Friday, February 29, 2008

60,000 കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും

ന്യൂഡല്‍ഹി: കടക്കെണിയിലായ കര്‍ഷകര്‍ക്ക് പുതുജീവന്‍ പകരുന്ന കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പ്രഖ്യാപനവുമായി ധനമന്ത്രി പി ചിദംബരം യു.പി.എ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ലോക്സഭയില്‍ അവതരിപ്പിച്ചു. പദ്ധതിപ്രകാരം തിരിച്ചുകിട്ടാത്ത 60,000 കോടി രൂപയുടെ കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചു. രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളാനാണ് തീരുമാനം. സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്ന് വായ്പെയെടുത്ത് തിരിച്ചടക്കാത്തവര്‍ക്കാണിത് ആശ്വാസമാകുന്നത്. 2007 മാര്‍ച്ച് ഒന്ന് വരെയുള്ള കടങ്ങളാണ് പദ്ധതിപ്രകാരം എഴുതിത്തള്ളുക. 2008 ജൂണില്‍ നടപടി പൂര്‍ത്തിയാക്കും.
ബാങ്കുകളുടെ മൊത്തം കാര്‍ഷിക വായ്പയുടെ നാലു ശതമാനമാണ് എഴുതിത്തള്ളുന്നത്. ബാക്കിയുള്ള കാര്‍ഷിക വായ്പകള്‍ക്ക് 25 ശതമാനം റിബേറ്റ് നല്‍കും. കൂടാതെ വന്‍കിട കര്‍ഷകര്‍ക്ക് ഒറ്റത്തവണ കടം തീര്‍പ്പാക്കാല്‍ പദ്ധതി നടപ്പാക്കും.
തിരുവനന്തപുരത്ത് ശാസ്ത്ര ഗവേഷണകേന്ദ്രം, തോട്ടവിള പഠനകേന്ദ്രം
തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് റിസര്‍ച്ച് (ഐ.ഐ.എസ്.സി.ഇ.ആര്‍) ഈ വര്‍ഷം തുടങ്ങും തോട്ടവിള മേഖലയില്‍ തിരുവനന്തപുരത്ത് പഠനകേന്ദ്രം തുടങ്ങാന്‍ അഞ്ചു കോടി രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നാണ്യവിളകളായ തേങ്ങ, കശുവണ്ടി, കുരുമുളക് എന്നിവയുടെ കൃഷിക്കും അഭിവൃദ്ധിക്കും വേണ്ടി 1,100 കോടിയുടെ പദ്ധതി നടപ്പാക്കും.
കാര്‍ഷികമേഖലയില്‍ വളര്‍ച്ചാ നിരക്ക് വെറും 2.6 ശതമാനം
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സേവനമേഖലയിലും ഉല്‍പാദനമേഖലയിലുമാണ് കൂടുതല്‍ വളര്‍ച്ചാനിരക്ക് ഉണ്ടായതെന്ന മുഖവരയോടെയാണ് അദ്ദേഹം തുടങ്ങിയത്. ഏറ്റവും തളര്‍ച്ച അനുഭവപ്പെടുന്ന കാര്‍ഷികമേഖലയില്‍ വളര്‍ച്ചാ നിരക്ക് വെറും 2.6 ശതമാനം മാത്രമാണ്. ശരാശരി വളര്‍ച്ചാ നിരക്ക് 8 ശതമാനമായി നിലനിര്‍ത്താന്‍ കഴിഞ്ഞത് ആശ്വാസകരമാണ്. ഈ വര്‍ഷം 8.8 ശതമാനം വളര്‍ച്ച നിരക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
നിര്‍മ്മാണമേഖലയില്‍ അടുത്ത വര്‍ഷം 9.4 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നത്. നാണ്യപ്പെരുപ്പം നിയന്ത്രിക്കാന്‍ ക്രിയാത്മക നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രാവര്‍ത്തികമാക്കിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ചരിത്ര നേട്ടമുണ്ടാക്കി. സേവനമേഖലയില്‍ 10.8 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നത്.
ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിച്ചില്ല
അഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ സാമ്പത്തിക ഘടനയെ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്താന്‍ വിദേശ മൂലധന ഒഴുക്ക് ശക്തിപ്പെടുത്തണം. റിസര്‍വ് ബാങ്ക് ഇതിനുള്ള പരിധി നിശ്ചയിക്കും.
വിദ്യാഭ്യാസമേഖലയ്ക്ക് കൂടുതല്‍ തുക
വിദ്യാഭ്യാസമേഖലയ്ക്ക് കൂടുതല്‍ തുക ഇത്തവണ ഉള്‍ക്കൊള്ളിക്കും. അതിനുള്ള വിഹിതം 34,400 കോടിയാണ്. അറായിരം മാതൃകാ സ്കൂളുകള്‍ തുടങ്ങും. ശര്‍വശിക്ഷാഭിയാന്‍ പദ്ധതിക്ക് 1300 കോടി രൂപ നല്‍കും. വിദ്യാലയങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ പദ്ധതി.
പിന്നാക്ക മേഖലകളില്‍ 410 സ്കൂളുകള്‍ ആരംഭിക്കും. യു.പി സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി രാജ്യത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. 13.9 കോടി വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 20 നവോദയാ സ്കൂളുകള്‍ കൂടി തുടങ്ങും.
മുതിര്‍ന്ന പൌരന്മാരുടെ ക്ഷേമത്തിന് 400 കോടി
മുതിര്‍ന്ന പൌരന്മാരുടെ ക്ഷേമപദ്ധതികള്‍ക്കായി 400 കോടി നല്‍കും. ഇതിനായി 200 കോടി രൂപ ആദ്യഗഡുവായി അനുവദിച്ചു. കൂടാതെ ഗ്രാമീണ ആരോഗ്യ മിഷന് 1205 കോടി നല്‍കും. അസംഘടിത തൊഴിലാളികള്‍ക്കായി ആരോഗ്യസുരക്ഷാ_ രാഷ്ട്രീയ സ്വാസ്ഥ്യ പദ്ധതി.
ആരോഗ്യമേഖലയ്ക്കുള്ള വിഹിതം 15 ശതമാനം വര്‍ദ്ധിച്ചു.
പ്രതിരോധത്തിന് 1,05,600 കോടി
രാജ്യത്തിന്റെ പ്രതിരോധത്തിന് ഇത്തവണ 1,05,600 കോടിയാണ് വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത് കഴിഞ്ഞവര്‍ഷം അനുവദിച്ചതില്‍ നിന്ന് പത്ത് ശതമാനം കൂടുതലാണ്. ഏറ്റവും കൂടുതല്‍ തുക ഉള്‍ക്കൊള്ളിച്ചിരിക്കുന്നതും രാജ്യസുരക്ഷയ്ക്കാണ്.
അങ്കണ്‍വാടി ജീവനക്കാര്‍ക്ക് വേതനവര്‍ദ്ധന
അങ്കണ്‍വാടി ജീവനക്കാര്‍ക്ക് വേതനവര്‍ദ്ധന. അധ്യാപകര്‍ക്ക് 1000 രൂപയില്‍ നിന്ന് 1500 രൂപയാക്കും. സഹായികള്‍ക്ക് 500 രൂപയില്‍ നിന്ന് 750 രൂപയാക്കും.
വനിതകള്‍ക്കുള്ള ക്ഷേമപദ്ധതിക്ക് 11.46 കോടി നല്‍കും.
ദേശീയവിവരശൃംഖലയ്ക്ക് 100 കോടി
ദേശീയ വിവര ശൃംഖല സ്ഥാപിക്കാന്‍ 100 കോടി അനുവദിച്ചു. കൂടാതെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയുടെ അഭിവൃദ്ധിക്ക് നല്‍കിയിരിക്കുന്നത് 1400 കോടി രൂപയാണ്.
തേങ്ങ_കശുവണ്ടി_കുരുമുളക് എന്നിവയ്ക്ക് 1,100 കോടി
നാണ്യവിളകളായ തേങ്ങ, കശുവണ്ടി, കുരുമുളക് എന്നിവയുടെ കൃഷിക്കും അഭിവൃദ്ധിക്കും വേണ്ടി 1,100 കോടിയുടെ പദ്ധതി നടപ്പാക്കും. തോട്ടവിള മേഖലയില്‍ തിരുവനന്തപുരത്ത് പഠനകേന്ദ്രം തുടങ്ങാന്‍ അഞ്ചു കോടി രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ശിശുക്ഷേമ മന്ത്രാലയത്തിന് 7,200 കോടി
