നന്ദിഗ്രാമില്‍ സമാധാനം സ്ഥാപിക്കലുംവികസനവും
ലക്ഷ്യം: സിപിഐ എം.
ന്യൂഡല്‍ഹി: നന്ദിഗ്രാമില്‍ സമാധാനവും സാധാരണ ജനജീവിതവും ഉറപ്പാക്കാന്‍ പശ്ചിമബംഗാള്‍ ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങളെ മറച്ചുവച്ച് ഒരു വിഭാഗം മാധ്യമങ്ങള്‍ സംഘടിതമായി നുണപ്രചാരണം നടത്തുകയാണെന്ന് സിപിഐ എം പറഞ്ഞു. നന്ദിഗ്രാം സംഭവങ്ങളുടെ പശ്ചാത്തലവും കാരണങ്ങളും വിശദീകരിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ക്കയച്ച തുറന്ന കത്തിലാണ് ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ക്കും നിരപരാധികളായ ജനങ്ങള്‍ക്കുമെതിരെ ആര് അക്രമം നടത്തിയാലും രാഷ്ട്രീയം നോക്കാതെ കര്‍ശനമായ നടപടിയെടുക്കണമെന്നാണ് സിപിഐ എമ്മിന്റെ നിലപാട്. എന്നാല്‍ ഭൂമി ഏറ്റെടുക്കലിനെതിരെ 'കര്‍ഷകര്‍ നടത്തിയ സമാധാനപരമായ സമര'മാണ് നന്ദിഗ്രാമിലെ സംഭവവികാസങ്ങള്‍ക്ക് കാരണമെന്ന പ്രചാരണത്തെ സിപിഐ എം തള്ളിക്കളയുന്നു.
ഭൂമി ഏറ്റെടുക്കുന്ന പ്രശ്നമില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി സായുധസംഘങ്ങളെ ഉപയോഗിച്ച് ആ പ്രദേശം പിടിച്ചടക്കി. ജനാധിപത്യ സംവിധാനത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രവര്‍ത്തനങ്ങളെ ചോദ്യംചെയ്യുംവിധത്തിലാണ് സായുധസംഘങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചത്.
2006ല്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച പെട്രോ കെമിക്കല്‍ ആന്‍ഡ് പെട്രോളിയം ഇന്‍വെസ്റ്റ്മെന്റ് റീജിയണ്‍ പദ്ധതിക്കുവേണ്ടി മറ്റ് സംസ്ഥാനങ്ങളെപ്പോലെ പശ്ചിമബംഗാളും ശ്രമിച്ചു. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് ഹല്‍ദി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന നന്ദിഗ്രാം ഇതിന് അനുയോജ്യമായ പ്രദേശമാണെന്ന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വിലയിരുത്തി. പദ്ധതി നന്ദിഗ്രാമില്‍ സ്ഥാപിക്കാനുള്ള നിര്‍ദേശത്തെ 2006 ഡിസംബര്‍ 19ന് കൂടിയ സംസ്ഥാന നിയമസഭയിലെ വ്യവസായ സ്റ്റാന്‍ഡിങ് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. കോണ്‍ഗ്രസ് എംഎല്‍എ സുദീപ് ബന്ദോപാദ്ധ്യായ അധ്യക്ഷനും തൃണമൂല്‍ എംഎല്‍എ താരക് ബന്ദോപാദ്ധ്യായ അംഗവുമായുള്ള കമ്മിറ്റിയാണിത്.
