Friday, May 09, 2008

നേപ്പാളില്‍ അമേരിക്കന്‍ സ്വപ്നം പൊലിയുന്നു

നേപ്പാളില്‍ രാജപക്ഷക്കാരെയും യാഥാസ്ഥിതികരെയും നിര്‍മാര്‍ജനം ചെയ്‌ത്‌ ദേശീയ വാദികളും ഇടതുപക്ഷക്കാരും ഭരണഘടന നിര്‍മാണസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വന്‍പിച്ച വിജയംനേടിയതിനെ ഔപചാരികമായി അമേരിക്കന്‍ ഐക്യനാടും അഭിനന്ദിച്ചു. എന്നാല്‍ ദിവസം ചെല്ലുന്തോറും ഈ അഭിനന്ദനത്തിന്റെ പുറകിലുള്ള അമേരിക്കന്‍ ഉപജാപങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. ഇന്ത്യയുടെയും ചൈനയുടെയും ഇടയില്‍ നീണ്ടുനിവര്‍ന്ന്‌ സ്ഥിതിചെയ്യുന്ന ഈ ഹിമാലയന്‍രാഷ്ട്രം അമേരിക്കയുടെ ഒരു ഉപജാപക കേന്ദ്രമായി വളര്‍ത്തിയെടുക്കാനുള്ള നീണ്ടകാല സ്വപ്‌നം പൊലിഞ്ഞുപോയത്‌ അമേരിക്കന്‍ ഭരണകേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയിരിക്കുന്നു. അങ്ങനെ പൊലിഞ്ഞ സ്വപ്‌നത്തിന്റെ ഏതെല്ലാം അംശങ്ങള്‍ പുനരുജ്ജീവിപ്പിച്ച്‌ തങ്ങളുടെ സാമ്രാജ്യത്വ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുമെന്നതാണ്‌ ഇപ്പോള്‍ അവരുടെ നോട്ടം. ഈ ശ്രമത്തിന്റെ മുഖ്യകയ്യാളായി പ്രവര്‍ത്തിക്കുന്നത്‌ കാഠ്‌മണ്ഡുവിലെ അമേരിക്കന്‍ സ്ഥാനപതി നാന്‍സി പവല്‍ എന്ന വനിതാ നയതന്ത്രജ്ഞയാണ്‌. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്ന മാവോയിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ ഭരണനേതൃത്വത്തില്‍ നിന്നും ഒഴിച്ച്‌ നിറുത്തുകയും തല്‍സ്ഥാനത്ത്‌ ഇപ്പോഴത്തെ പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ്‌നേതാവുമായ ജി.പി.കൊയ്‌രാളയെ തുടര്‍ന്ന്‌ വാഴിക്കുകയും ചെയ്യുക എന്നതാണ്‌ നാന്‍സിപവല്‍ ആവിഷ്‌കരിക്കുന്ന തന്ത്രം. നേപ്പാളി കോണ്‍ഗ്രസ്‌ ജയിച്ച സീറ്റുകളുടെ എണ്ണപ്രകാരം രണ്ടാംസ്ഥാനത്ത്‌ ആണ്‌ എന്ന്‌ മാത്രം പറഞ്ഞാല്‍ മതിയാവില്ല. വളരെ താഴ്‌ന്ന രണ്ടാംസ്ഥാനത്താണ്‌ എന്നുകൂടിപറയേണ്ടിയിരിക്കുന്നു. ഭരണഘടനാനിര്‍മാണ സഭയിലെ അംഗസംഖ്യ 601 ആണ്‌. ഇവരില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ 575 ആണ്‌. അവശേഷിച്ച ഇരുപത്താറുപേരെ പാര്‍ട്ടികളുടെ ബലാബലത്തിന്റെ അനുപാതപ്രകാരം നാമനിര്‍ദേശം ചെയ്‌ത്‌ അംഗങ്ങളാക്കുകയാണ്‌ എന്നത്‌കൊണ്ട്‌ സഭയിലെ വിവിധ പാര്‍ട്ടികളുടെ ബലാബലത്തില്‍ വലിയ മാറ്റമൊന്നും സംഭവിക്കുകയില്ല. പുതിയ മന്ത്രിസഭ അധികാരമേറ്റശേഷമേ ഈ നാമനിര്‍ദേശം നടക്കുകയുള്ളൂ. ഇപ്പോള്‍ അവശേഷിച്ച 575 പേരെയും തിരഞ്ഞെടുത്തു കഴിഞ്ഞപ്പോള്‍ മാവോയിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ 220 സ്ഥാനങ്ങള്‍ ലഭിക്കുകയും അത്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്‌തിരിക്കുന്നു. പ്രധാനമന്ത്രി ജി.