Wednesday, July 02, 2008

മതമേലധ്യക്ഷരുടെ പോക്ക് അപകടത്തിലേക്ക്: വെള്ളാപ്പള്ളി

കൊച്ചി: ഏഴാംക്ളാസിലെ സാമൂഹ്യപാഠം മുന്‍നിര്‍ത്തിയുള്ള കലാപവും സ്വന്തം മതത്തില്‍പ്പെട്ട ദമ്പതികളെ സന്താനവര്‍ധനയ്ക്ക് പ്രേരിപ്പിക്കുന്നതിനുള്ള തീരുമാനവും ഉള്‍പ്പെടെ ചില ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുടെ പോക്ക് അപകടത്തിലേക്കാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ ജൂലൈ ഒന്ന്-15 ലക്കത്തിലെ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി ഇക്കാര്യം വിശദീകരിക്കുന്നത്. "പാഠപുസ്തകവിവാദത്തിനു പിന്നില്‍ ബോധപൂര്‍വമായ ചില ലക്ഷ്യങ്ങളുണ്ട്. വിവിധ മതങ്ങളില്‍പ്പെട്ട ദമ്പതികള്‍ അവരുടെ കുട്ടികള്‍ക്ക് തിരിച്ചറിവാകുമ്പോള്‍ മതം ഏതെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുതന്നെയാവട്ടെ എന്നുവയ്ക്കുന്നതില്‍പ്പരം വിശാലമായ കാഴ്ചപ്പാട് വേറെ ഏതാണ്. ഇതെങ്ങനെ വിവാദമാകും... ഇവിടെയാണ് മതമേലധ്യക്ഷന്മാര്‍ കൈക്കൊണ്ടിട്ടുള്ള മറ്റൊരു തീരുമാനം കൂട്ടിവായിക്കേണ്ടത്. സ്വന്തം മതത്തില്‍പ്പെട്ട ദമ്പതികളെ കൂടുതല്‍ കുട്ടികള്‍ക്കായി പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനമാണത്. മനുഷ്യരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായി മാറിയ ഒന്നാണ് ജനപ്പെരുപ്പം. അത് തടയാനുള്ള മാര്‍ഗങ്ങള്‍ മതങ്ങളും ഇന്ന് പ്രചരിപ്പിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ചില മതമേലധ്യക്ഷന്മാരുടെ ഈ തീരുമാനം. ഏറ്റവും ഒടുവിലായി പാഠപുസ്തക സമരം ശക്തിപ്പെടുത്താന്‍ ഇവര്‍ ഇടയലേഖനവും ഇറക്കി. വിലക്കയറ്റത്തിന്റെ മുമ്പില്‍ ലോകം വിറകൊള്ളുന്ന അതീവഗുരുതരമായ സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. വര്‍ണ-വര്‍ഗ-ദേശഭേദമില്ലാതെ മനുഷ്യരാശിയെ ഒന്നാകെ ഗ്രസിച്ചിരിക്കുന്ന ഈ ഭീഷണിയുടെ ഇരകളായി പാവങ്ങളും ഇടത്തരക്കാരുമെല്ലാം മാറി. എങ്ങനെ ഈ പ്രതിസന്ധി മറികടക്കാനാവുമെന്ന് ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും സാമ്പത്തിക ശാസ്ത്രജ്ഞന്മാരും തലപുകഞ്ഞ് ആലോചിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതിനിടയിലാണ് ജനങ്ങളെ ഭിന്നിപ്പിച്ച് നാടിനെ കലാപകലുഷിതമാക്കാന്‍ കരുതിക്കൂട്ടി പാഠപുസ്തകവിവാദം കുത്തിപ്പൊക്കിയുള്ള ചിലരുടെ പുറപ്പാട്. ഇത് തിരിച്ചറിയാന്‍ കഴിയണം. വി എസ് മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ കൈക്കൊണ്ട ഏറ്റവും ധീരമായ തീരുമാനങ്ങളിലൊന്ന് വിദ്യാഭ്യാസവകുപ്പ് സിപിഐ എം കൈവശംവയ്ക്കുക എന്നതായിരുന്നു. കാലങ്ങളായി ഈ രംഗം കൈയടക്കിവച്ചിരിക്കുന്ന പ്രാദേശിക കക്ഷികളെ മൂക്കുകയര്‍ ഇടണമെന്ന ആവശ്യം എസ്എന്‍ഡിപി യോഗം നിരന്തരമായി ആവശ്യപ്പെട്ടിരുന്നതാണ്. ആരും കണ്ടഭാവവും കേട്ടഭാവവും നടിക്കുകയുണ്ടായില്ല. വിദ്യാഭ്യാസരംഗത്തെ ഈ അധോഗതിക്ക് വൈകിയാണെങ്കിലും തടയിടാനുള്ള ആദ്യത്തെ കാല്‍വയ്പായിരുന്നു വിദ്യാഭ്യാസവകുപ്പ് സിപിഐ എം ഏറ്റെടുക്കാനുള്ള തീരുമാനം. വകുപ്പുമന്ത്രിയായി ചുമതലയേറ്റ എം എ ബേബി ഈ ദിശയിലേക്ക് ചില ചുവടുവയ്പുകള്‍ നടത്തിയതോടെ തുടങ്ങി കാലുവാരാനുള്ള ശ്രമവും. മന്ത്രി ബേബി കൈക്കൊണ്ട പല തീരുമാനങ്ങള്‍ക്കും കൊണ്ടുവന്ന നിയമങ്ങള്‍ക്കും കോടതിയില്‍നിന്ന് തിരിച്ചടിയുണ്ടായി. മാനേജ്മെന്റുകള്‍ കാണെക്കാണെ വിജയലഹരിയിലാവുകയും ആ ലഹരി തലയ്ക്ക് കൊണ്ടുപിടിച്ചതോടെ അടുത്തപടി ഈ വിദ്യാലയങ്ങളില്‍ എന്തുപഠിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തങ്ങളുടേതാണെന്ന് ഉറപ്പിച്ചുകിട്ടാനുള്ള ഇറങ്ങിപ്പുറപ്പാടുമായി. ഇവര്‍ക്ക് മപ്പടിച്ചുകൂട്ടുകൂടാന്‍ കളിയറിയാതെ ആട്ടം കാണുന്ന ചില അയ്യോപാവങ്ങളും തയ്യാറായിട്ടുണ്ട്. ജനാധിപത്യവും മതാധിപത്യവും പുലരുന്ന രാജ്യങ്ങളില്‍ ഉരുത്തിരിഞ്ഞതും ലോകം സാര്‍വത്രികമായി അംഗീകരിച്ചുപോരുന്നതുമായ മനുഷ്യരുടെ കൂട്ടായ്മയുടെ(സാമൂഹ്യജീവിതത്തിന്റെ) ബാലപാഠങ്ങളായി കരുതുന്നതുമായ ആശയങ്ങളെ പിടിച്ചാണ് ഇപ്പോഴത്തെ ഈ ബഹളംവയ്ക്കലും ഒച്ചപ്പാടുണ്ടാക്കലുമെല്ലാം. ഒരു പരിഷ്കൃത ജനതയെ സംബന്ധിച്ചിടത്തോളം നാണംകെട്ട ഏര്‍പ്പാടാണിത്.'' വെള്ളാപ്പള്ളി മുഖപ്രസംഗത്തില്‍ പറയുന്നു.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

For once, what Vellappalli says makes perfect sense. Though his eyes are on a different plate, this time he is right!