Monday, September 17, 2007

മുരിങ്ങുര്‍ ധ്യാന കന്ദ്രം: റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

മുരിങ്ങുര്‍ ധ്യാന കന്ദ്രം: റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ് .

മുരിങ്ങൂര്‍ ധ്യാന കന്ദ്രത്തിനെതിരെയുള്ള അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

2 comments:

ജനശക്തി ന്യൂസ്‌ said...

മുരിങ്ങുര്‍ ധ്യാന കന്ദ്രം: റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

മുരിങ്ങൂര്‍ ധ്യാന കന്ദ്രത്തിനെതിരെയുള്ള അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

Murali K Menon said...

സുപ്രീം കോടതി പറഞ്ഞ സ്ഥിതിക്ക് മുദ്ര വെച്ച കവര്‍ സമര്‍പ്പിച്ചെന്നിരിക്കും. ഉള്ളി തൊണ്ടു പൊളിച്ച പ്രതീതിയായിരിക്കും ഫലം.

ഇന്ന് ആര്‍ക്കും തൊടാനാവാത്ത വിധം മത കേന്ദ്രങ്ങള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നതിന്റെ ഒരു സിംബലായ് ധ്യാനകേന്ദ്രത്തിനേയും കാണാം. എന്തിന്റേയും വളര്‍ച്ചയുടെ ഭാഗമായ് ഇതിനെ കാണണോ എന്നത് മറ്റൊരു പ്രശ്നം. പക്ഷെ ഞാന്‍ നാട്ടിലുണ്ടായിരുന്നപ്പോള്‍ മുഖ്യമന്ത്രിയെ കാണിക്കുവാന്‍ വേണ്ടി ഒരു മാധ്യമ പ്രവര്‍ത്തകന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു സ്ത്രീയുമായ് നടത്തിയ ഇന്റര്‍വ്യൂവിന്റെ സി.ഡി. സ്വകാര്യമായ് എന്നെ കാട്ടുകയുണ്ടായി. അത് സത്യമാണെങ്കില്‍ അവിടെ പുറം‌ലോകം അറിയാത്ത പല സംഭവങ്ങളും നടക്കുന്നുണ്ടെന്ന് നാം വിശ്വസിക്കേണ്ടി വരും. അതല്ല അതൊക്കെ മത വിശ്വാസങ്ങളെ വ്രണപ്പെടുത്താനുള്ള കരുതി കൂട്ടിയുള്ള കളികളാണെങ്കില്‍ സ്വതന്ത്രമായ ഒരു അന്വേഷണത്തിനു ധ്യാന കേന്ദ്രത്തിന്റെ അധികാരികള്‍ തന്ന്നെ ഒരു സിറ്റിംഗ് ജഡ്ജിന്റെ സഹായം ഗവണ്മെന്റിനോടാവശ്യപ്പെടുകയാണു വേണ്ടത്.. ഇത് വിശ്വാസികളേയും, അവിശ്വാസികളേയും ഒരുപോലെ തൃപ്തിപ്പെടുത്തുകയും ചെയ്യും. പക്ഷെ പൂച്ചക്കാരു മണികെട്ടും?