ഭഗത്സിങ് തുടങ്ങിവച്ച സാമ്രാജ്യത്വവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു.
ഭഗത്സിങ് തുടങ്ങിവച്ച സാമ്രാജ്യത്വവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു. ഭഗത്സിങ് ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനംകുറിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രത്യേക സമ്മേളനമാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിനും ഇടതുപക്ഷ ആശയങ്ങള്‍ക്കും ശക്തമായ അടിത്തറയിട്ട ധീരനായ പോരാളിയായിരുന്നു ഭഗത്സിങ്ങെന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന് പറഞ്ഞു. സാമ്രാജ്യത്വം കൂടുതല്‍ കരുത്തോടെ ഇന്ത്യക്കുമേല്‍ ഇന്ന് പിടിമുറക്കി. സാമ്രാജ്യത്വത്തിനുമുന്നില്‍ കീഴടങ്ങണോ ഇന്ത്യന്‍ജനതയ്ക്കും പാര്‍ലമെന്റിനും മുന്നില്‍ കീഴടങ്ങണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് യുപിഎ സര്‍ക്കാരാണ്. ഭഗത്സിങ് തുടങ്ങിവച്ച ധീരമായ പോരാട്ടം ശക്തമാക്കി മുന്നോട്ടുകൊണ്ടുപോകാന്‍ ഡിവൈഎഫ്ഐ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭഗത്സിങ്ങിന്റെ നാടായ പഞ്ചാബിലെ ലുധിയാനയില്‍ രൂപീകരിച്ച ഡിവൈഎഫ്ഐ ഇന്ത്യയിലെ ഏറ്റവും വലിയ യുവജന സംഘടനയായി മാറിയെന്ന് ജനറല്‍ സെക്രട്ടറി തപസ് സിന്‍ഹ പറഞ്ഞു.
ക്യൂബ നടത്തുന്ന സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് ഭഗത്സിങ്ങിന്റെ സ്മരണ പ്രചോദനമാണെന്ന് ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ മിഖായേല്‍ ഏഞ്ചല്‍ റമറേസ് പറഞ്ഞു.
സാമ്രാജ്യത്വം ഇന്ന് പൂര്‍വാധികം ശക്തിപ്രാപിച്ചെന്ന് ഡിവൈഎഫ്ഐ സ്ഥാപക ജനറല്‍ സെക്രട്ടറി ഹന്നന്‍മുള്ള എംപി പറഞ്ഞു. ഭഗത്സിങ് ജനിച്ച പഞ്ചാബിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ജനിച്ചത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ മകനാകാനാണ് പ്രധാനമന്ത്രിക്ക് താല്‍പ്പര്യമെന്ന് സിപിഐ എം പഞ്ചാബ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ബല്‍വന്ത്സിങ് പറഞ്ഞു. ഡിവൈഎഫ്ഐ ജോയിന്റ് സെക്രട്ടറി പുഷ്പിന്ദര്‍ ത്യാഗി സ്വാഗതം പറഞ്ഞു. ഭഗത്സിങ്ങിന്റെ ചിത്രത്തിനുമുന്നില്‍ സീതാറാം യെച്ചൂരിയും മറ്റ് നേതാക്കളും പൂക്കളര്‍പ്പിച്ചു.
Subscribe to:
Post Comments (Atom)
1 comment:

Post a Comment