Friday, November 23, 2007

സത്യം സത്യസന്ധമായിരിക്കണം

സത്യം സത്യസന്ധമായിരിക്കണം . സൈമണ്‍ ബ്രിട്ടോ'മാതൃഭൂമി'പത്രത്തില്‍ നവം ബര്‍ ആദ്യം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി എഴുതിയ 'ആയുധങ്ങള്‍ താഴെവച്ച് ആശയങ്ങള്‍ ഏറ്റുമുട്ടട്ടെ' എന്ന ലേഖനത്തിന്റെ പ്രതികരണമാണ് ഇത്.
തലവാചകത്തോട് ഞാന്‍ നൂറുശതമാനം യോജിക്കുന്നു. എന്നാല്‍, ബഹുമാനപ്പെട്ട ലേഖകന്‍ സത്യവാന്‍ചമഞ്ഞ് യാഥാര്‍ഥ്യങ്ങളെ കുഴിച്ചുമൂടരുത്. കാലം മാറി കലാലയരാഷ്ട്രീയത്തിന്റെ സ്വഭാവം മാറി. എസ്എഫ്ഐയും എബിവിപിയുമാണ് ഈ അരാജകത്വം സൃഷ്ടിച്ചതെന്ന് എഴുതുമ്പോള്‍ ചില ദൃഢസത്യങ്ങള്‍ എനിക്ക് എഴുതാതിരിക്കാന്‍ കഴിയില്ല.
ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടി കെഎസ്യു നേതാവായിരിക്കുമ്പോഴല്ലേ കെഎസ്യു നേതാവായ കത്തിപോള്‍ കൊച്ചിന്‍ കോളേജിലെ ഒരു വിദ്യാര്‍ഥിയെ നട്ടെല്ലിനു കുത്തി തളര്‍ത്തിയത്. തൃശൂരിലെ എസ്എഫ്ഐ നേതാവും കോളേജ് യൂണിയന്‍ ഭാരവാഹിയും സര്‍വകലാശാലാ യൂണിയന്‍ ഭാരവാഹിയുമായ കൊച്ചനിയനെ സര്‍വകലാശാലാ യൂണിയന്‍ കലോത്സവവേദിയിലിട്ട് കെഎസ്യുക്കാര്‍ കുത്തിക്കൊന്നപ്പോള്‍ നിങ്ങള്‍ ആരുടെ പക്ഷത്തായിരുന്നു? പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ സി വി ജോസ് എന്ന എസ്എഫ്ഐ നേതാവിനെ എറണാകുളത്തു നടന്ന കേരള സര്‍വകലാശാലാ യുവജനോത്സവത്തില്‍ മിമിക്രിയും പറഞ്ഞ് കോളേജില്‍ എത്തിയപ്പോള്‍ നിങ്ങള്‍ നേതൃത്വം കൊടുത്ത കോണ്‍ഗ്രസുകാരും കെഎസ്യുവും കൂടിച്ചേര്‍ന്നാണ് കോളേജിന്റെ നടുക്കിട്ട് കുത്തിക്കൊന്നത്. സി വി ജോസിന്റെ ആത്മസുഹൃത്തും എസ്എഫ്ഐ നേതാവും കൊലപാതകത്തിന്റെ ദൃക്സാക്ഷിയുമായ എം എസ് പ്രസാദ് ജോസിന് അനുകൂലമായി സാക്ഷിപറയുമെന്ന് ഉറപ്പായപ്പോള്‍ ചിറ്റാറിലെ കോണ്‍ഗ്രസ് നേതാക്കള്‍ അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുണ്ടായി. പൊലീസ് സബ്ഇന്‍സ്പെക്ടറെക്കൊണ്ട് ടെലിഫോണ്‍ തുറന്നുവപ്പിച്ച്, ഇടതുപക്ഷ ചെറുപ്പക്കാരെ പൊലീസിനെക്കൊണ്ട് ഇടിപ്പിച്ച് അവരുടെ ദീനരോദനം കേട്ട് നിങ്ങളുടെ നേതാക്കള്‍ ടെലിഫോണിലൂടെ രസിച്ചത് യുഡിഎഫ് ഭരണകാലത്തായിരുന്നു. എന്തിനു നമ്മള്‍ മധ്യപ്രദേശിലെ ഉജ്ജയിനിയിലേക്കു പോകുന്നു. സ്വന്തം സുഹൃത്തിന്റെ കൊലപാതകത്തിന് സാക്ഷിപറയുമെന്ന് ഉറപ്പായപ്പോള്‍ തിരുവോണദിവസം എം എസ് പ്രസാദിനെ നിങ്ങളുടെ കോണ്‍ഗ്രസ് അനുയായികള്‍ കൊന്നപ്പോള്‍ അന്ന് എന്തുകൊണ്ട് ഈ പ്രതിഷേധശബ്ദം ഉയര്‍ന്നില്ല?
