Friday, September 07, 2007

മട്ടന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ഭരണം എല്‍ഡിഎഫിന്

മട്ടന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ഭരണം എല്‍ഡിഎഫിന് .


നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ മട്ടന്നൂര്‍ നഗരഭരണം എല്‍ഡിഎഫ് നേടി. ഇത് മൂന്നാം തവണയാണ് എല്‍ഡിഎഫ ്ഇവിടെ വിജയക്കൊടി പാറിക്കുന്നത്. മുന്‍കാലത്തേതിനെക്കാളും ഉജ്വലവും അഭിമാനകരവുമായ വിജയക്കുതിപ്പാണ് ഇത്തവണ മുന്നണി കാഴ്ചവെച്ചത്. ആകെയുള്ള 31 വാര്‍ഡുകളില്‍ 25 ലും വിജയിച്ച എല്‍ഡിഎഫ് വോട്ടിങ് ശതമാനത്തിലും ഏറെമുന്നേറി. രണ്ട് വാര്‍ഡുകള്‍ പുതുതായി പിടിച്ചെടുത്തു. യുഡിഎഫിന് ആറു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
കഴഞ്ഞതവണ 28 വാര്‍ഡുകളില്‍ എല്‍ഡിഎഫിന് 21ഉം യുഡിഎഫിന് ഏഴും സീറ്റായിരുന്നു. ഇക്കുറി മൂന്ന് വാര്‍ഡുകള്‍ വര്‍ധിച്ചിട്ടും യുഡിഎഫിന് ഒരു സീറ്റ് കുറഞ്ഞു. സിപിഐ എം- 22, സിപിഐ, ജനതാദള്‍, ഐഎന്‍എല്‍ ഓരോന്ന് എന്നിങ്ങനെയാണ് എല്‍ഡിഎഫ് സീറ്റ് നില. യുഡിഎഫില്‍ കോണ്‍ഗ്രസിന് മൂന്നും മുസ്ളിംലീഗ്, സിഎംപി എന്നിവയ്ക്ക് ഓരോന്നും ലഭിച്ചു. ഒരു സീറ്റില്‍ യുഡിഎഫ് സ്വതന്ത്രനാണ് ജയിച്ചത്. സിപിഐ എം മട്ടന്നൂര്‍ ഏരിയാകമ്മിറ്റി അംഗങ്ങളായ കെ ഭാസ്കരന്‍, എന്‍ സത്യാനന്ദന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍പ്പെടുന്നു.
തെരഞ്ഞെടുക്കപ്പെട്ട കൌണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ 11ന് രാവിലെ പതിനൊന്നിന് നടക്കും. 15നാണ് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്. ചെയര്‍മാന്‍ സ്ഥാനം ഇത്തവണ വനിതാ സംവരണമാണ്.

1 comment:

Anonymous said...

pandaaaradakkaanullaa ninteyokke raashtreeyamaanu pannikale kannnoorine chorakkalamaakunnath, nayinte makkale.
ammayem pengalem rashtreeyathinu vitt pinaraayiyeppolulla nayikkum panninkkum pirannavaneyokke valarthi, athum pote naattile naanavidhamaaki nasippichu