Tuesday, November 20, 2007

പാമോയില്‍ ഇറക്കുമതി താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞു.

പാമോയില്‍ ഇറക്കുമതി താല്‍ക്കാലികമായി
ഹൈക്കോടതി തടഞ്ഞു.

കൊച്ചി: കൊച്ചി തുറമുഖം വഴിയുള്ള പാമോയില്‍ ഇറക്കുമതി ഇനിയൊരുത്തരവുണ്ടാകുന്നതുവരെ ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റേതാണ് വിധി. ഇപ്പോള്‍ പാമോയില്‍ ഇറക്കിക്കൊണ്ടിരിക്കുന്ന കപ്പലിന് അതിറക്കി മടക്കാം. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയവര്‍ക്ക് മാത്രമാണ് അതിന് അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ വിശദമായ വാദം നാളെ കേള്‍ക്കും. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് ഈ കേസ് പരിഗണിക്കേണ്ടിയിരുന്ന ജസ്റ്റിസ് സിരിജഗന്‍ ഇന്നലെ വാദം കേള്‍ക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അതേത്തുടര്‍ന്നാണ് ഇന്ന് വാദം കേട്ടത്.
കൊച്ചി തുറമുഖം വഴിയുള്ള പാമോയില്‍ നിരോധനത്തെ ചോദ്യംചെയ്ത് ഒക്ടോബര്‍ 23_നാണ് കോഴിക്കോട്ടെ പാരിസണ്‍സ് ഫുഡ്സ് ഉടമ ഹൈക്കോടതിയെ സമീപിച്ചത്.

3 comments:

ജനശക്തി ന്യൂസ്‌ said...

പാമോയില്‍ ഇറക്കുമതി താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞു

Anonymous said...

ഹാവൂ ... സമാധാനമായി.. ഇനി നാളികേരത്തിന്റെ വില കൂടുമല്ലോ !

ഇതും പറഞ്ഞ് ഒരു സമരം ഇനി ഉണ്ടാവില്ലല്ലോ?

ഇനിയും വില ഉയര്‍ന്നില്ലെങ്കില്‍ അതെങ്കിലും കേരളം മാറി മാറി ഭരിച്ചു മുടിപ്പിച്ച സര്‍ക്കാരുകളുടെ തലയില്‍ വെയ്ക്കാമല്ലോ...അല്ലേ?