Friday, December 07, 2007

കുവൈത്ത് ടൈംസ് എഡിറ്റര്‍ യൂസൂഫ് സാലിഹ് നിര്യാതനായി

കുവൈത്ത് ടൈംസ് എഡിറ്റര്‍ യൂസൂഫ് സാലിഹ് നിര്യാതനായി .

കുവൈത്ത് സിറ്റി: കുവൈത്ത് ടൈംസ് ഇംഗ്ലീഷ് പത്രത്തിന്റെ ചീഫ് എഡിറ്റവും പ്രിന്ററും പബ്ലിഷറുമായ യൂസൂഫ് സാലിഹ് അല്‍ അല്‍ യാന്‍ നിര്യാതനായി. 75 വയസ്സായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. കുവൈത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ ഒരാളായ ഇദ്ദേഹം ഇന്ത്യന്‍ സമൂഹവുമായി പ്രത്യേകിച്ച് മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ്. യൂസുഫ് സാലിഹിന്റെ നേതൃത്വത്തില്‍ 1961ല്‍ പ്രസിദ്ധീകരണം തുടങ്ങിയ കുവൈത്ത് ടൈംസ് അറേബ്യയിലെ ആദ്യത്തെ ഇംഗ്ലീഷ് പത്രമാണ്.
82ല്‍ കുവൈത്ത് ടൈംസ് മലയാളം പതിപ്പ് തുടങ്ങിതിലൂടെയാണ് മലയാളി സമൂഹമായി ഇദ്ദേഹം അടുത്ത ബന്ധം സ്ഥാപിച്ചത്. ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്ന് എം.എ എകണോമിക്സ് ബിരുദം നേടിയ ഇദ്ദേഹം ഫ്രാന്‍സില്‍ അംബാസിഡറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കുവൈത്ത് ജേര്‍ണലിസ്റ്റ് അസോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

1 comment:

ജനശക്തി ന്യൂസ്‌ said...