സത്യത്തെ മറയ്ക്കാന്‍ പെടാപ്പാട്! . മതേതര അല്‍മായ വേദി
ഒരു അപ്രിയ സത്യം പറഞ്ഞ വനിതാ കമ്മീഷനെ ക്രൂശിക്കണോ ?സ്ത്രീധനമോ സ്വത്തോ നല്‍കാതെ പെണ്‍കുട്ടികളെ വീട്ടില്‍നിന്നും ഒഴിവാക്കാനും സ്വത്ത് ആണ്‍മക്കള്‍ക്ക്മാത്രമായി ഏല്പിച്ച് നല്‍കാനുമുള്ള എളുപ്പവഴിയായിരുന്നു ദൈവവിളിയുടെ പേരുപറഞ്ഞ്മഠത്തിലേക്കയയ്ക്കുക എന്നത്. ഇത് ഏത് കുഞ്ഞാടിനാണ് അറിഞ്ഞുകൂടാത്തത് ?പ്രായപൂര്‍ത്തിയായി സ്വയം ചിന്തിക്കാന്‍ പ്രായമായാല്‍ പെണ്‍കുട്ടികള്‍ ഈ കൊടും ചതിക്കെതിരെപ്രതികരിച്ചെന്നു വരും. ഇനിയും മേരി റോയിമാര്‍ രംഗത്തുവരണോ ?ഇത്ര സ്നേഹമോ ?കന്യാസ്ത്രീകളെ സംബന്ധിച്ച് ഉല്‍ഖണ്ഠപ്പെടുന്നവര്‍ കന്യാസ്ത്രീയെ മഠത്തില്‍വച്ച് മാനഭംഗപ്പെടുത്തി കൊന്ന്കിണറ്റിലിട്ടതിനെതിരെ എന്താണ് പ്രതികരിക്കാതിരുന്നത്.വടക്കേ ഇന്ത്യയില്‍ എവിടെയെങ്കിലും അച്ചനെയോകന്യാസ്ത്രീയെയോ ആരെങ്കിലും തുറിച്ചു നോക്കിയാല്‍ കേരളത്തില്‍ സമരവുമായി തെരുവിലിറങ്ങുന്നവര്‍കഴിഞ്ഞ 16 വര്‍ഷമായി അഭയക്കേസില്‍ എന്തേ സമരത്തിനിറങ്ങിയില്ല. മഠങ്ങളില്‍ പീഠനമേറ്റ് മരിച്ച നിരവധികര്‍ത്താവിന്റെ (വൈദികരുടെ ?) മണവാട്ടിമാരില്ലേ?..വാര്‍ദ്ധക്യത്തില്‍ യാതൊരു പരിചരണവും കിട്ടാതെ വൃദ്ധസദനങ്ങളില്‍ നരകയാതന അനുഭവിക്കുന്ന കന്യാസ്ത്രീകളുടെ പരിവേദനം പുറം ലോകം അറിയുന്നില്ല.സദാചാരമൂല്യങ്ങള്‍ക്കായി വചന പ്രഘോഷണം നടത്തുന്ന സഭ എന്താണ് തോപ്പുംപടിയിലെപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ പാര്‍പ്പിച്ച് പീഠിപ്പിച്ച വൃദ്ധ വൈദികനെതിരെ നടപടിസ്വീകരിക്കാന്‍ വര്‍ഷങ്ങളെടുത്തത്. മാടത്തരുവിയച്ഛനേയും രവിയച്ചനേയും സംരക്ഷിക്കാന്‍ പണംപിരിച്ച സഭയെആരും മറന്നിട്ടില്ല.. അതോ അതുംന്യൂനപക്ഷാവകാശമാണോ ?മദ്യവിരുദ്ധരാണല്ലോ സഭയും വൈദികരും.സഭാംഗങ്ങളായ മദ്യപന്മാരെയും മദ്യക്കച്ചവടക്കാരെയും സഭയില്‍നിന്നും പുറത്താക്കാന്‍ നടപടിസ്വീകരിക്കുമോ ?സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലെ മറുപുറം കാണാതെപോകരുത്.നാഴികയ്ക്ക് നാല്പതു വട്ടം ഭരണഘടനയെ തൊട്ട് ആണയിടുന്ന വൈദിക ശ്രേഷ്ഠന്മാര്‍ തങ്ങള്‍ നടത്തുന്നഎയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാനേജ്മെന്റ ് കോട്ടയിലും കമ്യൂണിറ്റി കോട്ടയിലും കഴിഞ്ഞ 10വര്‍ഷങ്ങളില്‍ പ്രവേശനം നേടിയവരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുമോ?. കമ്യൂണിറ്റി കോട്ടയില്‍സ്വന്തം കമ്യൂണിറ്റിയിലെ കുട്ടികളെ മെരിറ്റ് അടിസ്ഥാനത്തില്‍ മാത്രം പ്രവേശിപ്പിക്കണമെന്ന ഭരണഘടനാ തത്വംപാലിച്ചിട്ടുാ. മൊത്തം വിറ്റ് കാശാക്കിയില്ലേ. സാധാരണ സഭാ സ്ഥാപനങ്ങളില്‍ 20 ശതമാനവും ന്യൂനപക്ഷസ്ഥാപനങ്ങളില്‍ 40 ശതമാനവും ഒഴികെയുള്ള പൊതു സീറ്റുകളില്‍ ഭരണഘടന അനുശാസിക്കുന്ന വിധംസംവരണമടക്കം പാലിച്ച് പ്രവേശനം നടത്തി സാമാന്യ നീതി നടപ്പാക്കിയോ. അതോ കൊള്ളവിലയ്ക്ക് വിറ്റോ.ആലോചിക്കൂ.എ.കെ.ആന്റണിയെന്ന നല്ല ശമരിയക്കാരനെ മൂന്നു പ്രാവശ്യം കോഴികൂകാന്‍പോലും സമയം നല്‍കാതെ ചതിച്ചത്ആരാണ്. ആ നല്ലവനായ കുഞ്ഞാട് പറഞ്ഞത് വൈദികശ്രേഷ്ഠന്മാര്‍ 50 ശതമാനം സാസൃയ സീറ്റ് സര്‍ക്കാരിന്വാക്കാല്‍ ഉറപ്പുപറഞ്ഞ് കോളേജിന് സര്‍ക്കാരിന്റെ എന്‍.ഓ.സി വാങ്ങി പോയി വെളുക്കുംമുമ്പ് മൂന്നു പ്രാവശ്യംതള്ളിപ്പറഞ്ഞുവെന്നാണ്. യൂദാസാണോ ഇപ്പോള്‍ സഭയെ നയിക്കുന്നത്.തിരുമേനിമാര്‍ സ്ഥിരം ഉരുവിടുന്ന ഒന്നാണ് മതേതരത്വം എന്നത്.സഭകള്‍ നടത്തുന്ന സ്കൂളുകളുടെ ബോര്‍ഡിംഗുകളില്‍ എല്ലാ മത വിശ്വാസികളും ബൈബിള്‍ കൈയില്‍വയ്ക്കണമെന്ന് നിഷ്കര്‍ഷിക്കുന്നതെന്തിന്. എല്ലാ മത വിശ്വാസികളും എല്ലാ ദിവസവും ചാപ്പലില്‍ പോയികൃസ്ത്യന്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിന് നിര്‍ബന്ധംപിടിക്കുന്നതെന്തിന്. എല്ലാ മത വിസ്വാസികളുംബൈബില്‍ ക്ളാസ്സുകളില്‍ പങ്കെടുക്കണമെന്നും ബൈബിള്‍ പരീക്ഷയെഴുതണമെന്നും നിര്‍ബന്ധിക്കുന്നതെന്തിന്.