Friday, October 05, 2007

അപ്രമാദിത്വം ചൂണ്ടിക്കാട്ടിയാല്‍ കോടതിയലക്ഷ്യമാകുമോ. സീതാറാം യെച്ചൂരി

അപ്രമാദിത്വം ചൂണ്ടിക്കാട്ടിയാല്‍ കോടതിയലക്ഷ്യമാകുമോ.സീതാറാം യെച്ചൂരി.

(പീപ്പിള്‍സ് ഡമോക്രസിയുടെ മുഖപ്രസംഗം)

ഡല്‍ഹിഹൈക്കോടതി ഈയിടെ കോടതിയലക്ഷ്യക്കുറ്റത്തിന് നാല് മാധ്യമപ്രവര്‍ത്തകരെ ശിക്ഷിച്ചു. ഇങ്ങനെയുള്ള ശിക്ഷാവിധിക്ക് കോടതി അതിന്റെ അധികാരം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ ആശങ്കയാണുയരുന്നത്. അഭിപ്രായപ്രകടന സ്വാതന്ത്യ്രംഭരണഘടനാദത്തമായ അവകാശമാണ്. അതിനുനേരെയുള്ള കടന്നാക്രമണമായി പലരും ഈ വിധിയെ വീക്ഷിക്കുന്നുണ്ട്.
ഏതാനും വര്‍ഷംമുമ്പ് 'ജഡ്ജിമാരെ വിലയിരുത്തല്‍' (ജഡ്ജിങ് ദി ജഡ്ജസ്) എന്ന ഒരു സെമിനാര്‍, നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പുരോഗമന-ജനാധിപത്യ ശക്തികള്‍ സംഘടിപ്പിച്ചിരുന്നു. ജഡ്ജിമാരുടെ പെരുമാറ്റത്തെക്കുറിച്ച് പല ആരോപണങ്ങളും ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍, കോടതിയലക്ഷ്യത്തെ സംബന്ധിച്ച പല പ്രശ്നങ്ങളും ആ സെമിനാറില്‍ ചര്‍ച്ചചെയ്തു. ജഡ്ജിമാരുടെ പുെമാറ്റത്തെ ചോദ്യംചെയ്യുന്നതിനെ, അവരുടെ സ്വഭാവശുദ്ധിയെ ചോദ്യംചെയ്യുന്നതായി വ്യാഖ്യാനിക്കേണ്ടതില്ല എന്നാണ് ഞങ്ങളില്‍ പലരും അഭിപ്രായപ്പെട്ടത്. ആ അഭിപ്രായം ശരിയാണുതാനും. അതേസമയം അത് അവരുടെ അപ്രമാദിത്വത്തെ ചോദ്യംചെയ്യലാണെന്നതില്‍ സംശയമില്ല. ഇത്, അവരുടെ തെറ്റായ പെരുമാറ്റങ്ങളെ സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് വിശ്വസനീയ സംവിധാനം ഉണ്ടാകേണ്ടത് അവശ്യമാണെന്ന് സ്വാഭാവികമായും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നിതിന്യായ വ്യവസ്ഥയിലെ വഴിവിട്ട പോക്കിനെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിന് അനുവാദം നല്‍കുന്ന, കുറഞ്ഞപക്ഷം ഉന്നയിക്കുന്നത് തടയാതിരിക്കാനെങ്കിലുമുള്ള ചില പരിധികളും മാനദണ്ഡങ്ങളും ഉണ്ടാകേണ്ടതുണ്ട്. ജുഡീഷ്യറി ഈ അധികാരം ഉപയോഗിക്കുന്നത് ഒരിക്കലും, അഭിപ്രായസ്വാതന്ത്യ്രത്തിനുള്ള അവകാശത്തെ നിഹനിക്കുന്നതിനായിരിക്കരുത് എന്ന് ഉറപ്പുവരുത്തുകയുംവേണം.
