Tuesday, July 01, 2008

യു എ ഇ യില്‍ ഭീകരാക്രമണത്തിന്ന് സാധ്യത. റിപ്പോര്‍ട്ട് വ്യാജം ; പരിഭ്രാന്തി പരത്താനുള്ള ഗൂഡാലോചന

യു എ ഇ യില്‍ ഭീകരാക്രമണത്തിന്ന് സാധ്യത. റിപ്പോര്‍ട്ട് വ്യാജം ; പരിഭ്രാന്തി പരത്താനുള്ള ഗൂഡാലോചന .

യുഎഇയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ബ്രിട്ടീഷ്, അമേരിക്കന്‍ എംബസികളുടെ മുന്നറിയിപ്പ് ഗള്‍ഫ് നാടുകളില്‍ പരിഭ്രാന്തിയുണ്ടാക്കാന്‍ വന്‍ശക്തികള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് വ്യക്തമായി. ജൂ16നാണ് ബ്രിട്ടീഷ് എംബസിയില്‍ നിന്ന് മുന്നറിയിപ്പ് വന്നത്. പിറ്റേന്ന് അമേരിക്കന്‍ എംബസി ഇതാവര്‍ത്തിച്ചു. ഇതേപ്പറ്റി രണ്ടാഴ്ചയായി യുഎഇയില്‍ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ യുഎഇ പ്രസിഡണ്ട് ഷേക്ക് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍ ഞായറാഴ്ച ഇതിനെതിരെ രംഗത്തു വന്നു. "മറ്റേതു രാജ്യത്തിനും അസൂയയുണ്ടാക്കുന്ന സുരക്ഷിതത്വവും സ്ഥിരതയും ഞങ്ങള്‍ക്കുണ്ട്. എംബസികള്‍ ഇറക്കിയ മുന്നറിയിപ്പ് അവരുടെ രീതിയായിട്ടേ കാണുന്നുള്ളു. എന്തെങ്കിലും വിവരം കിട്ടിയാലോ അഭ്യൂഹം കേട്ടാലോ അതില്‍ സത്യമെത്രയുണ്ടെന്ന് അവര്‍ നോക്കാറില്ല''-യുഎഇ പ്രസിഡണ്ട് പരിഹസിച്ചു. പ്രാദേശിക അറബ് പത്രങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്രിട്ടീഷ്, അമേരിക്കന്‍ എംബസികളുടെ മുന്നറിയിപ്പിനെ യുഎഇ ഭരണത്തലവന്‍ പുഛിച്ച് തള്ളിയത്. വിവേചനരഹിതമായ ഭീകരാക്രമണമുണ്ടാകുമെന്നായിരുന്നു എംബസികളുടെ മുന്നറിയിപ്പ്. സൈനിക കേന്ദ്രങ്ങളിലും എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളിലും മാത്രമല്ല, വാസസ്ഥലങ്ങളിലും ആക്രമണമുണ്ടാകുമെന്ന് അവര്‍ പറഞ്ഞു. ചുരുക്കത്തില്‍ പരക്കെ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പെന്ന് യുഎഇ ഗവര്‍മെണ്ടിനെ അറിയിക്കാന്‍ ബ്രിട്ടീഷ്-അമേരിക്കന്‍ എംബസികള്‍ തയാറായില്ല. ഇക്കാര്യത്തില്‍ രണ്ടു രാജ്യങ്ങളും നയതന്ത്രമര്യാദ പാലിച്ചില്ലെന്നാണ് യുഎഇയുടെ പരാതി. എന്നാല്‍, അമേരിക്കയും ബ്രിട്ടനുമായതുകൊണ്ട്, നയതന്ത്രപ്രതിനിധികളെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കാന്‍ യുഎഇ തയാറായില്ല. ബ്രിട്ടന്റെയും അമേരിക്കയുടെയും 'മുന്നറിയിപ്പ്' യുഎഇ ഒട്ടും ഗൌരവമായി എടുത്തിരുന്നില്ല. അറബ് പത്രങ്ങളാകട്ടെ ഈ ഗൂഢാലോചനക്ക് അധികം പ്രചാരം നല്‍കാന്‍ തയാറായതുമില്ല. യുഎഇയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്ക് പ്രാധാന്യവും പ്രചാരവും കിട്ടിയത് അമേരിക്കയിലും യൂറോപ്പിലുമൊക്കെയാണ്. ബ്രിട്ടന്റെയും അമേരിക്കയുടെയും മുന്നറിയിപ്പ് യുഎഇയെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്ന് കരുതുന്നു. ജിസിസി രാഷ്ട്രങ്ങളില്‍ വന്‍ സാമ്പത്തിക പുരോഗതി നേടിയ രാജ്യമാണ് യുഎഇ. അടുത്ത കാലത്ത് യുഎഇ നേടിയ സാമ്പത്തികവളര്‍ച്ച വിസ്മയാവഹമാണ്. എണ്ണ വിലക്കയറ്റം യുഎഇ ഉള്‍പെടയുള്ള ഗര്‍ഫ് രാജ്യങ്ങളുടെ വരുമാനം ഗണ്യമായി വര്‍ധിപ്പിച്ചു. ജിസിസി രാഷ്ട്രങ്ങളില്‍ മതിപ്പുളവാക്കുന്ന സാമ്പത്തിക വളര്‍ച്ചയാണ്. 2008ല്‍ ജിസിസി രാജ്യങ്ങളുടെ മൊത്തം അഭ്യന്തര വരുമാനം ഒരു ലക്ഷം കോടി ഡോളര്‍ വരുമെന്നാണ് സാമ്പത്തിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക മേഖലയില്‍ അടുത്തു ദശകത്തില്‍ ജിസിസി രാജ്യങ്ങള്‍ ആസ്ത്രേലിയയെയും ജപ്പാനെയും പിന്തള്ളുമെന്നാണ് പ്രവചനങ്ങള്‍. ഭീകരാക്രമണ ഭീതി പടര്‍ത്തി ഗള്‍ഫില്‍ സാമ്പത്തിക അസ്ഥിരതയുണ്ടാക്കുകയാണ് ബ്രിട്ടീഷ്-അമേരിക്കന്‍ കഥയുടെ ലക്ഷ്യമെന്ന് കരുതുന്നു. മാത്രമല്ല, അമേരിക്കന്‍-ബ്രിട്ടീഷ് സൈന്യങ്ങള്‍ക്ക് ഗള്‍ഫില്‍ കാലുറപ്പിക്കുന്നതിനും അതു സഹായിക്കും. സൌദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത് ഉള്‍പെടെ പല രാജ്യങ്ങളിലും ഇപ്പോള്‍ തന്നെ അമേരിക്കന്‍ സൈനിക സാന്നിദ്ധ്യമുണ്ട്. വന്‍ സാമ്പത്തിക ബാധ്യതയാണ് അതുമൂലം ഗള്‍ഫ് രാജ്യങ്ങള്‍ പേറുന്നത്. യുഎന്‍ അംഗീകരിച്ച കാലാവധി കഴിഞ്ഞാലും ഇറാഖില്‍ സൈന്യത്തെ നിലനിര്‍ത്താന്‍ അമേരിക്ക തീരുമാനിച്ചു കഴിഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...