Thursday, November 08, 2007

മാനവരാശിക്ക് ചൂഷണവിമുക്തമായ ഭാവിയുടെ പ്രത്യാശയേകിയ മഹത്തായ ഒക്ടോബര്‍ വിപ്ളവവാര്‍ഷികം ലോകമെങ്ങും ആഘോഷം

മോസ്കോ: മാനവരാശിക്ക് ചൂഷണവിമുക്തമായ ഭാവിയുടെ പ്രത്യാശയേകിയ മഹത്തായ റഷ്യന്‍വിപ്ളവത്തിന്റെ 90-ാം വാര്‍ഷികം ലോകമെങ്ങും വിപുലമായി ആഘോഷിച്ചു. റഷ്യ, ക്യൂബ, വിയറ്റ്നാം, ചൈന, ഇന്ത്യ, ഉക്രയ്ന്‍, ബലാറൂസ്, മോള്‍ഡോവ, ശ്രീലങ്ക, ഹംഗറി, ഗ്രീസ്, ജര്‍മനി, ബ്രസീല്‍ തുടങ്ങി പല രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ടികളുടെയും വിവിധ ഇടതുപക്ഷ പാര്‍ടികളുടെയും നേതൃതത്തില്‍ നടന്ന പരിപാടികളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.
പ്രത്യാശയുടെ പുതുനാമ്പ്... ഒക്ടോബര്‍ വിപ്ളവത്തിന്റെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് മുന്‍ സോവിയറ്റ് റിപ്പബ്ളിക്കായ കിര്‍ഗിസ്ഥാനില്‍ ലെനിന്‍ സ്മാരകത്തിനുമുന്നില്‍ നടന്ന റാലിയില്‍ ചെങ്കൊടിയുമായെത്തിയ കുട്ടി
മുന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ബലാറൂസിലും മോള്‍ഡോവയിലും ഔദ്യോഗിക പരിപാടികളോടെയാണ് സ്മരണ പുതുക്കിയത്. ക്യൂബയിലും വിയറ്റ്നാമിലും ദിവസങ്ങള്‍ നീണ്ട പരിപാടികളാണ് സംഘടിപ്പിച്ചത്്.
ലെനിന്റെ നേതൃത്വത്തില്‍ 1898ല്‍ പഴയ റഷ്യന്‍ സാമ്രാജ്യത്തിലെ തൊഴിലാളിവര്‍ഗ വിപ്ളവപാര്‍ടിയുടെ ഒന്നാം കോണ്‍ഗ്രസ് ചേര്‍ന്ന മിന്‍സ്കിലായിരുന്നു ബലാറൂസിലെ പ്രധാന ആഘോഷപരിപാടികള്‍. ഇതോടനുബന്ധിച്ച് ചൊവ്വാഴ്ച അവിടെ ചേര്‍ന്ന അന്താരാഷ്ട്രസമ്മേളനത്തില്‍ 60 രാജ്യങ്ങളില്‍നിന്നുള്ള കമ്യൂണിസ്റ്റ്-തൊഴിലാളി പാര്‍ടികള്‍ പങ്കെടുത്തു. റഷ്യന്‍വിപ്ളവം ആഘോഷിക്കുന്ന മുഴുവന്‍ ജനങ്ങളെയും ബലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോ അഭിനന്ദിച്ചു. മോള്‍ഡോവയില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ വൊറോണിന്‍ ഒദ്യോഗിക ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മോള്‍ഡോവ കമ്യൂണിസ്റ്റ് പാര്‍ടി അധ്യക്ഷന്‍കൂടിയായ അദ്ദേഹവും മറ്റു മന്ത്രിമാരും നേതാക്കളും ലെനിന്റെ സ്മാരകത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു.
റഷ്യയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ തൊഴിലാളികളും ഇടതുപക്ഷപ്രവര്‍ത്തകരും സോവിയറ്റ് നേതാക്കളുടെ കുടീരങ്ങളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് മോസ്കോയില്‍ പ്രകടനവും സമ്മേളനവും നടന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...