കീഴടങ്ങുമ്പോഴും ഇത്ര വേണമോ? സുകുമാര്‍ അഴീക്കോട്
ഈകുറിപ്പ് എഴുതുന്ന ദിവസത്തിലെ (31.10.2007) പത്രങ്ങള്‍ ആണവകരാര്‍ ഇപ്പോള്‍ എവിടെയെത്തിനില്‍ക്കുന്നുവെന്ന പ്രശ്നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അഭിപ്രായം എന്തെന്ന്, സ്വന്തം ശൈലീഭേദങ്ങളോടെ വ്യക്തമാക്കിയിട്ടുണ്ട്. "കരാറിന്റെ കാര്യത്തില്‍ വഴിയടഞ്ഞിട്ടില്ല'' എന്ന് മാതൃഭൂമി പറയുമ്പോള്‍ മലയാളമനോരമയുടെ പാഠം "ആണവകരാറിന് അന്ത്യമായിട്ടില്ല'' എന്നാണ്. ദേശാഭിമാനി "ആണവകരാറിന്റെ തുടര്‍നടപടി കൈക്കൊള്ളാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്'' എന്നും മാധ്യമം "ആണവകരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ അവസാനഘട്ടത്തിലെത്തിയിട്ടില്ല'' എന്നും എഴുതി. "ആണവകരാര്‍ ഉപേക്ഷിച്ചിട്ടില്ല'' എന്ന് കേരളകൌമുദിയും റിപ്പോര്‍ട്ട് ചെയ്യുന്നു.
ശൈലിവ്യത്യാസങ്ങളുടെ ഇടയിലൂടെ വായിച്ചാല്‍ മന്‍മോഹന്‍സിങ് പറഞ്ഞതിന്റെയും പറയാതിരുന്നതിന്റെയും സാരം, ഇപ്പോള്‍ ആണവകരാര്‍ സംബന്ധിച്ചുള്ള ഭിന്നാഭിപ്രായങ്ങള്‍ ഒരു സ്തംഭനാവസ്ഥയെ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായി കരാര്‍ നടപ്പില്‍ വരുമെന്നും എതിര്‍പ്പുകള്‍ താല്ക്കാലികംമാത്രമാണെന്നുമാണ്. നമ്മുടെ പ്രധാനമന്ത്രിയുടെ മനസ്സിന്റെ ചക്രവാളം ആരംഭിക്കുന്നത് ഇന്ത്യയില്നിന്നാണെങ്കിലും അത് അവസാനിക്കുന്നത് അമേരിക്കയുടെ ആകാശത്തിലാണ്. ഇപ്പറഞ്ഞതെല്ലാം നമുക്ക് വേണ്ടിയല്ല, അമേരിക്കയിലെ ശക്തികേന്ദ്രങ്ങളെ ബോധ്യപ്പെടുത്താനാണ് എന്നത് സ്പഷ്ടം. ഒരു നാടിന്റെ പ്രധാനമന്ത്രി അവിടത്തെ നാട്ടുകാരില്‍നിന്ന് എത്രത്തോളം അകന്നുപോയി എന്നതിന് തെളിവാണ് സിങ്ങിന്റെ ഈ അഭിപ്രായം. ബഹുജനങ്ങളും പ്രധാന പ്രതിപക്ഷങ്ങളും ഒന്നുപോലെ ലബ്ധരൂപത്തില് ഈ ഉടമ്പടി അസ്വീകാര്യമാണെന്ന് നാനാരീതികളില്‍ വ്യക്തമാക്കിയിട്ടും പാര്‍ലമെന്റിലെ ചര്‍ച്ചകള്‍വഴി ആ നിലപാട് ഉറപ്പിച്ചിട്ടും ആ രാജ്യത്തിലെ പ്രധാനമന്ത്രി (അദ്ദേഹം തെരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധിയായ ആളല്ലെന്നുകൂടി ഓര്‍ക്കുക!) എതിര്‍വഴിക്ക് ചിന്തിക്കുമ്പോള്‍ ആ വ്യക്തി ആ രാജ്യത്തിന്റേതാണെന്ന് പറയാമോ എന്ന് സംശയിച്ചുപോകുന്നു. അല്ലെന്ന് തീര്‍ത്തും പ്രഖ്യാപിക്കുന്ന ഒരു ഘട്ടത്തില്‍ എത്തിയിട്ടില്ലെങ്കിലും, ഏകദേശം ആ ദുരന്തത്തിന്റെ അടുത്തേക്ക് നാം പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ ഭയപ്പെടുന്നു.
