Saturday, September 15, 2007

സമ്പത്തു കൊള്ളയടിച്ചതും പെണ്‍കുട്ടികളെ കാഴ്ചവച്ചതും യു.ഡി.എഫ്: വി.എസ്.

സമ്പത്തു കൊള്ളയടിച്ചതും പെണ്‍കുട്ടികളെ കാഴ്ചവച്ചതും യു.ഡി.എഫ്: വി.എസ്.

പ്രമാണികളായ ആളുകള്‍ക്കു സംസ്ഥാനത്തിന്റെ സമ്പത്തു കൊള്ളയടിക്കാനും അവര്‍ക്കു പെണ്‍കുട്ടികളെ കാഴ്ചവയ്ക്കാനും സൌകര്യം ചെയ്തുകൊടുത്തവരാണു യു.ഡി.എഫുകാരെന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. അരിയെത്രയെന്നു ചോദിക്കുമ്പോള്‍ പയറഞ്ഞാഴിയെന്നല്ല പറയേണ്ടതെന്നു പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെയും നാലു പ്രതിപക്ഷ അംഗങ്ങള്‍ സഭാ കവാടത്തില്‍ സത്യഗ്രഹം കിടന്നു.
ഇന്നലെ നിയമസഭയിലെ അടിയന്തരപ്രമേയ ചര്‍ച്ചയാണ് ഇരുവരുടെയും നേരിട്ടുള്ള ഏറ്റുമുട്ടലിന് വേദിയായത്. ചീഫ് സെക്രട്ടറിയുടെ രാജി സന്നദ്ധതയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ഒരു കാര്യത്തിനും കൃത്യമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കഴിഞ്ഞില്ല. പകരം മുഖ്യമന്ത്രി പ്രതിപക്ഷത്തെ നേരിട്ടതു യു.ഡി.എഫ്. ഭരണത്തിലിരുന്ന അഞ്ചു കൊല്ലത്തെ കാര്യങ്ങള്‍ പറഞ്ഞാണ്. എല്ലാ ദിവസത്തെപ്പോലെതന്നെ ഇന്നലെയും ചീഫ് സെക്രട്ടറിയില്‍ പിടിച്ചു സര്‍ക്കാരിന്റെ എല്ലാ വീഴ്ചകളും ഉന്നയിക്കുകയാണു പ്രതിപക്ഷം ചെയ്തതെന്നു മുഖ്യമന്ത്രി പറഞ്ഞു. മെര്‍ക്കിസ്റ്റണില്‍ തുടങ്ങി കിളിരൂര്‍ വരെ നിങ്ങളെത്തിയെന്ന വി.എസിന്റെ പ്രസംഗം കേട്ട് ഭരണപക്ഷനിര ഒന്നന്ധാളിച്ചപ്പോള്‍ പ്രതിപക്ഷം ബഹളത്തോടെയാണു ശ്രവിച്ചത്. കാരണം പ്രതിപക്ഷം ഇന്നലെ കിളിരൂറിനെക്കുറിച്ചു സംസാരിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ദുഷ്ചെയ്തികളുടെ ഫലമാണു നിങ്ങള്‍ ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നതെന്നു മുഖ്യമന്ത്രി തിരിച്ചടിച്ചു. പ്രമാണികളായ ആളുകള്‍ക്കു സംസ്ഥാനത്തിന്റെ സമ്പത്തു കൊള്ളയടിക്കാനും അവര്‍ക്കു പെണ്‍കുട്ടികളെ കാഴ്ചവയ്ക്കുകയും ചെയ്തതു യു.ഡി.എഫിന്റെ കാലത്താണ്. കിളിരൂരും കവിയൂരും കൊല്ലത്തുമെല്ലാം പെണ്‍കുട്ടികളെ നശിപ്പിച്ച ഒരു പ്രതിയെപ്പോലും പിടികൂടാന്‍ നിങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. നിയമനിര്‍മ്മാണത്തിനു വിളിച്ചുകൂട്ടിയ സഭയില്‍ അതിനോട് സഹകരിക്കാതെയാണു പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എല്ലാ സഭാ നടപടികളോടും പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നു പറഞ്ഞ ഉമ്മന്‍ ചാണ്ടി സത്യഗ്രഹം തുടരുമെന്നും അറിയിച്ചു. അഴിമതിക്കാരെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കാനുള്ള മുഖ്യമന്ത്രിയുടെ പാഴ്ശ്രമം നടക്കില്ലെന്നും പ്രതിഷേധ സൂചകമായി നാല് എം.എല്‍.എമാര്‍ സത്യഗ്രഹം ആരംഭിക്കുകയാണെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു. ബി ബാബുപ്രസാദ്, കെ ബി ഗണേഷ്കുമാര്‍, എന്‍ ജയരാജ്, എം ഉമ്മര്‍ എന്നിവരാണ് ഇന്നലെ സത്യഗ്രഹം ഇരുന്നത്.

