Wednesday, December 05, 2007

നന്ദിഗ്രാമില്‍ പറ്റിയ തെറ്റ് ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല . ബുദ്ധദേവ് .

നന്ദിഗ്രാമില്‍ പറ്റിയ തെറ്റ് ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല . ബുദ്ധദേവ് .

ന്യൂഡല്‍ഹി: നന്ദിഗ്രാം സംഭവം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ വ്യക്തമാക്കി. ഇത് ഭരണപരവും രാഷ്ട്രീയപരവുമായ പരാജയമാണ്. നന്ദിഗ്രാമില്‍നിന്നുള്ള പാഠം ഞങ്ങള്‍ അതേപടി ഉള്‍ക്കൊള്ളും. ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നുവെന്നും ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ എതിര്‍ത്തവരെ അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കാമെന്ന തന്റെ പരാമര്‍ശത്തില്‍ ബുദ്ധദേവ് ഖേദം പ്രകടിപ്പിച്ചു. ആ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു. അവിടെ ഇപ്പോള്‍ തികഞ്ഞ സമാധാനമാണ് താന്‍ ആഗ്രഹിക്കുന്നത്. നന്ദിഗ്രാമിലെ പ്രശ്നബാധിതപ്രദേശങ്ങള്‍ ഇപ്പോള്‍ സാധാരണനില കൈവരിച്ചു. വീടുവിട്ട് പോയവരില്‍ ഭൂരിഭാഗവും തിരിച്ചെത്തി. ഇവിടെ പുനരധിവാസത്തിനായി ബംഗാള്‍ സര്‍ക്കാര്‍ ഇതിനകം ഒരുകോടി രൂപ ചെലവഴിച്ചു. തകര്‍ന്ന വീടുകള്‍, പാലങ്ങള്‍, റോഡുകള്‍ എന്നിവ നന്നാക്കാനും പുനരധിവാസകേന്ദ്രങ്ങളില്‍ ഭക്ഷണവും വസ്ത്രവും എത്തിക്കാനും തുക ചെലവഴിച്ചു. നന്ദിഗ്രാമിന് യോജിക്കുന്ന പദ്ധതികളെക്കുറിച്ച് പഠിക്കാന്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ വ്യവസായവല്‍ക്കരണത്തെ നന്ദിഗ്രാം ബാധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് സംസ്ഥാനത്തെ വ്യാവസായികവല്‍ക്കരണത്തെ ഒന്നിനും പിടിച്ചുനിര്‍ത്താനാകില്ലെന്നായിരുന്നു ബുദ്ധദേവിന്റെ മറുപടി. നന്ദിഗ്രാം സംഭവത്തിന്റെ പേരില്‍ ഒരു വിദേശകമ്പനിയും സംസ്ഥാനം വിട്ടുപോയിട്ടില്ല. മാത്രമല്ല ജപ്പാന്‍, സിങ്കപ്പുര്‍, ദുബായ് എന്നീ രാജ്യങ്ങളിലെ പ്രമുഖ കമ്പനികള്‍ ബംഗാളില്‍ നിക്ഷേപത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. നന്ദിഗ്രാമില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച രാസനിര്‍മാണ ശാല നിലവില്‍ മനുഷ്യവാസമില്ലാത്ത നയാചാറില്‍ സ്ഥാപിക്കും.
സാല്‍ബോണിയില്‍ സ്ഥാപിക്കുന്ന ജിന്റല്‍ ഗ്രൂപ്പിന്റെ ഉരുക്ക് നിര്‍മാണശാല സംബന്ധിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ജനുവരി അവസാനം പദ്ധതിയുടെ ശിലാസ്ഥാപനത്തിന് എത്താമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

10 comments:

ജനശക്തി ന്യൂസ്‌ said...

നന്ദിഗ്രാമില്‍ പറ്റിയ തെറ്റ് ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല . ബുദ്ധദേവ് .