ശിശുക്ഷേമ മന്ത്രാലയത്തിന് 7,200 കോടി രൂപ അനുവദിച്ചു. കുട്ടികള്‍ക്കുള്ള വിവിധപദ്ധതികള്‍ക്ക് 33,434 കോടി നീക്കിവെച്ചിട്ടുണ്ട്. ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് 30,000 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാനും തീരുമാനിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസിന് 624 കോടി
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പിന് 624 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചു.
രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിക്ക് 70,300 കോടി
രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിക്ക് 70,300 കോടി. അടിസ്ഥാന ഗ്രാമീണ വികസന ഫണ്ട് 14,000കോടിയാക്കി. ഐ.ടി മന്ത്രാലയത്തിന്റെ വിഹിതം 16,500 കോടി. രാജീവ് ഗാന്ധി നാഷണല്‍ ഫെല്ലോഷിപ്പ് പ്രോഗ്രാമിന് 75 കോടി. ടെക്സ്റ്റയില്‍ പാര്‍ക്കുകള്‍ക്ക് 450 കോടി.
ആന്ധ്രയിലും രാജസ്ഥാനിലും ബിഹാറിലും ഐ.ഐ.ടികള്‍
ലോകനിലവാരം പുലര്‍ത്തുന്ന മൂന്ന് ഐ.ഐ.ടികള്‍ ആന്ധ്രാപ്രദേശിലും രാജസ്ഥാനിലും ബിഹാറിലും സ്ഥാപിക്കും. ടെക്നോളജിക്കല്‍ ഇന്‍സ്റ്റിട്യൂട്ടുകള്‍ക്ക് കൂടുതല്‍ തുക ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ആദായനികുതി ഇളവിനുള്ള പരിധി ഒന്നരലക്ഷം
ആദായ നികുതി ഇളവിനുള്ള പരിധി പുരുഷന്മാര്‍ക്ക് 1.10 ലക്ഷത്തില്‍ നിന്ന് ഒന്നര ലക്ഷമാക്കി ഉയര്‍ത്തി. സ്ത്രീകള്‍ക്ക് 1.80 ലക്ഷമായും മുതിര്‍ന്നപൌരന്മാര്‍ക്ക് 2.25 ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്.
ചെറുകിട സേവനദാതാക്കളുടെ നികുതിയിളവിനുള്ള പരിധി പത്തു ലക്ഷമാക്കി ഉയര്‍ത്തി.
ആദായനികുതി നിരക്കുകള്‍
1,50,000 മുതല്‍ 3,00,000 രൂപവരെ: 10 ശതമാനം3,00,000 മുതല്‍ 5,00,000 രൂപവരെ: 20 ശതമാനം5,00,000 ത്തിന് മുകളില്‍: 30 ശതമാനം
ജീവന്‍ രക്ഷാ മരുന്നുകളുടെ വിലകുറയും
ജീവന്‍രക്ഷാ മരുന്നുകളുടെ എക്സൈസ് നികുതി എട്ട് ശതമാനമായി കുറച്ചു.
വാഹനങ്ങള്‍ക്ക് വിലകുറയും
വാഹനങ്ങളുടെ എക്സൈസ് നികുതി കുറച്ചു. ചെറുകാറുകളുടെ എക്സൈസ് തീരുവ 16 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചു. ഹൈബ്രിഡ് കാറുകളുടേത് 14 ശതമാനമായി കുറച്ചു. ഇരുചക്ര മുച്ചക്ര വാഹനങ്ങളുടെ വിലയും കുറയും.
അതുപോലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും, കായിക ഉപകരണങ്ങളുടെയും വിലകുറയും. സ്റ്റീല്‍, അലൂമിനിയം ഉപകരണങ്ങളുടെയും വിലകുറയും. അതുപോലെ കമ്പ്യൂട്ടറിന്റെയും.
രത്നം, വം വിലകുറയും
രത്നങ്ങള്‍ക്കും വാഭരണങ്ങള്‍ക്കും വിലകുറയും. കൂടാതെ ഗാര്‍ഹിക ഉപകരണങ്ങളായ വാട്ടര്‍ പ്യൂരിഫയര്‍, ബാത്ത്റൂം ഉപകരണങ്ങളായ ഫ്ലഷ്, ക്ലോസറ്റ് എന്നിവയ്ക്കും വിലകുറയും.
കോഴിത്തീറ്റയ്ക്കും സള്‍ഫറിനും വിലകുറയും. അച്ചടി കടലാസിന്റെയും വിലകുറയും.

