ജനാധിപത്യത്തിന്റെ എക്കാലത്തെയും ശത്രു സാമ്രാജ്യത്വം
നോം ചോംസ്കി
അധീനശക്തിയുടെയും അതിന്റെ പതാകവഹിക്കുന്ന രാഷ്ട്രത്തിന്റെയും നേതൃത്വത്തില്‍ മുന്‍ഗണനാക്രമത്തില്‍ മാനവരാശിയുടെ നിലനില്‍പിന് എന്തുസ്ഥാനമാണുള്ളതെന്നതിനെ സംബന്ധിച്ച് ഉള്‍ക്കാഴ്ചനല്‍കുന്ന കാര്യമാണിത്.
2004ല്‍ യൂറോപ്യന്‍ യൂണിയനും ഇറാനും ആണവപ്രശ്നങ്ങളെ സംബന്ധിച്ച് ഒരു കരാറിലെത്തിച്ചേര്‍ന്നു. അതനുസരിച്ച് യുറേനിയം സമ്പുഷ്ടമാക്കാന്‍ ഇറാന്‍ നിയമാനുസൃതമായി നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാമെന്നും യൂറോപ്യന്‍ യൂണിയന്‍ "സുരക്ഷാപ്രശ്നങ്ങളെ'' സംബന്ധിച്ച് സുദൃഢമായ ഉറപ്പുകള്‍ നല്‍കാമെന്നും ധാരണയായി. "സുരക്ഷാപ്രശ്നങ്ങള്‍'' അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭീഷണികളും ആക്രമണത്തിനുള്ള തയ്യാറെടുപ്പുകളുമാണ് എന്ന് ഏവര്‍ക്കുമറിയാം. കഴിഞ്ഞ അമ്പതുവര്‍ഷമായി ഒരു വന്‍ശക്തി നിരന്തരം നിഷ്ഠൂരമായി പീഡിപ്പിച്ച ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം യുഎന്‍ ചാര്‍ട്ടറിന്റെ ഗുരുതര ലംഘനമായ ഈ ഭീഷണികള്‍ ചെറിയകാര്യമല്ല. ഈ വന്‍ശക്തിയുടെ അധീനതയിലാണ് ഇറാന്റെ അതിര്‍ത്തിരാഷ്ട്രങ്ങള്‍; ആ പ്രദേശത്തെ വന്‍ ശക്തിയായ അമേരിക്കയുടെ കക്ഷിരാഷ്ട്രം വേറെയും.
കരാറനുസരിച്ച് ഇറാന്‍ അവരുടെ വാക്കുപാലിച്ചു; എന്നാല്‍ യൂറോപ്യന്‍ യൂണിയനാകട്ടെ അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി വാഗ്ദാനങ്ങള്‍ നിരസിച്ചു. ഒടുവില്‍ ഇറാന്‍ കരാര്‍ ഉപേക്ഷിച്ചു. പാശ്ചാത്യരാജ്യങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ഭാഷ്യം ഇറാന്‍ കരാര്‍ ലംഘനം നടത്തിയെന്നും അത് ലോകക്രമത്തിനുതന്നെ ഗൌരവമായ ഭീഷണി ഉയര്‍ത്തുന്നുവെന്നുമാണ്.
2003 മെയ്മാസത്തില്‍ സുരക്ഷയെ സംബന്ധിക്കുന്ന എല്ലാകാര്യങ്ങളും അമേരിക്കയുമായി ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് ഇറാന്‍ പഞ്ഞതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ വടക്കന്‍കൊറിയയോടുസ്വീകരിച്ച അതേ നിലപാടെടുത്തുകൊണ്ട് അമേരിക്ക ചര്‍ച്ചകള്‍ക്ക് വിസമ്മതിച്ചു. 2001 ജനുവരിയില്‍ അധികാരമേറ്റ ബുഷ് ഭരണകൂടം മുന്‍ കരാറുകളിലുണ്ടായിരുന്ന "ശത്രുതാപരമായ ലക്ഷ്യമില്ല'' എന്ന വ്യവസ്ഥ പിന്‍വലിക്കുകയും ഭീഷണികള്‍ മുഴക്കുകയും മാത്രമല്ല, ഇന്ധന എണ്ണയും ആണവറിയാക്ടറും നല്‍കാനുള്ള വാഗ്ദാനങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുകയുണ്ടായി. ഇതിനുള്ള പ്രതികരണമെന്ന നിലയില്‍ വടക്കന്‍കൊറിയ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. ഇപ്പോഴത്തെ മറ്റൊരു പ്രതിസന്ധിയുടെ വേരുകളിവിടെയാണ്. എല്ലാം പ്രവചനാത്മകം, പ്രവചിക്കപ്പെട്ടതും.
