Monday, January 14, 2008

ബുഷിന്റെ ദുബായ് സന്ദറ് ശനം ദുബായില്‍ ബന്ദിന്റെ പ്രതീതി.

ബുഷിന്റെ ദുബായ് സന്ദറ് ശനം ദുബായില്‍ ബന്ദിന്റെ പ്രതീതി.
അമേരിക്കന്‍ പ്രസിഡണ്ട് ജോറ്ജ്ജ് ബുഷിന്റെ ദുബായ് സന്ദറ്ശനം ബന്ദിന്റെ പ്രതീതി ജനിപ്പിച്ചു.
ദുബായില്‍ കര്‍ശന ഗതാഗത നിയന്ത്രണത്തെതുടര്‍ന്ന് പൊതു അവധി പ്രഖ്യാപിച്ചായിരുന്നു തിക്കും തിരക്കുമെല്ലാം ഒഴിവാക്കിയത്. ബുഷ് വരുമെന്ന് കരുതപ്പെട്ടിരുന്ന മേഖലയിലെല്ലാം പൊലീസ് പ്രളയമായിരുന്നു. വാഹനങ്ങളെന്നല്ല, ആളുകളെപോലും അകറ്റി.ബസ്സ് സാറ്‌വ്വീസ്സ് പോലും യാതൊരു മുന്നറിയിപ്പും കൂടാതെ നിറ്ത്തി വെച്ചത് നിരവധി ആളുകളെ ദുരിതത്തിലാക്കി.
മണിക്കൂറില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഷെയ്ഖ് സായിദ് റോഡ് പോലും അടച്ചിട്ടായിരുന്നു മുന്‍കരുതല്‍. വൈകുന്നേരം വരെ മിക്ക വ്യാപാര കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. സമാന്തര പാതകളില്‍ വാഹനങ്ങള്‍ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്.
ദുബായിലെ തിരക്കിന്റെ സിരാകേന്ദ്രമായ ബര്‍ദുബായിലും ഷിന്ദഗയിലും ഉച്ചയ്ക്ക് ശാന്തതയായിരുന്നു. ക്രീക്ക് ഭാഗത്തേക്ക് വാഹനങ്ങളൊന്നും കടത്തിവിട്ടില്ല. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ തറവാടായ ഷെയ്ഖ് സഈദ് ഹൌസ് ബുഷ് സന്ദര്‍ശിക്കുന്നതു പ്രമാണിച്ചായിരുന്നു ഈ മേഖലയില്‍ സുരക്ഷ ശക്തമാക്കിയത്.
രാഷ്ട്രത്തലവന്മാരുടെയും മറ്റും സന്ദര്‍ശനം പതിവാണെന്നതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കാറുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടില്ല. ഈ സാഹചര്യം മുതലെടുത്ത് പ്രതിഷേധത്തിനോ മറ്റോ മുതിരുമെന്ന ആശങ്കയാകാം, ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ കന്നി സന്ദര്‍ശന വേളയില്‍ ജാഗ്രത പുലര്‍ത്താന്‍ കാരണമെന്നു കരുതുന്നു.

3 comments:

ജനശക്തി ന്യൂസ്‌ said...

ബുഷിന്റെ ദുബായ് സന്ദറ് ശനം ദുബായില്‍ ബന്ദിന്റെ പ്രതീതി.

അമേരിക്കന്‍ പ്രസിഡണ്ട് ജോറ്ജ്ജ് ബുഷിന്റെ ദുബായ് സന്ദറ്ശനം ബന്ദിന്റെ പ്രതീതി ജനിപ്പിച്ചു. ദുബായില്‍ കര്‍ശന ഗതാഗത നിയന്ത്രണത്തെതുടര്‍ന്ന് പൊതു അവധി പ്രഖ്യാപിച്ചായിരുന്നു തിക്കും തിരക്കുമെല്ലാം ഒഴിവാക്കിയത്. ബുഷ് വരുമെന്ന് കരുതപ്പെട്ടിരുന്ന മേഖലയിലെല്ലാം പൊലീസ് പ്രളയമായിരുന്നു. വാഹനങ്ങളെന്നല്ല, ആളുകളെപോലും അകറ്റി.
ബസ്സ് സാറ്‌വ്വീസ്സ് പോലും യാതൊരു മുന്നറിയിപ്പും കൂടാതെ നിറ്ത്തി വെച്ചത് നിരവധി ആളുകളെ ദുരിതത്തിലാക്കി.

മണിക്കൂറില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഷെയ്ഖ് സായിദ് റോഡ് പോലും അടച്ചിട്ടായിരുന്നു മുന്‍കരുതല്‍. വൈകുന്നേരം വരെ മിക്ക വ്യാപാര കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. സമാന്തര പാതകളില്‍ വാഹനങ്ങള്‍ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്.

ദുബായിലെ തിരക്കിന്റെ സിരാകേന്ദ്രമായ ബര്‍ദുബായിലും ഷിന്ദഗയിലും ഉച്ചയ്ക്ക് ശാന്തതയായിരുന്നു. ക്രീക്ക് ഭാഗത്തേക്ക് വാഹനങ്ങളൊന്നും കടത്തിവിട്ടില്ല. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ തറവാടായ ഷെയ്ഖ് സഈദ് ഹൌസ് ബുഷ് സന്ദര്‍ശിക്കുന്നതു പ്രമാണിച്ചായിരുന്നു ഈ മേഖലയില്‍ സുരക്ഷ ശക്തമാക്കിയത്.

രാഷ്ട്രത്തലവന്മാരുടെയും മറ്റും സന്ദര്‍ശനം പതിവാണെന്നതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കാറുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടില്ല. ഈ സാഹചര്യം മുതലെടുത്ത് പ്രതിഷേധത്തിനോ മറ്റോ മുതിരുമെന്ന ആശങ്കയാകാം, ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ കന്നി സന്ദര്‍ശന വേളയില്‍ ജാഗ്രത പുലര്‍ത്താന്‍ കാരണമെന്നു കരുതുന്നു.

Anonymous said...

ഈ സന്ദര്‍ശനവും ഒരു അപകടത്തിന്റെ മുന്നറിയിപ്പാണ്‍ എന്ന് കരുതിയാല്‍ നന്നായിരിക്കും .ഇറാഖില്‍ നിന്ന് പിവലിക്കുന്ന പട്ടാളക്കാരെ കുടിയിരുത്താന്‍ മറ്റൊരു സ്ഥലം അന്വേഷിക്കുന്നതിന്ന് പിന്തുണ നേടാന്‍ വേണ്ടിയാണ്‍ ഈ യാത്ര. ബാക്കി കാര്യം കാത്തിരുന്ന് കണാമ്.

Anonymous said...

എന്തായാലും CPM നോട്‌ കേരളത്തിലും ഒരു ബന്ദ്‌ സഘടിപ്പികാന്‍ പറയൂ. ബുഷിന്റെ സന്ദര്‍ശനതിനോടുള്ള പ്രതിക്‍ഷേതമാകട്ടെ വിഷയം.
എന്തായാലും ബന്ദിലെങ്ങിലും നമ്മല്‍ തൊറ്റു കൊടുക്കരുതെന്നാണു എന്ത്‌ അഭിപ്രായം

Regards
365greetings.com