Monday, September 17, 2007

മിഠായിത്തെരുവ് തീപ്പിടിത്തം: അട്ടിമറിയല്ലെന്ന് റിപ്പോര്‍ട്ട്

മിഠായിത്തെരുവ് തീപ്പിടിത്തം: അട്ടിമറിയല്ലെന്ന് റിപ്പോര്‍ട്ട് .

മിഠായിത്തെരുവ് തീപ്പിടിത്തം അട്ടിമറിയാകാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ട് നല്‍കി. വെടിമരുന്നാണ് തീപ്പിടുത്തത്തിന് കാരണമെന്നും സ്ഫോടകവസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 21 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
നിരോധിത സ്ഫോടക വസ്തുവായ പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിച്ചിരുന്നു എന്നതിന് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിയുപ്പ് മാത്രമാണ് കത്തിയത്. വെടിമരുന്ന് കത്തിയതുമൂലമുണ്ടായ വാതകം ശ്വസിച്ചാണ് മിക്കവരും മരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ശനിയാഴ്ചയാണ് കേന്ദ്ര ഫോറന്‍സിക്ക് ലാബില്‍നിന്നും റിപ്പോര്‍ട്ട് ലഭിച്ചത്

1 comment:

ജനശക്തി ന്യൂസ്‌ said...