ഈ പ്രതിസന്ധികളുടെ രൂക്ഷത കുറയ്ക്കാനും ഒരുപക്ഷേ അവ അവസാനിപ്പിക്കാനും മാര്‍ഗങ്ങളുണ്ട്. ഇറാനെ (ഉത്തരകൊറിയെയും) ആണവയുധങ്ങള്‍ വികസിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന ഭീഷണികള്‍ അവസാനിപ്പിക്കുക എന്നതാണ് ആദ്യത്തേത്. പ്രതിരോധശേഷിയില്ലെന്നറിഞ്ഞാല്‍ ആരെയും തങ്ങള്‍ ആക്രമിക്കുമെന്ന് അമേരിക്ക തെളിയിച്ച ഉടനെ ഇസ്രായേലിന്റെ മുഖ്യ സൈനിക ചരിത്രകാന്മാരില്‍ ഒരാളായ മാര്‍ട്ടിന്‍ വാന്‍ ക്രെവല്‍ഡ് പറഞ്ഞത്, ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നില്ലെങ്കില്‍ അവര്‍ "വട്ടന്മാരാ''ണെന്നാണ്. അമേരിക്കയുടെ ആക്രമണലക്ഷ്യങ്ങളായിത്തീരാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍ അതു പ്രതിരോധിക്കുന്നതിനുള്ള ആയുധം- ആണവായുധങ്ങളോ ഭീകരപ്രവര്‍ത്തനമോ ആണ് പ്രായോഗികമായ രണ്ടു സാധ്യതകള്‍- വികസിപ്പിച്ചെടുക്കുന്നതിന് പ്രേരകമാകുന്ന ഭീഷണികള്‍ പിന്‍വലിക്കുക എന്നതാണ് ഈ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടി.
രണ്ടാമതായി, ആഗോള സമ്പദ്വ്യവസ്ഥയിലേക്ക് ഇറാനെ വീണ്ടും യോജിപ്പിക്കാന്‍വേണ്ടിയുള്ള മറ്റു ശ്രമങ്ങള്‍ക്കൊപ്പം ചേരുക എന്നതാണ്. പരിശോധനാത്മകമായ എകടടആഅച കരാര്‍ അംഗീകരിക്കുന്നതില്‍ ലോകത്തെ മറ്റു രാഷ്ട്രങ്ങള്‍ക്കൊപ്പം ചേരുകയും എല്‍ബരാദിയുടെ നിര്‍ദേശം- അല്ലെങ്കില്‍ അതിനുസമാനമായ ഒന്ന്- സ്വീകരിച്ച ഇറാനോടുയോജിക്കുക എന്നതാണ് മൂന്നാമത്തെ നടപടി. ഈ പ്രശ്നം ഇറാന്‍ എന്നതിനേക്കാളുപരിയായി, മനുഷ്യരാശിയുടെ നിലനില്‍പിനെതന്നെ ബാധിക്കുന്നതാണ് എന്നാവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആണവ നിര്‍വ്യാപനകരാറിലെ ആറാംവകുപ്പ് കര്‍ശനമായി പാലിക്കുക എന്നതാണ് നാലാമത്തെ നടപടി. ആണവശേഷിയുള്ള രാഷ്ട്രങ്ങളെല്ലാം ആണവായുധങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്താന്‍ നിര്‍ബന്ധിക്കുന്നതാണ് ഈ വകുപ്പ്. ലോകകോടതി നിര്‍ണയിച്ചതുപോലെ ഇത് നിയമപരമായ ഒരു ബാധ്യതയാണ്. ഈ ബാധ്യത നിറവേറ്റാന്‍ ആണവരാഷ്ട്രങ്ങളൊന്നും തയ്യാറായിട്ടില്ലെന്ന് മാത്രമല്ല, അത് ലംഘിക്കുന്നതില്‍ അമേരിക്ക മറ്റു രാഷ്ട്രങ്ങളെക്കാള്‍ ഏറെ മുന്നിലുമാണ്. ഇതും മനുഷ്യനിലനില്‍പിനുതന്നെ ഗുരുതരമായ ഭീഷണിയാണ്. ഈ ദിശയിലെടുക്കുന്ന ചെറിയ നടപടികള്‍പോലും ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്ന ഇറാന്‍ പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കും. എല്ലാറ്റിനുമുപരി, മുഹമ്മദ് എല്‍ബരാദിയുടെ വാക്കുകള്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്: "ഈ സ്ഥിതിവിശേഷത്തിന് ഒരു സൈനിക പരിഹാരമില്ല. അതിനെക്കുറിച്ച് ചിന്തിക്കാന്‍പോലുമാവില്ല. ഏറെക്കാലം നിലനില്‍ക്കുന്ന ഒരേയൊരു പരിഹാരം ചര്‍ച്ചകളിലൂടെയുള്ള പരിഹാരംതന്നെ''. അതാവട്ടെ, കൈയ്യെത്താവുന്ന ദൂരത്തും. ഇറാഖ് യുദ്ധത്തിന് സമാനമായി, ഇറാനെതിരായൊരു യുദ്ധത്തെ അമേരിക്കന്‍ സൈന്യവും രഹസ്യാന്വേഷണ വിഭാഗവും എതിര്‍ക്കുന്നുണ്ടെങ്കിലും ബുഷ് ഭരണത്തിലെ സിവിലിയന്‍ ആസൂത്രകര്‍ അതിന് മുതിര്‍ന്നേക്കാം: ചെനിയും, റംസ്ഫെല്‍ഡും, കോണ്ടലീസറൈസും മറ്റു ചിലരും- അസാധാരണമാംവിധം അപകടകാരികളായ ഒരു സംഘമാണിവര്‍.