ഇതിലടങ്ങിയ വിപുലമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമുമ്പ്, ഇപ്പോഴത്തെ സംഭവം പരിശോധിക്കാം. സുപ്രീംകോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസായ ജ.സബര്‍വാളിനെതിരായി 'ദി ക്യാമ്പയ്ന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൌണ്ടബിലിറ്റി ആന്‍ഡ് ജുഡീഷ്യല്‍ റിഫോംസ്' എന്ന പ്രചാരണ സമിതി കഴിഞ്ഞ ഏതാനും മാസങ്ങളായി ചില ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. പെന്‍ഷന്‍പറ്റിയശേഷം ജ.സബര്‍വാള്‍, മാധ്യമങ്ങളിലൂടെ ഇത് നിഷേധിക്കുകയുണ്ടായി. അതിനാല്‍ ഈ ആരോപണങ്ങള്‍ക്കു പിന്നിലുള്ള സത്യം, ഒരു അന്വേഷണത്തിലൂടെയോ ഒരു അപകീര്‍ത്തിക്കേസിലൂടെയോ കണ്ടെത്താമായിരുന്നുവെന്ന് വ്യക്തം. എന്നാല്‍, അതുണ്ടായില്ല.
ആശ്ചര്യകരമെന്ന് പറയട്ടെ, സുപ്രീംകോടതിയെ പ്രതിരോധിക്കുന്നതിനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത ഡല്‍ഹിഹൈക്കോടതി, മേല്‍പറഞ്ഞ നാലു മാധ്യമപ്രവര്‍ത്തകരെ നാലുമാസത്തെ തടവിന് ശിക്ഷിച്ചു. 'ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസിനെതിരായ ആരോപണം ശരിയാണോ, അല്ലയോ എന്നതിലേക്ക് ഞങ്ങള്‍ കടക്കുന്നില്ല; സുപ്രീംകോടതിക്കു നേര്‍ക്കുള്ള ആക്രമണത്തെ ന്യായീകരിക്കുന്നതിനുള്ള ഒരു സാധുവായ തെളിവായിരിക്കുകയില്ല അതെന്തായാലും എന്നതുകൊണ്ടാണ് അത് ചെയ്യാത്തത്' എന്നാണ് ജഡ്ജിമാരുടെ വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്നത്.
ഇവിടെ ഗുരുതരമായ രണ്ട് പ്രശ്നങ്ങളുണ്ട്. ഒന്നാമത,് തങ്ങള്‍ക്കെതിരായ കോടതിയലക്ഷ്യം കൈകാര്യംചെയ്യാനുള്ള അധികാരം ഹൈക്കോടതിക്ക്, ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട് (215-ാം വകുപ്പ്). എന്നാല്‍, കോടതിയലക്ഷ്യം സുപ്രീംകോടതിക്കുനേരെയാണെങ്കില്‍, അത് കൈകാര്യംചെയ്യാനുള്ള അധികാരം 129-ാം വകുപ്പ് പ്രകാരം സുപ്രീംകോടതിക്കുമാത്രമാണ്. അതായത്, ഡല്‍ഹി ഹൈക്കോടതി തങ്ങളുടെ അധികാരപരിധി ലംഘിച്ചുവെന്നുവേണം കരുതാന്‍.
രണ്ടാമത് 2006ല്‍ കോടതിയലക്ഷ്യ നിയമത്തിന് പാര്‍ലമെന്റ് കൊണ്ടുവന്ന ഭേദഗതിയെ നിഷേധിക്കുന്ന നടപടിയാണ് ഹൈക്കോടതിയുടെ കല്‍പ്പപനയെന്ന് കരുതേണ്ടിയിരിക്കുന്നു. സുപ്രസിദ്ധ അഭിഭാഷകന്മാരും മാധ്യമങ്ങളും ഏറെക്കാലം നടത്തിയ പ്രചാരണത്തിന്റെ ഫലമായിട്ടാണ്, കോടതിയലക്ഷ്യക്കേസുകളില്‍ 'സത്യം' തെളിവായി സ്വീകരിക്കാന്‍ അനുവദിക്കുന്ന ഭേദഗതി 2006ല്‍ കൊണ്ടുവന്നത്.
