Tuesday, September 18, 2007

സര്‍ക്കാര്‍ പിരിക്കുന്നത് 700 കോടിയിലേറെ: എന്നിട്ടും റോഡുകളില്‍ കുണ്ടും കുഴിയും

സര്‍ക്കാര്‍ പിരിക്കുന്നത് 700 കോടിയിലേറെ: എന്നിട്ടും റോഡുകളില്‍ കുണ്ടും കുഴിയും

സംസ്ഥാനത്തെ റോഡുകള്‍ ഗതാഗത യോഗ്യമല്ലാത്ത വിധം പൊട്ടിപ്പൊളിഞ്ഞു കിടക്കുമ്പോഴും നികുതിപിരിവിന് ഒരു കുറവുമില്ല. 700 കോടിയിലേറെ രൂപയാണ് ഓരോ വര്‍ഷവും നികുതിയായും രജിസ്ട്രേഷന്‍ ഫീസായും സര്‍ക്കാര്‍ പിരിച്ചെടുക്കുന്നത്.നടപ്പു സാമ്പത്തികവര്‍ഷം പ്രതീക്ഷിക്കുന്നത് 835 കോടി രൂപയാണ്.പിരിക്കുന്നതുപോലെതന്നെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് പണം പോകുന്നുമുണ്ട്. റോഡുകള്‍ കണ്ടാല്‍ അങ്ങനെ തോന്നില്ലെന്നേയുള്ളൂ.2006-07 ല്‍ മൊത്തം 700.03 കോടി രൂപ മോട്ടോര്‍ വാഹന വകുപ്പ് പിരിച്ചെടുത്തു. ഇതില്‍ 594.71 കോടി രൂപ റോഡ് നികുതിയാണ്. രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ ഫീസായിട്ടാണ് 105.59 കോടി രൂപ.ഒരാഴ്ച മുമ്പ് ഹൈക്കോടതി ചോദിച്ചു - റോഡ് നികുതിയായും രജിസ്ട്രേഷന്‍ ഫീസ് ഇനത്തിലും പിരിക്കുന്നത് എത്ര? അതില്‍ റോഡിനു വേണ്ടി വിനിയോഗിക്കുന്നത് എത്ര?നികുതി നല്‍കി ഭരണയന്ത്രത്തെ തീറ്റിപ്പോറ്റുന്ന ഓരോ പൌരനും അറിയാന്‍ ആഗ്രഹിച്ച ആ ചോദ്യത്തിന്റെ ഉത്തരമാണ് മുകളില്‍ നല്‍കിയത്. നികുതിയായി അടയ്ക്കുന്ന തുക പൊതുഖജനാവില്‍ പോകുമെന്ന് അറിയാതെയല്ല ചോദ്യം; ഇത്രയും പണം നികുതിയായി നല്‍കിയിട്ടും കുണ്ടും കുഴിയുമില്ലാത്ത ഒരു റോഡുപോലും സംസ്ഥാനത്തില്ലാത്തതിനാലാണ്.റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപ അനുവദിക്കുന്നുണ്ട്. അതില്‍ നല്ലൊരു പങ്ക് റോഡില്‍ എത്തുന്നില്ലെന്നത് നഗ്നമായ സത്യം.നടപ്പുസാമ്പത്തിക വര്‍ഷം റോഡ് നികുതിയായി ലഭിക്കുന്നതിന്റെ ഇരട്ടിത്തുകയാണ് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് കേരളകൌമുദിയോട് പറഞ്ഞു.