Wednesday, October 31, 2007

രാഷ്‌ട്രപതി പ്രതിഭ പാട്ടീലിന്ന് കേരളത്തിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതം .

തിരുവനന്തപുരം: രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ആദ്യ കേരള സന്ദര്‍ശനം ഇന്ന്. തലസ്ഥാനത്ത് രണ്ടുദിവസം തങ്ങുന്ന അവര്‍ മൂന്നു പ്രധാന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം നവംബര്‍ 2_ന് മടങ്ങിപ്പോകും.
ഒക്ടോബര്‍ 31_ന് വൈകീട്ട് 3.45 ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി സ്വീകരണത്തിനുശേഷം നേരെ രാജ്ഭവനിലേക്ക് പോകും. രാത്രി 7.30ന് മസ്കറ്റ് ഹോട്ടലിലെത്തും. അവിടെ ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്ട്യ സാംസ്കാരിക പരിപാടിയും അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. 7.30 മുതല്‍ 8 വരെ സാംസ്കാരിക പരിപാടി. തുടര്‍ന്ന് 9 വരെ അത്താഴവിരുന്ന്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാര്‍, സ്വാതന്ത്ര്യ സമരസേനാനി കെ.ഇ. മാമ്മന്‍, ഗായകന്‍ യേശുദാസ് തുടങ്ങിയ വി.ഐ.പി കളെ ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പിന്നീട് രാജ്ഭവനിലേക്ക് മടങ്ങും. അവിടെയാണ് രാഷ്ട്രപതി താമസിക്കുന്നത്.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് രാഷ്ട്രപതിയുടെ പൊതുപരിപാടികള്‍. രാവിലെ 10ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ പൌരസ്വീകരണം നല്‍കും. ശുചിത്വ കേരളം, 10,000 വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുടങ്ങിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് കോവളം ഗസ്റ്റ് ഹൌസ്. അരമണിക്കൂര്‍ വിശ്രമം. 4 മുതല്‍ 6 വരെ കോവളം തീരത്ത് സന്ദര്‍ശനം. 6.30ന് രാജ് ഭവനിലെത്തും. 2_ന് രാവിലെ 10.10ന് വിമാനത്തില്‍ ചെന്നൈയിലേക്ക് പോകും.

1 comment:

ജനശക്തി ന്യൂസ്‌ said...