ന്യൂഡല്‍ഹി: നന്ദിഗ്രാം സംഭവം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ വ്യക്തമാക്കി. ഇത് ഭരണപരവും രാഷ്ട്രീയപരവുമായ പരാജയമാണ്. നന്ദിഗ്രാമില്‍നിന്നുള്ള പാഠം ഞങ്ങള്‍ അതേപടി ഉള്‍ക്കൊള്ളും. ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നുവെന്നും ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഭൂമി ഏറ്റെടുക്കല്‍ എതിര്‍ത്തവരെ അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കാമെന്ന തന്റെ പരാമര്‍ശത്തില്‍ ബുദ്ധദേവ് ഖേദം പ്രകടിപ്പിച്ചു. ആ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു. അവിടെ ഇപ്പോള്‍ തികഞ്ഞ സമാധാനമാണ് താന്‍ ആഗ്രഹിക്കുന്നത്. നന്ദിഗ്രാമിലെ പ്രശ്നബാധിതപ്രദേശങ്ങള്‍ ഇപ്പോള്‍ സാധാരണനില കൈവരിച്ചു. വീടുവിട്ട് പോയവരില്‍ ഭൂരിഭാഗവും തിരിച്ചെത്തി. ഇവിടെ പുനരധിവാസത്തിനായി ബംഗാള്‍ സര്‍ക്കാര്‍ ഇതിനകം ഒരുകോടി രൂപ ചെലവഴിച്ചു. തകര്‍ന്ന വീടുകള്‍, പാലങ്ങള്‍, റോഡുകള്‍ എന്നിവ നന്നാക്കാനും പുനരധിവാസകേന്ദ്രങ്ങളില്‍ ഭക്ഷണവും വസ്ത്രവും എത്തിക്കാനും തുക ചെലവഴിച്ചു. നന്ദിഗ്രാമിന് യോജിക്കുന്ന പദ്ധതികളെക്കുറിച്ച് പഠിക്കാന്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലെ വ്യവസായവല്‍ക്കരണത്തെ നന്ദിഗ്രാം ബാധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് സംസ്ഥാനത്തെ വ്യാവസായികവല്‍ക്കരണത്തെ ഒന്നിനും പിടിച്ചുനിര്‍ത്താനാകില്ലെന്നായിരുന്നു ബുദ്ധദേവിന്റെ മറുപടി. നന്ദിഗ്രാം സംഭവത്തിന്റെ പേരില്‍ ഒരു വിദേശകമ്പനിയും സംസ്ഥാനം വിട്ടുപോയിട്ടില്ല. മാത്രമല്ല ജപ്പാന്‍, സിങ്കപ്പുര്‍, ദുബായ് എന്നീ രാജ്യങ്ങളിലെ പ്രമുഖ കമ്പനികള്‍ ബംഗാളില്‍ നിക്ഷേപത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. നന്ദിഗ്രാമില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച രാസനിര്‍മാണ ശാല നിലവില്‍ മനുഷ്യവാസമില്ലാത്ത നയാചാറില്‍ സ്ഥാപിക്കും.

സാല്‍ബോണിയില്‍ സ്ഥാപിക്കുന്ന ജിന്റല്‍ ഗ്രൂപ്പിന്റെ ഉരുക്ക് നിര്‍മാണശാല സംബന്ധിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ജനുവരി അവസാനം പദ്ധതിയുടെ ശിലാസ്ഥാപനത്തിന് എത്താമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

Anonymous said...

sajith90 said...
For Newyear Greetings visit
365greetings.com

cpm മാപ്പപേക്ഷ വിണ്ടും. പാര്‍ട്ടിക്കു തെറ്റുപറ്റിപോയി. ഉടനെ തെറ്റു തിരുത്തുന്നതാണു. നന്ദിഗ്രാമിലെ സ്‌ഥിതിയെ പറ്റി ഇവരുടെ ഹീറൊ ബുധദേവ്‌ ബട്ടാചാരിയ പരസ്യമായി പറഞ്ഞതാണു.
(പണ്ടും ബംഗാളില്‍ നിന്നു ഇംഗ്ലീഷ്‌ പഠനം പ്രൈമറി തലത്തില്‍ നിര്‍ത്തി പിന്നെ 24 വര്‍ഷത്തിനു ശേഷം പാര്‍ട്ടി പറഞ്ഞതാണു ,പാര്‍ട്ടിക്കു തെറ്റു പറ്റി എന്നു).
24 years generations and students Future?????Govinda Gaovinda