ആണവ യുദ്ധഭീഷണി ഗുരുതരവും വര്‍ധിച്ചുവരുന്ന ഒന്നുമാണ് എന്ന കാര്യത്തില്‍ തന്ത്രപരമായ കാര്യങ്ങള്‍ വിശകലംചെയ്യുന്നവരുടെ പ്രമുഖര്‍ക്കടിയില്‍ യോജിപ്പുണ്ട്. അറിയപ്പെടുന്നതും നിയമപരമായി ബാധ്യതയുള്ളതുമായ നടപടികളിലൂടെ ആ ഭീഷണി ഒഴിവാക്കാമെന്നും അവര്‍ കരുതുന്നു. ഈ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ "ഒരു ആണവയുദ്ധം ആത്യന്തികമായി അനിവാര്യമാണെ''ന്നും അവര്‍ മുന്നറിയിപ്പുനല്‍കുന്നു: "ഉന്മൂലനാശം'' എന്ന വലിയൊരപകടം, "നമ്മുടെതന്നെ സൃഷ്ടിയായ ഒരു അൃാമഴലററീി അവസാനയുദ്ധം,'' നമുക്കു നേരിടേണ്ടതായിവരും. ഈ ഭീഷണികളൊക്കെ നല്ലവണ്ണം മനസ്സിലാക്കുന്നുണ്ട്; അവയെ ബോധപൂര്‍വം വലുതാക്കുന്നുമുണ്ട്. ഇറാഖിനെതിരായ ആക്രമണം ഏറ്റവും പ്രത്യക്ഷമായ ഉദാഹരണംമാത്രം.
ക്ളിന്റണ്‍ന്റെ സൈനിക, രഹസ്യാന്വേഷണ ആസൂത്രകര്‍, അമേരിക്കന്‍ താല്‍പര്യങ്ങളും നിക്ഷേപങ്ങളും സംരക്ഷിക്കാന്‍വേണ്ടി സിൈകനടപടികളുടെ ശൂന്യാകാശമേധാവിത്വം നേടിയെടുക്കണമെന്ന് ആഹ്വാനംചെയ്തു. മുന്‍വര്‍ഷങ്ങളില്‍ കര, നാവിക സൈന്യങ്ങള്‍ ചെയ്തിരുന്നതാണിത്. എന്നാല്‍, ഇന്ന് ഒരധിപന്‍ മാത്രമുള്ളതിനാല്‍ സൂചിയുടെ കൃത്യതയോടെ ശൂന്യാകാശത്തുനിന്ന് ശൂന്യാകാശത്തേക്ക് പ്രയോഗിക്കാവുന്ന ശൂന്യാകാശാധിഷ്ഠിതമായ ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കേണ്ടതാണെന്നായിരുന്നു ആഹ്വാനം. ലോക സമ്പദ്വ്യവസ്ഥയുടെ ആഗോളവല്‍ക്കരണം സാമ്പത്തികസമത്വങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം ആഴത്തിലുള്ള സാമ്പത്തിക നിശ്ചലാവസ്ഥയും രാഷ്ട്രീയ അസ്ഥിരതയും സാംസ്ക്കാരികമായ അന്യവല്‍ക്കരണവും സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും അതിന്റെ ഫലമായി "ഇല്ലാത്തവരുടെ''യിടയില്‍ അരക്ഷിതാവസ്ഥയും അക്രമവും ഉണ്ടാകുകയും അതിലേറെയും അമേരിക്കക്കറ്റുനേരെയായിരിക്കും എന്നുള്ളതിനാലാണ് ഇത്തരത്തിലുള്ള നടപടികള്‍ ആവശ്യമായിവരുന്നതെന്നും അവര്‍ വിശദീകരിച്ചു. അതുകൊണ്ട്, "ലോകത്തെമ്പാടും വിധ്വംസകശക്തികള്‍ ചെയ്യുന്ന ഡബ്ള്യുഎംഡിയുടെ വ്യാപനത്തെ നേരിടുന്നതിനുവേണ്ടി'' അമേരിക്ക "ശൂന്യാകാശത്തുനിന്ന് കൃത്യതയുള്ള ഒരാക്രമണ''ത്തിന് പദ്ധതിയിടാന്‍ സന്നദ്ധമായിരിക്കണം. ശുപാര്‍ശചെയ്യപ്പെട്ട സൈനിക നടപടികളുടെ ഒരനന്തരഫലമാകാമിത്; "സ്വതന്ത്രവ്യാപാര''മെന്നും "ആഗോവല്‍ത്തകരണ''മെന്നും പ്രാമാണിക വ്യവസ്ഥയില്‍ തെറ്റായി വിശേഷിപ്പിക്കപ്പെടുന്ന രാഷ്ട്രാന്തര ഉദ്ഗ്രന്ഥനത്തിന്റെ സവിശേഷ രൂപത്തിന്റെ മുന്‍കൂട്ടി കാണാവുന്ന ഒരു അനന്തരഫലമാണ് വര്‍ധിച്ചുവരുന്ന സാമ്പത്തികാസമത്വങ്ങള്‍ എന്നതുപോലെ.
