Saturday, December 08, 2007

റെയില്‍വേ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്,തീവണ്ടി ഗതാഗതം ആകെ താറുമാറായി

റെയില്‍വേ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്,തീവണ്ടി ഗതാഗതം ആകെ താറുമാറായി.

കൊല്ലം: തീവണ്ടി ഡ്രൈവര്‍മാരുടെ സമരത്തെ തുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു. കേരള എക്സ്പ്രസും ഐലന്‍ഡ് എക്സ്പ്രസും കൊല്ലം റയില്‍വേ സ്റ്റേഷനില്‍ കുടുങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും പാലക്കാട്ടും കോഴിക്കോട്ടും തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.
ചെന്നൈ മെയിലും കോട്ടയം പാസഞ്ചറും അനിശ്ചികാലത്തേക്കു മുടങ്ങുമെന്നു റയില്‍വേ അധികൃതര്‍ അറിയിച്ചു.
ഷിഫ്റ്റ് മാറി ജോലിക്കു കയറാന്‍ ഡ്രൈവര്‍മാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. ലോക്കോ പൈലറ്റുമാരുടെ ജോലിസമയം എട്ടു മണിക്കൂറില്‍ നിന്ന് ഒന്‍പതു മണിക്കൂറായി ഉയര്‍ത്തിയതാണ് സമരത്തിനു കാരണം.

1 comment:

ജനശക്തി ന്യൂസ്‌ said...

റെയില്‍വേ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
,തീവണ്ടി ഗതാഗതം ആകെ താറുമാറായി