പി. ഡബ്ളിയു.ഡി റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ദുരിതാശ്വാസ നിധിയില്‍ നിന്ന് 50 കോടി രൂപ ഉള്‍പ്പെടെ 399 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ലോക ബാങ്ക് പ്രോജക്ടില്‍ ഉള്‍പ്പെട്ടതും ശബരിമല റോഡുകളും മാറ്റി നിറുത്തിയാല്‍ 18000 കിലോമീറ്റര്‍ റോഡുകളാണ് സംസ്ഥാനത്ത് അറ്റകുറ്റപ്പണികള്‍ നടത്താനുള്ളത്. കിലോമീറ്ററിന് 60,000 രൂപ വച്ച് ചെലവാക്കിയാല്‍ തന്നെ 100 കോടി രൂപയുണ്ടെങ്കില്‍ മുഴുവന്‍ പി.ഡബ്ളിയു.ഡി റോഡുകളും സഞ്ചാരയോഗ്യമാക്കാം. പക്ഷേ, അറ്റകുറ്റപ്പണികള്‍ക്ക് അനുവദിക്കുന്ന തുക അതുപോലെ റോഡിലെത്താറില്ല. അഴിമതി തന്നെയാണ് കാരണം - മന്ത്രി പറഞ്ഞു.ശബരിമല റോഡ് വികസനത്തിന് കഴിഞ്ഞ നാലുവര്‍ഷമായി ശരാശരി 20 കോടി രൂപ വീതം ചെലവഴിക്കുന്നു. ഇത്തവണ 25 കോടി രൂപയാണ് പി.ഡബ്ളിയു.ഡി ആവശ്യപ്പെട്ടത്.പി.ഡബ്ളിയു.ഡിയുടെ സഹകരണത്തോടെ ധനകാര്യവകുപ്പ് സംയുക്ത പരിശോധന നടത്തിയപ്പോള്‍ ഇത് 17.8 കോടി രൂപയായി ചുരുങ്ങി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പ്ളാന്‍ഫണ്ടിന്റെ 40 ശതമാനം തുകയില്‍ നല്ലൊരു പങ്കും റോഡ് പണിക്കാണ് വിനിയോഗിക്കുന്നത്. സര്‍ക്കാര്‍ നേരിട്ട് ചെലവഴിക്കുന്നതിനു പുറമേയാണിത്. ഈ തുകയെല്ലാം എവിടെപ്പോകുന്നു? അഴിമതി രാജാക്കന്‍മാര്‍ക്ക് മാത്രമേ ഉത്തരം അറിയൂ.കരാര്‍പ്പണികളിലെ കള്ളത്തരങ്ങള്‍ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന്റെ അനന്തരഫലം കൂടിയാണ് റോഡുകളുടെ ദയനീയ സ്ഥിതിക്ക് കാരണം. അങ്ങനെ സര്‍ക്കാര്‍ മര്യാദരാമനാകേണ്ട എന്നാണ് റോഡ് മാഫിയയുടെ സമീപനം. രാഷ്ട്രീയ ഉദ്യോഗസ്ഥ കരാര്‍ കൂട്ടുകെട്ടാണ് ഈ മാഫിയയെ നയിക്കുന്നത്. തങ്ങളോട് കളിച്ചാല്‍ റോഡില്‍ കാണിച്ചു തരുമെന്നതാണ് അവരുടെ ശൈലി.