ഈ സങ്കല്‍പനങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ കൂടി പറയേണ്ടതുണ്ട്. ഇവ രണ്ടും- "ആഗോളവല്‍ക്കരണം,'' "സ്വതന്ത്രവ്യാപാരം'' -പ്രചാരണത്തിനുവേണ്ടിയുള്ള പദങ്ങളാണ്, വിശദീകരണത്തിന്റെതല്ല. "ആഗോളവല്‍ക്കരണം'' എന്ന പദം രാഷ്ട്രാന്തര സാമ്പത്തികോദ്ഗ്രഥനത്തിന്റെ ഒരു സവിശേഷരൂപത്തെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന ഒന്നാണ്. അതിന് രൂപംനല്‍കിയവരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായാണ് അത് രൂപകല്‍പനചെയ്തിരിക്കുന്നത് എന്നതില്‍ അത്ഭുതപ്പെടാനില്ല: ബഹുരാഷ്ട്ര കോര്‍പറേഷനുകളും അവര്‍ക്കടുത്ത ബന്ധമുള്ള ശക്തമായ ചില രാഷ്ട്രങ്ങളും ലോകജനതയെ കൂടുതല്‍ പ്രതിനിധാാനംചെയ്യുന്ന കൂട്ടായ്മകള്‍ ഇതിനു വിപരീതമായ ആഗോളവല്‍ക്കരണത്തിന്റെ ഒരു രൂപം പിന്തുടരുന്നുണ്ട്. ദക്ഷിണാര്‍ഥഗോളത്തിലാരംഭിച്ച ഈ ആഗോളനീതിന്യായ പ്രസ്ഥാനങ്ങളുമായി ഉത്തരാര്‍ധത്തില്‍നിന്നുള്ള സംഘടനകളും അണിചേരുന്നുണ്ട്. ഇവ ലോക സോഷ്യല്‍ ഫോറത്തില്‍ എല്ലാവര്‍ഷവും സമ്മേളിക്കുന്നു. വളരെ വിശാലമായ ഒരു ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് തങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധനചെയ്യുന്ന ഈ പ്രസ്ഥാനം നിരവധി പ്രാദേശിക സാമൂഹിക പ്രസ്ഥാനങ്ങള്‍ തികച്ചും നവീനമായ ഒരു പ്രതിഭാസമാണ്. തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷത്തിന്റെയും ആരംഭംമുതല്‍ അവരുടെ അഭിലാഷമായിരുന്ന രാഷ്ട്രന്തരീയതയുടെ വിത്തുകള്‍ നമുക്കീ പ്രസ്ഥാനത്തില്‍ കാണാന്‍ കഴിയും. ഇന്നത്തെ പ്രാമാണിക വ്യവസ്ഥകളില്‍ "ആഗോളവല്‍ത്തകരണവിരുദ്ധ''മായാണതിനെ പരിഗണിക്കുന്നത്. കാരണം, ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള ആഗോളവല്‍ക്കരണത്തിന്റെ ഒരു രൂപമാണ് അവര്‍ അന്വേഷിക്കുന്നത്, സാമ്പത്തികാധികാരത്തിന്റെ കേന്ദ്രീകരണമല്ല. നിര്‍ഭാഗ്യവശാല്‍ അസംബന്ധജടിലമായ ഈ പദാവലിതന്നെയാണ് അവരും സ്വീകരിച്ചിട്ടുള്ളത്.
