Monday, January 14, 2008

സംസ്ഥാന സ്കൂള്‍ കലോത്സത്തില്‍ നിലവിലുള്ള ജേതാക്കളായ കോഴിക്കോട് കിരീടം നിലനിര്‍ത്തി.

കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സത്തില്‍ നിലവിലുള്ള ജേതാക്കളായ കോഴിക്കോട് കിരീടം നിലനിര്‍ത്തി. 637 പോയിന്റുകളുമായാണ് നിലവിലുള്ള ജേതാക്കളായ കോഴിക്കോട് 117 1/2 പവന്റെ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. ആതിഥേയ ജില്ലയായ കൊല്ലത്തിനാണ് രണ്ടാം സ്ഥാനം. 628 പോയിന്റ്. മൂന്നാം സ്ഥാനത്തുള്ള എറണാകുളം 622 പോയിന്റ് നേടി. 616 പോയിന്റുമായി പാലക്കാടാണ് നാലാംസ്ഥാനത്ത്.
മത്സരഫലം സംബന്ധിച്ച് അപ്പീലുകളുടെ കാര്യത്തില്‍ കോടതി തീരുമാനം കൈക്കൊള്ളുമെന്ന് സംഘാടക സമിതി അറിയിച്ചതോടെയാണ് കിരീടം ആര്‍ക്കായിരിക്കുമെന്നത് സംബന്ധിച്ച് തീരുമാനം വന്നത്. കഴിഞ്ഞ മൂന്നു ദിവസമായി കോഴിക്കോടും, തൃശൂരും, കൊല്ലവും,എറണാകുളവും, കണ്ണൂരും കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു. ഒരു ഘട്ടത്തില്‍ എറണാകുളം ഒന്നാമതെത്തിയതൊഴിച്ചാല്‍ കോഴിക്കോടായിരുന്നു ഏറിയ സമയവും പോയിന്റ് നിലയില്‍ മുന്നില്‍.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

milma-yude vila koottiyittundu sakhave, ...onnum prathikarichchu kandilla!!!