെ വ്യക്തമാണ്. സക്സേന ഉപയോഗിച്ച കാര്‍, അദ്ദേഹം നോട്ടുകെട്ടുകളുമായി പോകുന്ന രംഗം, അത് എണ്ണി തിട്ടപ്പെടുത്തുന്ന രംഗം തുടങ്ങിയ ദൃശ്യങ്ങള്‍ സിഡിയിലുണ്ട്. സഞ്ജീവ് സക്സേനയില്‍നിന്നും ബിജെപി എംപിമാരുമായി ബന്ധപ്പെട്ട രേവതി രമസിങ്ങില്‍നിന്നും തെളിവെടുക്കാന്‍ പാര്‍ലമെന്ററി സമിതി തീരുമാനിച്ചു. 11 ന് ചേരുന്ന യോഗത്തിലായിരിക്കും തെളിവെടുപ്പ്. എന്നാല്‍, സഞ്ജീവ് സക്സേന വിദേശത്തേക്കു കടന്നതിനാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കഴിയുമോ എന്ന് ഉറപ്പില്ല. സക്സേനയ്ക്ക് അമര്‍സിങ്ങുമായുള്ള ബന്ധം തെളിയിക്കുന്നതിന് ചില തെളിവുകളും ബിജെപി തിങ്കളാഴ്ച പുറത്തിറക്കി. സക്സേന തന്റെ മകന്റെ സ്കൂള്‍ പ്രവേശനത്തിനു വേണ്ടി നല്‍കിയ വിലാസം അമര്‍സിങ് താമസിക്കുന്ന ലോധി എസ്റ്റേറ്റിലെ 27-ാം നമ്പര്‍ വസതിയാണ്. പാര്‍ലമെന്റില്‍ കോഴപ്പണം പ്രദര്‍ശിപ്പിച്ച മൂന്ന് ബിജെപി എംപിമാരില്‍നിന്ന് ഏഴിനു ചേരുന്ന യോഗത്തില്‍ തെളിവെടുക്കും. രണ്ട് ടേപ്പിലെയും സംഭാഷണം പൂര്‍ണമായും എഴുതിയെടുക്കാന്‍ ലോക്സഭാ സെക്രട്ടറിയറ്റിനോട് സമിതി ആവശ്യപ്പെട്ടെന്ന് മൂന്ന്് മണിക്കൂര്‍ നീണ്ട സ്ക്രീനിങ്ങിന് ശേഷം സമിതി ചെയര്‍മാന്‍കൂടിയായ കിഷോര്‍ ചന്ദ്രദേവ് പറഞ്ഞു. സമിതിയിലെ ഏഴ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.