Wednesday, January 30, 2008

ഇന്ന് ഗാന്ധിജിയുടെ അറുപതാം രക്തസാക്ഷി ദിനം

അറുപതാണ്ടുമുമ്പ് ആ നെഞ്ചിലെ ചോര...

ഗാന്ധിജിയെ വധിച്ചത് നാഥുറാം ഗോഡ്സെയാണെന്ന് ചരിത്രം ഇന്ന് രേഖപ്പെടുത്തുന്നു. വധത്തിനുമുമ്പുണ്ടായ ഗൂഢാലോചനയില്‍ സവര്‍ക്കറും ഗോപാല്‍ ഗോഡ്സെയും പങ്കെടുത്തുവെന്നും. പക്ഷേ, ഗാന്ധിജിയുടെ യഥാര്‍ഥ ഘാതകന്‍ വര്‍ഗീയതയായിരുന്നു. ഗാന്ധിജി കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ ആദര്‍ശങ്ങളോട് പൊരുത്തപ്പെടാന്‍ വര്‍ഗീയതയ്ക്ക് സാധ്യമായിരുന്നില്ല എന്നതിനാലായിരുന്നു.
മതേതരത്വത്തിന്റെ ഏറ്റവും വലിയ സമര്‍ഥകനായിരുന്നു ഗാന്ധിജി. അദ്ദേഹത്തിന്റെ മതേതരത്വത്തിന് വളരെ വിപുലമായ അര്‍ഥമാണുണ്ടായിരുന്നത്. സമുദായമൈത്രി അതിന്റെ ഒരു പ്രധാന ഘടകമായിരുന്നു. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം മതേതരത്വം ഒരു സാമൂഹ്യപ്രതിഭാസമായിരുന്നു എന്നതായിരുന്നു അതിന്റെ കാരണം. ഭരണകൂട പ്രത്യയ ശാസ്ത്രമെന്നതിനേക്കാള്‍ കൂടുതല്‍ പൌരജീവിതവുമായി ബന്ധപ്പെട്ട ആശയമായാണ് അദ്ദേഹം അതിനെ നോക്കിക്കണ്ടത്. അതായത്, മതേതരത്വത്തിന്റെ അടിത്തറ അദ്ദേഹത്തിന് മാനവികതയായിരുന്നു.
വര്‍ഗീയതയുടെ കാഴ്ചപ്പാടില്‍നിന്ന് തികച്ചും വ്യത്യസ്തമാണിത്്. മനുഷ്യനെ ആദരിക്കാത്ത ആശയ സംഹിതയാണ് വര്‍ഗീയത. അതുകൊണ്ട്, മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും പ്രതിരോധിക്കുകയെന്നത് വര്‍ഗീയതയുടെ പരിപാടിയാണ്. അതുകൊണ്ടുതന്നെ, ഗാന്ധിജിയുടെ സ്വാധീനത്തെ നശിപ്പിക്കേണ്ടത് വര്‍ഗീയതയുടെ ആവശ്യമായിരുന്നു. ഗാന്ധിജിയുടെ മാനവികതയും വര്‍ഗീയതയുടെ ക്രൂരതയും തമ്മിലുള്ള വൈരുധ്യമാണ് അദ്ദേഹത്തിന്റെ വധത്തിനു വഴിവച്ചത്.
ഗാന്ധിജി മരിച്ചിട്ട് 60 വര്‍ഷങ്ങള്‍ പിന്നിട്ടു. ജന്മദിനത്തിലും ചരമദിനത്തിലുംമാത്രം ഓര്‍മിക്കപ്പെടുന്ന ഒരു അസാധാരണ മനുഷ്യനായി നമ്മുടെ രാഷ്ട്രം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നു. ഗാന്ധിജിക്കും ഗാന്ധിസത്തിനും സമകാലിക ജീവിതത്തില്‍ പ്രസക്തിയുണ്ടോയെന്ന ചോദ്യം ഉന്നയിക്കപ്പെടുകയുംചെയ്യുന്നു. ഒരുപക്ഷേ, അദ്ദേഹത്തിന് പ്രസക്തിയില്ലെന്നു പറയാന്‍ ഏറെ എളുപ്പമായിരിക്കും.
മുതലാളിത്തം കൊടികുത്തി വാഴുന്ന ഈ ലോകത്ത്, ബഹുഭൂരിപക്ഷം അഭ്യസ്തവിദ്യരും കമ്പ്യൂട്ടര്‍പോലുള്ള യന്ത്രങ്ങളുടെ മുന്നിലിരുന്ന് സമയം കഴിക്കുമ്പോള്‍, ആധുനികത ചിന്തിക്കാനുള്ള സമയം ഇല്ലാതാക്കുമ്പോള്‍, ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ലോകം മനുഷ്യന്റെ മുഷ്ടിയിലാണെന്ന് അവകാശപ്പെടുമ്പോള്‍ ഒറ്റവസ്ത്രമുടുത്ത് വടിയൂന്നി നടന്ന ഒരു വ്യക്തിക്ക് പ്രസക്തിയുണ്ടെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും വിഷമമുണ്ടാവും. പക്ഷേ, നൈതികതയുടെ പ്രാധാന്യം എന്താണെന്ന് സമൂഹത്തെ ഓര്‍മിപ്പിച്ച വ്യക്തിയാണ് ഗാന്ധി. നാഗരികതയുടെ കടിഞ്ഞാണില്ലാത്ത വളര്‍ച്ചയെ, യന്ത്രവല്‍ക്കരണത്തെ വിമര്‍ശനാത്മകമായി സമീപിച്ച വ്യക്തിയാണ്. വികസനത്തിന് ഒരു മാനവികമുഖം നല്‍കാന്‍ ശ്രമിച്ച ചിന്തകനാണ്. മതത്തെ നൈതികതയായി വ്യഖ്യാനിച്ച് രാഷ്ട്രീയം നൈതിക രാഷ്ട്രീയമായി ചൂണ്ടിക്കാട്ടിയ വ്യക്തിയാണ്.
ആദര്‍ശവാദികളായ എല്ലാ വ്യക്തികളുടെയും സാമൂഹ്യപരിപാടികളില്‍ ദൌര്‍ബല്യത്തിന് സാധ്യതയുണ്ട്. ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ പലതും അതുകൊണ്ടുതന്നെ പ്രായോഗികമായിരുന്നില്ലെന്ന് ശഠിക്കുന്നവരുണ്ടാവാം. പക്ഷേ, മനുഷ്യനെ ഉന്നതതലങ്ങളിലേക്ക് ഉയര്‍ത്തുന്നത് ആദര്‍ശവാന്മാരാണ്, പ്രായോഗിക പ്രവര്‍ത്തകരല്ല. ഭാരതീയതയെ മാനവികതയുടെയും സാമൂഹ്യ ആദര്‍ശത്തിന്റെയും ഔന്നത്യത്തിലേക്ക് ഉയര്‍ത്താന്‍ ബുദ്ധനുശേഷം ശ്രമിച്ച ഏറ്റവും വിഖ്യാതനായ വ്യക്തിയാണ് ഗാന്ധിജി.
ഡോ. കെ എന്‍ പണിക്കര്‍

4 comments:

ജനശക്തി ന്യൂസ്‌ said...