Tuesday, October 30, 2007

ആര്‍ എസ് എസ് -എ ബിവിപി ഗുണ്ടകള്‍ കേരളത്തെ കൊലക്കളമാക്കുന്നു.

കോട്ടയം: 'എബിവിപി യൂണിറ്റ് വൈസ്പ്രസിഡന്റ് രാജേഷിന്റെയും മനോഷിന്റെയും നേതൃത്വത്തില്‍ പത്തോളംപേര്‍ എനിക്കുനേരേ ചാടിവീണു. തൊട്ടുമുകളിലെ കാര്യാലയത്തില്‍ എന്തിനും തയ്യാറായി ആര്‍എസ്എസുകാരും നില്‍പ്പുണ്ടായിരുന്നു. ആദ്യത്തെ അടി തലയ്ക്കായിരുന്നു. നിലത്തുവീണ എന്നെ അവരെല്ലാംകൂടി ചവിട്ടി. ഇനിയും എസ്എഫ്ഐക്കുവേണ്ടി ശബ്ദിച്ചാല്‍ വെച്ചേക്കില്ലെന്ന് പറഞ്ഞു. ഇടിക്കട്ടകൊണ്ട് മുഖത്തേറ്റ ഇടിയോടെ ബോധം മറഞ്ഞു...' -വാക്കുകള്‍ മുറിയവേ ഇനിയും കരിഞ്ഞുതുടങ്ങിയിട്ടില്ലാത്ത മുറിവുകളുടെ വേദന സുരേഷിന്റെ കണ്ണുകളില്‍ പൊടിഞ്ഞു.

ചങ്ങനാശേരിയില്‍ എഎസ്ഐയെ അടിച്ചുകൊന്നവരുടെ 'നിരപരാധിത്വം' തെളിയിക്കാന്‍ ഒരുപറ്റം മാധ്യമങ്ങളുടെ പിന്തുണയോടെ സംഘപരിവാറും യുഡിഎഫും ആസൂത്രിതനീക്കം നടത്തുമ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ വേദന കടിച്ചമര്‍ത്തി കഴിയുകയാണ് ആര്‍എസ്എസുകാരുടെ ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍. കൊലയാളികളുടെ കുടുംബപുരാണവും പൈങ്കിളിക്കഥകളും തേടുന്ന മാധ്യമങ്ങളുടെ ക്യാമറകളൊന്നും ഇവിടേക്ക് മിഴിതുറന്നില്ല. ഇവരുടെ അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണുനീര്‍ പത്രത്താളുകളില്‍ നിറഞ്ഞില്ല.
മെഡിക്കല്‍ കോളേജിലുള്ളവരില്‍ കെ എം സുരേഷും ജോബിനും അപകടനില തരണംചെയ്തിട്ടില്ല. സുരേഷിന്റെ തല ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് പൊട്ടിയതാണ്. പതിനാല് തുന്നലുകളുണ്ട്. കിടക്കുമ്പോളോ മറ്റോ അല്‍പ്പം ചരിഞ്ഞാലുടന്‍ തുന്നലുകള്‍ക്കിടയിലൂടെ രക്തം പൊട്ടിവരും. ഇടതു കണ്ണിനുതാഴെ ഇടിക്കട്ടകൊണ്ടുള്ള ഇടിയില്‍ ആഴത്തില്‍ മുറിവേറ്റു. ഇവിടെ നാല് തുന്നലുണ്ട്. തലയില്‍ ശക്തമായ അടിയേറ്റതിനാല്‍ പഴയ കാര്യങ്ങള്‍ പലതും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. കഴുത്തിലും തോളെല്ലിലുമേറ്റ അടികാരണം വലതുകൈ പൊക്കാനോ വിരലുകള്‍ ചലിപ്പിക്കുവാനോ കഴിയുന്നില്ല. സഹപാഠികളാണ് ഭക്ഷണം നല്‍കുന്നത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സുരേഷിനെ കഴിഞ്ഞ ദിവസമാണ് വാര്‍ഡിലേക്ക് മാറ്റിയത്.
എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൂടിയായ സുരേഷിന് മര്‍ദ്ദനമേറ്റത് എഎസ്ഐ ഏലിയാസ് കൊല്ലപ്പെടുന്നതിന്റെ തലേദിവസമാണ്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിരന്തരമായ ആക്രമണമാണ് എബിവിപി കാമ്പസില്‍ നടത്തിവന്നത്.
ബിഎ ചരിത്രം അവസാനവര്‍ഷ വിദ്യാര്‍ഥിയായ സുരേഷ് എബിവിപിക്കാരുടെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാകുന്നത് ഇത് മൂന്നാം തവണയാണ്. ട്രോമാ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ജോബിന്റെ അവസ്ഥയും സമാനമാണ്. ഏലിയാസിനെ അടിച്ചുകൊന്ന ദിവസം രാവിലെയാണ് ജോബിനുനേരേ ആക്രമണമുണ്ടായത്. തലയ്ക്കും കൈകളിലും നട്ടെല്ലിലും അടിയേറ്റുവീണ ജോബിന്റെ ദേഹമാസകലം രക്തം ചതഞ്ഞ പാടുകളാണ്. വലതുകൈയില്‍ മൂന്ന് പൊട്ടലുണ്ട്. ചികിത്സയിലുള്ള സാജന്‍, രഞ്ജിത്ത്, മനീഷ് എന്നിവര്‍ക്കും സാരമായ പരിക്കുണ്ട്. കാമ്പസ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് എബിവിപി പ്രവര്‍ത്തകരാരും മെഡിക്കല്‍കോളേജില്‍ ചികിത്സയിലില്ല.

3 comments:

ജനശക്തി ന്യൂസ്‌ said...

...sijEEsh... said...

http://media-sin-indicate.blogspot.com/2007/10/sfi.html

...sijEEsh... said...

Oru kannu kondu nokki sheelamilla..

Appol kanda oru link mukalil koduthittundu...vayikkumallo...
Atho janashakthi pidicha muyalino moonu kombaano?