പ്രധാനമന്ത്രിയില്‍ അവിശ്വാസമില്ല എന്ന മാര്‍ക്സിസ്റ്റ് കക്ഷിയുടെ കാര്യദര്‍ശിയായ പ്രകാശ് കാരാട്ട് പ്രസ്താവിച്ചതിന്ന് മറ്റൊരര്ഥമല്ല ഉള്ളത്. പൂര്‍ണമായും നാടിന് വിശ്വസ്തനായ പ്രധാനമന്ത്രിയാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ളതെങ്കില്‍, ഇത്തരത്തില്‍ 'വിശ്വാസമുണ്ട്' എന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ? അങ്ങനെ എടുത്തുപറയണമെന്നുണ്ടെങ്കില് അവിശ്വാസത്തിന്റെ കാര്‍മേഘപടലങ്ങള്‍ക്കിടയില്‍ അദ്ദേഹം എത്തിയിരിക്കുന്നുവെന്ന് പൊതുവെ ആശങ്ക ഉയര്‍ന്നിരിക്കുന്നു. ആശങ്കയുണ്ടെങ്കിലും അത് അവിശ്വാസത്തോളം വളര്‍ന്നിട്ടില്ല എന്നുമാത്രമേ കാരാട്ടിന്റെ പ്രസ്താവനയ്ക്ക് അര്‍ഥമുള്ളൂ. ഇത് കണ്ടിട്ട് നമ്മുടെ ഒരു മലയാളപത്രം ഇടതുപക്ഷം അഭിപ്രായം മാറ്റുന്നു എന്നോ മറ്റോ സന്തോഷിച്ചത് കണ്ടിട്ടാണ് ഇത്രയും എഴുതേണ്ടിവന്നതും. സ്ഥിതി മോശമായേക്കുമെന്ന ഒരു മുന്നറിയിപ്പായിട്ടാണ് പ്രകാശ് കാരാട്ടിന്റെ അഭിപ്രായത്തെ നാം കണക്കാക്കേണ്ടത്.
2005 ജൂലൈ 15നാണല്ലോ ഈ 'നാശംപിടിച്ച' ആണവകരാറിനെസംബന്ധിച്ച പ്രാഥമിക ധാരണ വാഷിങ്ടണില്‍വച്ച് ഉണ്ടായത്. രണ്ടുകൊല്ലത്തിലേറെയായി രണ്ടുരാജ്യങ്ങളും ഈ എല്ലിന്‍കഷണത്തിന്റെ രണ്ടറ്റം കടിച്ചുപിടിച്ച് ബഹളംകൂട്ടുന്നു. ചര്‍ച്ച എന്ന് ഇതിന് ഓമനപ്പേര്. ഗര്‍ഭത്തില്‍ ഇരിക്കുമ്പോള്‍ത്തന്നെ രാജത്വം ലഭിച്ച ഒരു തമ്പുരാന് കൊച്ചിയിലോ മറ്റോ ഉണ്ടായിരുന്നെന്നും കേട്ടിട്ടുണ്ട്. അതുപോലെ ഇന്ത്യ അംഗീകരിക്കുന്നതിനുമുമ്പുതന്നെ ഈ കരാര്‍ അംഗീകരിച്ചതിനുതുല്യമായിട്ടാണ് പ്രധാനമന്ത്രി അതിനെപ്പറ്റി പരാമര്‍ശിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു പോംവഴിയും ഇല്ലാതെവന്നപ്പോഴാണ് പാര്‍ലമെന്റിന്റെ മുമ്പില്‍ ഈ വ്യവസ്ഥകള്‍ പര്യാലോചനയ്ക്കായി സമര്‍പ്പിക്കേണ്ടിവന്നത്. 'ഗര്‍ഭശ്രീ' ഇപ്പോഴും സംശയഗ്രസ്തമായിക്കഴിയുന്നു.
