Monday, October 29, 2007

കലാലയ രാഷ്ട്രീയം: കേരളത്തിനു സുപ്രീം കോടതിയുടെ മുന്നറിയപ്പ്

ന്യൂഡല്‍ഹി: കലാലയങ്ങളില്‍ അക്രമം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കര്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. കോളജുകളില്‍ പഠനമാണ് നടക്കേണ്ടത് രാഷ്ട്രീയമല്ല. രക്ഷിതാക്കള്‍ കുട്ടികളെ കോളജില്‍ അയയ്ക്കുന്നതു രാഷ്ട്രീയ നേതാക്കള്‍ ആകാനല്ലെന്നും ജസ്റ്റീസ് അരിജിത്ത് പസായത്ത്, ജസ്റ്റീസ് എസ്.എസ് പാണ്ഡെ എന്നിവരടങ്ങിയ ബഞ്ച് പ്രസ്താവിച്ചു.
പുറത്തു നിന്നുള്ളവരെ ക്യമ്പസിനുള്ളില്‍ പ്രവേശിക്കാന്‍ അധികൃതര്‍ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ചങ്ങനാശേരി എന്‍.എസ്.എസ് കോളജിലെ സംഘര്‍ഷത്തിനിടെ എ.എസ്.ഐ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ ഈ നിര്‍ദ്ദേശം.

1 comment:

ജനശക്തി ന്യൂസ്‌ said...