വളരെയധികം തെറ്റിദ്ധാരണവളര്‍ത്തുന്ന പദമായ "നവ ഉദാരതാവാദ''ത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നതാണ് ഔദ്യോഗിക ആഗോളവല്‍ക്കരണം. ഈ ഉദാരതാവാദവും പുതിയതല്ല; അത് ഉദാരവുമല്ല. പതിനെട്ടാം നൂറ്റാണ്ടുമുതല്‍ കോളനികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു നയമാണ് യഥാര്‍ഥത്തില്‍ ഉദാരതാവാദം. രാഷ്ട്രന്തര സാമ്പത്തികക്രമത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്ന നടപടികള്‍ സ്വീകരിച്ചുകൊണ്ടും ഭരണകൂടങ്ങളുടെ വ്യാപകമായ ഇടപെടലുകളിലൂടെയും സമ്പന്ന രാഷ്ട്രങ്ങള്‍ ഈ നിയമങ്ങള്‍ സമൂലമായി ലംഘിച്ചു. ഇംഗ്ളണ്ടിനെയും സംരക്ഷണവാദത്തിലും ഭരണകൂട ഇടപെടലിലും അതിന്റെ മാതൃക സ്വീകരിച്ച ജപ്പാനുള്‍പ്പെടെയുള്ള രാജ്യങ്ങളെയും സംബന്ധിച്ച് ഇത് വളരെ ശരിയാണ്. കോളനിവല്‍ക്കരണത്തില്‍നിന്ന് രക്ഷപ്പെടുകയും വ്യവസായവല്‍ക്കരണം നടപ്പാക്കുകയും ചെയ്ത ദക്ഷിണാര്‍ഥഗോളത്തിലെ ഒരു രാജ്യമാണ് ജപ്പാന്‍. സാമ്പത്തിക ചരിത്രകാരന്മാരെല്ലാം പൊതുവെ അംഗീകരിക്കുന്ന വസ്തുതകളാണിവ.
പരമാധികാരത്തിനും ഭരണകൂട ഇടപെടലിനും സാമ്പത്തിക വികസനത്തിലുള്ള പങ്ക് വ്യക്തമാക്കുകയും അതിലേക്ക് വെളിച്ചംപകരുകയും ചെയ്യുന്ന അനേകം ഉദാഹരണങ്ങളിലൊന്നാണ് 19-ാം നൂറ്റാണ്ടിലെ ആദ്യ ഘട്ടങ്ങളിലെ അമേരിക്കയും ഈജിപ്തും തമ്മിലുള്ള ഒരു താരതമ്യം. ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്യ്രം നേടിയശേഷം ബ്രിട്ടീഷ് രീതിയിലുള്ള ഭരണകൂട ഇടപെടല്‍ നടപടികള്‍ അമേരിക്ക സ്വീകരിക്കുകയും വികസിക്കുകയും ചെയ്തു. അതേ സന്ദര്‍ഭത്തില്‍ ഇതുപോലുള്ള നടപടികള്‍ ഈജിപ്തില്‍ സംഭവിക്കുന്നതു തടയാന്‍ ബ്രിട്ടീഷ് അധികാരത്തിന് കഴിഞ്ഞു. സാമ്പത്തിക വികസനത്തിനൊരുമ്പെടുന്ന "വിവരമില്ലാത്ത കാടനോ''ടുള്ള തന്റെ വിദ്വേഷം പാമേഴ്സ്റ്റണ്‍ പ്രഭു പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഗവേഷണവും വികസനവുമുള്‍പ്പെടെയുള്ള തങ്ങളുടെ എല്ലാവിധ ആണവ, മിസൈല്‍ പരിപാടികളും ഇറാന്‍ നിര്‍ത്തിവെക്കണമെന്ന് ബ്രിട്ടനും ഫ്രാന്‍സും ഇന്ന് അമേരിക്കക്കുവേണ്ടി ആവശ്യപ്പെടുമ്പോള്‍ ചരിത്രപരമായ ഓര്‍മകളുടെ മാറ്റൊലിയാണ് നാം കേള്‍ക്കുന്നത്. ഇത് ആണവോര്‍ജത്തിന്റെ ഉല്‍പാദനം തടയുന്നുവെന്നുമാത്രമല്ല, ഇന്ന് ലോകത്ത് ഏറ്റവുമധികം ഭീഷണിനേരിടുന്ന രാഷ്ട്രത്തിന് ആക്രമണത്തെ- അതെ, മാന്യന്മാരുടെ ആക്രമണത്തെ- ചെറുക്കാനുള്ള ഉപാധികള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ഫ്രാന്‍സും ബ്രിട്ടനും തന്നെയാണ് ഇസ്രായേലിന്റെ ആണവായുധവികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെന്നും നാമോര്‍ക്കണം. സാമ്രാജ്യത്വ ഭാവുകത്വങ്ങള്‍ തീര്‍ച്ചയായും ദുര്‍ബലംതന്നെ.
