Monday, March 17, 2008

പണം ഫോര്‍ഡ് ഫൌണ്ടേഷന്‍ വഴി ചെങ്ങറ സമരത്തിന് സിഐഎ സഹായം

ന്യൂഡല്‍ഹി: ചെങ്ങറയില്‍ സര്‍ക്കാര്‍ഭൂമി കൈയേറി നടക്കുന്ന സമരത്തിന് അമേരിക്കന്‍ ചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ (സിഐഎ) ധനസഹായവും. ന്യൂയോര്‍ക്ക് ആസ്ഥാനമായ അന്താരാഷ്ട്ര ഫണ്ടിങ് ഏജന്‍സിയായ ഫോര്‍ഡ് ഫൌണ്ടേഷന്‍ വഴിയാണ് ചെങ്ങറ ഭൂമികൈയേറ്റക്കാര്‍ക്ക് സിഐഎ പണമെത്തിച്ചത്. സമരം കൊഴുപ്പിക്കാനെത്തിയ മനുഷ്യാവകാശസംഘങ്ങള്‍ യൂറോപ്യന്‍ ഫണ്ടിങ് ഏജന്‍സികളില്‍നിന്നും വേള്‍ഡ് ക്രിസ്ത്യന്‍ കൌസിലില്‍നിന്നും ഫണ്ട് കൈപ്പറ്റിയതിനും തെളിവുകളുണ്ട്. സമരത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ മുന്നില്‍നിന്ന ഡൈനാമിക് ആക്ഷനുമായി അടുത്ത ബന്ധമുള്ള ഡല്‍ഹി ഫോറം തങ്ങള്‍ വിദേശപണം കൈപ്പറ്റാറുണ്ടെന്ന് സമ്മതിക്കുന്നു. ചെങ്ങറ കൈയേറ്റത്തിന് നേതൃത്വംനല്‍കുന്ന സാധുജന വിമോചന സംയുക്തവേദിക്ക് ഡല്‍ഹിയിലെ നാഷണല്‍ ക്യാമ്പയ്ന്‍ ഫോര്‍ ദളിത് ഹ്യൂമന്‍ റൈറ്റ്സ് (എന്‍സിഡിഎച്ച്ആര്‍) മുഖാന്തരമാണ് ഫോര്‍ഡ് ഫൌണ്ടേഷന്‍ പണം നല്‍കിയത്. 2007-08ല്‍ മാത്രം ഏതാണ്ട് ഒരുകോടി രൂപ ഫോര്‍ഡ് ഫൌണ്ടേഷന്‍ എന്‍സിഡിഎച്ച്ആറിന് നല്‍കിയിട്ടുണ്ട്. ദളിത് അവകാശത്തിന്റെ പേരില്‍ നടക്കുന്ന സമരങ്ങള്‍ക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായാണ് എന്‍സിഡിഎച്ച്ആറിന് പണം നല്‍കുന്നതെന്ന് ഫോര്‍ഡ് ഫൌണ്ടേഷന്‍ അതിന്റെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. ഫോര്‍ഡ് ഫൌണ്ടേഷനു പുറമെ മറ്റു പല അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്നും എന്‍സിഡിഎച്ച്ആര്‍ ഇത്തരത്തില്‍ പണം വാങ്ങുന്നുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗം ചെങ്ങറ സമരത്തെ സഹായിക്കാനാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. സമരക്കാര്‍ക്ക് അരിയടക്കമുള്ള അവശ്യവസ്തുക്കളും ഈ ഏജന്‍സികള്‍ എത്തിക്കുന്നു. നന്ദിഗ്രാം പ്രശ്നത്തിലും ഫോര്‍ഡ് ഫൌണ്ടേഷനും സിഐഎയും അമേരിക്കന്‍ കോസുലേറ്റും ഇടപെട്ടിരുന്നു. ഇടതുപക്ഷ സര്‍ക്കാരുകളെ പ്രതിസന്ധിയിലാക്കുക എന്നതുതന്നെ ലക്ഷ്യം. നന്ദിഗ്രാമില്‍ ഭൂമി ഉച്ഛേദ് പ്രതിരോധകമ്മിറ്റിക്ക് സിഐഎയില്‍നിന്ന് വലിയ അളവില്‍ സാമ്പത്തികസഹായം ലഭിച്ചത് പുറത്തുവന്നിട്ടുണ്ട്. 1950ല്‍ സ്ഥാപിതമായ ഫോര്‍ഡ് ഫൌണ്ടേഷന്‍ അമേരിക്കയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള ഏജന്‍സിയാണ്. ഫൌണ്ടേഷന് പണം നല്‍കുന്നത് ചാരസംഘടനയായ സിഐഎ. ചെങ്ങറ സമരത്തിന് ദേശീയ ശ്രദ്ധകിട്ടാന്‍ മുന്‍നിന്നു പ്രവര്‍ത്തിച്ച ഡല്‍ഹി ഫോറം സഹായം അഭ്യര്‍ഥിച്ച് ചില ഫണ്ടിങ് ഏജന്‍സികള്‍ക്ക് അയച്ച കത്തില്‍ തങ്ങള്‍ വര്‍ഷങ്ങളായി വേള്‍ഡ് ക്രിസ്ത്യന്‍ കൌസിലില്‍നിന്നും സ്വിസ് എയ്ഡ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ ഏജന്‍സികളില്‍നിന്നും കോടികള്‍ കൈപ്പറ്റിയതായി സമ്മതിക്കുന്നുണ്ട്. ഡൈനാമിക് ആക്ഷന് നേതൃത്വം നല്‍കുന്ന ഫാദര്‍ എം ജെ ജോസഫിന്റെ മകനാണ് ഡല്‍ഹി ഫോറത്തിന്റെ കോ-ഓര്‍ഡിനേറ്ററായ എം ജെ വിജയന്‍. അസോസിയേഷന്‍ ഫോര്‍ ഇന്ത്യാസ് ഡെവലപ്മെന്റ് എന്ന സംഘടനയോട് അടിയന്തരചെലവുകള്‍ക്ക് 4.3 ലക്ഷം രൂപ ചോദിച്ച് ഡല്‍ഹി ഫോറം നവംബര്‍ 21നു കത്തയച്ചിരുന്നു. സാമൂഹ്യപ്രവര്‍ത്തകനായ ഫാദര്‍ തോമസ് കോച്ചേരി ഡല്‍ഹി ഫോറത്തിന്റെ വര്‍ക്കിങ് കമ്മിറ്റിയിലുണ്ട്. മേധാപട്കര്‍ നേതൃത്വംനല്‍കുന്ന നര്‍മദാ ബച്ചാവോ ആന്ദോളന്‍, നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്മെന്റ്സ്, സി കെ ജാനു നേതൃത്വം നല്‍കുന്ന കേരള ആദിവാസി ഗ്രോത്രമഹാസഭ, നാഷണല്‍ ഫിഷര്‍ വര്‍ക്കേഴ്സ് ഫോറം, കേരളത്തിലെ നവചേതന, കേരള ഫാമേഴ്സ് ഫോറം, ഹുമുസ് എന്നീ സംഘടനകള്‍ തങ്ങളുടെ പങ്കാളികളാണെന്നും ഡല്‍ഹി ഫോറം പറയുന്നു

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

കഷ്ടം..എന്തൊക്കെ സമരരൂപങ്ങളായിരുന്നു അരങ്ങേറിയത്...ഇതൊക്കെ വെളീല്‍ കൊണ്ടുവന്ന ജനശക്തിയോട് ഞാന്‍ മിണ്ടൂല.