Monday, September 17, 2007

അഞ്ച് എം.എല്‍.എ മാര്‍ നിരാഹാര സമരം തുടങ്ങി

അഞ്ച് എം.എല്‍.എ മാര്‍ നിരാഹാര സമരം തുടങ്ങി .

മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ അന്വേഷണമില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എം.എല്‍.എ മാര്‍ നിയമസഭയ്ക്കു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, യു.സി.രാമന്‍, കെ.ബി.ഗണേഷ് കുമാര്‍. കെ.കെ.ഷാജു, ജോസഫ്.എം.പുതുശേരി എന്നിവരാണ് നിരാഹാര സമരം തുടങ്ങിയത്. നിയമസഭാ സമ്മേളനം അവസാനിക്കുംവരെ നിരാഹാരം തുടരുമെന്നാണ് സൂചന.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയാണ് സഭയില്‍ മെര്‍ക്കിസ്ററണ്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടത്. യു.ഡി.എഫ് നയങ്ങള്‍മുലം അന്യാധീനപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും തിരിച്ചുപിടിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷ എം.എല്‍.എ മാര്‍ നിരാഹാര സമരം തുടങ്ങുകയായിരുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...

അഞ്ച് എം.എല്‍.എ മാര്‍ നിരാഹാര സമരം തുടങ്ങി

തിരുവനന്തപുരം: മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ അന്വേഷണമില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എം.എല്‍.എ മാര്‍ നിയമസഭയ്ക്കു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, യു.സി.രാമന്‍, കെ.ബി.ഗണേഷ് കുമാര്‍. കെ.കെ.ഷാജു, ജോസഫ്.എം.പുതുശേരി എന്നിവരാണ് നിരാഹാര സമരം തുടങ്ങിയത്. നിയമസഭാ സമ്മേളനം അവസാനിക്കുംവരെ നിരാഹാരം തുടരുമെന്നാണ് സൂചന.