പി.കൊയ്‌രാള നയിക്കുന്ന നേപ്പാളികോണ്‍ഗ്രസ്സിന്‌ അതിന്റെ പകുതിയില്‍ കുറവായ 110 സ്ഥാനങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. മൂന്നാംസ്ഥാനത്ത്‌ വന്നത്‌ മാധവ്‌ കുമാര്‍ നേപ്പാള്‍ നയിക്കുന്ന നേപ്പാളി കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (യു.എം.എല്‍.) ആണ്‌. അവര്‍ക്ക്‌ 103 സ്ഥാനങ്ങളുണ്ട്‌. അവശേഷിച്ച സ്ഥാനങ്ങള്‍ ഈ ജനകീയ കൂട്ട്‌കെട്ടില്‍പ്പെട്ട നാല്‌ പാര്‍ട്ടികള്‍ക്കാണ്‌. ഈ സാഹചര്യത്തില്‍ ചില നേപ്പാളി കോണ്‍ഗ്രസ്സുകാര്‍ ആഗ്രഹിക്കുകയും യു.എസ്‌. സ്ഥാനപതി നാന്‍സി പവല്‍ മുന്നോട്ട്‌ വെക്കുകയും ചെയ്യുന്ന നിര്‍ദേശം-ജി.പി. കൊയ്‌രാള പ്രധാനമന്ത്രിയായി തുടരണമെന്നത്‌-തിരഞ്ഞെടുപ്പില്‍ വ്യക്തമായ ജനഹിതത്തിന്റെ നിഷേധമാണ്‌. നേപ്പാള്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്ഥാനവും ജനാധിപത്യ സമരത്തില്‍ പങ്കും ഉള്ള വന്ദ്യവയോധികനായ ജി.പി. കൊയ്‌രാളയ്‌ക്ക്‌ ഭാവി സംവിധാനത്തില്‍ ബഹുമാന്യമായ ഒരു പദവി ന'േണ്ടതുണ്ടെന്നു മാവോയിസ്റ്റ്‌ നേതാവ്‌ പ്രചണ്ഡ വ്യക്തമാക്കിയിട്ടുണ്ട്‌. വാര്‍ധക്യവും അനാരോഗ്യവും മൂലം രാഷ്ട്രീയത്തില്‍ നിന്ന്‌ വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി പ്രസ്‌താവിച്ചിട്ടുള്ള കൊയ്‌രാളയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി കഠിനാധ്വാനം ചെയ്യിക്കാതെ ഒരു അത്യുന്നതപദവി കണ്ടുപിടിച്ച്‌ നല്‌കാന്‍ സാധിക്കുമെന്ന പ്രചണ്ഡയുടെ വിശദീകരണം മാവോയിസ്റ്റുകളുടെ പ്രായോഗികബുദ്ധിയുടെയും രാഷ്ട്രീയമര്യാദയുടെയും തെളിവാണ്‌. പക്ഷേ, നാന്‍സി പവ്വലിനും അവരുടെ വാഷിങ്‌ടണ്‍ മേധാവികള്‍ക്കും വേറെ ലക്ഷ്യങ്ങളാണുള്ളത്‌. ത'ാലം ജി.പി. കൊയ്‌രാളയെ തുടരാന്‍ അനുവദിച്ചശേഷം ഭരണഘടന നിര്‍മാണവേളയിലും തുടര്‍ന്ന്‌ രണ്ടുവര്‍ഷത്തിനകം നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിലും പുതിയ വേലകള്‍ ഇറക്കി കൈവിട്ടുപോകുന്ന തങ്ങളുടെ പിടിപാട്‌ ഉറപ്പിക്കാന്‍ കഴിയുമോ എന്നതാണ്‌ അവരുടെ നോട്ടം. തിരഞ്ഞെടുപ്പില്‍ പ്രകടമായ ജനഹിതം ജനാധിപത്യ കക്ഷികളെല്ലാം യോജിച്ച്‌ മുന്നോട്ട്‌ നീങ്ങണമെന്നാണ്‌ എന്ന്‌ പ്രചണ്ഡ പരസ്യമായി ഓര്‍മിപ്പിക്കുന്നു. ഏറ്റവും വലിയ കക്ഷിയായ മാവോയിസ്റ്റ്‌ മന്ത്രിസഭയ്‌ക്ക്‌ നേതൃത്വം നല്‌കണമെന്നതും തിരഞ്ഞെടുപ്പില്‍ പ്രകടമായ ജനഹിതമാണ്‌. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സഹായത്തോടുകൂടി നാടുവാഴികളും രാജാവും തിരിച്ച്‌ വരാന്‍ ശ്രമം നടത്തി കൂടായ്‌കയില്ല. രാഷ്ട്രത്തിന്റെ വകയും അധികാര സിരാകേന്ദ്രവും ആയിരുന്ന രാജകൊട്ടാരത്തില്‍ നിന്ന്‌ ജ്ഞാനേന്ദ്ര രാജാവും കുടുംബവും ഒഴിഞ്ഞ്‌ പോകണമെന്നും അവര്‍ക്ക്‌ അന്തസ്സായി നേപ്പാള്‍ പൗരന്മാരെന്ന നിലയില്‍ കഴിഞ്ഞ്‌ കൂടാന്‍ വേണ്ട ഏര്‍പ്പൊടുകള്‍ ചെയ്യാമെന്നുമുള്ള നിര്‍ദേശത്തിന്‌ ഇതേവരെ പ്രതികരണമൊന്നുമുണ്ടായില്ല എന്നുള്ളത്‌ അര്‍ഥവത്താണ്‌. ഈ സാഹചര്യത്തില്‍ മറ്റ്‌ പോംവഴിയൊന്നുമില്ലെങ്കില്‍ മാവോയിസ്റ്റുകള്‍ തനിയെ ഭരണഭാരം ഏല്‍ക്കാന്‍ തയ്യാറാണെന്നും പ്രചണ്ഡ വ്യക്തമാക്കിയിട്ടുണ്ട്‌. പത്തുവര്‍ഷത്തിനകം നേപ്പാളിനെ ദാരിദ്ര്യവിമുക്തമായ ഒരാധുനിക വ്യാവസായിക രാഷ്ട്രമായി വളര്‍ത്തിയെടുക്കാനുള്ള പരിപാടികള്‍ മാവോയിസ്റ്റുകള്‍ ആവിഷ്‌കരിച്ച്‌ തുടങ്ങിയതായിട്ടാണ്‌ വാര്‍ത്തകളില്‍ കാണുന്നത്‌. പ്രചണ്ഡ കഴിഞ്ഞാല്‍ ഏറ്റവും രണ്ടാമത്തെ നേതൃസ്ഥാനീയനായ ബാബുറാ ഭട്ടാറായ്‌ വികസന വായ്‌പയ്‌ക്കും മൂലധനത്തിനുമായി ലോകബാങ്കുമായി ചര്‍ച്ച ആരംഭിച്ചതായും വാര്‍ത്തയുണ്ട്‌. ഇന്ത്യയും നേപ്പാളുമായുള്ള 1953ലെ സൗഹൃദ സഹകരണ കരാര്‍ കാലോചിതമായി പരിഷ്‌കരിച്ച്‌ വീണ്ടും ഒപ്പുവെക്കുന്നതിനെക്കുറിച്ചും ആലോചന ആരംഭിച്ചിരിക്കുന്നു. ഇങ്ങനെ കാര്യങ്ങളെല്ലാം സുഗമമായി മുന്നോട്ട്‌ നീങ്ങുന്നത്‌ അമേരിക്കയ്‌ക്ക്‌ സഹിക്കാനാവുന്നില്ല. അതുകൊണ്ടാണ്‌ നാന്‍സി പവ്വല്‍ രാപകല്‍ വിശ്രമമില്ലാതെ കാഠ്‌മണ്ഡുവിനെ ഒരു കര്‍മനിരതമായ ഉപജാപക കേന്ദ്രമായി മാറ്റിയിരിക്കുന്നത്‌. നേപ്പാളിനെ ഇടതുപക്ഷ-ജനാധിപത്യ കക്ഷികളെ പരസ്‌പരം സഹകരിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ച സഖാവാണ്‌ സി.പി.ഐ. (എം) പൊളിറ്റ്‌ബ്യൂറോ അംഗം സീതാറാം യെച്ചൂരി. പ്രധാനമന്ത്രി ജി.പി.കൊയ്‌രാളയുടെ ക്ഷണപ്രകാരം മെയ്‌ദിനത്തില്‍ കാഠ്‌മണ്ഡു സന്ദര്‍ശിച്ച യെച്ചൂരി മാവോയിസ്റ്റ്‌ നേതാക്കളും സി.പി.എല്‍ (യു.എം.എല്‍.) നേതാക്കളും നേപ്പാളി കോണ്‍ഗ്രസ്‌ നേതാക്കളും മറ്റു ബന്ധപ്പെട്ടവരുമായി ഇപ്പോഴത്തെ പ്രശ്‌നങ്ങളെക്കുറിച്ച്‌ വിശദമായ ചര്‍ച്ച നടത്തിയതിന്‌ ശേഷം മാധ്യമങ്ങളോട്‌ തികഞ്ഞ ശുഭാപ്‌തി വിശ്വാസമാണ്‌ പ്രകടിപ്പിച്ചത്‌. വിവിധ പാര്‍ട്ടികള്‍ തമ്മില്‍ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കുമെന്ന ഉറപ്പാണ്‌ യെച്ചൂരിക്കുള്ളത്‌. അമേരിക്കന്‍ സ്ഥാനപതി നാന്‍സി പവലിന്റെ ഉപജാപങ്ങള്‍ നേപ്പാളി ജനത്തിന്‌ മുന്നില്‍ പരാജയപ്പെടും എന്ന്‌ തന്നെയാണ്‌ യെച്ചൂരിയുടെ സൂചന.

പി.ഗോവിന്ദപ്പിള്ള

1 comment:

ജനശക്തി ന്യൂസ്‌ said...