അങ്ങിനെ ഇടക്കിടക്ക്‌ പാര്‍ട്ടിക്കു തെറ്റു പറ്റും പിന്നെ തിരുത്തും.
What is the compansation for who suffered because of this failures

നാരായണന്‍ വെളിയംകോടു പോലുള്ള തലയില്‍ ചളി മാത്രം കൈമുതലായവര്‍ ഇതിനെ പറ്റി ഒന്നു സ്വയം ചിന്തിച്ചാല്‍ കേരളം എന്നേ നന്നായേനെ

ഏതായാലും കൊലപാതകികള്‍ (cpm,RSS,Congress ഗുണ്ടകള്‍ അടക്കം) കോടതിയില്‍ തെറ്റു പറ്റിപോയി എന്നു ഏറ്റു പര്‍ഞ്ഞാല്‍ കോടതിയും അവെരെ വെറുതെ വിടുമൊ. എന്നാല്‍ ബുധദേവ്‌ ബട്ടാചാരിയക്കും മാപ്പു കൊടുക്കാം

Let us Pitty all those killed and suffered because of Budhadeves Failures. May CPM conduct a bucket collection to help the families suffering becuse of the lose of their members

ഒരു “ദേശാഭിമാനി” said...

“ഞാന്‍ അയാളെ കൊന്നതു തെറ്റായിപ്പോയി, ഇനി മേലില്‍, ഞാന്‍ അയാളെ കൊല്ലില്ല” എന്തെ? പോരേ?

ഫസല്‍ ബിനാലി.. said...

ചുവന്നചുവരില്‍ തെറിച്ച ചോരത്തുള്ളിയുടെ
നിറവും ഗുണവുമറിയില്ലൊരാളും ഒരിക്കലും

Anonymous said...

തെറ്റുപറ്റിയെന്ന ബോധമെങ്കിലും ഉണ്ടല്ലോ... അത്രയും നന്ന്!

Anonymous said...

ഇവിടെ മലമുകളില്‍ ഇരുന്ന്‌കമന്റുകള്‍ കാച്ചിയ വിദ്വാന്മാര്‍ ആരും ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ളവരല്ല എന്നു തോന്നുന്നു.
മക്കളേ ഒരു കാര്യം നിങ്ങളുടെ എല്ലാം ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു.

ഈ രാജ്യത്ത്‌ മനുഷ്യര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌ ഭൂമി എന്ന് അംഗീകരിച്ച ഏക പ്രസ്ഥാനമേ ഉള്ളു - അത്‌ സി.പി.ഐ.എം. ആണ്‌. ഇന്ത്യാരാജ്യത്ത്‌ ഇത്രയും കുറഞ്ഞ കാലയളവില്‍ ഇത്രയധികം ഭൂമി വിതരണം നടത്തിയ റെക്കോര്‍ഡും ബംഗാളിലെ ഇടതുഗവണ്മെന്റിന്റേതാണ്‌.
ബംഗാളിന്റെ തൊട്ടടുത്ത അയല്‍ സംസ്ഥാനങ്ങള്‍ ആണല്ലോ ഒറിസ്സയും, ആന്ധ്രയും, ബിഹാറും ആസ്സാമും എല്ലാം. എന്തെ അവിടെയൊന്നും ഭൂവിതരണം നടന്നില്ല? അവിടത്തെ മാവോയിസ്റ്റുകള്‍ മുഴുവന്‍ ചത്തുപോയതാണോ? സി.പി.ഐ.എം. ഉള്ള സംസ്ഥാനങ്ങളില്‍ മാത്രം ഭൂവിതരണം നടക്കുന്നു. ഇന്തോ-അമേരിക്കന്‍ ആണവകരാര്‍ നടപ്പിലാകത്തതില്‍ വിഷമം ഉള്ള അമേരിക്കന്‍ സാമ്രാജ്യത്തം നടത്തുന്ന കുത്തിതിരിപ്പുകള്‍ കാണാന്‍ ഈ പറയുന്ന വിദഗ്ദന്മര്‍ക്കും വിദ്വാന്മാര്‍ക്കും കണ്ണില്ലേ? തികച്ചും ഭ്രാന്തിയെപ്പോലെ പെരുമാറുന്ന ഒരു മമതാ ബാനര്‍ജിയെ പൊക്കിപ്പിടിച്ച്‌ നടക്കുന്നവര്‍ ഒരുചോദ്യത്തിന്‌ മാത്രം ഉത്തരം പറയുമോ?

