Thursday, July 19, 2007

വിമോചനസമരാഹ്വാനത്തിനു പിന്നില്‍കര്‍ദിനാള്‍ സ്ഥാനത്തിനുള്ള വടംവലിയും.

വിമോചനസമരാഹ്വാനത്തിനു പിന്നില്‍കര്‍ദിനാള്‍ സ്ഥാനത്തിനുള്ള വടംവലിയും

കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെ (കെസിബിസി) യോഗംപോലും ചേരാതെ സീറോ മലബാര്‍ സഭയുടെ പള്ളികളില്‍ വിമോചനസമരാഹ്വാനത്തോടെ ഇടയലേഖനം വായിച്ചതിനുപിന്നില്‍ ബിഷപ്പുമാരുടെ അധികാരവടംവലിയും. അടുത്തയിടെ വിരമിക്കുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്ഥാനത്ത് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ അവരോധിക്കാനുള്ള ശ്രമമാണ് വിരമിച്ച ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൌവ്വത്തിലിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. സഭയില്‍ കല്‍ദായവല്‍ക്കരണക്കാരും കല്‍ദായവല്‍ക്കരണവിരുദ്ധരുമെന്ന രണ്ടു വിഭാഗമുണ്ട്. ഇതില്‍ കല്‍ദായവല്‍ക്കരണവിഭാഗത്തിനു നേതൃത്വം നല്‍കുന്നത് വിരമിച്ചശേഷവും സഭയില്‍ ശക്തമായ സ്വാധീനം നിലനിര്‍ത്തുന്ന കടുത്ത കമ്യൂണിസ്റ്റ് വിരോധിയായ മാര്‍ പൌവ്വത്തിലാണ്. ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ ചെയര്‍മാനായി പൌവ്വത്തില്‍ തുടരുകയാണ്.

1 comment:

ഉറുമ്പ്‌ /ANT said...

അതൊരു ആരോപണം മാത്രമല്ല എന്നാണു തോന്നുന്നതു.............
ദീപിക പത്രത്തില്‍ നടന്ന പല നേരം പോക്കുകളും ഓര്‍ത്തുപോകുന്നു.