Wednesday, July 02, 2008

ബഷീറിന്റെ രചനകള്‍ കമ്യൂണിസ്റ്റ്‌ ആശയവളര്‍ച്ചയ്‌ക്ക്‌ സഹായകമായി - മുഖ്യമന്ത്രി

ബഷീര്‍ ഒരു കമ്യൂണിസ്റ്റുകാരനായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ രചനകള്‍ കമ്യൂണിസ്റ്റ്‌ ആശയങ്ങളുടെ വളര്‍ച്ചയെ പരോക്ഷമായി സഹായിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. വൈയ്‌ക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്‌മരണം വി. ജെ. ടി. ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ അടിത്തട്ടിലുള്ള ജീവിതങ്ങളാണ്‌ അദ്ദേഹം ചിത്രീകരിച്ചത്‌. വ്യവസ്ഥിതിയാണ്‌ ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതെന്നും അത്തരം കഥാപാത്രങ്ങള്‍ക്കും ഒരു ജീവിതമുണ്ടെന്നും ബഷീര്‍ തെളിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം. എ. ബേബി അധ്യക്ഷതവഹിച്ചു. പ്രൊഫ. ഒ. എന്‍. വി. കുറുപ്പ്‌, നടന്‍ മധു, മേയര്‍ സി. ജയന്‍ബാബു, കെ. കെ. ഷൈലജ എം. എല്‍. എ., വൈയ്‌ക്കം മുഹമ്മദ്‌ ബഷീറിന്റെ മകന്‍ അനീസ്‌ ബഷീര്‍, പു. ക. സ. ജനറല്‍ സെക്രട്ടറി പ്രൊഫ. വി. എന്‍.മുരളി, ഡോ. കെ. എസ്‌. രവികുമാര്‍, വി. കെ. ജോസഫ്‌, വി. സീതമ്മാള്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. എം. പി. ലളിതാഭായി സ്വാഗതം പറഞ്ഞു.

2 comments:

ജനശക്തി ന്യൂസ്‌ said...

Chengamanadan said...

വല്ലതുമൊക്കെ പറ. ഇതെങ്ങാന്‍ വല്ല മൊയ്ലാമാരും കേട്ടാ മതി ബഷീറിനെയും ബഹിഷ്കരിച്ചു കളയും.