പ്രശ്നം ഇപ്പോള്‍ സുപ്രീംകോടതിയുടെ മുന്നിലാണ്. ഈ പ്രശ്നങ്ങള്‍ ആത്മാര്‍ഥമായിത്തന്നെ പരമോന്നത കോടതി പരിഗണിക്കുമെന്ന് നമുക്ക് ആശിക്കാം. അങ്ങനെ ചെയ്യുമ്പോള്‍ ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു സുപ്രീംകോടതി ബഞ്ച് മുമ്പ് പുറപ്പെടുവിച്ച ഒരു വിധിന്യായത്തിലെ താഴെപ്പറയുന്ന ആശയം അവര്‍ ഓര്‍മിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം:"അത്തരം അധികാരങ്ങള്‍ പ്രയോഗിക്കുന്നതുവഴി, ജുഡീഷ്യറിയില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകുന്നതിനുപകരം, ഉള്ള വിശ്വാസം നഷ്ടപ്പെടുകയായിരിക്കും ഫലം.''
സാങ്കേതികമായ ലംഘനങ്ങളെയും ബോധപൂര്‍വമല്ലാതെയുള്ള പ്രവൃത്തികളെപ്പോലും കോടതിയലക്ഷ്യമായി കണക്കാക്കാനുള്ള ജഡ്ജിമാരുടെ പ്രവണതയെ തള്ളിക്കളഞ്ഞ്് ആ വിധിയില്‍ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു:"കോടതികളുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനോ ബഹുമാനം പ്രകടിപ്പിക്കുന്നതിനോവേണ്ടി ചെയ്തതാവാം അത്. എന്നാല്‍, മറ്റ് ഓരോരുത്തരെയുംപോലെത്തന്നെ ജഡ്ജിമാരും ബഹുമാനം ആര്‍ജിക്കേണ്ടതുണ്ട്. 'അധികാരം' (കോടതിയലക്ഷ്യ നിയമത്തിന്റെ അധികാരം) എടുത്തുയര്‍ത്തിപ്പിടിച്ച് ബഹുമാനം കിട്ടണം എന്ന് ആവശ്യപ്പെടാന്‍ അവര്‍ക്ക് കഴിയില്ല.''രണ്ട് നൂറ്റാണ്ടുമുമ്പ് അമേരിക്കന്‍ ചീഫ് ജസ്റ്റിസ് ജ. ജോണ്‍ മാര്‍ഷല്‍ നടത്തിയ ഒരു പ്രസ്താവം, മേല്‍പ്പറഞ്ഞ ബെഞ്ച് ഉദ്ധരിക്കുന്നുണ്ട്:"കേസുകള്‍ തീരുമാനിക്കുന്നതിലോ ശിക്ഷ വിധിക്കുന്നതിലോ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നതിലോ ഒന്നുമല്ല ജുഡീഷ്യറിയുടെ അധികാരം കിടക്കുന്നത്; മറിച്ച് സാധാരണ ജനങ്ങളുടെ വിശ്വാസത്തിലാണ്.''
ഇന്ത്യയിലെ ജുഡീഷ്യറി കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് സാധാരണ ജനങ്ങളുടെ ഈ 'വിശ്വാസ'ത്തെയാണ്. തെറ്റായ നടപടിയായി കണക്കാക്കിയേക്കാവുന്ന ജുഡീഷ്യറിയുടെ പെരുമാറ്റത്തെ വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കിത്തീര്‍ക്കുന്നതിനായി കോടതിയലക്ഷ്യ നിയമത്തിലെ വകുപ്പുകള്‍ പ്രയോഗിക്കുന്നത്, ഈ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും ന്യായീകരിക്കാന്‍ കഴിയാത്ത പ്രവൃത്തിയായിരിക്കും. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുഗുണമല്ല എന്ന് കണക്കാക്കപ്പെട്ട വിധിയുടെ ഉള്ളടക്കത്തിനെതിരായി അഭിപ്രായം പറഞ്ഞ രാഷ്ട്രീയക്കാര്‍ക്കെതിരായി കഴിഞ്ഞകാലങ്ങളില്‍ ഈ വകുപ്പ് പ്രയോഗിച്ചിട്ടുണ്ട്. വിധിയെ ചോദ്യംചെയ്യാവുന്നതാണ് എന്ന കാര്യത്തില്‍ തര്‍ക്കമല്ല. ജഡ്ജിമാര്‍ക്ക് വര്‍ഗപക്ഷപാതം ഉണ്ടെന്നാരോപിച്ചത് കോടതിയലക്ഷ്യക്കുറ്റമാണെന്ന് പ്രസ്താവിച്ചുകൊണ്ട് ഇ എം എസ് നമ്പൂതിരിപ്പാടിനെ 1970കളില്‍ ഒരു കേസില്‍ ശിക്ഷിക്കുകയുണ്ടായി. സുപ്രീംകോടതി ജഡ്ജിമാരുടെ വര്‍ഗപക്ഷപാതത്തെക്കുറിച്ച് സംസാരിച്ച മുന്‍ കേന്ദ്ര നിയമ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ശിവശങ്കറിനെതിരായും കോടതിയലക്ഷ്യക്കുറ്റം ഉന്നയിക്കപ്പെടുകയുണ്ടായി എന്നതും ശ്രദ്ധേയമാണ്. കോടതികള്‍ കഴിഞ്ഞകാലങ്ങളില്‍ പണിമുടക്കുകളും മറ്റ് പ്രതിഷേധപ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്; തൊഴിലാളികള്‍ക്ക് "പണിയെടുക്കാത്ത ദിവസം വേതനം കൊടുക്കേണ്ട'' എന്ന് വിധിച്ചിട്ടുണ്ട്. പക്ഷേ, ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍ ഒബിസി സംവരണത്തിനെതിരായി പണിമുടക്കുകയും രോഗികള്‍ക്ക് പറഞ്ഞാല്‍ തീരാത്ത ദുരിതങ്ങള്‍ വരുത്തിവയ്ക്കുകയുംചെയ്ത കേസില്‍, പണിമുടക്കിയ ദിവസങ്ങളിലെ ശമ്പളംകൂടി ഡോക്ടര്‍മാര്‍ക്ക് നല്‍കണം എന്നാണ് ഈയിടെ കോടതികള്‍ വിധിച്ചത്. ജഡ്ജിമാരുടെ വര്‍ഗപക്ഷപാതമടക്കമുള്ള പ്രകടമായ പരസ്പരവൈരുധ്യങ്ങള്‍ ചുണ്ടിക്കാണിക്കുന്നത് കോടതിയലക്ഷ്യക്കുറ്റത്തില്‍ ഉള്‍പ്പെടുമോ?
ഈ പ്രശ്നങ്ങളും മറ്റു പ്രധാന പ്രശ്നങ്ങളും ശരിയായ ചര്‍ച്ചയ്ക്ക് വിധേയമാക്കണം; പരിഹാരം കാണണം. അതേ അവസരത്തില്‍ത്തന്നെ മേല്‍പ്പറഞ്ഞ സംഭവത്തില്‍, തന്റെ പ്രവൃത്തികളെ ജസ്റ്റിസ് സബര്‍വാള്‍ പരസ്യമായി ന്യായീകരിച്ചിട്ടുള്ളതുകൊണ്ടും തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ തയ്യാറാണെന്ന് ബന്ധപ്പെട്ട മാധ്യമം പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടും യുക്തമായ ഒരു അന്വേഷണം നടത്തി സത്യം കണ്ടുപിടിക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുന്നതുവഴി, ജുഡീഷ്യറിയുടെ വിശ്വാസ്യത കൂടുതല്‍ ശക്തിപ്പെടുകയേയുള്ളൂ. അത്, പൌരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിച്ചും വിപുലീകരിച്ചും എക്സിക്യൂട്ടീവ് അധികാരങ്ങള്‍ ദുരുപയോഗിക്കുന്നതിനെതിരെ സംരക്ഷണം നല്‍കിയും രാജ്യത്തെ സേവിക്കുന്നതിന് ജുഡീഷ്യറിക്ക് എന്നെന്നും കരുത്തുപകരും.

1 comment:

ജനശക്തി ന്യൂസ്‌ said...

അപ്രമാദിത്വം ചൂണ്ടിക്കാട്ടിയാല്‍
കോടതിയലക്ഷ്യമാകുമോ.
സീതാറാം യെച്ചൂരി .(പീപ്പിള്‍സ് ഡമോക്രസിയുടെ മുഖപ്രസംഗം)