പ്രധാനമന്ത്രിയുടെ ഉള്ളില്‍ സംഘട്ടനംചെയ്യുന്ന രണ്ട് മനസ്സുണ്ട് - ഇന്ത്യയുടെ പ്രധാനമന്ത്രി എന്നനിലയില്‍ ഇന്ത്യയുടെ താല്‍പ്പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുക തന്റെ ധര്‍മമാണെന്ന് കരുതുന്ന ഒരു മനസ്സ്, അമേരിക്കയുടെ താല്‍പ്പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പലകാരണങ്ങളാലും സമ്മര്ദവിധേയനായിത്തീര്ന്ന ഒരു അമേരിക്കാനുകൂല മനസ്സ് മറ്റൊന്ന്. ഇതിലൊരു വലിയ ആന്തരസംഘട്ടനമുണ്ട്. പ്രധാനമന്ത്രി അതിനെ നേരിടുന്നത് വളരെ ലളിതമായ വിധത്തിലാണ്. അമേരിക്ക ഇത്രമാത്രം തിടുക്കത്തിലും പതിവില്ലാത്തവിധം ഇന്ത്യയെ പ്രീതിപ്പെടുത്തിയും അനുനയിപ്പിക്കുന്ന വാക്കുകള്‍ പറഞ്ഞും കരാറില്‍ ഒപ്പിടീക്കാന്‍ ശ്രമിക്കുന്നതിനെ നീതീകരിക്കാന്‍ പ്രയാസപ്പെടുന്ന പ്രധാനമന്ത്രി. അണുവിലൂടെയാണ് ഇന്ത്യയുടെ ഊര്‍ജസംബന്ധിയായ ഭാവിതാല്‍പ്പര്യങ്ങള്‍ പൂര്‍ണമായും നിറവേറ്റപ്പെടുക എന്ന പൊള്ളയും പൊളിയുമായ വാദം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഭക്തനായ അനുയായികളല്ലാതെ മറ്റാരും ആണവോര്‍ജം ഊര്‍ജ പ്രതിസന്ധിക്ക് അന്തിമപരിഹാരമാണെന്ന് വിശ്വസിക്കില്ല.
ഈ ദുര്‍ബലമായ ഇരട്ടമനസ്സ് പതുക്കെ ഏകമനസ്സായി മാറുന്ന കാഴ്ചയാണ് പ്രബന്ധാരംഭത്തില്‍ ഉദ്ധരിക്കപ്പെട്ട അദ്ദേഹത്തിന്റെ പത്രപ്രസ്താവനകള്‍ തെളിയിക്കുന്നത്. മിക്കവാറും ബുഷിനോട്്ചാഞ്ഞുനില്ക്കുന്ന ഒരു ചിത്രമാണ് അതില്‍നിന്ന് കിട്ടുന്നത്. ആണവകരാറിന്റെ ഭീകരതകളെല്ലാം അദ്ദേഹം ഊര്‍ജ സ്വയംപര്യാപ്തത എന്ന മോഹനസ്വപ്നത്തിന്റെ മായികമായ തിളക്കത്തില്‍ മറന്നുകളയുന്നു.
