Tuesday, October 30, 2007

രക്തദാഹികളായ ആര്‍ എസ് എസ്സുകാര്‍ കൊലക്കത്തി താഴെ വെയ്ക്കുന്നില്ല. മലമ്പുഴയില്‍ ഒരാളെകൂടി വെട്ടിക്കൊന്നു

പാലക്കാട്: മലമ്പുഴയ്ക്കടുത്ത് കടുക്കാംകുന്നില്‍വെച്ച് വെട്ടേറ്റ രണ്ടാമത്തെ സി.പി.എം പ്രവര്‍ത്തകനും മരിച്ചു. കടുക്കാംകുന്ന് കുപ്പിച്ച മാറപ്പുരവീട്ടില്‍ ഗോപാലകൃഷ്ണനൊപ്പം വെട്ടേറ്റ രവീന്ദ്ര(30) നാണ് ഇന്ന് മരിച്ചത്. ഗോപാലകൃഷ്ണന്റെ സഹോദരനായ ദാമോദരന്റെ മകനാണ് രവീന്ദ്രന്‍. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ കടുക്കാംകുന്ന് നിലംപതി പാലത്തില്‍ വച്ചായിരുന്നു ആക്രമണം.
ഗോപാലകൃഷ്ണനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാട് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. അതിനിടയിലാണ് വെട്ടേറ്റ് ചികിത്സയിലായിരുന്ന രവീന്ദ്രനും മരിച്ചത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മലമ്പുഴ പ്രദേശത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച നടന്ന അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

1 comment:

ജനശക്തി ന്യൂസ്‌ said...

രക്തദാഹികളായ ആര്‍ എസ് എസ്സുകാര്‍ കൊലക്കത്തി താഴെ വെയ്ക്കുന്നില്ല. മലമ്പുഴയില്‍ ഒരാളെകൂടി വെട്ടിക്കൊന്നു

പാലക്കാട്: മലമ്പുഴയ്ക്കടുത്ത് കടുക്കാംകുന്നില്‍വെച്ച് വെട്ടേറ്റ രണ്ടാമത്തെ സി.പി.എം പ്രവര്‍ത്തകനും മരിച്ചു. കടുക്കാംകുന്ന് കുപ്പിച്ച മാറപ്പുരവീട്ടില്‍ ഗോപാലകൃഷ്ണനൊപ്പം വെട്ടേറ്റ രവീന്ദ്ര(30) നാണ് ഇന്ന് മരിച്ചത്. ഗോപാലകൃഷ്ണന്റെ സഹോദരനായ ദാമോദരന്റെ മകനാണ് രവീന്ദ്രന്‍. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ കടുക്കാംകുന്ന് നിലംപതി പാലത്തില്‍ വച്ചായിരുന്നു ആക്രമണം.

ഗോപാലകൃഷ്ണനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാട് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. അതിനിടയിലാണ് വെട്ടേറ്റ് ചികിത്സയിലായിരുന്ന രവീന്ദ്രനും മരിച്ചത്.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മലമ്പുഴ പ്രദേശത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച നടന്ന അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.