കേരളത്തിലാണെങ്കില്‍ ഏതെങ്കിലും പഞ്ചായത്തിലെ ഏതെങ്കിലും പാര്‍ട്ടിയുടെ 1500 കുടുംബങ്ങള്‍, അവരുടെ പാര്‍ടി തന്നെ ഭരിക്കുമ്പോള്‍, എതിര്‍ രാഷ്ട്രീയക്കാരെ പേടിച്ച്‌ നാടും വീടും വിട്ട്‌ പോകുമോ?
സി.പി.ഐ.എം. ന്റെ 1500 കുടുംബങ്ങളല്ലെ തൃണമൂല്‍ ആക്രമണം ഭയന്ന് നന്ദിഗ്രാം വിട്ടുപോയത്‌!
ബംഗാളിലെ സി.പി.എം. ഗവണ്‍മന്റ്‌ എത്രമാത്രം ജനാധിപത്യപരമായി പെരുമാറിയെന്ന് ഇതു കാണിക്കുന്നില്ലെ?

ആടിനെ പട്ടിയാക്കല്‍ ആണ്‌ ഇവിടെ നടക്കുന്നത്‌.വ്യവസായമില്ലെങ്കില്‍ വികസനമില്ല എന്ന് അട്ടഹസിച്ചവര്‍ എല്ലാം ഇപ്പ്പ്പോള്‍ എവിടെയാണ്‌ ഒളിച്ചിരിക്കുന്നത്‌? നന്ദിഗ്രാം പ്രശ്നത്തില്‍ സി.പി.എം. ന്‌ എതിരെ നടക്കുന്ന കുപ്രചരണത്തില്‍ ഒരുഗ്രാം പോലും സത്യമില്ല എന്നതാണ്‌ വാസ്തവം.

Anonymous said...

കണ്ടോ... ഇത്രയേയുള്ളൂ ഇവിടുത്തെ പ്രശ്നം ! സംഗതിയുടെ മേലാളന്‍ പറഞ്ഞു..'ഞാന്‍ തന്നെ'യെന്ന്. എന്നിട്ടും കേരളത്തിലുള്ള ചിലര്‍ ഇപ്പോഴും പൊട്ടകുഴിയില്‍ തന്നെ :-(

Anonymous said...

Mr Balu,
CPM ജനാധിപത്യം പരിയാരം മെഡിക്കല്‍ കോളേജില്‍ കണ്ടതല്ലെ.
ഇത്രയും ചെറിയ ഒരു സ്ഥാപനം പിടിക്കാന്‍ ഇത്രയും മഹത്തായ ജനാധിപത്യം നടത്തുംബോള്‍ ബംഗാള്‍ ഭരണം നിലനിറുത്താന്‍ വേണ്ടി ഇതുലും മഹത്തായ ജനാധിപത്യം നടത്തുമെന്നു സാമാന്യ ബുധ്ധിയുള്ളവര്‍ക്കു മനസിലാകും.
അതിനാല്‍ താങ്ങള്‍ തല്ക്കാലം chup raho

Spark said...

Dear Sajith90,

thani Congressinte "koNam" kaaNikkalle.
I was talking about Land Reforms.
Have you something to talk about that. NO... So u are writing essay on Pariyaram Medical College.

I was asking your response on Mamatha working with terrorists named Maoists (making tunnels,destroying Bridges and isolating entire nadigram). They started these activities in January 2007 itself.First they killed CPIM panchayath members, raped and killed girls studying in 10-th standard. It was after that many CPIM families have to evacuate from there. It was after all these that Police firuing happened.
And remember that... all these was for opposing Indusitrialisation.

If you want thousands of tortures done on CPIM caders during 1970 to 1977 , under Sidhartha Sanker Ray rule, from SAME Bengal, I can give you...with details.

Anonymous said...

"If you want thousands of tortures done on CPIM caders during 1970 to 1977 , under Sidhartha Sanker Ray rule, from SAME Bengal, I can give you...with details."

spark,

do you mean to say that you(means CPM) are paying it back now? that what I understood from Bengal CM's confession!!!