ഹൈഡ് ആക്ട് പലതും 'ഹൈഡ്' ചെയ്യുന്ന ഒരു ആക്ടാണെന്ന് ഞാന്‍ മുമ്പൊരു ലക്കം ദേശാഭിമാനിയില്‍ സൂചിപ്പിച്ചിരുന്നല്ലോ. 123 ആണവ സഹകരണ കരാര്‍ കരാറാണോ (ൃലമ്യ) അല്ല വെറുമൊരു യോജിപ്പ് (അഴൃലലാലി) ആണോ എന്ന കാര്യംപോലും ഇപ്പോഴും അസന്ദിഗ്ധമായി വിശദീകരിക്കപ്പെട്ടിട്ടില്ല. ഉടമ്പടി എന്ന് തര്‍ജമചെയ്യാവുന്ന കരാര്‍ ആണെങ്കില്‍മാത്രമേ അന്താരാഷ്ട്ര നിയമങ്ങള്‍ അതിനും ബാധകമാവുകയുള്ളൂ. ഉടമ്പടിയാണെന്നുവച്ചാല്പ്പോലും ഹൈഡ് ആക്ടില്‍ ഇന്ത്യയെ വെട്ടിലാക്കുന്ന ഒന്നിലേറെ രന്ധ്രങ്ങളുണ്ട്. ഇവിടെ വിസ്തരിക്കാന്‍ പറ്റാത്തത്ര സങ്കീര്‍ണങ്ങളായ ഒരുപാട് കാര്യങ്ങള്‍ ഇവിടെ കെട്ടിമറിയുന്നുണ്ട്. പാര്‍ലമെന്റ് നിയമിച്ച ഹൈഡ് നിയമപഠനസമിതിയുടെ കണ്ടെത്തലുകള്‍കൂടി വന്നാലേ നമുക്ക് ഈ മങ്ങലില്‍ എന്തെങ്കിലും വെളിച്ചം ലഭിക്കുകയുള്ളൂ. അതിനുമുമ്പ് ആണവോര്‍ജ കമീഷന് അധ്യക്ഷനായ ഡോ. അനില്‍ കാകോദ്കറെപ്പോലെയോ കോണ്‍ഗ്രസിന്റെ നിയമവിദഗ്ധനായ കപില്‍ സിബലിനെപ്പോലെയോ 'എല്ലാം ഓക്കെ' എന്ന് പറയുന്ന മന്ദബുദ്ധി നാം പ്രകടിപ്പിക്കാതിരിക്കുന്നതായിരിക്കും നല്ലത്.
ആണവോര്‍ജത്തിന്റെ ആശാസ്യഫലങ്ങള്‍ ഒന്നോ രണ്ടോ ആണെങ്കില്‍ അനാശാസ്യങ്ങളായ വശങ്ങള് ഒരുപാടുണ്ട്. വൈദ്യുതി, പ്രകൃതിവാതകം എന്നിവയില്‍നിന്ന് നിര്‍മിതമാകുന്ന ഊര്‍ജത്തേക്കാള്‍ വിശ്വസിച്ച് ആശ്രയിക്കാവുന്നതും വീഴ്ചകൂടാതെ ലഭിക്കാവുന്നതും വിലകുറഞ്ഞതുമായ ഊര്‍ജപ്രഭവം അണുശക്തിതന്നെ. പക്ഷേ, അതിനപ്പുറത്തു കടക്കുമ്പോള്‍ അപകടങ്ങളുടെ ഒരുപാട് വാതിലുകള്‍ തുറന്നുകിടപ്പുണ്ട്. ആണവ റിയാക്ടറുകളില്‍ ധാരാളം അപായങ്ങളുടെ സാധ്യതകളുണ്ട്. അണുശക്തിയുടെ നിര്മാണത്തിന്റെയോ വിനിയോഗത്തിന്റെയോ ഘട്ടങ്ങളില്‍ എവിടെയെങ്കിലും എപ്പോഴെങ്കിലും വല്ല പിശകും പിണഞ്ഞാല്‍ വരുന്ന നാശം സര്വസംഹാരകമായിരിക്കും. ഇന്ത്യയില്‍ തോറിയം സുലഭമാണെങ്കിലും പരിപൂര്‍ണമായ ആണവബലം കിട്ടണമെങ്കില്‍ വേറെ രാജ്യങ്ങളില്‍നിന്ന് ഇന്ധനം ലഭ്യമാക്കണം. ഇതൊന്നും പറയുമ്പോലെ എളുപ്പമല്ലെന്ന് പഴയ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. (പഠിച്ചോ എന്ന ചോദ്യം പ്രസക്തമാണ്). പൊക്രാന്‍ സ്ഫോടനത്തിന് പ്രതികാരമായി അമേരിക്ക താരാപൂര്‍ റിയാക്ടറിന് ഇന്ധനം തരാതിരുന്ന സംഭവം എളുപ്പത്തില്‍ ഇന്ത്യക്ക് മറക്കാനാവില്ല. ഒരു റിയാക്ടറും മുഴുവന്‍ ശക്തിയില്‍ പ്രവര്‍ത്തിപ്പിക്കാനാവില്ല. ലാഭത്തിന്റെ കണക്ക് ശരിയാക്കാന്‍ ഈ നഷ്ടത്തിന്റെ കണക്ക് പറയണം. ഇക്കൂട്ടര്‍ അത് തുറന്നുപറയാറില്ല. നഷ്ടം കൂടിയാല്‍ ഈ യന്ത്രസാമഗ്രി പൊളിക്കേണ്ടിവരും. ഇവിടെ മറ്റൊരു തമാശ - റിയാക്ടര്‍ സ്ഥാപിക്കുന്നതിന്റെ എത്രയോ മടങ്ങ് ചെലവു വരും അത് പൊളിക്കാന്‍ ! ചെറിയ കുരുക്കുകളോ ചെറിയ കുടുക്കുകളോ അല്ല ആണവകരാറിനെത്തുടര്‍ന്ന് നാം നേരിടേണ്ടിവരിക.