ഏത് പദ്ധതി ആരംഭിക്കുമ്പോഴും ആ പ്രദേശത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നത് ഇടതുമുന്നണി ഗവണ്മെന്റിന്റെ നയമാണ്. പദ്ധതിയുടെ വിശദാംശങ്ങള്‍ തീരുമാനിക്കുന്നതിനുമുമ്പുതന്നെ നന്ദിഗ്രാമില്‍ പ്രത്യേക സാമ്പത്തികമേഖല സ്ഥാപിക്കുമെന്നും അതിനായി എല്ലാ ജനങ്ങളെയും അവിടെനിന്ന് ഒഴിപ്പിക്കുമെന്നുമുള്ള വളരെ തെറ്റായ പ്രചാരണം ചില കേന്ദ്രങ്ങള്‍ നടത്തി. സ്കൂളുകളും ആരാധനാലയങ്ങളും ശ്മശാനങ്ങളും വരെ ഒഴിപ്പിക്കുമെന്ന് പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തി. നന്ദിഗ്രാം മേഖലയിലെ 11 പഞ്ചായത്തുകളില്‍ നാലെണ്ണത്തിലെ കുറഞ്ഞ ഫലപുഷ്ടിയുള്ളതും ഉപ്പുരസമുള്ള വെള്ളംനിറഞ്ഞതുമായ ചില സ്ഥലങ്ങള്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഹല്‍ദിയ വികസന അതോറിട്ടി വിജ്ഞാപനമിറക്കിയിരുന്നു. അസത്യപ്രചാരണത്തിന് ശക്തിപകരാന്‍ ഹല്‍ദിയ വികസന അതോറിട്ടിയുടെ ഈ വിജ്ഞാപനത്തെ പ്രയോജനപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, എസ്യുസിഐ, നക്സലൈറ്റുകള്‍, ജംഅത്ത്-ഇ-ഉലമ-ഇ ഹിന്ദ്, ബിജെപി, വിദേശസഹായം സ്വീകരിക്കുന്ന ചില സന്നദ്ധസംഘടനകള്‍ എന്നിവ ചേര്‍ന്ന് ഭൂമി ഉഛേദ് പ്രതിരോധ് കമ്മിറ്റി എന്ന പൊതുവേദിയുണ്ടാക്കി. ഈ പൊതുവേദിയുടെ നേതൃത്വത്തില്‍ സായുധസംഘങ്ങള്‍ സംസ്ഥാന ഭരണസംവിധാനത്തെയും നിയമത്തെയും ധിക്കരിച്ച് നടത്തിയ അക്രമപ്പേക്കൂത്താണ് കഴിഞ്ഞ ജനുവരി മുതല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനംവരെ നന്ദിഗ്രാമില്‍ നടന്നത്.
അക്രമങ്ങള്‍ ആരംഭിച്ചശേഷം മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നന്ദിഗ്രാമിലെ ഖെജുരിയിലെത്തി നന്ദിഗ്രാമില്‍ നിര്‍ബന്ധിതമായി ഒരുതുണ്ട് ഭൂമിപോലും ഏറ്റെടുക്കില്ലെന്ന് പൊതുയോഗത്തില്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ നന്ദിഗ്രാമില്‍ പെട്രോ കെമിക്കല്‍ പദ്ധതി സ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി പലതവണ വ്യക്തമാക്കി. പിന്നീട് സെപ്തംബറില്‍ പദ്ധതി ഗംഗാ നദീമുഖത്തുള്ള നയാചറിലേക്ക് മാറ്റുകയും ചെയ്തു.
ഭൂമി ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചശേഷമാണ് നന്ദിഗ്രാമില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നത്. നന്ദിഗ്രാമില്‍ നടന്ന എല്ലാ അക്രമസംഭവങ്ങളുടെയും വിശദാംശങ്ങളും കത്തില്‍ വിവരിച്ചിട്ടുണ്ട്. അക്രമത്തില്‍ കൊല്ലപ്പെട്ട 27 സിപിഐ എം പ്രവര്‍ത്തകരുടെയും അനുയായികളുടെയും ലിസ്റ്റും കത്തിലുണ്ട്.അക്രമംമൂലം നന്ദിഗ്രാംവിട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ ഒന്‍പത് മാസം കഴിയേണ്ടിവന്ന 2500 പേരുടെ ദുരിതങ്ങളും കത്തില്‍ വിവരിച്ചിട്ടുണ്ട്.
ഭൂമി ഉഛേദ് പ്രതിരോധ് കമ്മിറ്റിയുടെ അക്രമങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നത് സായുധരായ മാവോയിസ്റ്റുകളാണ്. ഇവരുടെ പങ്ക് കേന്ദ്ര സര്‍ക്കാര്‍ തന്നെ ശരിവച്ചിട്ടുണ്ട്. നന്ദിഗ്രാം സംഭവങ്ങള്‍മൂലം സംസ്ഥാനത്തെ വികസനപ്രക്രിയ സ്തംഭിച്ചു. നന്ദിഗ്രാമില്‍ സമാധാനം പുനഃസ്ഥാപിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാണ് കേന്ദ്രസേനയുടെ സഹായം തേടിയത്.
പശ്ചിമബംഗാളില്‍ സമാധാനവും വികസനവുമാണ് ഇപ്പോഴത്തെ ആവശ്യം. അതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹായം കത്തില്‍ അഭ്യര്‍ഥിച്ചു. പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, ബസുദേവ് ആചാര്യ എന്നിവരാണ് കത്ത് തയാറാക്കിയത്.
5 comments:
പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് തുറന്ന കത്ത് .
നന്ദിഗ്രാമില്‍ സമാധാനം സ്ഥാപിക്കലും
വികസനവും ലക്ഷ്യം: സിപിഐ എം
ന്യൂഡല്‍ഹി: നന്ദിഗ്രാമില്‍ സമാധാനവും സാധാരണ ജനജീവിതവും ഉറപ്പാക്കാന്‍ പശ്ചിമബംഗാള്‍ ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങളെ മറച്ചുവച്ച് ഒരു വിഭാഗം മാധ്യമങ്ങള്‍ സംഘടിതമായി നുണപ്രചാരണം നടത്തുകയാണെന്ന് സിപിഐ എം പറഞ്ഞു. നന്ദിഗ്രാം സംഭവങ്ങളുടെ പശ്ചാത്തലവും കാരണങ്ങളും വിശദീകരിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ക്കയച്ച തുറന്ന കത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സ്ത്രീകള്‍ക്കും നിരപരാധികളായ ജനങ്ങള്‍ക്കുമെതിരെ ആര് അക്രമം നടത്തിയാലും രാഷ്ട്രീയം നോക്കാതെ കര്‍ശനമായ നടപടിയെടുക്കണമെന്നാണ് സിപിഐ എമ്മിന്റെ നിലപാട്. എന്നാല്‍ ഭൂമി ഏറ്റെടുക്കലിനെതിരെ 'കര്‍ഷകര്‍ നടത്തിയ സമാധാനപരമായ സമര'മാണ് നന്ദിഗ്രാമിലെ സംഭവവികാസങ്ങള്‍ക്ക് കാരണമെന്ന പ്രചാരണത്തെ സിപിഐ എം തള്ളിക്കളയുന്നു.
ഭൂമി ഏറ്റെടുക്കുന്ന പ്രശ്നമില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി സായുധസംഘങ്ങളെ ഉപയോഗിച്ച് ആ പ്രദേശം പിടിച്ചടക്കി. ജനാധിപത്യ സംവിധാനത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രവര്‍ത്തനങ്ങളെ ചോദ്യംചെയ്യുംവിധത്തിലാണ് സായുധസംഘങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചത്.
2006ല്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച പെട്രോ കെമിക്കല്‍ ആന്‍ഡ് പെട്രോളിയം ഇന്‍വെസ്റ്റ്മെന്റ് റീജിയണ്‍ പദ്ധതിക്കുവേണ്ടി മറ്റ് സംസ്ഥാനങ്ങളെപ്പോലെ പശ്ചിമബംഗാളും ശ്രമിച്ചു. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് ഹല്‍ദി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന നന്ദിഗ്രാം ഇതിന് അനുയോജ്യമായ പ്രദേശമാണെന്ന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വിലയിരുത്തി. പദ്ധതി നന്ദിഗ്രാമില്‍ സ്ഥാപിക്കാനുള്ള നിര്‍ദേശത്തെ 2006 ഡിസംബര്‍ 19ന് കൂടിയ സംസ്ഥാന നിയമസഭയിലെ വ്യവസായ സ്റ്റാന്‍ഡിങ് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. കോണ്‍ഗ്രസ് എംഎല്‍എ സുദീപ് ബന്ദോപാദ്ധ്യായ അധ്യക്ഷനും തൃണമൂല്‍ എംഎല്‍എ താരക് ബന്ദോപാദ്ധ്യായ അംഗവുമായുള്ള കമ്മിറ്റിയാണിത്.
