Monday, December 10, 2007

ബിഷപ്പിന്റെ ആജഞകള്‍ കുഞാടുകള്‍ക്ക് പുല്ലുവില;ചില ബിഷപ്പുമാര്‍ക്ക് യു.ഡി എഫ് പ്രേതബാധ .

ബിഷപ്പിന്റെ ആജഞകള്‍ കുഞാടുകള്‍ക്ക് പുല്ലുവില;ചില ബിഷപ്പുമാര്‍ക്ക് യു.ഡി എഫ് പ്രേതബാധ .

തൃശൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിനുനേരെ വിമോചനസമര ഭീഷണി മുഴക്കിയ തൃശൂര്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ വീണ്ടും ഇടയലേഖനമിറക്കി. വൈരുധ്യാധിഷ്ഠിത ഭൌതികവാദവും വര്‍ഗസമരവും പ്രത്യയശാസ്ത്രമാക്കിയ പ്രസ്ഥാനങ്ങളുമായി സ്നേഹപ്രവര്‍ത്തനം പാടില്ലെന്ന് ഇടയലേഖനം വിലക്കുന്നു. സഭയുടെ ഭക്തസംഘടനകള്‍, സമിതികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ ഭാരവാഹിത്വം, മതാധ്യാപനം തുടങ്ങിയവ വഹിക്കാന്‍ നിരീശ്വരപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ അനുവദിക്കില്ല. സഭയുടെ ഉത്തരവാദിത്തം വഹിക്കുന്നവര്‍ വിശ്വാസം, സഭാമേധാവികളോടുള്ള വിധേയത്വം എന്നിവ രേഖാമൂലം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഏഴ് പേജുള്ള ഇടയലേഖനത്തില്‍ പാര്‍ടിയുടെ പേരെടുത്ത്പറയുന്നില്ല. തൃശൂര്‍ അതിരൂപതയിലെ എല്ലാ പള്ളിയിലും ഞായറാഴ്ച കുര്‍ബാനമധ്യേ ലേഖനം വായിച്ചു. ഒന്നരവര്‍ഷംമുമ്പ് ആര്‍ച്ച് ബിഷപ്പായ മാര്‍ താഴത്ത് ഇറക്കിയ അഞ്ചാമത്തെ ഇടയലേഖനമാണിത്. ഇതില്‍ അധികവും എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐ എമ്മിനെയും കരിവാരിത്തേക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്.
വൈരുധ്യാത്മക ഭൌതികവാദ പ്രസ്ഥാനങ്ങള്‍ ഒറ്റനോട്ടത്തില്‍ വിപ്ളവകരവും ആകര്‍ഷകവുമായി തോന്നാമെങ്കിലും നിരീശ്വരത്വമാണ് ഇവയുടെ അടിസ്ഥാനമെന്ന് ഇടയലേഖനത്തില്‍ പറയുന്നു. ഭാരതത്തില്‍ നിരീശ്വരത്വത്തിന്റെ മുഖ്യപ്രചാരകര്‍ ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്ന രാഷ്ട്രീയപാര്‍ടികളാണ്. അധികാരം നേടുന്നതുവരെ നിരീശ്വരപ്രചാരണങ്ങള്‍ മറച്ചുവച്ച് മതസൌഹാര്‍ദ നിലപാടുകള്‍വഴി വിശ്വാസികളെ വശീകരിക്കും. അധികാരത്തില്‍ വന്നാല്‍ സമ്മര്‍ദങ്ങളും വെല്ലുവിളികളുംകൊണ്ട് വിദ്യാഭ്യാസ, മത, സാമൂഹ്യ മണ്ഡലങ്ങളെ മാറ്റിമറിക്കും.
നിരീശ്വര, ഭൌതിക പ്രത്യയശാസ്ത്ര പ്രസ്ഥാനക്കാര്‍ ക്രൈസ്തവരെപ്പോലെ സാമൂഹ്യസേവനമാണ് ചെയ്യുന്നതെന്ന് തെറ്റിദ്ധരിച്ചാണ് വിശ്വാസികളില്‍ ചിലര്‍ ഇത്തരം പാര്‍ടികളുടെ അനുഭാവികളും പ്രവര്‍ത്തകരും ആകുന്നത്. ഇവരുടെ സാമൂഹ്യസേവനം ഭൌതിക പ്രത്യയശാസ്ത്രത്തിന്റെ വിപണനതന്ത്രമാണെന്ന് ലേഖനത്തില്‍ പറയുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...

ബിഷപ്പിന്റെ ആജഞകള്‍ കുഞാടുകള്‍ക്ക് പുല്ലുവില;ചില ബിഷപ്പുമാര്‍ക്ക് യു.ഡി എഫ് പ്രേതബാധ .

തൃശൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിനുനേരെ വിമോചനസമര ഭീഷണി മുഴക്കിയ തൃശൂര്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ വീണ്ടും ഇടയലേഖനമിറക്കി. വൈരുധ്യാധിഷ്ഠിത ഭൌതികവാദവും വര്‍ഗസമരവും പ്രത്യയശാസ്ത്രമാക്കിയ പ്രസ്ഥാനങ്ങളുമായി സ്നേഹപ്രവര്‍ത്തനം പാടില്ലെന്ന് ഇടയലേഖനം വിലക്കുന്നു. സഭയുടെ ഭക്തസംഘടനകള്‍, സമിതികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ ഭാരവാഹിത്വം, മതാധ്യാപനം തുടങ്ങിയവ വഹിക്കാന്‍ നിരീശ്വരപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ അനുവദിക്കില്ല. സഭയുടെ ഉത്തരവാദിത്തം വഹിക്കുന്നവര്‍ വിശ്വാസം, സഭാമേധാവികളോടുള്ള വിധേയത്വം എന്നിവ രേഖാമൂലം നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഏഴ് പേജുള്ള ഇടയലേഖനത്തില്‍ പാര്‍ടിയുടെ പേരെടുത്ത്പറയുന്നില്ല. തൃശൂര്‍ അതിരൂപതയിലെ എല്ലാ പള്ളിയിലും ഞായറാഴ്ച കുര്‍ബാനമധ്യേ ലേഖനം വായിച്ചു. ഒന്നരവര്‍ഷംമുമ്പ് ആര്‍ച്ച് ബിഷപ്പായ മാര്‍ താഴത്ത് ഇറക്കിയ അഞ്ചാമത്തെ ഇടയലേഖനമാണിത്. ഇതില്‍ അധികവും എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐ എമ്മിനെയും കരിവാരിത്തേക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്.