പിഞ്ചു കുട്ടികളെ മതനിരപേക്ഷത പഠിപ്പിക്കുന്നതിനെതിരെ സമരം നടത്തുന്നവര്‍ പിഞ്ചു കുട്ടികളെതിരിച്ചറിവില്ലാത്ത പ്രായത്തില്‍ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതിന് എന്തു സമാധാനമാണ് പറയാനുള്ളത്.കേരളത്തിലെ നഴ്സിംങ് സ്കൂളുകളടക്കം ഈ സമ്പ്രദായം നടന്നുവരുന്നില്ലേ ?. ഇതെന്തു മതേതരത്വംവൈദിക ശ്രേഷ്ഠരേ..നിങ്ങള്‍ പാവങ്ങളുടെ പേരില്‍ വിദേശത്തുനിന്നും കേരളത്തിലേക്ക് ഒഴുക്കിയ കോടിക്കണക്കിന് ഡോളര്‍എസ്റേറ്റ് വാങ്ങാനും സാസൃയ കച്ചവടത്തിനും മുതല്‍ മുക്കി കോടികളുടെ ബിസിനസ് സാമ്രാജ്യംകെട്ടിപ്പടുക്കുന്നത് ആര്‍ക്കുവിേയാണ്. കേരളത്തിന്റെ പരിസ്ഥിതിയെ തച്ചുതകര്‍ത്ത് ചുളുവിലയ്ക്ക് പാടങ്ങള്‍വാങ്ങി നികത്തി ബിസിനസ്സ് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുന്നത് പാവപ്പെട്ട അല്‍മായര്‍ക്കായാണോ.പാവപ്പെട്ടവിശ്വാസിയുടെ മകനും സീറ്റുവേണമെങ്കില്‍ കാശു കൊടുക്കാതെ തരമില്ലല്ലോ ?പാവപ്പെട്ട കുഞ്ഞാടുകളേയും നയിച്ച് തെരുവിലേക്കിറങ്ങുന്ന വൈദിക ശ്രേഷ്ഠരേ............മലര്‍ന്നു കിടന്ന് തുപ്പരുതേ................സത്യം സൂര്യ തേജസ്സിനെപ്പോലെയാണ്. കൈപ്പത്തിയാല്‍ മറയ്ക്കാന്‍ കഴിയില്ല.
Subscribe to:
Post Comments (Atom)
1 comment:
സത്യത്തെ മറയ്ക്കാന്‍ പെടാപ്പാട്!
ഒരു അപ്രിയ സത്യം പറഞ്ഞ വനിതാ കമ്മീഷനെ ക്രൂശിക്കണോ ?
സ്ത്രീധനമോ സ്വത്തോ നല്‍കാതെ പെണ്‍കുട്ടികളെ വീട്ടില്‍നിന്നും ഒഴിവാക്കാനും സ്വത്ത് ആണ്‍മക്കള്‍ക്ക്
മാത്രമായി ഏല്പിച്ച് നല്‍കാനുമുള്ള എളുപ്പവഴിയായിരുന്നു ദൈവവിളിയുടെ പേരുപറഞ്ഞ്
മഠത്തിലേക്കയയ്ക്കുക എന്നത്. ഇത് ഏത് കുഞ്ഞാടിനാണ് അറിഞ്ഞുകൂടാത്തത് ?
പ്രായപൂര്‍ത്തിയായി സ്വയം ചിന്തിക്കാന്‍ പ്രായമായാല്‍ പെണ്‍കുട്ടികള്‍ ഈ കൊടും ചതിക്കെതിരെ
പ്രതികരിച്ചെന്നു വരും. ഇനിയും മേരി റോയിമാര്‍ രംഗത്തുവരണോ ?
ഇത്ര സ്നേഹമോ ?