പരമാധികാരമുണ്ടായിരുന്നെങ്കില്‍ ഈജിപ്ത് 19-ാം നൂറ്റാണ്ടില്‍ വ്യവസായവല്‍ക്കരണത്തിന് വിധേയമാകുമായിരുന്നു. സ്വാതന്ത്യ്രം എന്നതൊന്നൊഴിച്ച് അമേരിക്കയ്ക്ക് അന്നുണ്ടായിരുന്ന കുറെ അനുകൂല സാഹചര്യങ്ങള്‍ ഈജിപ്തിനുമുണ്ടായിരുന്നു. ഈ സ്വാതന്ത്യ്രമാണ് കൂടുതല്‍ മെച്ചപ്പെട്ട ബ്രിട്ടീഷ് ചരക്കുകള്‍ക്ക് (തുണിത്തരങ്ങള്‍, ഉരുക്ക് മുതലായവ) ഉയര്‍ന്ന ചുങ്കം ചുമത്തി അവയെ തടയാന്‍ അമേരിക്കയെ അനുവദിച്ചത്. രണ്ടാം ലോകയുദ്ധംവരെ സംരക്ഷണവാദത്തിന് നേതൃത്വം നല്‍കിയിരുന്നത് അമേരിക്കയായിരുന്നു. മറ്റു സമ്പദ് വ്യവസ്ഥകളേക്കാള്‍ ശേഷി കൈവരിച്ചപ്പോള്‍ "സ്വതന്ത്രമായ മത്സരം'' അനുവദിക്കാമെന്നായി. ചലനാത്മകമായ പൊതുമേഖലയെ വളരെയേറെ ആശ്രയിക്കുക എന്നത് യുദ്ധാനന്തരം മുമ്പെന്നത്തേക്കാളുമധികം, അമേരിക്കന്‍ സമ്പദ്വ്യവവസ്ഥയുടെ മുഖ്യഘടകമായിത്തീര്‍ന്നു. ഇത് ഇപ്പോഴും തുടര്‍ന്നുവരുന്നു. തങ്ങള്‍ക്ക് പ്രയോജനകരമാണെന്നു തോന്നുന്ന സന്ദര്‍ഭങ്ങളിലെല്ലാം അമേരിക്ക സംരക്ഷണവാദത്തോടു പ്രതിബദ്ധത പുലര്‍ത്തുന്നു. ഇത് ഏറ്റവും തീവ്രമായിരുന്നത് റെയ്ഗന്റെ കാലത്തായിരുന്നു. എന്നാല്‍, മറ്റുള്ളവര്‍ക്ക് ഉദാരതാവാദമാണ് പഥ്യം എന്ന പല്ലവി, പതിവുപോലെ ഇതോടൊപ്പമുണ്ടായിരുന്നു. റെയ്ഗന്‍ സംരക്ഷണമതിലുകളെ ഇരട്ടിയാക്കി; "അമേരിക്കയെ പുനര്‍വ്യവസായവല്‍ക്കരിക്കുക'' എന്ന ബിസിനസ്സ് പത്രങ്ങളുടെ മുദ്രാവാക്യം നടപ്പാക്കാനും മാനേജ്മെന്റ് പരാജയങ്ങളെ മറികടക്കുവാനും പതിവ് ഉപാധിയായ പെന്റഗണിലേക്ക് തിരിയുകയും ചെയ്തു. ഇതിനുപുറമെ ശക്തരേയും സമ്പന്നരെയും സംരക്ഷിക്കാന്‍വേണ്ടി രൂപകല്‍പനചെയ്തിട്ടുള്ള "സ്വതന്ത്രവ്യാപാരകരാറുകള്‍'' എന്നുപറയപ്പെടുന്നവയില്‍ സാമ്പ്രദായിക രീതിയില്‍ ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണവാദ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.