1 comment:

ജനശക്തി ന്യൂസ്‌ said...

സമ്പത്തു കൊള്ളയടിച്ചതും പെണ്‍കുട്ടികളെ കാഴ്ചവച്ചതും യു.ഡി.എഫ്: വി.എസ്.

പ്രമാണികളായ ആളുകള്‍ക്കു സംസ്ഥാനത്തിന്റെ സമ്പത്തു കൊള്ളയടിക്കാനും അവര്‍ക്കു പെണ്‍കുട്ടികളെ കാഴ്ചവയ്ക്കാനും സൌകര്യം ചെയ്തുകൊടുത്തവരാണു യു.ഡി.എഫുകാരെന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. അരിയെത്രയെന്നു ചോദിക്കുമ്പോള്‍ പയറഞ്ഞാഴിയെന്നല്ല പറയേണ്ടതെന്നു പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെയും നാലു പ്രതിപക്ഷ അംഗങ്ങള്‍ സഭാ കവാടത്തില്‍ സത്യഗ്രഹം കിടന്നു.

ഇന്നലെ നിയമസഭയിലെ അടിയന്തരപ്രമേയ ചര്‍ച്ചയാണ് ഇരുവരുടെയും നേരിട്ടുള്ള ഏറ്റുമുട്ടലിന് വേദിയായത്. ചീഫ് സെക്രട്ടറിയുടെ രാജി സന്നദ്ധതയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ഒരു കാര്യത്തിനും കൃത്യമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കഴിഞ്ഞില്ല. പകരം മുഖ്യമന്ത്രി പ്രതിപക്ഷത്തെ നേരിട്ടതു യു.ഡി.എഫ്. ഭരണത്തിലിരുന്ന അഞ്ചു കൊല്ലത്തെ കാര്യങ്ങള്‍ പറഞ്ഞാണ്.
എല്ലാ ദിവസത്തെപ്പോലെതന്നെ ഇന്നലെയും ചീഫ് സെക്രട്ടറിയില്‍ പിടിച്ചു സര്‍ക്കാരിന്റെ എല്ലാ വീഴ്ചകളും ഉന്നയിക്കുകയാണു പ്രതിപക്ഷം ചെയ്തതെന്നു മുഖ്യമന്ത്രി പറഞ്ഞു. മെര്‍ക്കിസ്റ്റണില്‍ തുടങ്ങി കിളിരൂര്‍ വരെ നിങ്ങളെത്തിയെന്ന വി.എസിന്റെ പ്രസംഗം കേട്ട് ഭരണപക്ഷനിര ഒന്നന്ധാളിച്ചപ്പോള്‍ പ്രതിപക്ഷം ബഹളത്തോടെയാണു ശ്രവിച്ചത്. കാരണം പ്രതിപക്ഷം ഇന്നലെ കിളിരൂറിനെക്കുറിച്ചു സംസാരിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ദുഷ്ചെയ്തികളുടെ ഫലമാണു നിങ്ങള്‍ ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നതെന്നു മുഖ്യമന്ത്രി തിരിച്ചടിച്ചു. പ്രമാണികളായ ആളുകള്‍ക്കു സംസ്ഥാനത്തിന്റെ സമ്പത്തു കൊള്ളയടിക്കാനും അവര്‍ക്കു പെണ്‍കുട്ടികളെ കാഴ്ചവയ്ക്കുകയും ചെയ്തതു യു.ഡി.എഫിന്റെ കാലത്താണ്. കിളിരൂരും കവിയൂരും കൊല്ലത്തുമെല്ലാം പെണ്‍കുട്ടികളെ നശിപ്പിച്ച ഒരു പ്രതിയെപ്പോലും പിടികൂടാന്‍ നിങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. നിയമനിര്‍മ്മാണത്തിനു വിളിച്ചുകൂട്ടിയ സഭയില്‍ അതിനോട് സഹകരിക്കാതെയാണു പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.