കന്യാസ്ത്രീകളെ സംബന്ധിച്ച് ഉല്‍ഖണ്ഠപ്പെടുന്നവര്‍ കന്യാസ്ത്രീയെ മഠത്തില്‍വച്ച് മാനഭംഗപ്പെടുത്തി കൊന്ന്
കിണറ്റിലിട്ടതിനെതിരെ എന്താണ് പ്രതികരിക്കാതിരുന്നത്.വടക്കേ ഇന്ത്യയില്‍ എവിടെയെങ്കിലും അച്ചനെയോ
കന്യാസ്ത്രീയെയോ ആരെങ്കിലും തുറിച്ചു നോക്കിയാല്‍ കേരളത്തില്‍ സമരവുമായി തെരുവിലിറങ്ങുന്നവര്‍
കഴിഞ്ഞ 16 വര്‍ഷമായി അഭയക്കേസില്‍ എന്തേ സമരത്തിനിറങ്ങിയില്ല. മഠങ്ങളില്‍ പീഠനമേറ്റ് മരിച്ച നിരവധി
കര്‍ത്താവിന്റെ (വൈദികരുടെ ?) മണവാട്ടിമാരില്ലേ?..വാര്‍ദ്ധക്യത്തില്‍ യാതൊരു പരിചരണവും കിട്ടാതെ വൃദ്ധ
സദനങ്ങളില്‍ നരകയാതന അനുഭവിക്കുന്ന കന്യാസ്ത്രീകളുടെ പരിവേദനം പുറം ലോകം അറിയുന്നില്ല.
സദാചാരമൂല്യങ്ങള്‍ക്കായി വചന പ്രഘോഷണം നടത്തുന്ന സഭ എന്താണ് തോപ്പുംപടിയിലെ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ പാര്‍പ്പിച്ച് പീഠിപ്പിച്ച വൃദ്ധ വൈദികനെതിരെ നടപടി
സ്വീകരിക്കാന്‍ വര്‍ഷങ്ങളെടുത്തത്. മാടത്തരുവിയച്ഛനേയും രവിയച്ചനേയും സംരക്ഷിക്കാന്‍ പണംപിരിച്ച സഭയെ
ആരും മറന്നിട്ടില്ല.. അതോ അതും
ന്യൂനപക്ഷാവകാശമാണോ ?
മദ്യവിരുദ്ധരാണല്ലോ സഭയും വൈദികരും.
സഭാംഗങ്ങളായ മദ്യപന്മാരെയും മദ്യക്കച്ചവടക്കാരെയും സഭയില്‍നിന്നും പുറത്താക്കാന്‍ നടപടി
സ്വീകരിക്കുമോ ?
സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലെ മറുപുറം കാണാതെപോകരുത്.
നാഴികയ്ക്ക് നാല്പതു വട്ടം ഭരണഘടനയെ തൊട്ട് ആണയിടുന്ന വൈദിക ശ്രേഷ്ഠന്മാര്‍ തങ്ങള്‍ നടത്തുന്ന
എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാനേജ്മെന്റ ് കോട്ടയിലും കമ്യൂണിറ്റി കോട്ടയിലും കഴിഞ്ഞ 10
വര്‍ഷങ്ങളില്‍ പ്രവേശനം നേടിയവരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുമോ?. കമ്യൂണിറ്റി കോട്ടയില്‍
സ്വന്തം കമ്യൂണിറ്റിയിലെ കുട്ടികളെ മെരിറ്റ് അടിസ്ഥാനത്തില്‍ മാത്രം പ്രവേശിപ്പിക്കണമെന്ന ഭരണഘടനാ തത്വം
പാലിച്ചിട്ടുാ. മൊത്തം വിറ്റ് കാശാക്കിയില്ലേ. സാധാരണ സഭാ സ്ഥാപനങ്ങളില്‍ 20 ശതമാനവും ന്യൂനപക്ഷ
സ്ഥാപനങ്ങളില്‍ 40 ശതമാനവും ഒഴികെയുള്ള പൊതു സീറ്റുകളില്‍ ഭരണഘടന അനുശാസിക്കുന്ന വിധം
സംവരണമടക്കം പാലിച്ച് പ്രവേശനം നടത്തി സാമാന്യ നീതി നടപ്പാക്കിയോ. അതോ കൊള്ളവിലയ്ക്ക് വിറ്റോ.
ആലോചിക്കൂ.