ഒരു നൂറ്റാണ്ടുമുമ്പ് "സ്വാതന്ത്രവ്യാപാര''വുമായുള്ള ബ്രിട്ടന്റെ ബാന്ധവവും ഇതുപോലെതന്നെയായിരുന്നു. 150 വര്‍ഷത്തെ സംരക്ഷണവാദം ബ്രിട്ടനെ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥയാക്കിത്തീര്‍ത്തപ്പോള്‍, സ്വതന്ത്രവ്യാപാരം കൊള്ളാവുന്ന ഒരു മാര്‍ഗമാണെന്നായി; തങ്ങള്‍ക്കനുകൂലമായ ദിശയില്‍ കാര്യങ്ങള്‍ നീങ്ങണമെന്നുമാത്രം. ബ്രിട്ടീഷുകാര്‍ പിന്നെയും ഒഴിഞ്ഞുമാറി. സംരക്ഷിതകമ്പോളങ്ങളെയും ഭരണകൂട ഇടപെടലിനെയും സാമ്പത്തിക ചരിത്രകാരന്മാര്‍ പരിഗണിക്കാത്ത ഉപാധികളെയും ആശ്രയിക്കുന്നത് അവര്‍ തുടര്‍ന്നുപോന്നു. ചൈനീസ് കമ്പോളത്തിലേക്ക് കടന്നുകയറാനും റോയല്‍ നാവികസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യാ ഭരണത്തിനും അമേരിക്കയില്‍നിന്ന് പരുത്തിവാങ്ങുന്നതിനും വ്യവസായ വിപ്ളവത്തിന്റെ ഇന്ധനമായിരുന്നു ഇത്- പണം കണ്ടെത്താന്‍വേണ്ടി രൂപപ്പെടുത്തിയ മയക്കുമരുന്നുകടത്തല്‍ വ്യവസായമായിരുന്നു, അത്തരത്തിലുള്ളൊരു കമ്പോളം. അമേരിക്കയിലെ പരുത്തി ഉല്‍പാദനം ശക്തമായ ഭരണകൂട ഇടപെടലിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു: അടിമത്തം, ദേശവാസികളെ സമ്പൂര്‍ണമായും തുടച്ചുമാറ്റുക, സൈനികാക്രമണം എന്നീ രൂപങ്ങളില്‍ ഭരണകൂട ഇടപെടലുകള്‍: സൈനികാക്രമണത്തിലൂടെ മെക്സിക്കോയുടെ പകുതിയോളം കയ്യേറി എന്നത് ഇന്നത്തെ വാര്‍ത്തകളെ സംബന്ധിച്ച് പ്രസക്തമായ ഒരു കാര്യമാണ്. ജപ്പാനുമായി മത്സരിക്കാനാവില്ലെന്നുവന്നപ്പോള്‍ ബ്രിട്ടന്‍ സ്വന്തം സാമ്രാജ്യത്തിന്റെ വാതിലുകളടച്ചു, 1932ല്‍. മറ്റു സാമ്രാജ്യത്വ ശക്തികളും ഇതേ പാത പിന്തുടര്‍ന്നു. രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിന്റെ നിര്‍ണായകമായൊരു ഭാഗമാണിത്. സ്വതന്ത്യ്രവ്യാപാരത്തിന്റെയും സാമ്പത്തിക വികസനത്തിന്റെയും സത്യാവസ്ഥയ്ക്ക് കൊട്ടിഘോഷിക്കപ്പെടുന്ന സിദ്ധാന്തങ്ങളുമായി വളരെ പരിമിതമായ താരതമ്യമേയുള്ളൂ.