ഏത് പദ്ധതി ആരംഭിക്കുമ്പോഴും ആ പ്രദേശത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നത് ഇടതുമുന്നണി ഗവണ്മെന്റിന്റെ നയമാണ്. പദ്ധതിയുടെ വിശദാംശങ്ങള്‍ തീരുമാനിക്കുന്നതിനുമുമ്പുതന്നെ നന്ദിഗ്രാമില്‍ പ്രത്യേക സാമ്പത്തികമേഖല സ്ഥാപിക്കുമെന്നും അതിനായി എല്ലാ ജനങ്ങളെയും അവിടെനിന്ന് ഒഴിപ്പിക്കുമെന്നുമുള്ള വളരെ തെറ്റായ പ്രചാരണം ചില കേന്ദ്രങ്ങള്‍ നടത്തി. സ്കൂളുകളും ആരാധനാലയങ്ങളും ശ്മശാനങ്ങളും വരെ ഒഴിപ്പിക്കുമെന്ന് പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തി. നന്ദിഗ്രാം മേഖലയിലെ 11 പഞ്ചായത്തുകളില്‍ നാലെണ്ണത്തിലെ കുറഞ്ഞ ഫലപുഷ്ടിയുള്ളതും ഉപ്പുരസമുള്ള വെള്ളംനിറഞ്ഞതുമായ ചില സ്ഥലങ്ങള്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഹല്‍ദിയ വികസന അതോറിട്ടി വിജ്ഞാപനമിറക്കിയിരുന്നു. അസത്യപ്രചാരണത്തിന് ശക്തിപകരാന്‍ ഹല്‍ദിയ വികസന അതോറിട്ടിയുടെ ഈ വിജ്ഞാപനത്തെ പ്രയോജനപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, എസ്യുസിഐ, നക്സലൈറ്റുകള്‍, ജംഅത്ത്-ഇ-ഉലമ-ഇ ഹിന്ദ്, ബിജെപി, വിദേശസഹായം സ്വീകരിക്കുന്ന ചില സന്നദ്ധസംഘടനകള്‍ എന്നിവ ചേര്‍ന്ന് ഭൂമി ഉഛേദ് പ്രതിരോധ് കമ്മിറ്റി എന്ന പൊതുവേദിയുണ്ടാക്കി. ഈ പൊതുവേദിയുടെ നേതൃത്വത്തില്‍ സായുധസംഘങ്ങള്‍ സംസ്ഥാന ഭരണസംവിധാനത്തെയും നിയമത്തെയും ധിക്കരിച്ച് നടത്തിയ അക്രമപ്പേക്കൂത്താണ് കഴിഞ്ഞ ജനുവരി മുതല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനംവരെ നന്ദിഗ്രാമില്‍ നടന്നത്.
അക്രമങ്ങള്‍ ആരംഭിച്ചശേഷം മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നന്ദിഗ്രാമിലെ ഖെജുരിയിലെത്തി നന്ദിഗ്രാമില്‍ നിര്‍ബന്ധിതമായി ഒരുതുണ്ട് ഭൂമിപോലും ഏറ്റെടുക്കില്ലെന്ന് പൊതുയോഗത്തില്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ നന്ദിഗ്രാമില്‍ പെട്രോ കെമിക്കല്‍ പദ്ധതി സ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി പലതവണ വ്യക്തമാക്കി. പിന്നീട് സെപ്തംബറില്‍ പദ്ധതി ഗംഗാ നദീമുഖത്തുള്ള നയാചറിലേക്ക് മാറ്റുകയും ചെയ്തു.
ഭൂമി ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചശേഷമാണ് നന്ദിഗ്രാമില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നത്. നന്ദിഗ്രാമില്‍ നടന്ന എല്ലാ അക്രമസംഭവങ്ങളുടെയും വിശദാംശങ്ങളും കത്തില്‍ വിവരിച്ചിട്ടുണ്ട്. അക്രമത്തില്‍ കൊല്ലപ്പെട്ട 27 സിപിഐ എം പ്രവര്‍ത്തകരുടെയും അനുയായികളുടെയും ലിസ്റ്റും കത്തിലുണ്ട്.അക്രമംമൂലം നന്ദിഗ്രാംവിട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ ഒന്‍പത് മാസം കഴിയേണ്ടിവന്ന 2500 പേരുടെ ദുരിതങ്ങളും കത്തില്‍ വിവരിച്ചിട്ടുണ്ട്.
