കേരളം പശ്ചിമബംഗാള്‍ ംഹാരാഷ്ട എന്നിവിടങളില് ഇന്ധനവില കുറച്ചു.കൊണ്ഗ്രസ്സ് ബി ജെ പി സറ്ക്കാറുകള്‍ വാക്ക് പാലിച്ചില്ല.
പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന നികുതി കുറയ്ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. പെട്രോളിന്റെ വിലയില്‍ 1.22 രൂപയുടെയും ഡീസലിന് 66 പൈസയുടെയും കുറവാണ് ഉണ്ടാവുക. പെട്രോള്‍ നികുതിനിരക്ക് 29.01ല്‍നിന്ന് 26.03 ശതമാനമായും ഡീസലിന്റേത് 24.69ല്‍നിന്ന് 22.49 ശതമാനമായുമാണ് കുറച്ചത്. പുതിയ നിരക്ക് വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ പ്രാബല്യത്തിലാകും. എന്നാല്‍, കമ്പനികള്‍ നല്കിക്കഴിഞ്ഞ സ്റോക്ക് പഴയ നിരക്കില്ത്തന്നെയാകും പമ്പില്‍നിന്ന് ലഭിക്കുക. ഞായറാഴ്ച രാവിലെയോടെ പുതിയ നിരക്ക് നിലവില്‍ വന്നേക്കും. സംസ്ഥാനത്തിന് ഈ വര്‍ഷം ലഭിക്കുമായിരുന്ന 322 കോടിയുടെ നികുതിയാണ് ഉപേക്ഷിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ വര്‍ധനയില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാനാണ് അധികവരുമാനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ പറഞ്ഞു. സോണിയാഗാന്ധി ആവശ്യപ്പെട്ടിട്ടുപോലും അവരുടെ പാര്‍ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വില്‍പ്പന നികുതി ഇളവ് പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല. നാലു സംസ്ഥാനംമാത്രമാണ് ഇതിനകം ഇളവ് നടപ്പാക്കിയത്. ഇടതുപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാള്‍ പെട്രോളിന് അഞ്ചുശതമാനവും ഡീസലിന് നാലര ശതമാനവും നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര പെട്രോളിനും ഡീസലിനും രണ്ടുശതമാനം വീതം നികുതിയിളവ് നല്കി. തമിഴ്നാട്ടിലാകട്ടെ ഡീസലിനുമാത്രം രണ്ടുശതമാനം ഇളവ്്. ബിഹാറില്‍ പെട്രാളിന് രണ്ടരശതമാനവും ഡീസലിന് 1.6 ശതമാനവും ഇളവ്്. കോഗ്രസ് ഭരിക്കുന്ന ആന്ധ്രയില്‍ പാചകവാതകത്തിന് സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും കാര്യം മിണ്ടിയിട്ടില്ല.
Subscribe to:
Post Comments (Atom)
1 comment:

Post a Comment