പട്ടാമ്പിയിലെ കുഞ്ഞിരാമന്‍ വൈദ്യരുടെ ഏകമകനും തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ എസ്എഫ്ഐ യൂണിയന്‍ സെക്രട്ടറിയുമായിരുന്ന പി കെ രാജനെ നിങ്ങളുടെ വിദ്യാര്‍ഥിവിഭാഗം ഒത്തുചേര്‍ന്നല്ലേ ക്ളാസ് മുറിയിലിട്ട് കുത്തിക്കൊന്നത്. പന്തളം എന്‍എസ്എസ് കോളേജിലെ ഭുവനേശ്വരനെ ക്ളാസ്മുറിയിലിട്ട് പാറ്റയെ കൊല്ലുമ്പോലെ തല അടിച്ചു ചതച്ചുകൊന്നപ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും മിണ്ടാമായിരുന്നില്ലേ? എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സുധീഷിനെ അച്ഛന്റെയും അമ്മയുടെയും മുമ്പിലിട്ട് വീടിനുള്ളില്‍ മഴു ഉപയോഗിച്ച് ഭീകരമായി 38 കഷണമായി വെട്ടിനുറുക്കിയപ്പോള്‍ നിങ്ങള്‍ ആരുടെ പക്ഷത്തായിരുന്നു? കലാകാരനും എസ്എഫ്ഐ നേതാവുമായിരുന്ന കെ ആര്‍ തോമസിനെ കണിമംഗലത്തിട്ട് ആര്‍എസ്എസുകാര്‍ പതിയിരുന്ന് ആക്രമിച്ചു കൊന്നപ്പോള്‍ സത്യക്രിസ്ത്യാനിയായ ആ അമ്മയുടെ കണ്ണീരുകാണാന്‍ നിങ്ങള്‍ എന്തുകൊണ്ട് മറന്നുപോയി?
തൃശൂര്‍ കേരളവര്‍മ കോളേജിലെ ഇ കെ ബാലനെ ആര്‍എസ്എസുകാര്‍ പതിയിരുന്നു കൊന്നപ്പോള്‍ നിങ്ങളുടെ ഉള്ളിലിരിപ്പ് എന്താണെന്നു വ്യക്തമാക്കാമോ? കൊല്ലം എസ് എന്‍ കോളേജിലെ ശ്രീകുമാറിനെ ക്യാമ്പസിലിട്ട് കൊല്ലുന്നതില്‍ നിങ്ങളുടെ അനുയായികള്‍ക്കും ഒരു പങ്കുണ്ടായിരുന്നില്ലേ?
കോഴിക്കോട്ടെ ജോബി ആന്‍ഡ്രൂസ് എന്ന വിദ്യാര്‍ഥിയെ ലീഗുകാര്‍ കല്ലെറിഞ്ഞുകൊന്നപ്പോള്‍ നിങ്ങളുടെ പ്രസ്ഥാനം ആ കല്ലെറിഞ്ഞവരുടെ കൂടെ ആയിരുന്നില്ലേ? മടപ്പള്ളി കോളേജിലെ സജീവനെ നിങ്ങള്‍ നെഞ്ചിലേറ്റിയ കെഎസ്യുവല്ലേ കൊന്നത്? എസ്എഫ്ഐ രൂപംകൊണ്ട് മുപ്പത്തിരണ്ടു വര്‍ഷത്തിനുള്ളില്‍ കരുനാഗപ്പള്ളിയിലെ അജയ്പ്രസാദ് അടക്കം 30 എസ്എഫ്ഐ വിദ്യാര്‍ഥികളെ വകവരുത്തിയപ്പോള്‍ പ്രകടിപ്പിക്കാത്ത ഉമ്മന്‍ചാണ്ടിയുടെ ഈ ശബ്ദം തികച്ചും കാപട്യമാണ്.
1983 ഒക്ടോബര്‍ 14ന് എറണാകുളം ജനറല്‍ ആശുപത്രി ക്യാഷ്വാലിറ്റിയുടെ വരാന്തയിലിട്ട്, രണ്ടു പൊലീസുകാരുടെ സാന്നിധ്യത്തില്‍ മൂന്നുപേര്‍ ചേര്‍ന്ന് എന്നെ കുത്തിയിട്ടപ്പോള്‍ സാമാന്യനീതിയെങ്കിലും തരാമായിരുന്നില്ലേ? ഭരണസ്വാധീനം ഉപയോഗിച്ച് എന്തിനാണ് എഫ്ഐആര്‍ തെറ്റായി എഴുതിച്ചത്. കുത്തിയ പ്രതിയെ നിങ്ങളുടെ പ്രസ്ഥാനമല്ലേ പിന്നീട് സംരക്ഷിച്ചത്. എന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ച ആളുടെ പിതാവിന് എന്തൊക്കെ പാരിതോഷികങ്ങള്‍ നല്‍കി എന്ന് ഞാന്‍ പറയണോ? സ്വന്തം അനുഭവമായതുകൊണ്ട് ഒന്നും വിസ്തരിച്ചെഴുതുന്നില്ല.
അവസാനമായി ഒന്നുകൂടെ പറഞ്ഞോട്ടെ. എസ്എഫ്ഐ രൂപംകൊണ്ടതിനുശേഷം ഇതുവരെയും ഒരു വിദ്യാര്‍ഥിയെപ്പോലും എസ്എഫ്ഐ കൊന്നിട്ടില്ല. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന് ഇതു നിഷേധിക്കാന്‍ കഴിയുമോ? ഓരോ അക്കാദമിക് വര്‍ഷവും എത്രയെത്ര വിദ്യാര്‍ഥിജീവിതങ്ങളാണ് പൊലിഞ്ഞുപോകുന്നത്. എത്രയെത്ര അക്കാദമിക് ഭാവിയാണ് നീതികേടില്‍ തളര്‍ന്നുവീഴുന്നതെന്നും പൊലീസുകാരുടെ പരിക്കുകളുടെ കണക്കെടുക്കുന്ന ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് അറിയേണ്ടതാണ്.