6 comments:

ജനശക്തി ന്യൂസ്‌ said...

1,50,000 മുതല്‍ 3,00,000 രൂപവരെ: 10 ശതമാനം
3,00,000 മുതല്‍ 5,00,000 രൂപവരെ: 20 ശതമാനം
5,00,000 ത്തിന് മുകളില്‍: 30 ശതമാനം

ജീവന്‍ രക്ഷാ മരുന്നുകളുടെ വിലകുറയും

ജീവന്‍രക്ഷാ മരുന്നുകളുടെ എക്സൈസ് നികുതി എട്ട് ശതമാനമായി കുറച്ചു.

വാഹനങ്ങള്‍ക്ക് വിലകുറയും

വാഹനങ്ങളുടെ എക്സൈസ് നികുതി കുറച്ചു. ചെറുകാറുകളുടെ എക്സൈസ് തീരുവ 16 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചു. ഹൈബ്രിഡ് കാറുകളുടേത് 14 ശതമാനമായി കുറച്ചു. ഇരുചക്ര മുച്ചക്ര വാഹനങ്ങളുടെ വിലയും കുറയും.

അതുപോലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും, കായിക ഉപകരണങ്ങളുടെയും വിലകുറയും. സ്റ്റീല്‍, അലൂമിനിയം ഉപകരണങ്ങളുടെയും വിലകുറയും. അതുപോലെ കമ്പ്യൂട്ടറിന്റെയും.

രത്നം, വം വിലകുറയും

രത്നങ്ങള്‍ക്കും വാഭരണങ്ങള്‍ക്കും വിലകുറയും. കൂടാതെ ഗാര്‍ഹിക ഉപകരണങ്ങളായ വാട്ടര്‍ പ്യൂരിഫയര്‍, ബാത്ത്റൂം ഉപകരണങ്ങളായ ഫ്ലഷ്, ക്ലോസറ്റ് എന്നിവയ്ക്കും വിലകുറയും.

കോഴിത്തീറ്റയ്ക്കും സള്‍ഫറിനും വിലകുറയും. അച്ചടി കടലാസിന്റെയും വിലകുറയും.

രാഗേഷ് said...

ങ്ഹും ജനകീയ ബജറ്റ് തന്നെ .. ഒരു ഇടക്കാല തെരഞ്ഞെടുപ്പ് മണക്കുന്നു . ബി.ജെ.പി.മുന്നണി-കോണ്‍ഗ്രസ്സ് മുന്നണി-മാര്‍ക്സിസ്റ്റ് മൂന്നാം മുന്നണി അങ്ങനെ ത്രികോണ മത്സരം . മതേതര വോട്ടുകള്‍ കോണ്‍ഗ്രസ്സ് മുന്നണിയും മാര്‍ക്സിസ്റ്റ് മൂന്നാം മുന്നണിയും പങ്കിടുന്നു . കേന്ദ്രത്തില്‍ ബി.ജെ.പി.ഭരണം വരുന്നു ശുഭം ! കര്‍ഷകപ്രശ്നം ഉന്നയിച്ച് ബി.ജെ.പി-മാര്‍ക്സിസ്റ്റ് മൂന്നാം മുന്നണി നടത്തിവരുന്ന പാര്‍ലമെന്റ് സ്തംഭിക്കല്‍ പരിപാടി ചീറ്റിപ്പോകുമോ ഭഗവാനേ ....

Anonymous said...

മോനെ കള്ള സഖാവ് രാഗേഷെ..

നിന്റെ മനസ്സിന്റെ ഉള്ളില്‍ ഉറങ്ങിക്കെടുക്കുന്ന നടക്കാത്ത സ്വപ്നം ആലോചിച്ച് സ്വ.....ഗം
ചെയ്തൊ.. അതേ വഴിയൊള്ളു..

അവന്റെ ഒരു കോപ്പിലെ കണ്ടെത്തല്‍

രാഗേഷ് said...

അനോണിയായാല്‍ എന്തും എഴുതാമല്ലോ അല്ലേ ? മൂന്നാം മുന്നണി ഭരിക്കുമെന്നും കോണ്‍ഗ്രസ്സ് മുന്നണിയും ബി.ജെ.പി.മുന്നണിയും പ്രതിപക്ഷത്തിരിക്കുമെന്നും കണ്ടെത്തണമായിരുന്നോ ? അനോണി സംസ്കാരം വെച്ച് ഇതിനും മറുപടി പറഞ്ഞാല്‍ മതി .

Anonymous said...

വോ തന്നെ..
മകാനെ.. ഇജ്ജ് സ്വപ്നം കാണുന്ന ബ ജ പ ഭരണം വരില്ല കെട്ട

കോണ്‍ഗ്രസ്സ് തന്നെ തിരിച്ചു വരും

ഇജ്ജ് ചുമ്മ വെള്ളം വേസ്റ്റ് ആക്കണ്ട..
അന്റെ ന്യൂസ് പേപ്പര്‍ കട്ടിങ് എത് പോലീസ് കാരനും ഒണ്ടാക്കാന്‍ പറ്റും കെട്ട.. ആളാകാന്‍ നോക്കല്ലെ മോനെ

രാഗേഷ് said...

തമാശ പറയല്ല അനോണീ കാര്യം പറ ... കോണ്‍ഗ്രസ്സ് വീണ്ടും വരുമെങ്കില്‍ പിന്നെന്തിനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മൂന്നാം മുന്നണിക്ക് നേതൃത്വം കൊടുക്കുന്നത് ? അനോണിയാണേലും മാന്യത വശമുണ്ട് അല്ലേ ?