എ.കെ.ആന്റണിയെന്ന നല്ല ശമരിയക്കാരനെ മൂന്നു പ്രാവശ്യം കോഴികൂകാന്‍പോലും സമയം നല്‍കാതെ ചതിച്ചത്
ആരാണ്. ആ നല്ലവനായ കുഞ്ഞാട് പറഞ്ഞത് വൈദികശ്രേഷ്ഠന്മാര്‍ 50 ശതമാനം സാസൃയ സീറ്റ് സര്‍ക്കാരിന്
വാക്കാല്‍ ഉറപ്പുപറഞ്ഞ് കോളേജിന് സര്‍ക്കാരിന്റെ എന്‍.ഓ.സി വാങ്ങി പോയി വെളുക്കുംമുമ്പ് മൂന്നു പ്രാവശ്യം
തള്ളിപ്പറഞ്ഞുവെന്നാണ്. യൂദാസാണോ ഇപ്പോള്‍ സഭയെ നയിക്കുന്നത്.
തിരുമേനിമാര്‍ സ്ഥിരം ഉരുവിടുന്ന ഒന്നാണ് മതേതരത്വം എന്നത്.
സഭകള്‍ നടത്തുന്ന സ്കൂളുകളുടെ ബോര്‍ഡിംഗുകളില്‍ എല്ലാ മത വിശ്വാസികളും ബൈബിള്‍ കൈയില്‍
വയ്ക്കണമെന്ന് നിഷ്കര്‍ഷിക്കുന്നതെന്തിന്. എല്ലാ മത വിശ്വാസികളും എല്ലാ ദിവസവും ചാപ്പലില്‍ പോയി
കൃസ്ത്യന്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിന് നിര്‍ബന്ധംപിടിക്കുന്നതെന്തിന്. എല്ലാ മത വിസ്വാസികളും
ബൈബില്‍ ക്ളാസ്സുകളില്‍ പങ്കെടുക്കണമെന്നും ബൈബിള്‍ പരീക്ഷയെഴുതണമെന്നും നിര്‍ബന്ധിക്കുന്നതെന്തിന്.
പിഞ്ചു കുട്ടികളെ മതനിരപേക്ഷത പഠിപ്പിക്കുന്നതിനെതിരെ സമരം നടത്തുന്നവര്‍ പിഞ്ചു കുട്ടികളെ
തിരിച്ചറിവില്ലാത്ത പ്രായത്തില്‍ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതിന് എന്തു സമാധാനമാണ് പറയാനുള്ളത്.
കേരളത്തിലെ നഴ്സിംങ് സ്കൂളുകളടക്കം ഈ സമ്പ്രദായം നടന്നുവരുന്നില്ലേ ?. ഇതെന്തു മതേതരത്വം
വൈദിക ശ്രേഷ്ഠരേ..
നിങ്ങള്‍ പാവങ്ങളുടെ പേരില്‍ വിദേശത്തുനിന്നും കേരളത്തിലേക്ക് ഒഴുക്കിയ കോടിക്കണക്കിന് ഡോളര്‍
എസ്റേറ്റ് വാങ്ങാനും സാസൃയ കച്ചവടത്തിനും മുതല്‍ മുക്കി കോടികളുടെ ബിസിനസ് സാമ്രാജ്യം
കെട്ടിപ്പടുക്കുന്നത് ആര്‍ക്കുവിേയാണ്. കേരളത്തിന്റെ പരിസ്ഥിതിയെ തച്ചുതകര്‍ത്ത് ചുളുവിലയ്ക്ക് പാടങ്ങള്‍
വാങ്ങി നികത്തി ബിസിനസ്സ് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുന്നത് പാവപ്പെട്ട അല്‍മായര്‍ക്കായാണോ.പാവപ്പെട്ട
വിശ്വാസിയുടെ മകനും സീറ്റുവേണമെങ്കില്‍ കാശു കൊടുക്കാതെ തരമില്ലല്ലോ ?
പാവപ്പെട്ട കുഞ്ഞാടുകളേയും നയിച്ച് തെരുവിലേക്കിറങ്ങുന്ന വൈദിക ശ്രേഷ്ഠരേ............
മലര്‍ന്നു കിടന്ന് തുപ്പരുതേ................
സത്യം സൂര്യ തേജസ്സിനെപ്പോലെയാണ്. കൈപ്പത്തിയാല്‍ മറയ്ക്കാന്‍ കഴിയില്ല.
മതേതര അല്‍മായ വേദി
Post a Comment