6 comments:

ജനശക്തി ന്യൂസ്‌ said...

സത്യം സത്യസന്ധമായിരിക്കണം
സൈമണ്‍ ബ്രിട്ടോ

'മാതൃഭൂമി'പത്രത്തില്‍ നവം ബര്‍ ആദ്യം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി എഴുതിയ 'ആയുധങ്ങള്‍ താഴെവച്ച് ആശയങ്ങള്‍ ഏറ്റുമുട്ടട്ടെ' എന്ന ലേഖനത്തിന്റെ പ്രതികരണമാണ് ഇത്.

Anonymous said...

പാവം പാവം എസ്.എഫ്.ഐ. !!
വേശ്യയുടെ ചാരിത്ര്യപ്രസംഗം എന്ന പ്രയോഗം മാറ്റാന്‍ സമയമായി .. പകരം ജനശക്തിയുടെ ഈ കാളമൂത്രത്തിന് പേരിട്ടാല്‍ അതുപയോഗിക്കാം .

Anonymous said...

അവസാനമായി ഒന്നുകൂടെ പറഞ്ഞോട്ടെ. എസ്എഫ്ഐ രൂപംകൊണ്ടതിനുശേഷം ഇതുവരെയും ഒരു വിദ്യാര്‍ഥിയെപ്പോലും എസ്എഫ്ഐ കൊന്നിട്ടില്ല. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന് ഇതു നിഷേധിക്കാന്‍ കഴിയുമോ?