1 comment:

ജനശക്തി ന്യൂസ്‌ said...

സര്‍ക്കാര്‍ പിരിക്കുന്നത് 700 കോടിയിലേറെ: എന്നിട്ടും റോഡുകളില്‍ കുണ്ടും കുഴിയും

സംസ്ഥാനത്തെ റോഡുകള്‍ ഗതാഗത യോഗ്യമല്ലാത്ത വിധം പൊട്ടിപ്പൊളിഞ്ഞു കിടക്കുമ്പോഴും നികുതിപിരിവിന് ഒരു കുറവുമില്ല. 700 കോടിയിലേറെ രൂപയാണ് ഓരോ വര്‍ഷവും നികുതിയായും രജിസ്ട്രേഷന്‍ ഫീസായും സര്‍ക്കാര്‍ പിരിച്ചെടുക്കുന്നത്.
നടപ്പു സാമ്പത്തികവര്‍ഷം പ്രതീക്ഷിക്കുന്നത് 835 കോടി രൂപയാണ്.
പിരിക്കുന്നതുപോലെതന്നെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് പണം പോകുന്നുമുണ്ട്. റോഡുകള്‍ കണ്ടാല്‍ അങ്ങനെ തോന്നില്ലെന്നേയുള്ളൂ.
2006-07 ല്‍ മൊത്തം 700.03 കോടി രൂപ മോട്ടോര്‍ വാഹന വകുപ്പ് പിരിച്ചെടുത്തു. ഇതില്‍ 594.71 കോടി രൂപ റോഡ് നികുതിയാണ്. രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ ഫീസായിട്ടാണ് 105.59 കോടി രൂപ.
ഒരാഴ്ച മുമ്പ് ഹൈക്കോടതി ചോദിച്ചു - റോഡ് നികുതിയായും രജിസ്ട്രേഷന്‍ ഫീസ് ഇനത്തിലും പിരിക്കുന്നത് എത്ര? അതില്‍ റോഡിനു വേണ്ടി വിനിയോഗിക്കുന്നത് എത്ര?
നികുതി നല്‍കി ഭരണയന്ത്രത്തെ തീറ്റിപ്പോറ്റുന്ന ഓരോ പൌരനും അറിയാന്‍ ആഗ്രഹിച്ച ആ ചോദ്യത്തിന്റെ ഉത്തരമാണ് മുകളില്‍ നല്‍കിയത്. നികുതിയായി അടയ്ക്കുന്ന തുക പൊതുഖജനാവില്‍ പോകുമെന്ന് അറിയാതെയല്ല ചോദ്യം; ഇത്രയും പണം നികുതിയായി നല്‍കിയിട്ടും കുണ്ടും കുഴിയുമില്ലാത്ത ഒരു റോഡുപോലും സംസ്ഥാനത്തില്ലാത്തതിനാലാണ്.
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപ അനുവദിക്കുന്നുണ്ട്. അതില്‍ നല്ലൊരു പങ്ക് റോഡില്‍ എത്തുന്നില്ലെന്നത് നഗ്നമായ സത്യം.
നടപ്പുസാമ്പത്തിക വര്‍ഷം റോഡ് നികുതിയായി ലഭിക്കുന്നതിന്റെ ഇരട്ടിത്തുകയാണ് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് കേരളകൌമുദിയോട് പറഞ്ഞു.
പി. ഡബ്ളിയു.ഡി റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ദുരിതാശ്വാസ നിധിയില്‍ നിന്ന് 50 കോടി രൂപ ഉള്‍പ്പെടെ 399 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ലോക ബാങ്ക് പ്രോജക്ടില്‍ ഉള്‍പ്പെട്ടതും ശബരിമല റോഡുകളും മാറ്റി നിറുത്തിയാല്‍ 18000 കിലോമീറ്റര്‍ റോഡുകളാണ് സംസ്ഥാനത്ത് അറ്റകുറ്റപ്പണികള്‍ നടത്താനുള്ളത്. കിലോമീറ്ററിന് 60,000 രൂപ വച്ച് ചെലവാക്കിയാല്‍ തന്നെ 100 കോടി രൂപയുണ്ടെങ്കില്‍ മുഴുവന്‍ പി.ഡബ്ളിയു.ഡി റോഡുകളും സഞ്ചാരയോഗ്യമാക്കാം. പക്ഷേ, അറ്റകുറ്റപ്പണികള്‍ക്ക് അനുവദിക്കുന്ന തുക അതുപോലെ റോഡിലെത്താറില്ല. അഴിമതി തന്നെയാണ് കാരണം - മന്ത്രി പറഞ്ഞു.
ശബരിമല റോഡ് വികസനത്തിന് കഴിഞ്ഞ നാലുവര്‍ഷമായി ശരാശരി 20 കോടി രൂപ വീതം ചെലവഴിക്കുന്നു. ഇത്തവണ 25 കോടി രൂപയാണ് പി.ഡബ്ളിയു.ഡി ആവശ്യപ്പെട്ടത്.
പി.ഡബ്ളിയു.ഡിയുടെ സഹകരണത്തോടെ ധനകാര്യവകുപ്പ് സംയുക്ത പരിശോധന നടത്തിയപ്പോള്‍ ഇത് 17.8 കോടി രൂപയായി ചുരുങ്ങി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പ്ളാന്‍ഫണ്ടിന്റെ 40 ശതമാനം തുകയില്‍ നല്ലൊരു പങ്കും റോഡ് പണിക്കാണ് വിനിയോഗിക്കുന്നത്. സര്‍ക്കാര്‍ നേരിട്ട് ചെലവഴിക്കുന്നതിനു പുറമേയാണിത്. ഈ തുകയെല്ലാം എവിടെപ്പോകുന്നു? അഴിമതി രാജാക്കന്‍മാര്‍ക്ക് മാത്രമേ ഉത്തരം അറിയൂ.
കരാര്‍പ്പണികളിലെ കള്ളത്തരങ്ങള്‍ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന്റെ അനന്തരഫലം കൂടിയാണ് റോഡുകളുടെ ദയനീയ സ്ഥിതിക്ക് കാരണം. അങ്ങനെ സര്‍ക്കാര്‍ മര്യാദരാമനാകേണ്ട എന്നാണ് റോഡ് മാഫിയയുടെ സമീപനം. രാഷ്ട്രീയ ഉദ്യോഗസ്ഥ കരാര്‍ കൂട്ടുകെട്ടാണ് ഈ മാഫിയയെ നയിക്കുന്നത്. തങ്ങളോട് കളിച്ചാല്‍ റോഡില്‍ കാണിച്ചു തരുമെന്നതാണ് അവരുടെ ശൈലി.