Saturday, May 10, 2008

ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം വരുത്തും -മുഖ്യമന്ത്രി


ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം വരുത്തും -മുഖ്യമന്ത്രി

തിരുവനന്തപുരം: നിലവിലുള്ള ഭൂപരിഷ്‌കരണ നിയമത്തിലെ പ്രധാനപ്പെട്ട വകുപ്പുകള്‍ നിലനിര്‍ത്തി, കൃഷിഭൂമി സംരക്ഷിക്കാന്‍ പര്യാപ്‌തമായ നിലയില്‍ ഭൂപരിഷ്‌കരണനിയമത്തില്‍ മാറ്റംവരുത്താന്‍ ഇടതുമുന്നണി ആലോചിച്ചുവരികയാണെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. കിസാന്‍സഭ 17-ാം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി 'ഭൂപരിഷ്‌കരണനിയമവും കാര്‍ഷികമേഖലയും' എന്ന വിഷയത്തെക്കുറിച്ച്‌ സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്‌കരണനിയമം കാലഹരണപ്പെട്ടുവെന്നു പറയുന്ന ചില മിടുക്കര്‍ക്ക്‌ പഴയ സാഹചര്യത്തെക്കുറിച്ച്‌ ധാരണയില്ലെന്നതാണു സത്യം. കേരളത്തില്‍ 1957-ലാണ്‌ ഭൂപരിഷ്‌കരണ നടപടികള്‍ തുടങ്ങിവച്ചത്‌. എന്നാല്‍ തുടര്‍നടപടികള്‍ പിന്നീട്‌ ഉണ്ടായില്ല. ഇതുമൂലം ഭക്ഷ്യരംഗത്ത്‌ വലിയമുന്നേറ്റം നടത്താനായില്ല. ഭക്ഷ്യരംഗത്ത്‌ മുന്നേറ്റം നടത്തുന്നതിനായി ഓരോ പഞ്ചായത്തും തങ്ങളുടെ പദ്ധതിവിഹിതത്തിന്റെ 40 ശതമാനം കൃഷിക്കു നീക്കിവയ്‌ക്കാനും ഇതുവഴി മൊത്തം 600 കോടി രൂപ കാര്‍ഷികരംഗത്ത്‌ വിനിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. ഒരു പഞ്ചായത്തില്‍ കുറഞ്ഞത്‌ 10 ഏക്കറിലെങ്കിലും പുതുതായി കൃഷി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട്ടില്‍ ഈ വര്‍ഷം ഉണ്ടായ പ്രശ്‌നങ്ങളുടെ ഒരു കാരണം അശാസ്‌ത്രീയമായി വിത്തുവിതയ്‌ക്കുന്ന രീതിയാണ്‌. എല്ലാ പാടങ്ങളിലും ഒരേസമയം വിത്തു വിതച്ചതുമൂലം ഒരേസമയം കൊ'ു നടത്തേണ്ടിവന്നു. ഇതുമൂലമാണ്‌ കൊയ്‌ത്തിനു കര്‍ഷകത്തൊഴിലാളികളെ വേണ്ടത്ര ലഭിക്കാതെ വന്നതും കൊ'ുയന്ത്രത്തിനു പിന്നാലെ പായേണ്ടിവന്നതും. പഴയ കാലങ്ങളില്‍ ഓരോ പാടശേഖരങ്ങളിലും 10 ദിവസം വീതം ഇടവിട്ടാണു വിത്തുവിതച്ചിരുന്നത്‌. ഇതു കാരണം കൊ'ിനു വേണ്ട ഇടവേളകള്‍ ലഭിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡന്റ്‌ സി.കെ. ചന്ദ്രപ്പന്‍ എം.പി, മന്ത്രി കെ.പി. രാജേന്ദ്രന്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ ജോസ്‌ ബേബി, മാങ്കോട്‌ രാധാകൃഷ്‌ണന്‍ എം.എല്‍.എ, പ്ലാനിങ്‌ ബോര്‍ഡ്‌ അംഗങ്ങളായ ഡോ. കെ.എന്‍. ഹരിലാല്‍, ഡോ. കെ. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം വരുത്തും -മുഖ്യമന്ത്രി

