Saturday, April 12, 2008

കേന്ദ്രം കേരളീയരെ പട്ടിണിക്കിട്ടു കൊല്ലരുത്

അരിവില അനുദിനം കുതിച്ചുയരുകയാണ്. കേരളീയരാണെങ്കില്‍ മുഖ്യമായും അരി ആഹാരം ആശ്രയിക്കുന്നവരാണ്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് നാലുമാസത്തെ ആവശ്യത്തിനുപോലും മതിയാകുന്നതുമല്ല. വിദേശനാണയം നേടിത്തരുന്ന നാണ്യവിളയുടെ കൃഷിയില്‍ കേന്ദ്രീകരിച്ചുവെന്നതാണ് കേരളീയരുടെ കുറ്റം. അതിന് ഇത്ര കടുത്ത ശിക്ഷ നല്‍കരുത്. അയല്‍ സംസ്ഥാനങ്ങളായ ആന്ധ്ര, തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിന് അരി ലഭിച്ചുകൊണ്ടിരുന്നത്. ഈ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് അരിവരുന്നത് നിലച്ചുപോകുമെന്ന അത്യന്തം ഭീതിജനകമായ വാര്‍ത്തയാണ് മാധ്യമങ്ങളില്‍ കാണുന്നത്. അത് ശരിയാണെങ്കില്‍ സ്ഥിതിഗതികള്‍ വളരെയേറെ ഗൌരവമുള്ളതാണ്. പണ്ടുകാലംമുതലേ സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ റേഷന്‍ സമ്പ്രദായം വളരെയേറെ ഫലപ്രദവും ഇന്ത്യക്കാകെ മാതൃകയുമായിരുന്നു. അതുകൊണ്ടുതന്നെ പലരുടെയും പ്രശംസ പിടിച്ചുപറ്റുകയുംചെയ്തിരുന്നു. യുഡിഎഫ് ഭരണത്തിലാണ് റേഷന്‍ സമ്പ്രദായം തകര്‍ക്കപ്പെട്ടത്. റേഷന്‍കട എന്ന പേരുപോലും മാറ്റി പൊതുവിതരണ കേന്ദ്രം എന്നാക്കി ഭേദഗതിവരുത്തിയതും യുഡിഎഫ് ഭരണകാലത്താണ്. കാര്‍ഡുടമകളെ ബിപിഎല്‍ എന്നും എപിഎല്‍ എന്നും വേര്‍തിരിച്ച റേഷന്‍വിതരണം ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കായി പരിമിതപ്പെടുത്തി. തുടര്‍ന്ന് അശാസ്ത്രീയമായ മാനദണ്ഡം അടിച്ചേല്‍പ്പിച്ച് ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണവും വെട്ടിക്കുറച്ചു. ഇതിനൊക്കെ നേതൃത്വംവഹിച്ച യുഡിഎഫ് ഇപ്പോള്‍ വിലക്കയറ്റത്തിന്റെ പേരില്‍ എല്‍ഡിഎഫ് ഗവമെന്റിനെതിരെ സമരം സംഘടിപ്പിക്കാനും കലാപം കുത്തിപ്പൊക്കാനും ഒരുമ്പെട്ടിരിക്കുകയാണ്. ഒരുഭാഗത്ത് കേന്ദ്രം കേരളത്തെ അരിതരാതെ വീര്‍പ്പുമുട്ടിക്കുക, മറുഭാഗത്ത് അതേ കോഗ്രസുകാര്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമം നടത്തുക. ഈ വിരോധാഭാസം തുറന്നുകാട്ടപ്പെടണം. അരി കിട്ടാവുന്നിടത്തുനിന്ന് സംഭരിച്ച് കേരളത്തിനു നല്‍കാനുള്ള ചുമതല കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനുണ്ട്. ഈ ചുമതലയില്‍നിന്ന് കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയുന്നതല്ല. ഈ ചുമതല നിറവേറ്റുന്നതില്‍ വീഴ്ചവരുത്തിയാല്‍ കേരളീയര്‍ ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരായിത്തീരുമെന്ന് മുന്നറിയിപ്പുനല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

deshabhimani

2 comments:

ജനശക്തി ന്യൂസ്‌ said...

Unknown said...

ഈ നില തുടര്‍ന്നാല്‍ കേരളം പട്ടിണി മരണത്തിന്റെ കേന്ദ്രമാകും