ഉപഗ്രഹവിക്ഷേപണ രംഗത്ത് ഒരു ഇന്ത്യന്‍ വിജയഗാഥ
ഇന്ത്യ ബഹിരാകാശ രംഗത്ത് കൈവരിച്ചിരിക്കുന്നത് ചരിത്ര നേട്ടമാണ്.ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഈ വിജയഗാഥ രചിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാര്‍ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു.45 വര്‍ഷക്കാലമിന്ത്യന്‍ ബഹിരാകാശ രംഗത്തെ കുത്തിപ്പിന്ന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച കര്‍മ്മനിരതരായ കഴിവുറ്റ ശാസ്ത്രജ്ഞന്മാര്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയണിന്ന്.ഇന്ത്യയുടെ യശ്ശസ്സ് കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഇനിയും ഇവരുടെ അര്‍പ്പണബോധവും ആത്മാര്‍ത്ഥമായ ശ്രമങ്ങളും ഉണ്ടായിരിക്കണം.പി എസ് എല്‍ വി യുടെ പതിമുന്നാമത് പറക്കലില്‍ പത്ത് ഉപഗ്രഹങ്ങളെയാണ് വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്. ശ്രിഹരിക്കോട്ടയില്‍ നിന്ന് കുത്തിച്ചുയര്‍ന്ന പി എസ് എല്‍ വി 9 പത്ത് ഉപഗ്രഹങ്ങളെയും മിനിറ്റുകള്‍ക്കും സെക്കന്റുകള്‍ക്കും ഉള്ളില്‍ അതിന്റെ യഥര്‍ത്ഥ സ്ഥാനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞത് മഹത്തായ നേട്ടം തന്നെയാണ്.
ഇന്ത്യ നിക്ഷേപിച്ച 10 ഉപഗ്രഹങ്ങളില്‍ എട്ടെണ്ണം യുറോപ്പ്, കനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷണ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച്ടുത്ത ചെറുകിട ഉപഗ്രഹങ്ങളാണ്.മൂന്നു കിലോഗ്രാം മുതല്‍ പതിനാറു കിലോഗ്രം വരെയാണ് ഈ നാനോ ഉപഗ്രഹങ്ങളുടെ ഭാരം. അതൊടോപ്പം വിക്ഷേപിക്കപ്പെട്ട ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്2 എന്ന ഉപഗ്രഹത്തിന്ന് 690 കിലോഗ്രം തൂക്കവും മറ്റോരു ഉപഗ്രഹത്തിന്ന് 83 കിലോഗ്രം തൂക്കവുമാണുള്ളത്. ഭൂമിയില്‍ നിന്ന് 630 കിലോമീറ്റര്‍ ഉയരത്തിലാണ് കാര്‍ട്ടോസാറ്റ് 2 വിക്ഷേപിച്ചിരിക്കുന്നത്.
120 കോടി രൂപ മുടക്കി നിര്‍മ്മിച്ച കാര്‍ട്ടോസാറ്റ് 2വും 22 കൊടി രൂപ മുടക്കി നിര്‍മ്മിച്ച ഐ എം എസ്1 മിനി ഉപഗ്രഹവും പൂര്‍ണ്ണമായും ഇന്ത്യന്‍ ആവശ്യങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കാനുള്ളതാണ്.ഇന്ത്യയുടെ വികസന രംഗത്ത് ശക്തമായ മുന്നേറ്റത്തിന്ന് ഉതകുന്ന വിവരങ്ങള്‍ നല്‍കാന്‍ ഈ ഉപഗ്രഹങ്ങള്‍ക്ക് കഴിയും.ഇത്തരത്തിലുള്ള ഉപഗ്രഹം കഴിഞ്ഞവര്‍ഷം ഇന്ത്യ വിക്ഷേപിച്ചിരുന്നു.എന്നാല്‍ അതിനേക്കാളുമാധികാരികവും വ്യക്തവുമായ വിവരങ്ങള്‍ നല്‍കാന്‍ ഈ ഉപഗ്രഹങ്ങള്‍ക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്. അന്തരിക്ഷത്തിലെ ഏറ്റവും ചെറിയ വസ്തുക്കളെപ്പോലും സൂക്ഷ്മായി തിരിച്ചറിഞ്ഞ് ആധികാരികവും കൃത്യവുമായ വിവരങ്ങള്‍ നല്‍കാന്‍ ഇതിലെ ക്യാമറകള്‍ക്ക് കഴിയും.ഭൂമിയുടെ ഉപരിതലം ജലസ്രോതസ്സുകള്‍ എന്നിവയുടെ ആധികാരികവും ശസ്ത്രിയവുമായ വിശകലനത്തിന്ന് രേഖകളും ഇന്ത്യന്‍ പ്രദേശങ്ങളുടെ വ്യക്തമായ വര്‍ണ്ണചിത്രങ്ങളും നല്‍കാന്‍ ഈ ഉപഗ്രഹങ്ങള്‍ക്ക് കഴിയും.
ഐ എസ് അര്‍ ഒ യുടെ ഇപ്പോഴത്തെ മഹത്തായ നേട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മലയാളികൂടിയായ ചെയര്‍മാന്‍ ഇ മാധാവന്‍ നായരെ , ഇന്ത്യന്‍ ജനതയെ അഭിമാനത്തിന്റെ ഉത്തുംഗശ്രംഗത്തില്‍ എത്തിച്ചതിന്ന് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കാന്‍ ഈ അവസരം നമുക്ക് വിനിയോഗിക്കാം.ഒരു ദൗത്യത്തില്‍ പത്ത് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുവെന്നതാണ് ഈ ചരിത്ര നിമിഷത്തിന്റെ പ്രത്യേകതയെന്ന് പി എസ് എല്‍ വി 9ന്റെ വിജയകരായ വിക്ഷേപണത്തിന്ന് ശേഷം ഐ എസ് അര്‍ ഒ ചെയര്‍മാന്‍ ഇ മാധവന്‍ നായര്‍ വ്യക്തമാക്കിയത്.ചന്ദ്രയാനത്തിന്ന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ശസ്ത്രജ്ഞന്മാര്‍ക്ക് ഏറെ ആത്മവിശ്വാസവും കരുത്തും നല്‍കുന്നതാണ് ഈ ബഹിരാകശ വിജയഗാഥയെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.ചന്ദ്ര പര്യവേഷണത്തിന്ന് തയ്യാറെടുക്കുന്ന ഇന്ത്യയുടെ ദൗത്യം വിജയകരമായി പര്യവസാനിക്കാനും ബഹിരാകാശ രംഗത്ത് മറ്റൊരു ഇതിഹാസഗാഥ രചിക്കാനും ഐ എസ് അര്‍ ഒ ക്കും അതിലെ ശാസ്ത്രജ്ഞമാര്‍ക്കും കഴിയെട്ടെയെന്ന് നമുക്ക് ഇന്ത്യക്കാര്‍ക്ക് ഒന്നടക്കം ആത്മാര്‍ത്ഥമായി ആശംസിക്കാം
Subscribe to:
Post Comments (Atom)
1 comment:

Post a Comment