Thanks Janashakthi for posting this letter. I was looking for this letter to post it as a blog.

satheesh said...

ഒന്നാം അനോണി

താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ നേതക്കള്‍ അടി ഉണ്ടാകുമ്പോള്‍ ബാറുകളില്‍ ഒളിച്ചതും അവിടെ നിന്നു പൊക്കിയതും മറന്നൊ? പിന്നെ നിന്റെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റെ ചെന്നിയില്‍ തല നിന്റെ മുന്‍ എം എല്‍ എ ആയിരുന്ന വനിതാ നേതാവിനോടൊപ്പം കാറില്‍ ഉടുതുണി ഇല്ലാതെ പിടി കൂടിയ സമയത്ത് തിരുവനന്തപുരം യൂണിവേര്‍സിറ്റി കോളേജില്‍ നിന്റെ ആളുകള്‍ മുട്ടന്‍ അടി വാങ്ങുമ്പോഴായിരുന്നു എന്നത് മറന്നോ? അടി വരുമ്പോള്‍ ഈ പരിപാടികള്‍ക്ക് പോകുന്ന നിന്റെ നേതക്കന്മാര്‍ ഇന്ന് മുഴക്കുന്ന ഗീര്‍വാണം കേട്ട് നീ അതിലെ ഗീര്‍ ഇല്ലത്ത സാധനം വിടാന്‍ നിക്കതെ പോ മോനെ

sajith90 said...

എസ്എഫ്ഐ രൂപംകൊണ്ടതിനുശേഷം ഇതുവരെയും ഒരു വിദ്യാര്‍ഥിയെപ്പോലും എസ്എഫ്ഐ കൊന്നിട്ടില്ല.
അവസാനമായി ഒന്നുകൂടെ പറഞ്ഞോട്ടെ. എസ്എഫ്ഐ രൂപംകൊണ്ടതിനുശേഷം ഇതുവരെയും ഒരു വിദ്യാര്‍ഥിയെപ്പോലും എസ്എഫ്ഐ കൊന്നിട്ടില്ല.

ഇതു എല്ലാവരും ആയിരം പ്രാവശ്യം ഇമ്പൊസിഷ്യന്‍ എഴുതുക. എന്നാലെങ്ങിലും നമ്മള്‍ക്ക്‌ വിശസ്വിക്കന്‍ പറ്റു മായിരിക്കും.
എന്തയലും ജനശക്തി ന്യൂസ്‌ തൊലിക്കട്ടി അപാരം.
ഇപ്പോള്‍ നന്ദിഗ്രമിലെ സ്ഥിതിയും ഏകദേശം മനസിലായി. ഇതു മാതിരി തന്നെയെല്ലെ ആവിടെയും ഉള്ള propganda.
താനൊരു മലയാളി ആണൊടൊ???. ഉളുപ്പില്ലതവന്റെ മൂട്ടില്‍ ഒരു ആലു മുളച്ചല്‍ അതും അവനു തണലെന്നു കേട്ടിട്ടുണ്ട്‌.ആ വിശെഷണം ജനശക്തി എഡിറ്റര്‍ക്‌ കൊടുക്കാം

Anonymous said...

ഈ പോസ്റ്റും കൂടി വായിച്ച്, സഖാക്കള്‍ സതീഷ് എഴുതിയ ഗീര്‍ ഇല്ലത്ത സാധനം വിടാന്‍ പോകൂ...
ഇങ്ങനെയാണു രക്തസാക്ഷികള്‍ വരുന്ന വഴി...
http://thatsmalayalam.oneindia.in/feature/satire/2007/11/05sakkir-martyr-cpm-pdp-law-college-chairman.html

ലിങ്ക് ബ്രൌസറില്‍ കോപി ചെയ്യുക...പിന്നെ ആര്‍മാദിച്ചു വായിക്കുക....മറ്റൊരു അനൊനിമസ്...