ദരിദ്രലോകത്ത് സമ്പന്നനായിരിക്കുന്നത് പാപമാണ്. അത് ഉപേക്ഷിക്കണം.
(ക്രിസ്മസ് സന്ദേശം )
ഡോ. ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത
(മലങ്കര ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രസനാധിപന്)
ദൈവം മനുഷ്യനായി പിറന്നത് കൊട്ടാരത്തില്‍ അല്ല പശുത്തൊഴുത്തില്‍ ആയിരുന്നു. അത്യുന്നതനായ ദൈവം താഴ്മ ധരിച്ച് താഴെ ഭൂമിയില്‍ പിറന്നത് മാനവരുടെ പാപങ്ങള്‍ക്ക് പരിഹാരമായ സ്വര്‍ഗീയ യാഗമായിത്തീരുവാനായിരുന്നു. അവിടുന്ന് ശത്രുക്കളെ സ്നേഹിക്കുവാന്‍ പഠിപ്പിക്കുക മാത്രമല്ല കുരിശില്‍ കിടന്നുകൊണ്ട് പ്രാണവേദനയാല്‍ പിടയുമ്പോഴും, തന്നെ ദ്രോഹിച്ചവരോട് ക്ഷമിക്കുവാന്‍ തന്റെ പിതാവിനോട് യാചിക്കുകയും ''പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമേ എന്നു പ്രാര്‍ഥിക്കുകയും ചെയ്തു.'' ഗാന്ധിജിയുടെ സഹനസമരത്തിന് പ്രേരകമായത് ഈ പ്രാര്ഥനയായിരുന്നു. ദൈവം സത്യമാകുന്നു; വിശുദ്ധനാകുന്നു; ന്യായാധിപതിയാകുന്നു എന്നിങ്ങനെയുള്ള പഴയനിയമം പഠിപ്പിക്കലിനേക്കാള്‍ ആഴമേറിയതും അര്‍ഥസമ്പുഷ്ടവും സമ്പൂര്ണതയുള്ളതുമാണ് ''ദൈവം സ്നേഹമാകുന്നു'' എന്ന പുതിയനിയമം പഠിപ്പിക്കല്‍.
ഒരു കുട്ടിക്ക് ക്രിസ്മസ് സമ്മാനമായി ലഭിച്ച പെട്ടിയില്‍ വിവിധതരം പാവകളുണ്ടായിരുന്നു. ആട്ടിടയന്മാരും വിദ്വാന്മാരും പശുക്കളും കുഞ്ഞാടുകളും യേശുക്കുഞ്ഞും ഒക്കെയുണ്ടായിരുന്ന ആ സമ്മാനപ്പെട്ടി സന്തോഷത്താല്‍ അവന് പലയിടത്തും കൊണ്ടുപോയി പലരെയും കാണിച്ചു. ഇതിനിടയില്‍ എപ്പോഴോ അവന്റെ കൈയില്‍നിന്ന് യേശുക്കുഞ്ഞിന്റെ പാവ നഷ്ടമായി എന്നൊരു കഥയുണ്ട്. ഇതുപോലെയാണ് ക്രിസ്തീയസഭയ്ക്കും മതവിശ്വാസികള്‍ക്കും സംഭവിച്ചിരിക്കുന്നത്. വലിയ പള്ളികളും കുരിശടികളും ക്രിസ്മസ് ഫാദറും നക്ഷത്രങ്ങളും പുല്‍ക്കൂടും ആഘോഷങ്ങളുമടങ്ങിയ സമൂഹത്തില്‍നിന്ന് എങ്ങനെയോ യേശുവിനെ നഷ്ടമായിരിക്കുന്നു. സ്വാര്‍ഥത നിറഞ്ഞ, സ്നേഹരഹിതമായ ക്രിസ്മസ് ആഘോഷങ്ങളും മദ്യം വിളമ്പുന്ന 'പാര്‍ട്ടി'കളും യേശുവിനെ മറന്ന് ലോകത്തെ സ്നേഹിക്കുന്നു.
ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ സ്നേഹം മാതൃകയാക്കിയ ചുരുക്കം ചില മദര്തെരേസമാരല്ലാതെ ഭൂരിപക്ഷം സഭാവിശ്വാസികളും സ്വാര്ഥതയില് മുമ്പന്മാരാകുവാന് തത്രപ്പെടുന്നു. ധനവാന്മാര് തങ്ങളുടെ സമ്പാദ്യക്കൂമ്പാരത്തിന്മുകളില്, സര്‍വവും നേടിയെന്ന മിഥ്യാധാരണയില്‍ വിരാജിക്കുമ്പോള്‍ ഒരുനേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ പട്ടിണിയുടെ കുഴിയില്‍ കിടന്നുകൊണ്ട് അനേക കോടികള്‍ ഇന്നും നിലവിളിക്കുന്നു. ഈ ദരിദ്രരുടെ അരികിലേക്ക് ഇറങ്ങിച്ചെല്ലാന്‍പോലും തുനിയാതെ 'ദൈവം സ്നേഹമാകുന്നു' എന്ന് പ്രസംഗിക്കുവാന്‍ ആധുനിക ക്രിസ്തുസഭയ്ക്ക് അവകാശമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ദരിദ്രലോകത്ത് സമ്പന്നനായിരിക്കുന്നത് പാപമാണ്. അത് ഉപേക്ഷിക്കണം എന്നുള്ളതാണ് തിരുജനന സന്േദശം. ദൈവം ഒരുവന്‍മാത്രം. സര്‍വര്‍ക്കും ഒരു ദൈവംമാത്രം. ത്രിത്വത്തിലെ ഏകത്വമാണ് സ്നേഹം. പിതൃപുത്രപരിശുദ്ധാത്മാക്കൂട്ടായ്മയാണ് സ്നേഹം. സ്വാര്‍ഥത നിറഞ്ഞ ഈ ലോകത്തില്‍ സ്വാര്‍ഥതയില്ലാതെ മറ്റുള്ളവര്‍ക്കുവേണ്ടി കരുതുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന സ്നേഹത്തിന്റെ ഉറവിടമാകുവാന് നമുക്കു കഴിയട്ടെ.
ധാര്‍മികതയുടെ അതിരുകള്‍ ലംഘിച്ച് ഇന്ന് നാം എവിടെവരെ എത്തിയെന്ന് മറ്റാരും നമ്മോട് പറയേണ്ടതില്ലല്ലൊ. മനുഷ്യഹൃദയത്തിന്റെ സ്വാര്‍ഥത ഇന്ന് സമൂഹത്തെ എത്രമാത്രം അടക്കിഭരിക്കുന്നുവെന്ന് നാം ദിവസേന മാധ്യമങ്ങളിലൂടെ അറിയുന്നുണ്ടല്ലൊ.
സത്യവും നീതിയും സ്നേഹവും ധര്‍മവും എല്ലാം പൂര്‍ണമാവുക സര്‍വേശ്വരന്റെ തിരുസാന്നിധ്യത്തിലാണ്. ദൈവം കൂടെയുള്ള ഒരു ജനസമൂഹം, തൂണിലും തുരുമ്പിലും സര്‍വേശ്വരനെ കാണുന്ന ഉള്‍ക്കാഴ്ചയുള്ള ഒരു സമൂഹം ഇന്നിന്റെ അടിയന്തരാവശ്യമായിരിക്കുന്നു.
ക്രിസ്മസ് നല്കുന്ന വലിയ സംരക്ഷണബോധം ഇന്ന് പ്രസക്തമാണ്. ദൈവം തന്റെ ജനത്തെ കൈവിടില്ല, തീര്‍ച്ച.
ക്രിസ്മസ് തറപ്പിച്ചു പറയുന്നു. ദൈവം സ്നേഹമാണ്. ദൈവം സ്നേഹം മാത്രമാണ്. മനുഷ്യമക്കളെ പരിഗണിക്കുന്ന ദൈവം ആ ദൈവത്തിന്റെ മക്കള്‍ എന്നനിലയില്‍ നമുക്ക് ഈ പൊതുസ്വത്ത്, ഈ പൊതുതിരുനാള്‍ അന്വര്‍ഥമാക്കാം. സന്തോഷത്തില്‍ ഈ ദൈവത്തെ കണ്ടുമുട്ടാം. അവിടുത്തെ സാന്നിധ്യത്തില്‍ നമുക്ക് പരസ്പരം
Subscribe to:
Post Comments (Atom)
2 comments:

പാവങ്ങളുടെ ബിഷപ്പ് എന്ന പേരിന് എന്തുകൊണ്ടും യോഗ്യനായ ഒസ്താത്യോസ് തിരുമേനിയുടെ ഈ ക്രിസ്മസ് സന്ദേശം വളരെ അര്‍ത്ഥവത്താണ്. അത്യന്തം വാണിജ്യവല്ക്കരിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ക്രിസ്മസില്‍ ഇല്ലാത്തത് ഉണ്ണിയേശുതന്നെ!!
Post a Comment