ഏറ്റവും വലിയ കുഴപ്പം റിയാക്ടര്‍ വിസര്‍ജിക്കുന്ന അവശിഷ്ടപദാര്‍ഥങ്ങള്‍ ഭൂമിയിലോ കടലിലോ കളയാനാവാത്ത നാശത്തിന്റെ വിത്തുകള്‍!
ഇതൊന്നും കണ്ടതായി ഭാവിക്കാതെ 'ഓക്കെ' പറയുന്ന രാഷ്ട്രീയനേതാക്കളും ശാസ്ത്രജ്ഞന്മാരും നാടിന്റെ ശാപമാണ്. ഇവരുടെ ഇടയില്‍നിന്നാണ് അമേരിക്ക നമ്മുടെ ആണവ ഗൂഢകേന്ദ്രങ്ങളില്‍നിന്ന് രഹസ്യം ചോര്‍ത്തുന്ന പല ചാരന്മാരെയും പടച്ചുവിടുന്നത്. ചിലരെ കൈയോടെ പിടിച്ചു; ചിലര്‍ അമേരിക്കയില്‍ പോയി രക്ഷപ്പെട്ടു; പലരും സുരക്ഷിതരായി ഡല്‍ഹിയിലും മറ്റും വാഴുന്നു.
ഈ ബന്ധം രൂപപ്പെട്ടുകഴിഞ്ഞാല്‍ അമേരിക്കയുടെ നിലയില്‍ ഇന്ത്യയുടെ ആണവശക്തിയെ നിലനിര്‍ത്താന്‍ അമേരിക്ക നമ്മെ അനുവദിക്കുമോ? അങ്ങനെ കരുതുന്നവര്‍- ഒന്നുമില്ലെങ്കില്‍, ഭാവിക്കുന്നവര്‍ - ഒരുപാടുണ്ട്. മനോരോഗാലയങ്ങളില്‍ അഭയം കൊടുക്കപ്പെടേണ്ട ഇവര്‍ ഈ രാജ്യത്തിന്റെ മര്‍മസ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് നമ്മുടെ ദൌര്‍ഭാഗ്യം!
താന്‍ ജവഹര്‍ലാലിന്റെയും ശാസ്ത്രിയുടെയും പിന്‍ഗാമിയാണെന്ന് വല്ലപ്പോഴും ഇന്നത്തെ പ്രധാനമന്ത്രിക്ക് തോന്നിയാല്‍ നാം ഈ കെണിയില്‍നിന്ന് രക്ഷപ്പെടും. നമ്മുടെ ഒരു ഭരണനേതാവ് എത്ര കീഴടങ്ങിയാലും ഇത്ര കീഴടങ്ങുമെന്ന് നാമാരും സങ്കല്പ്പിച്ചതുപോലുമല്ല. അദ്ദേഹം പാര്‍ലമെന്റിന് കീഴിലാണെന്ന സത്യം അദ്ദേഹത്തെ ധരിപ്പിക്കാന്‍ നമ്മുടെ പാര്‍ലമെന്റംഗങ്ങള്‍ക്ക് കഴിയുമെന്നാണ് എന്റെ വിശ്വാസം.
Subscribe to:
Post Comments (Atom)
2 comments:
കീഴടങ്ങുമ്പോഴും ഇത്ര വേണമോ?
സുകുമാര്‍ അഴീക്കോട്

എന്റെ വിശ്വാസം.
അപ്പൊ ഈ ജനശക്തി ഒരു പ്രസ്ഥാനമല്ല , ഒരാളാ അല്ലേ ..
Post a Comment