Saturday, September 29, 2007

നിജാദ് സാമ്രാജ്യത്വവിരുദ്ധ പോരാളി: ഷാവേസ്

നിജാദ് സാമ്രാജ്യത്വവിരുദ്ധ പോരാളി: ഷാവേസ്





സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഇറാന്‍ പ്രസിഡന്റ് മഹ്മുദ് അഹ്മദി നിജാദ് ലാറ്റിനമേരിക്കയില്‍ പര്യടനം ആരംഭിച്ചു. ബൊളീവിയയിലും വെനസ്വേലയിലും അദ്ദേഹത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
ഇറാന്റെ ആണവപദ്ധതിക്കെതിരായി അമേരിക്ക നടത്തുന്ന പ്രചാരണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയ അഹ്മദി നിജാദ് യുഎന്‍-അമേരിക്കന്‍ പര്യടനത്തിനുശേഷമാണ് ലാറ്റിനമേരിക്കയിലെത്തിയത്.
ബൊളീവിയന്‍ പ്രസിഡന്റ് ഇവ മൊറേല്‍സുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം സംയുക്ത പ്രഖ്യാപനത്തില്‍ സാമ്രാജ്യത്വത്തിന് തങ്ങളെയൊരിക്കലും തറപറ്റിക്കാനാകില്ലെന്നും ഇരുനേതാക്കളും പറഞ്ഞു. നൂറുകോടി ഡോളറിന്റെ സഹായവും ബൊളീവിയയ്ക്ക് അഹ്മദി നിജാദ് പ്രഖ്യാപിച്ചു.
തുടര്‍ന്ന് വെനസ്വേലയിലെത്തിയ നിജാദിനെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് സ്വീകരിച്ചു. ലോകത്തിലെ പ്രമുഖ സാമ്രാജ്യത്വ വിരുദ്ധ പോരാളിയെന്നു വിശേഷിപ്പിച്ചാണ് ഷാവേസ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇറാന്റെ സമാധാനപരമായ ആണവപദ്ധതിയെയും ഷാവേസ് പിന്തുണച്ചു. ഒന്നുകില്‍ ലോകജനതയെ ബഹുമാനിക്കുക, അല്ലെങ്കില്‍ പരാജയം സമ്മതിക്കുക എന്നതുമാത്രമാണ് സാമ്രാജ്യത്വത്തിന് ഇനി ചെയ്യാനുള്ളതെന്നും ഇരുനേതാക്കളും പറഞ്ഞു.
നിക്കരാഗ്വ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളിലും അദ്ദേഹം പര്യടനം നടത്തും. അന്താരാഷ്ട്രതലത്തില്‍ ഇറാനെയും പ്രസിഡന്റ് അഹ്മദി നിജാദിനെയും ഒറ്റപ്പെടുത്താന്‍ അമേരിക്ക ശ്രമിക്കുന്നതിനിടെയാണ് അവരുടെ അയല്‍രാജ്യങ്ങളില്‍ അദ്ദഹം വന്‍ വരവേല്‍പ്പ് ഏറ്റുവാങ്ങുന്നത്.

No comments: