Monday, December 10, 2007

യുഡിഎഫ് രാഷ്ട്രീയം പുരോഹിതര്‍ ഏറ്റെടുക്കരുത്:

യുഡിഎഫ് രാഷ്ട്രീയം പുരോഹിതര്‍ ഏറ്റെടുക്കരുത്:പിണറായി.

അടൂര്‍: യുഡിഎഫിന്റെ രാഷ്ട്രീയം പുരോഹിതര്‍ ഏറ്റെടുക്കരുതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുതെന്നതാണ് സിപിഐ എം നിലപാട്. എന്നാല്‍ സഖാക്കളെ വ്യക്തിപരമായി ആക്ഷേപിക്കാനാണ് നീക്കമെങ്കില്‍ ജീവിച്ചിരിക്കുന്നവര്‍ നേരിട്ടും മരിച്ചവരാണെങ്കില്‍ അവര്‍ക്കുവേണ്ടി പാര്‍ടിയും പ്രതികരിക്കും. സഭയുമായി സംഘര്‍ഷത്തിന് സിപിഐ എം തയ്യാറല്ല.
സിപിഐ എം പത്തനംതിട്ട ജില്ലാസമ്മേളനത്തിന് സമാപനംകുറിച്ച് നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുന്നു

ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പ്രതിജ്ഞാബദ്ധമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ അതറിയാവുന്ന ചില പുരോഹിതര്‍ കുപ്രചാരണങ്ങള്‍ ഏറ്റെടുക്കുകയാണ്.
സിപിഐ എമ്മിനെതിരെ ഇടയലേഖനമടക്കം ശത്രുതാപരമായ നിലപാടുകള്‍ എടുക്കുമ്പോള്‍ കോടഞ്ചേരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സിപിഐ എമ്മിന്റെ വിജയം പുരോഹിതര്‍ കണ്ടില്ലെന്നു നടിക്കരുതെന്നും പിണറായി ഓര്‍മിപ്പിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

യുഡിഎഫ് രാഷ്ട്രീയം പുരോഹിതര്‍ ഏറ്റെടുക്കരുത്:
പിണറായി
അടൂര്‍: യുഡിഎഫിന്റെ രാഷ്ട്രീയം പുരോഹിതര്‍ ഏറ്റെടുക്കരുതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുതെന്നതാണ് സിപിഐ എം നിലപാട്. എന്നാല്‍ സഖാക്കളെ വ്യക്തിപരമായി ആക്ഷേപിക്കാനാണ് നീക്കമെങ്കില്‍ ജീവിച്ചിരിക്കുന്നവര്‍ നേരിട്ടും മരിച്ചവരാണെങ്കില്‍ അവര്‍ക്കുവേണ്ടി പാര്‍ടിയും പ്രതികരിക്കും. സഭയുമായി സംഘര്‍ഷത്തിന് സിപിഐ എം തയ്യാറല്ല.