ഭൂമി ഉഛേദ് പ്രതിരോധ് കമ്മിറ്റിയുടെ അക്രമങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നത് സായുധരായ മാവോയിസ്റ്റുകളാണ്. ഇവരുടെ പങ്ക് കേന്ദ്ര സര്‍ക്കാര്‍ തന്നെ ശരിവച്ചിട്ടുണ്ട്. നന്ദിഗ്രാം സംഭവങ്ങള്‍മൂലം സംസ്ഥാനത്തെ വികസനപ്രക്രിയ സ്തംഭിച്ചു. നന്ദിഗ്രാമില്‍ സമാധാനം പുനഃസ്ഥാപിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാണ് കേന്ദ്രസേനയുടെ സഹായം തേടിയത്.
പശ്ചിമബംഗാളില്‍ സമാധാനവും വികസനവുമാണ് ഇപ്പോഴത്തെ ആവശ്യം. അതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹായം കത്തില്‍ അഭ്യര്‍ഥിച്ചു. പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, ബസുദേവ് ആചാര്യ എന്നിവരാണ് കത്ത് തയാറാക്കിയത്.
സി.പി.എം പ്രവര്ത്തകന്മാര് നന്ദിഗ്രാമില്‍ പുറത്ത് നിന്ന് ആരെയും കടത്തി വിടുന്നില്ല . അവിടെ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം വെറും നുണ പ്രചരണം . സത്യാവസ്ഥ പുറത്തറിയാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ നന്ദിഗ്രാമിന്റെ അയലത്ത് പോലും പ്രവേശിപ്പിക്കുന്നില്ല . ഈ നുണപ്രചരണം വിലപ്പൊകില്ല
തേനും പാലും ഒഴുകിയ റഷ്യയില്‍ സ്റ്റാലിന്റെ കാലത്തിനു ശേഷം റോഡ് സൈഡില്‍ കുഴിച്ചപ്പോള്‍ കിട്ടിയത് അസ്തികൂടങ്ങളായിരുന്നു. നന്ദിഗ്രാമിലും നമ്മള്‍ക്ക് അതു പ്രതീഷിക്കാം.
അതുവരെ ഇവരുടെ തുറന്ന കത്തും, കേഡര്‍മാരുടെ ഇരുട്ടടിയും,ഗുണ്ടാ വിങ്ങിന്റെ ഗുണ്ടായിസവും, ജനശക്തി പോലുള്ളവരുടെ CPM മൂട് താങ്ങലും സഹിക്കാം
നന്ധിഗ്രാമിനു വേണ്ടി രാജ്യത്തെ ഒറ്റികൊടുത്തവര്‍:-
നന്ധിഗ്രം പ്രശ്നം കാരണം അധികാരം പൊകുമെന്നു ഭയന്നു ആണവകരാറിനു CPM സമ്മതിച്ചതു രാജ്യത്തെ ഒറ്റികൊടുക്കലല്ലെ. നിങ്ങളുടെ പോളിസി ആണവകരാരിനു എതിരാണെങ്ങില്‍ പിന്നെ എന്തിനു വിട്ടു വീഴ്ച്ച ചെയ്യണം.
നന്ധിഗ്രാമില്‍ മരിച്ച 27 CPM പേരു പ്രസിധികരിച്ച യച്ചൂരിയൊദ് മറുപഷത്ത് എത്ര പേര് കൊല്ലപെട്ടിട്ടുണ്ടെന്നു ചോതിച്ചപൊള് മറുപടി " ഞങ്ങളുടെ ആളുകളുടെ പേരാണു നല്‍കിയിരിക്കുന്നത്. നിങ്ങളുടെ ആളുകളുടെ പേര് നിങ്ങള്‍ തന്നെ കണ്ടുപിടിക്കുക എന്നായിരുന്നു. ഇന്ത്യന്‍ ജനാധിപത്ത്യമെ ഇവര്‍ക്കു മാപ്പു കൊടുക്കണമേ
Post a Comment