ആധുനിക ചരിത്രത്തിലുടനീളം ജനാധിപത്യത്തിനും വികസനത്തിനും ഒരു പൊതുശത്രു ഉണ്ടായിരുന്നിട്ടുണ്ട്: പരമാധികാരത്തിന്റെ നഷ്ടം. വിവിധ രാഷ്ട്രങ്ങളുള്ള ഒരു ലോകത്തില്‍ പരമാധികാരം ഇല്ലാതാവുന്നത് ജനാധിപത്യാഭിലാഷങ്ങളെ തളര്‍ത്തുകയും സാമൂഹിക, സാമ്പത്തികനയങ്ങള്‍ നടപ്പാക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുകയും ചെയ്യും. ഇതെല്ലാം വികസനത്തെ ദോഷകരമായി ബാധിക്കുമെന്ന നിഗമനത്തെ നൂറ്റാണ്ടുകളുടെ സാമ്പത്തിക ചിത്രം ശരിവെക്കുന്നു. സാമ്പത്തിക ചരിത്രകാരനായ എം ഷഹീദ് ആലമിന്റെ പ്രവര്‍ത്തനം ഇതിലേക്ക് വെളിച്ചംവീശുന്നതാണ്. നിലവില്‍ പ്രചാരത്തിലിരിക്കുന്ന പദാവലിയനുസരിച്ച് ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഭരണകൂടങ്ങളെല്ലാം നവലിബറല്‍ എന്നാണറിയപ്പെടുന്നത്. അതുകൊണ്ട് ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും പൊതുശത്രു നവലിബറല്‍വാദമാണെന്ന് പറയുന്നതില്‍ അപാകതയില്ല. വികസനവുമായി ബന്ധപ്പെട്ട് കാര്യകാരണ ബന്ധത്തെക്കുറിച്ച് നമുക്ക് ചര്‍ച്ചചെയ്യാം, കാരണം സാമ്പത്തിക വളര്‍ച്ചയിലെ ഘടകങ്ങള്‍ വളരെ മോശമായിട്ടാണ് മനസ്സിലാക്കപ്പെടുന്നത്. എന്നാല്‍, ബന്ധങ്ങള്‍ ഏതാണ്ടൊക്കെ വ്യക്തമാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍, നവലിബറല്‍ തത്വങ്ങള്‍ കര്‍ശനമായി പാലിച്ചിട്ടുള്ള ലാറ്റിനമേരിക്കയിലെയും മറ്റിടങ്ങളിലെയും രാജ്യങ്ങളില്‍ ാമരൃീലരീിീാശര സൂചകങ്ങളില്‍ കുത്തനെ ഇടിവുസംഭവിച്ചിട്ടുണ്ട്. അവയെ പാടെ അവഗണിച്ച പൌരസ്ത്യ ഏഷ്യയിലെപ്പോലുള്ള രാജ്യങ്ങള്‍ വേഗത്തിലുള്ള വളര്‍ച്ച കൈവരിക്കുകയും ചെയ്തിട്ടുണ്ട്. നവലിബറലിസം ജനാധിപത്യത്തിന് ഹാനികരമാണെന്നകാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. നവലിബറല്‍ പാക്കേജിന്റെ ഓരോ ഘടകവും സ്വകാര്യവല്‍ക്കരണം മുതല്‍ സ്വതന്ത്രമായ പണമൊഴുക്കുവരെ വ്യക്തവും സുവിദിതവുമായ കാരണങ്ങളാല്‍ ജനാധിപത്യത്തെ അട്ടിമറിക്കുന്നതാണ്.
നാം നേരിടുന്ന പ്രതിസന്ധികള്‍ യഥാര്‍ഥവും ആസന്നവുമാണ്; ഓരോന്നിനെയും മറികടക്കാനുള്ള മാര്‍ഗങ്ങളും ലഭ്യമാണ്. ആദ്യപടി മനസ്സിലാക്കുക എന്നതാണ്; പിന്നീട് സംഘാടനവും ഉചിതമായ പ്രവര്‍ത്തനവും. മുന്‍കാലങ്ങളില്‍ നാം പിന്തുടര്‍ന്നിരുന്ന പാതയിലാണിത്. കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കുകയും കുറേപ്പേര്‍ക്കെങ്കിലും സ്വാതന്ത്യ്രത്തിന്റെയും അവകാശത്തിന്റെയും ഒരു പൈതൃകം സമ്മാനിക്കുകയും ചെയ്യുന്നമാര്‍ഗം: മുന്നോട്ടുപോകാന്‍ ഇത് ഒരടിത്തറയാകും. ഇതുചെയ്യാന്‍ നാം പരാജയപ്പെട്ടാല്‍ ഗുരുതരമായ ഭവിഷ്യത്തുകളിലേക്കായിരിക്കും നാം നയിക്കപ്പെടുന്നത്- മനുഷ്യന്റെ സര്‍വനാശത്തിലേക്ക്.
പരിഭാഷ: സി ബി സുധാകരന്‍
Subscribe to:
Post Comments (Atom)
1 comment:
ജനാധിപത്യത്തിന്റെ എക്കാലത്തെയും ശത്രു സാമ്രാജ്യത്വം
നോം ചോംസ്കി പരിഭാഷ: സി ബി സുധാകരന്‍

Post a Comment