തിരുവനന്തപുരം: നിലവിലുള്ള ഭൂപരിഷ്‌കരണ നിയമത്തിലെ പ്രധാനപ്പെട്ട വകുപ്പുകള്‍ നിലനിര്‍ത്തി, കൃഷിഭൂമി സംരക്ഷിക്കാന്‍ പര്യാപ്‌തമായ നിലയില്‍ ഭൂപരിഷ്‌കരണനിയമത്തില്‍ മാറ്റംവരുത്താന്‍ ഇടതുമുന്നണി ആലോചിച്ചുവരികയാണെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. കിസാന്‍സഭ 17-ാം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി 'ഭൂപരിഷ്‌കരണനിയമവും കാര്‍ഷികമേഖലയും' എന്ന വിഷയത്തെക്കുറിച്ച്‌ സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂപരിഷ്‌കരണനിയമം കാലഹരണപ്പെട്ടുവെന്നു പറയുന്ന ചില മിടുക്കര്‍ക്ക്‌ പഴയ സാഹചര്യത്തെക്കുറിച്ച്‌ ധാരണയില്ലെന്നതാണു സത്യം. കേരളത്തില്‍ 1957-ലാണ്‌ ഭൂപരിഷ്‌കരണ നടപടികള്‍ തുടങ്ങിവച്ചത്‌. എന്നാല്‍ തുടര്‍നടപടികള്‍ പിന്നീട്‌ ഉണ്ടായില്ല. ഇതുമൂലം ഭക്ഷ്യരംഗത്ത്‌ വലിയമുന്നേറ്റം നടത്താനായില്ല. ഭക്ഷ്യരംഗത്ത്‌ മുന്നേറ്റം നടത്തുന്നതിനായി ഓരോ പഞ്ചായത്തും തങ്ങളുടെ പദ്ധതിവിഹിതത്തിന്റെ 40 ശതമാനം കൃഷിക്കു നീക്കിവയ്‌ക്കാനും ഇതുവഴി മൊത്തം 600 കോടി രൂപ കാര്‍ഷികരംഗത്ത്‌ വിനിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. ഒരു പഞ്ചായത്തില്‍ കുറഞ്ഞത്‌ 10 ഏക്കറിലെങ്കിലും പുതുതായി കൃഷി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടനാട്ടില്‍ ഈ വര്‍ഷം ഉണ്ടായ പ്രശ്‌നങ്ങളുടെ ഒരു കാരണം അശാസ്‌ത്രീയമായി വിത്തുവിതയ്‌ക്കുന്ന രീതിയാണ്‌. എല്ലാ പാടങ്ങളിലും ഒരേസമയം വിത്തു വിതച്ചതുമൂലം ഒരേസമയം കൊ'ു നടത്തേണ്ടിവന്നു. ഇതുമൂലമാണ്‌ കൊയ്‌ത്തിനു കര്‍ഷകത്തൊഴിലാളികളെ വേണ്ടത്ര ലഭിക്കാതെ വന്നതും കൊ'ുയന്ത്രത്തിനു പിന്നാലെ പായേണ്ടിവന്നതും. പഴയ കാലങ്ങളില്‍ ഓരോ പാടശേഖരങ്ങളിലും 10 ദിവസം വീതം ഇടവിട്ടാണു വിത്തുവിതച്ചിരുന്നത്‌. ഇതു കാരണം കൊ'ിനു വേണ്ട ഇടവേളകള്‍ ലഭിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡന്റ്‌ സി.കെ. ചന്ദ്രപ്പന്‍ എം.പി, മന്ത്രി കെ.പി. രാജേന്ദ്രന്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ ജോസ്‌ ബേബി, മാങ്കോട്‌ രാധാകൃഷ്‌ണന്‍ എം.എല്‍.എ, പ്ലാനിങ്‌ ബോര്‍ഡ്‌ അംഗങ്ങളായ ഡോ. കെ.എന്‍. ഹരിലാല്‍, ഡോ. കെ. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.